◾https://dailynewslive.in/ പാലക്കാട് നിന്ന് കോഴിക്കോട്ടെത്താന്‍ ഇനി ഒന്നര മണിക്കൂര്‍ മാത്രം. നിര്‍ദിഷ്ട പാലക്കാട് – കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ അതിവേഗ ഇടനാഴിയായി നിര്‍മിക്കുമെന്നും പദ്ധതി രൂപരേഖയില്‍ ആവശ്യമായ മാറ്റം വരുത്താന്‍ ദേശീയപാത അതോറിറ്റിക്കു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍. ഇതോടെ സംസ്ഥാനത്തെ ആദ്യ ഹൈസ്പീഡ് കോറിഡോറായി പാലക്കാട് – കോഴിക്കോട് ഹൈവേ മാറും. നിര്‍ദിഷ്ട കൊല്ലം – ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേയും അങ്കമാലി – കുണ്ടന്നൂര്‍ ബൈപാസും ഈ രീതിയില്‍ നിര്‍മിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട. അതിവേഗ ഇടനാഴിയില്‍ ഇരുചക്രവാഹനങ്ങള്‍ക്കു പ്രവേശനമുണ്ടാകില്ല. പാലക്കാട് – കോഴിക്കോട് യാത്രയ്ക്കു ഇപ്പോഴത്തെ ദേശീയപാതയിലൂടെ ശരാശരി 4 മണിക്കൂര്‍ വേണ്ടിടത്ത് ഗ്രീന്‍ഫീല്‍ഡ് ഹൈവേയില്‍ 2 മണിക്കൂറാണ് കണക്കാക്കുന്നത്. ഇത് അതിവേഗ ഇടനാഴിയായി രൂപം മാറുമ്പോള്‍ ഒന്നര മണിക്കൂറില്‍ താഴെയാകുമെന്നാണു വിലയിരുത്തല്‍. പാലക്കാട് മരുതറോഡില്‍ നിന്ന് ആരംഭിച്ച് കോഴിക്കോട് പന്തീരാങ്കാവ് വരെയാണ് നിര്‍ദിഷ്ട അതിവേഗ ഇടനാഴി.
◾
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഫെബ്രുവരി 18 ലെ വിജയി : ഫൈസല്‍, ചേരാപുരം പോസ്റ്റ്, കക്കട്ടില്‍, കോഴിക്കോട്*
◾https://dailynewslive.in/ കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് എന്‍പ്രൗഡ് എന്ന പേരില്‍ ഒരു പദ്ധതി ആവിഷ്‌ക്കരിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഉപയോഗ ശൂന്യമായ മരുന്നുകള്‍ വീട്ടില്‍ നിന്നും ശേഖരിച്ച് കൊണ്ടു പോകുകയോ നിശ്ചിത സ്ഥലങ്ങളില്‍ നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കുകയോ ചെയ്യും. രാജ്യത്ത് തന്നെ ആദ്യമായാണ് സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 22ന് കോഴിക്കോട് വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
◾https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയന്‍ സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കളോട് പരസ്യമായി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തയച്ചു.. പൂക്കോട് റാഗിങ് കേസിലെ പ്രതികളായ എസ്എഫ്‌ഐ ഗുണ്ടകളെ സര്‍ക്കാര്‍ സംരക്ഷിച്ചതു കൊണ്ടാണ് കോട്ടയം റാഗിങ് അരങ്ങേറിയതെന്നും റാഗിങ്ങിനിരയായി ഇനി കേരളത്തില്‍ ഒരു മാതാപിതാക്കളുടെയും കണ്ണീര് വീഴരുതെന്നും മുഖ്യമന്ത്രിക്കയച്ച കത്തില്‍ ചെന്നിത്തല കുറിച്ചു.
◾https://dailynewslive.in/ പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണം നിഷേധിച്ച് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം പ്രേംകുമാര്‍. ഒരു എന്‍ജിഒ തുടങ്ങാന്‍ തന്റെ വീടിന്റെ അഡ്രസ്സ് ചിലര്‍ ചോദിച്ചിരുന്നുവെന്നും നല്ല കാര്യത്തിന് ആണെന്ന് കരുതി വീട് വാടകയ്ക്ക് നല്‍കാനാണ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. സീഡ് സൊസൈറ്റിയുമായി യാതൊരു ബന്ധവും തനിക്കും മന്ത്രിക്കും ഇല്ലെന്നും പ്രേംകുമാര്‍ വ്യക്തമാക്കി.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ പാതി വില തട്ടിപ്പ് കേസില്‍ മുഖ്യപ്രതി അനന്തു കൃഷ്ണന്റെ അഭിഭാഷകയും കോണ്‍ഗ്രസ് നേതാവുമായ ലാലി വിന്‍സെന്റിന്റെ കൊച്ചിയിലെ ഫ്ലാറ്റില്‍ 12 മണിക്കൂര്‍ ഇഡി പരിശോധന. പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങളടക്കം ഒരുപാട് കാര്യങ്ങള്‍ ഇ ഡി ഉദ്യോഗസ്ഥര്‍ ചോദിച്ചെന്ന് ലാലി വിന്‍സന്റ് പ്രതികരിച്ചു.
◾https://dailynewslive.in/ വയനാട് കമ്പമലയിലെ വനം കത്തിയതല്ല, കത്തിച്ചതാണെന്ന് സ്ഥീരീകരണം. വനത്തിന് തീയിട്ട പഞ്ചാരക്കൊല്ലി സ്വദേശി സുധീഷിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടി. മറ്റൊരു കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. തീപിടുത്തം സ്വാഭാവികമല്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വനംവകുപ്പ് അധികൃതര്‍ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. അതേ സമയം ഇയാള്‍ എന്തിനാണിത് ചെയ്തതെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.
◾
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ കൊച്ചിയില്‍ നിന്ന് കാണാതായ കുട്ടിയെ വല്ലാര്‍പാടത്ത് നിന്ന് കണ്ടെത്തി. ഇന്നലെ വൈകിട്ടോടെയാണ് വടുതല സ്വദേശികളായ ദമ്പതികളുടെ മകളും 12 കാരിയുമായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കാണാതാകുന്നത്. കുട്ടി സ്‌കൂളിലേക്ക് കൊണ്ടു വന്ന അമ്മയുടെ ഫോണ്‍ സ്‌കൂളില്‍ പിടിച്ചുവെച്ചതും ഇക്കാര്യം വീട്ടില്‍ വിളിച്ചറിയിച്ചതും കുട്ടിയെ മാനസിക വിഷമത്തിലാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കുട്ടി മാറി നിന്നത്. 7 മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തുന്നത്.
◾https://dailynewslive.in/ ചേര്‍ത്തലയിലെ ഡോക്ടര്‍ ദമ്പതികളില്‍ നിന്നു ഏഴര കോടി രൂപ ഓണ്‍ലൈനിലൂടെ തട്ടിയെടുത്ത കേസില്‍ രണ്ടു ചൈനീസ് പൗരന്‍മാര്‍ കൂടി അറസ്റ്റില്‍. ഗുജറാത്ത് പോലീസ് പിടികൂടിയ അന്താരാഷ്ട്ര കുറ്റവാളികളെ കേരള പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. കസ്റ്റഡിയില്‍ എടുത്ത തായ്വാന്‍ സ്വദേശികളായ വെയ് ചുങ് വാന്‍, ഷെന്‍ വെയ് ഹോ എന്നിവരെ ആലപ്പുഴയില്‍ എത്തിച്ചു. പ്രതികളെ ഇന്ന് ചേര്‍ത്തല കോടതിയില്‍ ഹാജരാക്കും.
◾https://dailynewslive.in/ നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ ആദ്യ കൊലപാതക കേസിലെ ജാമ്യം റദ്ദാക്കി. 2019-ല്‍ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്. പാലക്കാട് സെഷന്‍സ് കോടതിയുടേതാണ് നടപടി.
◾https://dailynewslive.in/ കണ്ണൂര്‍ ധര്‍മ്മടത്ത് ഭര്‍ത്താവ് ഭാര്യയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. പാറപ്രം സ്വദേശി മഹിജയെ നെഞ്ചിനും വയറിനും കുത്തിയ ഭര്‍ത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം ആറരയോടെ മഹിജ ജോലി കഴിഞ്ഞു വരുന്നതിനിടെ വഴിയില്‍ തടഞ്ഞു നിര്‍ത്തിയായിരുന്നു ആക്രമണം. ആളുകള്‍ ഓടിക്കൂടിയാണ് മഹിജയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
◾https://dailynewslive.in/ ആനയിറങ്കല്‍ ജലാശയത്തില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു. രാജകുമാരി പഞ്ചായത്ത് മെമ്പര്‍ ജയ്സണ്‍, സുഹൃത്ത് ബിജു എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ മുതല്‍ ഫയര്‍ ഫോഴ്സും നാട്ടുകാരും പോലീസും നടത്തിയ തെരച്ചിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
◾https://dailynewslive.in/ കുറ്റവാളികളോ ബന്ധുക്കളോ അപേക്ഷകള്‍ നല്‍കിയില്ലെങ്കിലും ശിക്ഷ ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് സുപ്രീംകോടതി. പല സംസ്ഥാനങ്ങളിലും അപേക്ഷ നല്‍കിയവരെ മാത്രമേ ശിക്ഷ ഇളവിന് പരിഗണിക്കുകയുള്ളുവെന്ന സാഹചര്യമാണ് നിലവിലിലുള്ളത്. ഇത്തരം നിലപാടുകള്‍ വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന് കോടതി വ്യക്തമാക്കി. കുറ്റവാളികള്‍ക്ക് ശിക്ഷാഇളവ് നല്‍കാന്‍ സ്ഥിരം നയമില്ലാത്ത സംസ്ഥാനങ്ങള്‍ രണ്ടുമാസത്തിനുള്ളില്‍ നയമുണ്ടാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശം നല്‍കി.
◾https://dailynewslive.in/ 11 വയസുള്ള പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാണിച്ച മുന്‍ ലഫ്റ്റനെന്റ് കേണലിനെതിരെയുള്ള ശിക്ഷ റദ്ദാക്കില്ലെന്ന് ബോംബൈ ഹൈക്കോടതി. ജനറല്‍ കോര്‍ട്ട് മാര്‍ഷല്‍ പുറപ്പെടുവിച്ച അഞ്ച് വര്‍ഷത്തെ തടവ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിയുടെ ഹര്‍ജി കോടതി തള്ളി. 2020 ലാണ് മുന്‍ ആര്‍മി ഉദ്യോഗസ്ഥന്‍ തന്റെ സഹപ്രവര്‍ത്തകന്റെ മകളോട് മോശമായി പെരുമാറിയത്.
◾https://dailynewslive.in/ ഖത്തര്‍ അമീറും പ്രധാനമന്ത്രിയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദം ശക്തിപ്പെടുത്താന്‍ തീരുമാനമായി. ഉഭയകക്ഷി വ്യാപാരം അടുത്ത അഞ്ച് വര്‍ഷത്തില്‍ ഇരട്ടിയാക്കാനും, 5 ധാരണാപത്രങ്ങളിലും 2 കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പു വച്ചു. ചര്‍ച്ചകളിലെ തീരുമാനം സംബന്ധിച്ച് വിശദീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി അരുണ്‍ കുമാര്‍ ചാറ്റര്‍ജി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
◾https://dailynewslive.in/ കാര്‍വാര്‍ നാവിക സേനാ ആസ്ഥാനത്തിന്റെ ഭാഗമായ കദംബ നേവല്‍ ബേസിന്റെ ചിത്രങ്ങള്‍ പാക് ചാരന്മാര്‍ക്ക് കൈമാറിയ കേസില്‍ രണ്ട് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. കാര്‍വാര്‍ മുഡഗ സ്വദേശി വേടന്‍ തണ്ടേല്‍, അങ്കോള സ്വദേശി അക്ഷയ് നായ്ക്ക് എന്നിവരെയാണ് എന്‍ഐഎ ഇന്നലെ അറസ്റ്റ് ചെയ്തത്. ഇരുവരും കാര്‍വാര്‍ നേവല്‍ബേസിലെ താത്കാലിക ജീവനക്കാരായിരുന്നു.
◾https://dailynewslive.in/ യൂട്യൂബിലുലേയും മറ്റു സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലേയും ‘അശ്ലീല ഉള്ളടക്കം’ നിയന്ത്രിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. ‘ഇന്ത്യ ഗോട്ട് ലേറ്റന്റ്’ എന്ന യൂട്യൂബ് ഷോയിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബറും പോഡ്കാസ്റ്ററുമായ രണ്‍വീര്‍ അല്ലാബാദിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ഈ നിര്‍ദേശം നല്‍കിയത്.
◾https://dailynewslive.in/ മഹാരാഷ്ട്രയില്‍ മൂന്ന് മാസം മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ വന്‍വിജയത്തോടെ അധികാരത്തിലേറിയ മഹായുതി സഖ്യത്തില്‍ ഭിന്നത രൂക്ഷമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ചില എംഎല്‍എമാരുടെ സുരക്ഷ പിന്‍വലിച്ചതാണ് പുതിയ തര്‍ക്കങ്ങള്‍ക്കടിസ്ഥാനം.
◾https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കാന്‍ അര്‍ദ്ധരാത്രി എടുത്ത തീരുമാനം അനാദരവും മര്യാദയില്ലാത്തതുമാണെന്ന് ലോക്‌സഭാപ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിഷയത്തില്‍ താന്‍ സമര്‍പ്പിച്ച വിയോജ കുറിപ്പ് രാഹുല്‍ നേരത്തെ പുറത്തുവിട്ടിരുന്നു.
◾https://dailynewslive.in/ മഹാകുംഭമേള നടക്കുന്നതിനിടെ ഗംഗാനദിയില്‍ വളരെ ഉയര്‍ന്ന അളവില്‍ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. മനുഷ്യവിസര്‍ജ്യത്തിലുള്ള കോളിഫോം ബാക്ടീരിയയെയാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയത്. പരിശോധന നടത്തിയ നദിയിലെ എല്ലായിടത്തും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
◾https://dailynewslive.in/ ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടക്കുന്ന മഹാകുംഭമേളയുടെ നടത്തിപ്പില്‍ കെടുകാര്യസ്ഥതയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. യാതൊരു ആസൂത്രണവുമില്ലാതെ നടത്തിയതിനാല്‍ ‘മഹാ കുംഭ്’ ‘മൃത്യു കുംഭ്’ ആയി മാറിയെന്നും മമത ആരോപിച്ചു. അതേസമയം മമത ബാനര്‍ജിയുടെ പരാമര്‍ശത്തിനെതിരെ ബംഗാളിലെ ബി.ജെ.പി. എം.എല്‍.എമാര്‍ പ്രതിഷേധിച്ചു. മമത ഹിന്ദുവിരുദ്ധയായ മുഖ്യമന്ത്രിയാണെന്നും മഹാകുംഭമേളയെ അപമാനിക്കുന്നത് സഹിക്കാന്‍ കഴിയില്ലെന്നും ബംഗാള്‍ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി പറഞ്ഞു.
◾https://dailynewslive.in/ മെക്‌സിക്കോ ഉള്‍ക്കടലിന്റെ പേര് യു.എസിലെ ഗൂഗിള്‍ മാപ്പില്‍ അമേരിക്കാ ഉള്‍ക്കടല്‍ എന്നാക്കിയ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ഗൂഗിളിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മെക്‌സിക്കോ. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറക്കിയ എക്‌സിക്യുട്ടീവ് ഉത്തരവിന്റെ പശ്ചാത്തലത്തലത്തിലാണ് യു.എസിലെ ഗൂഗിള്‍ മാപ്പില്‍ മെക്‌സിക്കോ ഉള്‍ക്കടലിന്റെ പേര് അമേരിക്കാ ഉള്‍ക്കടല്‍ എന്നാക്കാന്‍ തീരുമാനിച്ചത്.
◾https://dailynewslive.in/ യുക്രൈനും റഷ്യയ്ക്കുമിടയിലെ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ഉന്നതതലസംഘത്തെ മധ്യസ്ഥരായി നിയോഗിച്ച് യു.എസ്സും റഷ്യയും. ഉഭയകക്ഷി ബന്ധത്തിലെ അസ്വസ്ഥതകളെ അഭിസംബോധന ചെയ്യാന്‍ ഇരു രാജ്യങ്ങളിലേയും പ്രതിനിധികള്‍ സമ്മതിച്ചതായി ചര്‍ച്ചയില്‍ പങ്കെടുത്ത യു.എസ്. വിദേശകാര്യ വക്താവ് ടാമി ബ്രൂസ് പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം യുക്രൈയിന്‍ പ്രാതിനിധ്യമില്ലാതെ യുക്രൈന്റെ ഭാവിയെക്കുറിച്ച് സംസാരിക്കുന്നുവെന്ന് ചര്‍ച്ചകളെ സെലന്‍സ്‌കി വിമര്‍ശിച്ചു.
◾https://dailynewslive.in/ ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് ഇന്ന് പാകിസ്ഥാനില്‍ തുടക്കം. ആദ്യ മത്സരം പാകിസ്ഥാനും ന്യൂസിലാണ്ടും തമ്മില്‍ കറാച്ചിയില്‍. നാളെ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30നാണ് ഇന്ത്യയുടെ മത്സരം. ബംഗ്ലാദേശും പാകിസ്ഥാനും ന്യൂസിലാണ്ടും ഉള്‍പ്പെട്ട എ ഗ്രൂപ്പിലാണ് ഇന്ത്യയുള്ളത്. അഫ്ഗാനിസ്ഥാനും ഓസ്ട്രേലിയയും ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഉള്‍പ്പെട്ടതാണ് ബി ഗ്രൂപ്പ്. മാര്‍ച്ച് 9 നാണ് ഫൈനല്‍.
◾https://dailynewslive.in/ സെബി നിര്‍ദേശത്തിന്റെ ചുവടുപിടിച്ച് 250 രൂപയുടെ എസ്‌ഐപി അവതരിപ്പിച്ച് എസ്ബിഐ മ്യൂച്ചല്‍ ഫണ്ട് ആന്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ജന്‍നിവേശ് എന്ന പേരിലാണ് പുതിയ എസ്‌ഐപി പ്ലാന്‍ അവതരിപ്പിച്ചത്. ചെറുകിട നിക്ഷേപകരെ ലക്ഷ്യമിട്ടാണ് പുതിയ പ്ലാന്‍ ആരംഭിച്ചത് എന്ന് കമ്പനി അറിയിച്ചു. എസ്ബിഐയുടെ മൊബൈല്‍ ആപ്പായ യോനോ വഴിയും പേടിഎം, സെറോദ, ഗ്രോ തുടങ്ങിയ ഫിന്‍ടെക് പ്ലാറ്റ്‌ഫോമുകള്‍ വഴിയും ജന്‍നിവേശ് എസ്‌ഐപിയില്‍ ചേരാവുന്നതാണ്. ജന്‍നിവേശ് എസ്‌ഐപി ഫ്‌ളെക്‌സിബിള്‍ ആയിട്ടുള്ള എസ്ഐപി ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. 250 രൂപയില്‍ ആരംഭിക്കുന്ന ജന്‍നിവേശ് എസ്‌ഐപിയില്‍ പ്രതിദിന, പ്രതിവാര, പ്രതിമാസ നിക്ഷേപ പദ്ധതികള്‍ ഉള്‍പ്പെടുന്നു. ചെറുകിട റീട്ടെയില്‍ നിക്ഷേപകര്‍ക്ക് നിക്ഷേപം എളുപ്പമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ എസ്‌ഐപി പ്ലാന്‍ എന്ന് കമ്പനി അറിയിച്ചു. യോനോ പോലുള്ള ജനപ്രിയ പ്ലാറ്റ്ഫോമുകളിലെ ലഭ്യത നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപങ്ങള്‍ എളുപ്പത്തില്‍ ആക്സസ് ചെയ്യാനും കൈകാര്യം ചെയ്യാനും കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.
◾https://dailynewslive.in/ ജോ ആന്‍ഡ് ജോ, 18 പ്ലസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ ഡി ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ‘ബ്രോമാന്‍സ്’. ഒരു സുഹൃത്തിന്റെ തിരോധാനവും അതിനെത്തുടര്‍ന്നുള്ള കൂട്ടുകാരുടെ രസകരമായ അന്വേഷവുമാണ് ചിത്രത്തിന്റെ പ്രമേയം. മികച്ച പ്രതികരണം നേടി മുന്നേറുന്ന സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 4 ദിവസം കൊണ്ട് 11 കോടിക്ക് മുകളിലാണ് ചിത്രം വേള്‍ഡ് വൈഡ് കളക്റ്റ് ചെയ്തിരിക്കുന്നത്. ചിരിയും, സസ്‌പെന്‍സും, പ്രണയവും സൗഹൃദവും, ആക്ഷനും നിറച്ച് ബ്രോമാന്‍സ് തിയേറ്ററുകളില്‍ വന്‍ വിജയം നേടിയാണ് മുന്നേറുന്നത്. മാത്യു തോമസ്, അര്‍ജുന്‍ അശോകന്‍, സംഗീത് പ്രതാപ്, ശ്യാം മോഹന്‍, മഹിമ നമ്പ്യാര്‍ എന്നിവര്‍ അണിനിരന്ന ചിത്രം ഫെബ്രുവരി 14നാണ് തിയറ്ററുകളിലെത്തിയത്. ആദ്യദിനം 70 ലക്ഷമാണ് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത്. കലാഭവന്‍ ഷാജോണ്‍, ബിനു പപ്പു, അംബരീഷ്, ഭരത് ബോപ്പണ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾https://dailynewslive.in/ ഹനു-മാന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ജയ് ഹനുമാനായി എത്തുന്ന നടന്‍ ഋഷഭ് ഷെട്ടി സന്ദീപ് സിങ്ങിന്റെ അടുത്ത ഹിസ്റ്റോറിക്കല്‍ ബയോപിക് ‘ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജി’ല്‍ ശിവാജി മഹാരാജ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കഴിഞ്ഞ ഡിസംബറില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്കില്‍ ഛത്രപതി ശിവാജി മഹാരാജായി കൈയില്‍ വാളുമായി ഋഷബ് നില്‍ക്കുന്ന ഫോട്ടോ ഏറെ വൈറലായിരുന്നു. പ്രീതം ആയിരിക്കും ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുക. പ്രസൂണ്‍ ജോഷി ആയിരിക്കും ഗാന രചന നടത്തുക. 2027 ജനുവരി 21നായിരിക്കും ചിത്രം റിലീസാകുക എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ കാന്താര പ്രീക്വല്‍ എടുക്കുന്ന തിരക്കിലാണ് ഋഷഭ് ഷെട്ടി. രാജ്യമൊട്ടാകെയുള്ള പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു ചിത്രമാണ് കാന്താര. ചിത്രത്തിന് ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. മികച്ച നടനുള്ള ദേശീയ അവാര്‍ഡും ഋഷഭ് ഷെട്ടിക്കായിരുന്നു. കാന്താര പ്രീക്വലിന് കാന്താര ചാപ്റ്റര്‍ 1 എന്നാണ് പേര്.
◾https://dailynewslive.in/ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ കാവസാക്കി വേര്‍സിസ് 1100 ന്റെ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 12.90 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് ഈ കാവസാക്കി ബൈക്ക് വിപണിയില്‍ എത്തിയിരിക്കുന്നത്. മുമ്പത്തേതിനേക്കാള്‍ ഈ ബൈക്കിന്റെ എഞ്ചിന്‍ ശേഷി കമ്പനി അല്‍പ്പം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ബൈക്കിലെ അപ്‌ഡേറ്റിന് ശേഷവും കമ്പനി ഈ മോട്ടോര്‍സൈക്കിളിന്റെ വില കുറച്ചിട്ടുണ്ട്. കാവസാക്കി വേഴ്‌സിസ് 110 ന്റെ വില മുന്‍ മോഡലിനെ അപേക്ഷിച്ച് വില ഒരു ലക്ഷം രൂപ കുറവാണ്. ബേസ് ട്രിം, എസ്, എസ്ഇ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വരുന്നത്. എന്നാല്‍ ഈ ബൈക്കിന്റെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പ് മാത്രമേ ഇന്ത്യയില്‍ ലഭ്യമാകൂ. കാവസാക്കിയുടെ ഈ പുതിയ മോഡലില്‍ 1099 സിസി, ലിക്വിഡ്-കൂള്‍ഡ്, ഇന്‍ലൈന്‍ 4-സിലിണ്ടര്‍, ഡിഒഎച്ച്സി എഞ്ചിന്‍ സജ്ജീകരിച്ചിരിക്കുന്നു. ഈ കാവസാക്കി ബൈക്കിന്റെ എഞ്ചിന്‍ ശേഷി വര്‍ദ്ധിച്ചതിനാല്‍, ബൈക്കിന്റെ ശക്തിയും വര്‍ദ്ധിച്ചു.
◾https://dailynewslive.in/ സത്യത്തിന്റെ മാര്‍ഗത്തില്‍ പദമുറച്ചു മുന്നേറുവാനും, അപരിചിതരെ വിശ്വസിക്കുന്നതിനുമുമ്പ് രണ്ടുതവണ ആലോചിക്കുവാനും കുട്ടികളെ പ്രേരിപ്പിക്കുന്ന രചന. ഒരു മിഠായിപ്പൊതിയിലേതുപോലെ, ആസ്വാദ്യമായ രുചിഭേദങ്ങളോടെയുള്ള നിരവധി ബാലസാഹിത്യകൃതികള്‍ കൈരളിക്കു കൈനീട്ടം നല്കിയ സുമംഗലയാണ് രചയിതാവ്. ‘കളവിന്റെ വേദന’. എച്ആന്‍ഡ്സി ബുക്സ്. വില 47 രൂപ.
◾https://dailynewslive.in/ രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നത് മാനസികാരോഗ്യം വര്‍ധിപ്പിക്കുമെന്ന് പഠനം. രാവിലെ വൈകി എഴുന്നേല്‍ക്കുന്നവരെക്കാള്‍ നേരത്തെ എഴുന്നേല്‍ക്കുന്നവര്‍ക്ക് ജീവിത സംതൃപ്തി മികച്ചതും മാനസികാരോഗ്യ പ്രശ്നങ്ങള്‍ കുറവായിരിക്കുമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ മെന്റല്‍ ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു. നല്ല ഉറക്കത്തിന് ശേഷം അതിരാവിലെ എഴുന്നേറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് മനസിനെ ഫ്രഷ് ആക്കുന്നതിനൊപ്പം മാനസികാരോഗ്യവും മൊത്തത്തിലുള്ള ക്ഷേമവും മികച്ചതാകുമെന്ന് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജ് നടത്തിയ പഠനത്തില്‍ പറയുന്നു. മാര്‍ച്ച് 2020 മുതല്‍ മാര്‍ച്ച് 2022 വരെയുള്ള കാലഘട്ടത്തില്‍ 49,218 പേര്‍ക്കിടയില്‍ നടത്തിയ പന്ത്രണ്ടോളം സര്‍വേകളുടെ ഫലങ്ങള്‍ വിലയിരുത്തിയാണ് പഠനം നടത്തിയത്. രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്ന ശീലം ആ ദിവസത്തിന് ഒരു പോസിറ്റീവ് സമീപനം ഉണ്ടാക്കും. രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നത് ശീലമാക്കിയവരില്‍ മികച്ച ജീവിത സംതൃപ്തി ലഭിക്കുകയും മാനസിക സന്തോഷം വര്‍ധിച്ചതായും കണ്ടെത്തിയതായി പഠനത്തില്‍ വ്യക്തമാക്കി. വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങള്‍ കുറയുന്നതായും കണ്ടെത്തി. കൂടാതെ ഇത് ആളുകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും സഹായിച്ചുവെന്നും ഗവേഷകര്‍ പറയുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
വി.ടി ഭട്ടിതിരിപ്പാടിനെ ബാല്യത്തില്‍ പിതാവ് വേദം പഠിപ്പിക്കാനായി മേലേടം നന്വൂതിരിയുടെ അടുത്തേക്ക് കൊണ്ടുപോയി. വി.ടിക്കാകട്ടെ വേദം പഠിക്കാന്‍ തീരെ താല്‍പര്യവുമില്ല. അച്ഛന്റെ മുന്നില്‍ വെച്ച് മേലേടം കുട്ടിയോട് ചോദിച്ചു: എന്താ വേദം പഠിക്കാന്‍ മോഹമുണ്ടോ? മോഹമില്ല എന്ന സത്യം പറയണമെന്നുണ്ടായിരുന്നെങ്കിലും അച്ഛന്‍ അടുത്ത് നില്‍ക്കുമ്പോള്‍ പറയാന്‍ ഒരു പേടി. എന്നാല്‍ മോഹമുണ്ട് എന്ന് പറഞ്ഞാല്‍ തന്റെ മനഃസാക്ഷിക്ക് മുന്‍പിലും ഗുരുനാഥന്റെ മുമ്പിലും ഒരു കളളം പറച്ചിലാകും. എന്തുവേണമെന്ന് ശങ്കിച്ച് നില്‍ക്കുമ്പോള്‍ മേലേടം: അപ്പോ, കുട്ടിക്ക് വേദം പഠിക്കാന്‍ മോഹമില്ല അല്ലേ.. എന്നായി. ഉടന്‍ തന്നെ കുട്ടി ഉണ്ട് , വേദം പഠിക്കാന്‍ നല്ല മോഹം ഉണ്ട് എന്ന് പറഞ്ഞുപോയി. എന്നാല്‍ അത് പറഞ്ഞപ്പോഴേക്ക് വിടി വല്ലാതെ വിറച്ചുപോയിരുന്നു. പില്‍ക്കാലത്ത് അന്ന് മനപൂര്‍വ്വം നുണപറയാന്‍ താന്‍ എത്രമാത്രം വിഷമിച്ചിരുന്നു എന്ന് അദ്ദേഹം തന്റെ ആത്മകഥയില്‍ പരാമര്‍ശിച്ചിരുന്നു. ജീവിതത്തില്‍ ഒരു കള്ളം പോലും പറയാത്തവര്‍ ഉണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ ഒരു മനസാക്ഷിക്കുത്തുമില്ലാതെ എത്രയോ ലാഘവത്തോടെ കളളങ്ങള്‍ പറയുന്നവരാണ് അധികവും. സത്യത്തിന് വേണ്ടിയുളള നിലകൊളളല്‍ അല്പം കഠിനമായി തോന്നിയേക്കാം. പക്ഷേ, അല്‍പം വൈകിയാലും സത്യം വിജയിച്ച ചരിത്രമേ ഉണ്ടായിട്ടുളളൂ.. ഇരട്ടമുഖങ്ങളും, പൊയ്മുഖങ്ങളുമെല്ലാം ലോകം തിരിച്ചറിയും. ഒരിടത്തും സത്യം കൈവിടാതെ നമുക്ക് മുന്നോട്ട് പോകാന്‍ ശീലിക്കാം. – ശുഭദിനം.