yt cover 19

https://dailynewslive.in/ ഗാസ വിഷയത്തില്‍ കടുത്ത നിലപാട് ഇന്ന് സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പലസ്തീന്‍കാരെ സമീപരാഷ്ട്രങ്ങളിലേക്കു മാറ്റി ഗാസ സ്വന്തമാക്കുമെന്ന ഭീഷണി ആവര്‍ത്തിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ട്രംപിന്റെ പ്രഖ്യാപനം. ഗാസയിലെ 20 ലക്ഷത്തിലേറെ വരുന്ന പലസ്തീന്‍കാര്‍ ഒഴിഞ്ഞുപോകണമെന്നാണ് ട്രംപിന്റെ നിലപാട്. ഗാസ യുഎസ് ഏറ്റെടുത്ത് അവിടെ ഉല്ലാസകേന്ദ്രം നിര്‍മിക്കുമെന്ന് അധികാരമേറ്റതിനുപിന്നാലെ ട്രംപ് പ്രഖ്യാപിച്ചത് രാജ്യാന്തര പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

https://dailynewslive.in/ കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ് കോളേജ് ഹോസ്റ്റലില്‍ നടന്ന റാഗിങുമായി ബന്ധപ്പെട്ട് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സുലേഖ എ.ടി., അസി. വാര്‍ഡന്റെ ചുമതലയുള്ള അസി. പ്രൊഫസര്‍ അജീഷ് പി മാണി എന്നിവരെ അന്വേഷണ വിധേയമായി ആരോഗ്യവകുപ്പ്. സസ്‌പെന്‍ഡ് ചെയ്തു. കോളേജ് ഹോസ്റ്റലിലെ റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഹോസ്റ്റലിലെ ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും നിര്‍ദേശം നല്‍കി ഉത്തരവായി.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഫെബ്രുവരി 14 ലെ വിജയി : എ.കെ.അബ്ബാസ്,പുതുവശ്ശേരി, നെടുമ്പാശ്ശേരി പോസ്റ്റ്, ആലുവ, എറണാകുളം*

https://dailynewslive.in/ തൃശ്ശൂര്‍ ചാലക്കുടിയില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ള. ഫെഡറല്‍ ബാങ്കിന്റെ പോട്ട ശാഖയിലാണ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവര്‍ന്നത്. കൗണ്ടറില്‍ എത്തിയ അക്രമി കത്തി കാട്ടി ഭീഷണിപ്പെടുത്തി ഗ്ലാസ് തല്ലി തകര്‍ത്ത ശേഷം പണം കവരുകയായിരുന്നു. ബൈക്കില്‍ എത്തിയ അക്രമിയാണ് കവര്‍ച്ച നടത്തിയത്. 15 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

https://dailynewslive.in/ ചാലക്കുടിയിലെ ഫെഡറല്‍ ബാങ്കിന്റെ പോട്ട ശാഖയില്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവര്‍ന്ന സംഭവത്തില്‍ പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. കവര്‍ച്ച നടത്തിയ പ്രതിയെക്കുറിച്ച് പൊലീസിന് നിര്‍ണായക വിവരം ലഭിച്ചു. എന്‍ട്രോക്ക് എന്ന സ്‌കൂട്ടറിലാണ് പ്രതി എത്തിയതെന്ന് കണ്ടെത്തി. ക്യാഷ് കൗണ്ടറില്‍ 45 ലക്ഷം രൂപയുണ്ടായിട്ടും മൂന്ന് ബണ്ടില്‍ നോട്ടുകള്‍ മാത്രമാണ് പ്രതി എടുത്തത്.

https://dailynewslive.in/ ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയിലുണ്ടായ മോഷണത്തിലെ പ്രതിയ്ക്കായി അന്വേഷണം എറണാകുളം ജില്ലയിലേക്കും വ്യാപിപ്പിച്ച് പൊലീസ്. മോഷ്ടാവ് എറണാകുളം ഭാഗത്തേക്ക് കടന്നെന്നാണ് പൊലീസിന്റെ നിഗമനം. അങ്കമാലിയില്‍ നിന്ന് കിട്ടിയ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ടെന്നും ഡിഐജി പറഞ്ഞു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സ്‌

*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ദേവീക്ഷേത്രത്തില്‍ ആനകള്‍ ഇടഞ്ഞോടിയുണ്ടായ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. പൊതുദര്‍ശനത്തിന് ശേഷമായിരുന്നു രാജന്‍, അമ്മുക്കുട്ടി, ലീല എന്നിവരുടെ സംസ്‌കാരച്ചടങ്ങുകള്‍. നൂറുകണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.

https://dailynewslive.in/ കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തില്‍ ആന ഇടഞ്ഞ സംഭവത്തില്‍ വ്യത്യസ്ത കണ്ടെത്തലുകളുമായി വനം-റവന്യൂ വകുപ്പുകള്‍. ആന ഇടയാന്‍ കാരണം പടക്കമല്ലെന്നും പിന്നില്‍ വരികയായിരുന്ന ഗോകുല്‍ മുന്നില്‍ കയറിയതാണ് പീതാംബരനെ പ്രകോപിപ്പിച്ചതെന്നുമാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. ആനകളുടെ തൊട്ടടുത്ത് പടക്കം പൊട്ടിക്കരുത് എന്ന നാട്ടാന പരിപാലന ചട്ടത്തിലെ നിര്‍ദ്ദേശം ലംഘിക്കപ്പെട്ടതായി റവന്യൂ വകുപ്പും പറയുന്നു. ഇരുറിപ്പോര്‍ട്ടുകളും മന്ത്രി എ കെ ശശീന്ദ്രന് കൈമാറും.

https://dailynewslive.in/ കൊയിലാണ്ടിയിലെ ക്ഷേത്രോത്സവത്തിനിടെ ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ആന എഴുന്നള്ളിപ്പുകള്‍ ഒരാഴ്ച്ചത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി തീരുമാനം. കോഴിക്കോട് എഡിഎമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിന്റേതാണ് തീരുമാനം. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് നല്‍കുന്ന അനുമതി ഉത്തരവില്‍ പറയുന്ന നിബന്ധനകള്‍ പൂര്‍ണമായും പാലിക്കാതെ അശ്രദ്ധമായി എഴുന്നള്ളിപ്പ് നടത്തിയ മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാനും യോഗം തീരുമാനിച്ചു. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി നല്‍കുന്ന അനുമതി ഉത്തരവില്‍ പറയുന്ന എല്ലാ നിബന്ധനകളും ബന്ധപ്പെട്ട ക്ഷേത്ര ഭാരവാഹികളും ഉത്സവ കമ്മിറ്റികളും നിര്‍ബന്ധമായും പാലിക്കേണ്ടതാണെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

*

class="selectable-text copyable-text false x117nqv4">കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തില്‍ ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തില്‍ ആനയുടെ ഉടമസ്ഥര്‍ക്കും ക്ഷേത്രം ഭാരവാഹികള്‍ക്കുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി വനം മന്ത്രി എകെ ശശീന്ദ്രന്‍. നാട്ടാന പരിപാലന ചട്ടം ലംഘിച്ചതായി കണ്ടെത്തിയതായും മന്ത്രി പറഞ്ഞു. വിഷയത്തില്‍ ഇടപെട്ട ഹൈക്കോടതി ആനയുടെ ഉടമസ്ഥരായ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനോട് വിശദീകരണം നല്‍കാന്‍ നിര്‍ദ്ദേശിച്ചു.

https://dailynewslive.in/ കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിംഗ് വിഷയത്തില്‍ പ്രതികരണവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. നഴ്സിംഗ് കോളേജിലേത് ക്രിമിനലുകള്‍ കാണിച്ച തോന്ന്യവാസമെന്നും അത് എസ്എഫ്ഐയുടെ മുകളില്‍ ചാരി വെയ്ക്കരുതെന്നും ആര്‍ഷോ പറഞ്ഞു. നഴ്സിംഗ് കോളേജിലെ സംഘടനയ്ക്ക് എസ്എഫ്ഐയുമായി ബന്ധമില്ലെന്നും എസ്എഫ്ഐയ്ക്ക് നഴ്സിംഗ് കോളേജില്‍ യൂണിറ്റില്ലെന്നും ആര്‍ഷോ പറഞ്ഞു.

https://dailynewslive.in/ കണ്ണൂര്‍ വിമാനത്താവള റണ്‍വെ വികസനത്തിന് ഭൂമി വിട്ടുനല്‍കിയവരുടെ പരാതികളില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഈ മാസം ഇരുപതിന് മുഖ്യമന്ത്രി ഉദ്യോഗസ്ഥതല യോഗം വിളിച്ചു. എട്ട് വര്‍ഷമായിട്ടും നഷ്ടപരിഹാരം കിട്ടാതായതോടെ ദുരിതത്തിലായവരെക്കുറിച്ചുളള മാധ്യമ വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഇടപെടല്‍.

*അമല ആശുപത്രി വാര്‍ത്തകള്‍*

അമല ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ന്യൂതന സാങ്കേതിക വിദ്യകളോടെ ന്യൂക്ലിയര്‍ മെഡിസിന്‍ പുനപ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാനത്തെ ഏറ്റവും ആധുനിക സീമന്‍സ് ബയോഗ്രാഫ് ഹോറിസണ്‍ പെറ്റ് സി. ടി. യാണ് അമലയില്‍ സ്ഥാപിച്ചിട്ടുള്ളത്. രോഗം മുന്‍കൂട്ടി കണ്ടെത്തുന്നതിനും രോഗിക്ക് ലഭിക്കുന്ന റേഡിയേഷന്റെ അളവ് വളരെ കുറയ്ക്കാനും ക്യാന്‍സറിനുള്ള കീമോതെറാപ്പി ചികിത്സയുടെ ഫലപ്രാപ്തിയെപ്പറ്റി അറിയുന്നതിനും ശരിയായ കീമോ മരുന്ന് തിരഞ്ഞെടുത്ത് ചികിത്സ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും പെറ്റ് സി. ടി ഏറെ പ്രയോജനകരമാണ്. ഒട്ടും വേദന ഉണ്ടാവുകയില്ല. രോഗനിര്‍ണയം അരമണിക്കൂറിനുള്ളില്‍ സാധ്യമാകുകയും ചെയ്യും. വൃക്ക ലിവര്‍ ഹൃദയം തുടങ്ങിയ ഭാഗങ്ങളിലെ രോഗബാധിതര്‍ക്കും ടെസ്റ്റിന് വിധേയമാകാം.

https://www.amalaims.org/

*Contact*

*9526670007(Amala PET Scan)*

*9778968558 (Amala Nuclear Medicine)*

https://dailynewslive.in/ 50 വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണമെന്ന ഉപാധിയോടെ വയനാട് പുനരധിവാസത്തിന് 529.50 കോടി വായ്പ അനുവദിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ടി സിദ്ദിഖ് എംഎല്‍എ. ഉപാധികളോടെ പണം അനുവദിച്ചത് തികഞ്ഞ അന്യായമാണെന്നും ഇത് വരെ കേന്ദ്രം വയനാടിനോട് കാണിച്ചത് മനുഷ്യത്വരഹിതമായ സമീപനമാണെന്ന് എംഎല്‍എ വിമര്‍ശിച്ചു.

https://dailynewslive.in/ വിദ്യാഭ്യാസ മേഖലയെ കാലാനുവര്‍ത്തിയായ മാറ്റത്തിന് വിധേയമാക്കുന്നതിന്റെ ഭാഗമായി സമഗ്ര ഗുണനിലവാര പദ്ധതി പ്രഖ്യാപിച്ച് മന്ത്രി വി ശിവന്‍കുട്ടി. പാഠ്യപദ്ധതി, പാഠപുസ്തക പരിഷ്‌കാരങ്ങള്‍ എന്നിവയിലൂടെ മാത്രം ഗുണനിലവാരം മെച്ചപ്പെടുത്താന്‍ കഴിയില്ലെന്ന് നാം തിരിച്ചറിയണം.മെന്നും മന്ത്രി പറഞ്ഞു.

https://dailynewslive.in/ സംസ്ഥാനത്ത് വീണ്ടും ചൂടുകൂടുന്നു. ഇന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ട് ഡിഗ്രി മുതല്‍ 3 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

https://dailynewslive.in/ സപ്ലൈകോ മാനേജിംഗ് ഡയറക്ടറായി അശ്വതി ശ്രീനിവാസ് ചുമതലയേറ്റു. തിരുവനന്തപുരം സബ് കലക്ടര്‍, എറണാകുളം ജില്ല ഡെവലപ്മെന്റ് കമ്മീഷണര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിതി ആയോഗ് അസിസ്റ്റന്റ് സെക്രട്ടറി, പാലക്കാട് അസിസ്റ്റന്റ് കളക്ടര്‍ എന്നീ പദവികളിലും അശ്വതി ജോലി ചെയ്തിരുന്നു.

https://dailynewslive.in/ പാതിവില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലിന് വക്കീല്‍ നോട്ടീസ് അയച്ച് മാത്യു കുഴല്‍നാടന്‍ എം എല്‍ എ . തനിക്കെതിരെ നല്‍കിയ അടിസ്ഥാനരഹിതമായ വാര്‍ത്ത പിന്‍വലിച്ച് നിരുപാധികം മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ വക്കീല്‍ നോട്ടീസ് അയച്ചത്. ഒരാഴ്ചയ്ക്കകം നടപടി ഉണ്ടായില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ മാനനഷ്ട കേസുമായി മുന്നോട്ടു പോകുമെന്നും വക്കീല്‍ നോട്ടീസില്‍ മാത്യു കുഴല്‍നാടന്‍ മുന്നറിയിപ്പ് നല്‍കി.

https://dailynewslive.in/ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ അധ്യക്ഷന്‍ ടി.പി ശ്രീനിവാസനെ തല്ലിയത് മഹാപരാധമായി കാണുന്നില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ. ശ്രീനിവാസന്‍ കേട്ടലറയ്ക്കുന്ന തെറി വിളിച്ചതുകൊണ്ടാണ് ആ വിദ്യാര്‍ഥി അടിച്ചതെന്നും അതിന് എസ്.എഫ്.ഐ മാപ്പ് പറയേണ്ടതില്ലെന്നും ആര്‍ഷോ വ്യക്തമാക്കി.

https://dailynewslive.in/ ഭിന്നശേഷിക്കാര്‍ക്ക് വീടു നിര്‍മ്മിക്കുന്നതിനും വാങ്ങുന്നതിനും സാമൂഹ്യനീതി വകുപ്പിനു കീഴില്‍ സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ മുഖേന നല്‍കി വരുന്ന ‘മെറിഹോം ‘ഭവന വായ്പയുടെ പലിശ ഏഴു ശതമാനമാക്കി കുറച്ചതായി ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു. അമ്പതു ലക്ഷം രൂപ വരെയുള്ള വായ്പക്കാണ് പലിശ ഏഴു ശതമാനമാക്കി കുറച്ചത്.

https://dailynewslive.in/ എറണാകുളം കലൂര്‍ സ്റ്റേഡിയത്തിലെ ഐ ഡെയ്ലി കഫേയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണം രണ്ടായി. പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നാഗാലാന്‍ഡ് സ്വദേശി കൈമുള്‍ ആണ് മരിച്ചത്. വെസ്റ്റ് ബംഗാള്‍ സ്വദേശി സുമിത് അപകട സമയത്ത് മരിച്ചിരുന്നു. പരിക്കേറ്റ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുന്നത് 3 പേരാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്റ്റീമര്‍ പ്രവര്‍ത്തിപ്പിച്ചതാണ് പൊട്ടിത്തെറിക്ക് കാരണം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

https://dailynewslive.in/ കോഴിക്കോട് വടകരയില്‍ ഒമ്പതു വയസുകാരി ദൃഷാനയെ വാഹനമിടിച്ച് കോമയിലാക്കുകയും മുത്തശ്ശി ബേബി മരിക്കുകയും ചെയ്ത കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അശ്രദ്ധമായി അമിതവേഗതയില്‍ വാഹനം ഓടിക്കുക, അശ്രദ്ധമായി വാഹനം ഓടിച്ച് മരണം സംഭവിക്കുക, തെളിവ് നശിപ്പിക്കുക തുടങ്ങിയവക്കൊപ്പം മോട്ടോര്‍ വെഹിക്കിള്‍ ആക്ട് വകുപ്പുകളും കുറ്റപത്രത്തില്‍ചേര്‍ത്തിട്ടുണ്ട്.

https://dailynewslive.in/ കോഴിക്കോട് ജില്ലയില്‍ മലയോര ഹൈവേയുടെ പ്രവൃത്തി പൂര്‍ത്തീകരിച്ച തിരുവമ്പാടി മണ്ഡലത്തിലെ കോടഞ്ചേരി – കക്കാടം പൊയില്‍ റോഡ് – ഉദ്ഘാടനം ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകീട്ട് മൂന്ന് മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയിലാണ് പരിപാടി.

https://dailynewslive.in/ കായംകുളത്തെ എന്‍.ടി.പി.സി കേന്ദ്രീയ വിദ്യാലയം അടച്ചുപൂട്ടുന്നത് ഒഴിവാക്കുന്നത് സംബന്ധിച്ച് ഉന്നതതല യോഗം ചേരാന്‍ സുപ്രീം കോടതി നിര്‍ദേശം. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിക്കാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍.

https://dailynewslive.in/ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്റെ മൂന്നു ദിവസം നീളുന്ന സംസ്ഥാന സമ്മേളനത്തിനു തൃശൂരില്‍ പ്രൗഡോജ്വല തുടക്കം. സമ്മേളനത്തോടനുബന്ധിച്ചുള്ള ഹോട്ടല്‍ എക്സ്പോ പി. ബാലചന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കൂറ്റന്‍ അടുപ്പു മുതല്‍ ‘സ്വര്‍ണക്കരണ്ടി’ വരെ, നിമിഷങ്ങള്‍ക്കുള്ളില്‍ അനേകം വടയും ഇടിയപ്പവും തയാറാക്കുന്ന ആല്‍ഫാ മെഷീനുകള്‍, ഭക്ഷ്യ വിപണിയിലെ പുതുമയായ ഡ്രൈ ചെയ്ത പച്ചക്കറി ഇനങ്ങള്‍ മുതല്‍ മാംസ വിഭവങ്ങളും മസാലക്കൂട്ടുകളും വരെ ലൂലു കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ‘ഹോട്ടല്‍ എക്സ്പോ’ യിലുണ്ട്.

https://dailynewslive.in/ വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജെയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായുള്ള കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന വിമര്‍ശനവുമായി സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍. കേന്ദ്ര വിദേശകാര്യ സഹ?മന്ത്രി കീര്‍ത്തിവര്‍ദ്ധന്‍ സിംഗ് ഇന്നലെ രാജ്യസഭയില്‍ നല്‍കിയ മറുപടി പൂര്‍ണമായും ശരിയല്ലെന്നും കൊല്ലപ്പെട്ട തലാല്‍ മുഹമ്മദിന്റെ കുടുംബത്തിന് ദിയാധനമായ നാല്പതിനായിരം ഡോളര്‍ ലഭ്യമാക്കിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞത് തെറ്റാണെന്നും കുടുംബം ഇതുവരെ പണം സ്വീകരിക്കാന്‍ തയാറായിട്ടില്ലെന്നും ദില്ലി ഹൈക്കോടതിയെ സമീപിച്ചശേഷമാണ് നിമിഷ പ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാനുള്ള സഹായം പോലും കേന്ദ്രസര്‍ക്കാര്‍ നല്‍കിയതെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ഊര്‍ജിതമാക്കണമെന്നും ആവശ്യപ്പെട്ടു.

https://dailynewslive.in/ ഹിന്ദുമുന്നണിയുടെ റാലിക്ക് അനുമതി നിഷേധിച്ച് മദ്രാസ് ഹൈക്കോടതി. മധുര തിരുപ്പരന്‍കുന്ദ്രം ക്ഷേത്രത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ചെന്നൈയില്‍ റാലി നടത്തണമെന്ന ഹിന്ദു മുന്നണിയുടെ ഹര്‍ജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. വേലുമായി ചെന്നൈ നഗരത്തിലൂടെ റാലി നടത്തണമെന്നായിരുന്നു ആവശ്യം. സമൂഹത്തിന്റെ സമാധാനാന്തരീക്ഷത്തിന് ഭംഗം വരുത്തുന്ന ഒന്നും അനുവദിക്കാനാകില്ലെന്നും വിവിധ വിഭാഗക്കാര്‍ ഐക്യത്തോടെ ജീവിക്കുന്ന സ്ഥലം ആണ് മധുരയും ചെന്നൈയുമെന്നും കോടതി ചൂണ്ടികാട്ടി.

https://dailynewslive.in/ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് മെയ്തെയ് വിഭാഗം. നിലവിലെ ഭിന്നത കൂട്ടാനേ രാഷ്ട്രപതി ഭരണം ഉപകരിക്കൂയെന്ന് മെയ്തെയ് വിഭാഗം മുന്നറിയിപ്പ് നല്‍കി. മണിപ്പൂരില്‍ ബി ജെ പി തോല്‍വി സമ്മതിച്ചതിന്റെ തെളിവാണ് രാഷ്ട്രപതി ഭരണമെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തിയതിന് പിന്നാലെ മണിപ്പൂരില്‍ സുരക്ഷ കൂടുതല്‍ വര്‍ധിപ്പിച്ചു.

https://dailynewslive.in/ ദില്ലി മുഖ്യമന്ത്രിയെ ബി ജെ പി ഇന്ന് പ്രഖ്യാപിച്ചേക്കാന്‍ സാധ്യത. യു എസ് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയില്‍ തിരിച്ചെത്തുന്നതിന് പിന്നാലെ ബി ജെ പി നേതൃയോഗം ചേരും. എം എല്‍ എമാരില്‍ നിന്നുതന്നെയാകും മുഖ്യമന്ത്രിയെന്നാണ് വ്യക്തമാകുന്നത്.

https://dailynewslive.in/ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തിനിടെ അദാനിക്കെതിരായ കേസിനെ കുറിച്ചുള്ള ചോദ്യത്തോട് അതൃപ്തിയോടെ പ്രതികരിച്ച് നരേന്ദ്ര മോദി. വ്യക്തികള്‍ക്കെതിരായ കേസല്ല രണ്ടു നേതാക്കള്‍ ചര്‍ച്ച ചെയ്യുന്നത് എന്നായിരുന്നു മോദിയുടെ മറുപടി. അതേസമയം അഴിമതി എങ്ങനെ വ്യക്തിപരമായ കേസാകുമെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു.

https://dailynewslive.in/ അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ 119 ഇന്ത്യക്കാരെക്കൂടി ഈ വാരാന്ത്യത്തില്‍ തിരിച്ചെത്തിക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ട് വിമാനങ്ങളിലായി അമൃത്സര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടെയാണ് ഇക്കാര്യം പുറത്തുവന്നത്.

https://dailynewslive.in/ അനധികൃത കുടിയേറ്റക്കാരായി നാടുകടത്തപ്പെട്ട ഇന്ത്യക്കാരെ എത്തിക്കാന്‍ അമൃത്സര്‍ വിമാനത്താവളം മാത്രം തിരഞ്ഞെടുക്കുന്നതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളാണെന്ന് പ്രതിപക്ഷം. പഞ്ചാബിനെ അപമാനിക്കുന്നതിന് വേണ്ടിയാണ് അനധികൃത കുടിയേറ്റക്കാരായി നാടുകടത്തപ്പെടുന്നവരെ എത്തിക്കാന്‍ കേന്ദ്രം പഞ്ചാബിനെ തന്നെ തിരഞ്ഞെടുക്കുന്നതെന്ന് പഞ്ചാബ് ധനകാര്യമന്ത്രി ഹര്‍പാല്‍ സിങ് ചീമ ആരോപിച്ചു. അതേസമയം ഈ വിഷയം രാഷ്ട്രീയവത്കരിക്കുന്നതിന് പകരം ആളുകള്‍ എന്തുകൊണ്ട് ഈ നിയമവിരുദ്ധ വഴികള്‍ തിരഞ്ഞെടുക്കുന്നു എന്നതില്‍ ആത്മപരിശോധന നടത്തണമെന്ന് പഞ്ചാബ് ബിജെപി അധ്യക്ഷന്‍ സുനില്‍ ജാഖര്‍ പറഞ്ഞു.

https://dailynewslive.in/ രൂപയുടെ വിലയിടിവ് തുടരുന്നതിനിടെ ഇന്ത്യയിലേക്ക് പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ തോത് കുത്തനെ കൂടി. 2024 ഡിസംബര്‍ വരെ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെ ബാങ്കുകളില്‍ എത്തിയത് 129.1 ബില്യണ്‍ ഡോളര്‍ (11,20,000 കോടി രൂപ.). കഴിഞ്ഞ വര്‍ഷം പ്രവാസികളുടെ പണം ഏറ്റവും കൂടുതല്‍ സ്വീകരിച്ച രാജ്യം ഇന്ത്യയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14.3 ശതമാനത്തിന്റെ വര്‍ധന. വര്‍ധനയുടെ തോതിലും ഇന്ത്യയാണ് മുന്നില്‍. വിദേശ ഇന്ത്യക്കാരുടെ പണം ഇന്ത്യയിലേക്ക് കൂടുതലായി എത്തുന്നത് യുഎസ്, യുഎഇ, സൗദി അറേബ്യ, യുകെ എന്നീ രാജ്യങ്ങളില്‍ നിന്നാണ്. മെക്‌സിക്കോ (68 ബില്യണ്‍ ഡോളര്‍), ചൈന (48 ബില്യണ്‍ ഡോളര്‍), ഫിലിപ്പൈന്‍സ് (40 ബില്യണ്‍ ഡോളര്‍), പാക്കിസ്ഥാന്‍ (33 ബില്യണ്‍ ഡോളര്‍) എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് പിന്നിലുള്ളത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ പാകിസ്ഥാനിലേക്കുള്ള പണമിടപാടുകള്‍ 20 ശതമാനവും ബംഗ്ലാദേശിലേക്ക് 15 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. ഡോളറിന്റെ കരുത്ത് കൂടല്‍, ഡിജിറ്റല്‍ പേയ്‌മെന്റ്, വികസിത രാജ്യങ്ങളിലെ ഉയര്‍ന്ന ശമ്പളം എന്നിവ പ്രവാസികളുടെ പണമയക്കല്‍ കൂടാന്‍ കാരണമാണെന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലയിലെ പ്രൊഫഷണലുകള്‍ ചൂണ്ടിക്കാട്ടുന്നു.

https://dailynewslive.in/ ‘ബനാറസ്’ എന്ന ചിത്രത്തിനു ശേഷം നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന ‘രണ്ടാം യാമം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകര്‍ക്കരികില്‍. ‘ഈ രാവില്‍ നോവും’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കല്‍ വിഡിയോ ആണ് പ്രേക്ഷകര്‍ക്കരികില്‍ എത്തിയത്. നേമം പുഷ്പരാജിന്റെ വരികള്‍ക്ക് മോഹന്‍ സിത്താര സംഗീതം നല്‍കി. കെ.എസ്.ചിത്ര, മോഹന്‍ സിത്താര, മധു ബാലകൃഷ്ണന്‍, ഗൗരി ലക്ഷ്മി എന്നിവര്‍ ചേര്‍ന്നാണു ഗാനം ആലപിച്ചത്. ‘ഈ രാവില്‍ നോവും’ എന്ന പാട്ട് ചുരുങ്ങിയ സമയത്തിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘മായ്ക്കുന്നു ഞാനെന്നെ’ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗൗരി ലക്ഷ്മിയാണ് ഗാനം ആലപിച്ചത്. ഫോര്‍ച്യൂണ്‍ ഫിലിംസിന്റെ ബാനറില്‍ ഗോപാല്‍.ആര്‍.നിര്‍മിക്കുന്ന ചിത്രമാണ് ‘രണ്ടാം യാമം’. ചിത്രത്തില്‍ സ്വാസിക മുഖ്യ വേഷത്തിലെത്തുന്നു. ധ്രുവന്‍, ഗൗതം കൃഷ്ണ, ജോയ് മാത്യു, നന്ദു, സുധീര്‍ കരമന, രാജസേനന്‍, ഷാജു ശ്രീധര്‍, ജഗദീഷ് പ്രസാദ്, രേഖ, രമ്യ സുരേഷ്, ഹിമാശങ്കരി തുടങ്ങിയവരാണു മറ്റ് അഭിനേതാക്കള്‍. ഫെബ്രുവരി 28ന് ‘രണ്ടാം യാമം’ പ്രദര്‍ശനത്തിനെത്തും.

https://dailynewslive.in/ ദിലീപിനെ നായകനാക്കി ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭ.ഭ.ബ- ഭയം, ഭക്തി, ബഹുമാനം’. ധനഞ്ജയ് ശങ്കര്‍ എന്ന നവാഗതന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ വിനീത് ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ ഇപ്പൊള്‍ പുറത്ത് വന്നിരിക്കുകയാണ്. ബ്രാന്‍ഡ് ന്യൂ ലുക്കില്‍, മാസ്സ് ആയാണ് വിനീത് ശ്രീനിവാസനെ ഈ പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇനി ക്രിഞ്ച് ഇല്ല എന്ന രസകരമായ കുറിപ്പോടെയാണ് വിനീത് ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. പൂര്‍ണ്ണമായും മാസ് കോമഡി എന്റെര്‍ടൈനറായി അവതരിപ്പിക്കുന്ന ചിത്രത്തില്‍ ദിലീപ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ക്കൊപ്പം ധ്യാന്‍ ശ്രീനിവാസനും വേഷമിടുന്നുണ്ട്. ഫാഹിം സഫര്‍, നൂറിന്‍ ഷെരീഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. സിദ്ധാര്‍ത്ഥ് ഭരതന്‍, ബൈജു സന്തോഷ്, ബാലു വര്‍ഗീസ്, അശോകന്‍, ജി സുരേഷ് കുമാര്‍, നോബി, സെന്തില്‍ കൃഷ്ണ, റെഡിന്‍ കിംഗ്സ്ലി (തമിഴ്), ഷിന്‍സ്, ശരണ്യ പൊന്‍വണ്ണന്‍, ധനശ്രീ, ലങ്കാലക്ഷ്മി, കോറിയോഗ്രാഫര്‍ സാന്റി എന്നിവരും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

https://dailynewslive.in/ 2024ല്‍ ടാറ്റ പഞ്ച് രാജ്യത്തെ നമ്പര്‍-1 കാറായിരുന്നു. കഴിഞ്ഞ വര്‍ഷം ഈ കാറിന്റെ രണ്ട് ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റു. 2025 സാമ്പത്തിക വര്‍ഷത്തിലും ഈ കാറിനുള്ള ഡിമാന്‍ഡ് കൂടുകയാണ്. 2025 സാമ്പത്തിക വര്‍ഷത്തിലെ 10 മാസത്തിനുള്ളില്‍, പഞ്ചിന്റെ 1.64 ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റു. അതേസമയം, കഴിഞ്ഞ വര്‍ഷത്തെപ്പോലെ മാരുതി വാഗണ്‍ആര്‍ പിന്നിലാണ്. ഹ്യുണ്ടായി ക്രെറ്റ, മാരുതി എര്‍ട്ടിഗ, മാരുതി ബ്രെസ്സ, മാരുതി സ്വിഫ്റ്റ്, മാരുതി ബലേനോ തുടങ്ങിയ മിക്കവാറും എല്ലാ ജനപ്രിയ മോഡലുകളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. 1.50 ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിച്ച 5 മോഡലുകള്‍ ഈ പട്ടികയിലുണ്ട്. 2025 സാമ്പത്തിക വര്‍ഷത്തില്‍ ടാറ്റ പഞ്ചിന്റെ 1,64,294 യൂണിറ്റുകളും, മാരുതി വാഗണ്‍ആറിന്റെ 1,61,397 യൂണിറ്റുകളും, ഹ്യുണ്ടായി ക്രെറ്റയുടെ 1,60,495 യൂണിറ്റുകളും, മാരുതി എര്‍ട്ടിഗയുടെ 1,59,302 യൂണിറ്റുകളും, മാരുതി ബ്രെസ്സയുടെ 1,57,225 യൂണിറ്റുകളും, മാരുതി സ്വിഫ്റ്റിന്റെ 1,45,626 യൂണിറ്റുകളും, മാരുതി ബലേനോയുടെ 1,39,324 യൂണിറ്റുകളും, മഹീന്ദ്ര സ്‌കോര്‍പിയോയുടെ 1,37,311 യൂണിറ്റുകളും, മാരുതി ഡിസയറിന്റെ 1,34,867 യൂണിറ്റുകളും, ടാറ്റ നെക്‌സോണിന്റെ 1,31,374 യൂണിറ്റുകളും വിറ്റു.

https://dailynewslive.in/ ജീവിതാനുഭവങ്ങളിലെ കയ്പും മധുരവും നര്‍മ്മവും സൃഷ്ടിക്കുന്ന വികാരവിചാരങ്ങളുടെ വേലിയേറ്റങ്ങളെ ലളിതവും ആസ്വാദ്യകരവുമായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്ന പുസ്തകം. സാധാരണ മനുഷ്യരുടെ അസാധാരണ ജീവിതങ്ങളേയും മരണത്തിനുപോലും വേര്‍പെടുത്താനാവാത്ത മനുഷ്യ ബന്ധങ്ങളെയും ഭാഷയുടെ സര്‍ഗ്ഗാത്മകതയില്‍ ചാലിച്ചെഴുതിയ ജീവഗന്ധികളായ അനുഭവകഥകളുടെ സമാഹാരം. പ്രണയത്തിന്റെയും സൗഹൃദങ്ങളുടെയും പോരാട്ടങ്ങളുടെയും സഹവര്‍ത്തിത്വത്തിന്റെയും സഹജീവിസ്നേഹത്തിന്റെയും വിശപ്പിന്റെയും തിരസ്‌കരണത്തിന്റെയും പരാജയത്തിന്റെയും അതിജീവനത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും വിജയത്തിന്റെയും ആത്മസ്പര്‍ശമുള്ള അനുഭവങ്ങളെ ചിട്ടയോടെ കോര്‍ത്തിണക്കി കഥാകാരന്റെ ഓര്‍മ്മകളുടെ തീരത്തേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന കര്‍മ്മബന്ധങ്ങളുടെ തീര്‍ത്ഥയാത്ര. ‘അന്ധേരിയില്‍ മല്ലിക പൂത്തപ്പോള്‍’. ജോസ് പ്രകാശ്. ഗ്രീന്‍ ബുക്സ്. വില 275 രൂപ.

https://dailynewslive.in/ ജീവിതത്തില്‍ എപ്പോഴെങ്കിലും ആന്റിബയോട്ടിക് മരുന്നുകള്‍ കഴിക്കാത്തവര്‍ ഉണ്ടാകില്ല. ന്യുമോണിയ പോലുള്ള രോഗങ്ങളെ ചെറുക്കാന്‍ ഡോക്ടര്‍മാര്‍ ആന്റിബയോട്ടിക് മരുന്നുകളാണ് നിര്‍ദേശിക്കുക. രോഗാണുക്കളെ ചെറുക്കാന്‍ ഇവ സഹായിക്കുമെങ്കിലും കുടലിലെ നല്ല ബാക്ടീരിയകളെയും ആന്റിബയോട്ടിക് നശിപ്പിച്ചു കളയും. ഇതിലൂടെ ഇത് ദഹനവ്യവസ്ഥയിലെ നല്ല ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുന്നു. ഇത് മറ്റ് പല ആരോഗ്യ പ്രശ്നങ്ങളിലേക്കും നിങ്ങളെ തള്ളിവിടാം. ആന്റിബയോട്ടിക് മരുന്നുകള്‍ കഴിക്കുമ്പോള്‍ കുടലിലെ നല്ല ബാക്ടീരികളെ സംരക്ഷിക്കേണ്ടതിനും പരിപാലിക്കുന്നതിനും ഡയറ്റില്‍ ചേര്‍ക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചുമറിയാം. വെളുത്തുള്ളി, ഉള്ളി, പഴം, ശതാവരി, ഓട്സ് തുടങ്ങിയ പ്രീബയോട്ടിക് ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുകയും കൂടുതല്‍ വളരാന്‍ സഹായിക്കുകയും ചെയ്യുന്നു. ആന്റിബയോട്ടിക് മരുന്നുകള്‍ നശിപ്പിക്കുന്ന നല്ല ബാക്ടീരിയകളാണ് പ്രോബയോട്ടിക്കുകള്‍. ഇഡലി, ദോശ, അച്ചാര്‍, പോലുള്ള പുളിപ്പിച്ച ഭക്ഷണങ്ങള്‍ ഈ സമയം കഴിക്കുന്നത് കുടലില്‍ നല്ല ബാക്ടീരിയ വളരാന്‍ സഹായിക്കും. കളര്‍ഫുള്‍ ആയ സസ്യാധിഷ്ഠിത ഭക്ഷണങ്ങള്‍ കഴിക്കുന്നത് വ്യത്യസ്ത ആരോഗ്യ ഗുണങ്ങള്‍ നല്‍കും. ഇത്തരം പച്ചക്കറികളില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് കുടലിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും.