◾https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് കള്ളന്‍ തന്നെയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിജെപി എത്ര പ്രതിഷേധിച്ചാലും അത് പറഞ്ഞുകൊണ്ടിരിക്കുമെന്നും വോട്ട് മോഷ്ടിച്ച് തന്നെയാണ് മോദിയും ബിജെപിയും തുടര്‍ച്ചയായി അധികാരത്തില്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് പല തെരഞ്ഞെടുപ്പുകളിലായി നടന്ന അട്ടിമറിയുടെ കൂടുതല്‍ തെളിവുകള്‍ വൈകാതെ പുറത്തുവിടുമെന്നും ബിഹാറില്‍ വോട്ടര്‍ അധികാര്‍ യാത്രയുടെ ഭാഗമായ റാലിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലും നടന്ന വോട്ടുമോഷണത്തിന്റെ വിവരങ്ങളാണ് ഉടന്‍ പുറത്തുവിടുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ താമരശ്ശേരി ചുരത്തില്‍ അപകടഭീഷണി ശക്തമായതോടെ ഗതാഗതം നിരോധിച്ചു. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞു വീണ ഭാഗത്ത് വീണ്ടും ഇടിച്ചില്‍ നടക്കുന്നതിനാല്‍ ചുരം വഴി ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി താമരശ്ശേരി ഡി വൈ എസ് പി അറിയിച്ചു. കൂടാതെ അടിവാരത്തും, ലക്കിടിയിലും വാഹനങ്ങള്‍ തടയുമെന്നും ഡി വൈ എസ് പി അറിയിച്ചു. കോഴിക്കോട് ഭാഗത്തു നിന്നും വയനാട്ടിലേക്കുള്ള വാഹനങ്ങള്‍ താമരശ്ശേരി ചുങ്കത്ത് നിന്നും പൊലീസ് കുറ്റ്യാടി വഴി തിരിച്ചുവിടുകയാണ്.
◾https://dailynewslive.in/ എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഒഡീഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഒഡിഷക്ക് മുകളില്‍ കരകയറി. പുതിയൊരു ന്യൂന മര്‍ദ്ദത്തിന് കൂടെ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ വിലയിരുത്തുന്നത്.
◾https://dailynewslive.in/ കാസര്‍കോട് കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അമിത വേഗത്തില്‍ എത്തിയ കര്‍ണാടക ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസിന്റെ ബ്രേക്ക് പോയതാണ് അപകട കാരണം. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്നവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ബസിലുണ്ടായിരുന്ന ആളുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ*
*Unskippable Onam Collections*
*വെറും 299 രൂപ മുതല്‍*
പ്രിയ ഉപഭോക്താവേ, നിങ്ങളുടെ ഇത്തവണത്തെ ഓണം കൂടുതല്‍ കളറാക്കാന്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തൂ. 299 രൂപ മുതലുള്ള ഓണ വിഭവങ്ങള്‍ ഇപ്പോള്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തിയിരുക്കുന്നു. നിങ്ങള്‍ ആഗ്രഹിച്ചതെന്തും കുറഞ്ഞ വിലയില്‍ ഇവിടെ ലഭിക്കും. ഈ ഓണം സീസണില്‍ ഞങ്ങളുടെ സ്റ്റോറുകള്‍ രാവിലെ 9:30 മുതല്‍ രാത്രി 9:30 വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*101 വര്‍ഷത്തെ വിശ്വാസ്യത*
◾https://dailynewslive.in/ ബിജെപിയുടെ രാജ്യസഭാംഗമായി നോമിനേഷന്‍ ചെയ്യപ്പെട്ട ആര്‍എസ്എസ് നേതാവും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ സി. സദാനന്ദന്റെ നോമിനേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. സാമൂഹിക സേവനം എന്ന നിലയില്‍ സി. സദാനന്ദനെ നോമിനേറ്റ് ചെയ്യാനാകില്ലെന്നാണ് പ്രധാനവാദം. സുപ്രീംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് ഹര്‍ജിക്കാരന്‍.
◾
◾https://dailynewslive.in/ വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞ കേസില്‍ 11 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബ്ലോക്ക് ഭാരവാഹികള്‍ അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് ഷാഫി പറമ്പില്‍ എംപിയെ വടകരയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്.
◾https://dailynewslive.in/ ഷാഫി പറമ്പിലിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രി യൂത്ത് കോണ്‍ഗ്രസ് നടത്തിയ ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. 28 പേര്‍ക്കെതിരെയാണ് മ്യൂസിയം പോലീസ് കേസെടുത്തത്. പൊലീസിനെതിരെ തീപന്തം എറിഞ്ഞു അപായപ്പെടുത്താന്‍ ശ്രമിച്ചതിനാണ് കേസ്. കേസില്‍ അറസ്റ്റിലായ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*
(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിന്റെ അന്വേഷണ സംഘത്തില്‍ സൈബര്‍ വിദഗ്ധരെയും ഉള്‍പ്പെടുത്തും. ടീം അംഗങ്ങളെ 2 ദിവസത്തിനുള്ളില്‍ തീരുമാനിക്കും. ആദ്യഘട്ടത്തില്‍ റിനി ജോര്‍ജ്, അവന്തിക, ഹണി എന്നിവരുടെ മൊഴിയെടുക്കാനാണ് തീരുമാനം.
◾https://dailynewslive.in/ അവിശ്വാസ പ്രമേയത്തിലൂടെ എല്‍ ഡി എഫിന് ഭരണം നഷ്ടമായ കൂത്താട്ടുകുളം നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് നാളെ തെരഞ്ഞെടുപ്പ് നടക്കും. സി പി എം അംഗമായി വിജയിച്ച ശേഷം കോണ്‍ഗ്രസ് പക്ഷത്തേക്ക് കൂറുമാറിയ വിമത കലാ രാജുവിനെയാണ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്.
◾https://dailynewslive.in/ കണ്ണൂര്‍ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് സ്ഥലം മാറ്റം. രാത്രി ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയതിനാണ് പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് സിപിഒമാര്‍ക്കെതിരെ നടപടിയെടുത്തത്. ഈ സമയം ലോക്കപ്പില്‍ പ്രതികളുണ്ടായിരുന്നു. തളിപ്പറമ്പ് ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റൂറല്‍ എസ് പിയാണ് നടപടിയെടുത്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. പാറാവ് ഡ്യൂട്ടിക്കിടെയുണ്ടായിരുന്ന പൊലീസുകാര്‍ ഉറങ്ങിപ്പോയെന്നാണ് അധികൃതര്‍ പറയുന്നത്.
◾https://dailynewslive.in/ മഹാത്മാ അയ്യന്‍കാളിയുടെ 162 -ാം ജന്മദിനാഘോഷം സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനത്തുടനീളം വിപുലമായി നടക്കുന്നു. കേരളത്തിലെമ്പാടും വിവിധ അനുസ്മരണ പരിപാടികളാണ് നടക്കുന്നത്. സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടി അയ്യങ്കാളി നടത്തിയ വില്ലുവണ്ടി സമരമടക്കമുള്ള ഐതിഹാസിക പോരാട്ടങ്ങള്‍ കേരള ചരിത്രത്തിലെ തിളക്കമാര്‍ന്ന അധ്യായങ്ങള്‍ ആണ്.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറ്റാനുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ആഗ്രഹമുണ്ടെന്ന് ശശി തരൂര്‍. ഇതിനായി നിക്ഷേപക സംരക്ഷണ നിയമം പാസ്സാക്കണമെന്നും തരൂര്‍ നിര്‍ദ്ദേശിച്ചു. ദി ഇക്കണോമിക് ടൈംസ് ദിനപത്രത്തിന്റെ ലീഡേഴ്സ് ഫോറം പരിപാടിയിലാണ് ശശി തരൂരിന്റെ ഈ പ്രസ്താവന.
◾https://dailynewslive.in/ സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് പെരുമണ്ണ സ്വദേശിയായ 45കാരിക്കാണ് രോഗം . മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യനില ഗുരുതരമല്ല. രോഗം സ്ഥിരീകരിച്ച യുവതിയുടെ വീട്ടുകിണറിലെ വെള്ളം പരിശോധനയ്ക്ക് അയച്ചു.
◾https://dailynewslive.in/ നവരാത്രി പ്രമാണിച്ച് കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കാന്‍ സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി അബ്ദു റഹിമാനും റെയില്‍വേ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം സ്‌പെഷ്യല്‍ ട്രെയിനുകളുടെ സമയം സംബന്ധിച്ച് മുന്‍കൂട്ടി അറിയിപ്പും നല്‍കും.
◾https://dailynewslive.in/ മലപ്പുറം നഗരസഭയില്‍ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേടെന്ന് യുഡിഎഫ് ആരോപണം. പൊളിച്ചു മാറ്റിയ വീടിന്റെ നമ്പറില്‍ അടക്കം ഉദ്യോഗസ്ഥര്‍ വോട്ടുകള്‍ ചേര്‍ത്തു നല്‍കുകയാണെന്നാണ് യുഡിഎഫ് പരാതി. മലപ്പുറം നഗരസഭയിലെ വാര്‍ഡ് 22 ചീനിതോട് പ്രദേശത്തു നിന്ന് മാത്രം 122 വോട്ടുകള്‍ ഇത്തരത്തില്‍ അനധികൃതമായി ചേര്‍ത്തിട്ടുണ്ടെന്നാണ് യുഡിഎഫ് ആരോപണം.
◾https://dailynewslive.in/ മലപ്പുറം വെളിയങ്കോട് എംടിഎം കോളേജിലെ ഓണാഘോഷത്തില്‍ വിദ്യാര്‍ഥികള്‍ ഓണാഘോഷത്തിന് കൊണ്ടുവന്ന വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രൂപമാറ്റം വരുത്തിയ ആറു കാറുകളാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പെരുമ്പടപ്പ് പൊലീസാണ് വാഹനങ്ങള്‍ പിടികൂടിയത്. വിദ്യാര്‍ഥികള്‍ അപകടം ഉണ്ടാക്കുന്ന വിധം വാഹനം ഓടിച്ചെന്നാണ് പൊലീസ് പറയുന്നത്. പിഴ ചുമത്തുകയും വാഹനം ഓടിച്ചവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
◾https://dailynewslive.in/ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജനറല്‍ ആശുപത്രി അധികൃതരോട് റിപ്പോര്‍ട്ട് തേടി. അതേസമയം, ചികിത്സാപ്പിഴവ് സമ്മതിച്ച ഡോക്ടര്‍ വിദഗ്ധ ചികിത്സക്കായി പണവും നല്‍കിയെന്ന് സുമയ്യയുടെ ബന്ധു വ്യക്തമാക്കി.
◾https://dailynewslive.in/ പേരാമ്പ്ര ആവളയിലുണ്ടായ തെരുവുനായ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. കണ്‍സ്യൂമര്‍ ഫെഡില്‍ അരിയിറക്കാന്‍ ലോഡുമായെത്തിയ തമിഴ്‌നാട് സ്വദേശി ശിവ, ആവള വടക്കേകാവന്നൂര്‍ സ്വദേശികളായ ശങ്കരന്‍, നദീറ, മുഹമ്മദ്‌സാലിഹ്, അയന എന്നിവരെയാണ് നായ ആക്രമിച്ചത്. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി.
◾https://dailynewslive.in/ ലോ കോളെജ് വിദ്യാര്‍ഥിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ബാര്‍ട്ടണ്‍ ഹില്ലിന് സമീപം നിയമ വിദ്യാര്‍ഥിക്ക് നേരെയുണ്ടായ അക്രമത്തില്‍ കേസിലെ നാലാം പ്രതിയായ രാജാജി നഗര്‍ ഫ്ലാറ്റ് നമ്പര്‍ 397-ല്‍ നിരഞ്ജന്‍ സുനില്‍കുമാര്‍ (18) ആണ് മ്യൂസിയം പൊലീസിന്റെ പിടിയിലായത്. ലോ കോളേജ് വിദ്യാര്‍ഥിയായ കാസര്‍ഗോഡ് ഇഖ്ബാല്‍ മന്‍സില്‍ വീട്ടില്‍ മുഹമ്മദ് റിസ്വാനാണ് വെട്ടേറ്റത്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നത്.
◾https://dailynewslive.in/ പത്തനംതിട്ട അച്ചന്‍കോവില്‍ ആറ്റില്‍ ഒഴുക്കില്‍ പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിയുടെ മൃതദേഹവും കണ്ടെത്തി. നബീല്‍ നിസാം എന്ന ഒമ്പതാം ക്ലാസുകാരന്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ കല്ലറകടവിലാണ് അപകടം ഉണ്ടായത്. ഒഴുക്കില്‍പ്പെട്ട പത്തനംതിട്ട ചിറ്റൂര്‍ സ്വദേശി അജ്സല്‍ അജി എന്ന വിദ്യാര്‍ത്ഥിയുടെ മൃതദേഹം ചൊവ്വാഴ്ച തന്നെ കണ്ടെത്തിയിരുന്നു.
◾https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജപ്പാന്‍, ചൈന സന്ദര്‍ശനത്തിനായി യാത്ര തിരിക്കും. രണ്ടു ദിവസം ജപ്പാനില്‍ നടത്തുന്ന ചര്‍ച്ചകളില്‍ വ്യാപാര രംഗത്തെ സഹകരണവും
ജപ്പാനിലേക്കുള്ള കയറ്റുമതി കൂട്ടുന്ന വിഷയവും ചര്‍ച്ചയാവും. ഇതിന് ശേഷം പ്രധാനമന്ത്രി ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ഞായറാഴ്ച ചൈനയിലെത്തും. അമേരിക്കയുമായി താരിഫ് തര്‍ക്കം തീര്‍ക്കാന്‍ ഇന്ത്യ പ്രത്യേക ചര്‍ച്ചയൊന്നും ഇതുവരെയും നിശ്ചയിച്ചിട്ടില്ല. ബ്രിക്സ് രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ എന്തു ചെയ്യണം എന്ന ആലോചന ഇന്ത്യയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കുമിടയിലും നടക്കുമെന്നാണ് വിലയിരുത്തലുകള്‍.
◾https://dailynewslive.in/ മഹാരാഷ്ട്രയില്‍ കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണ് 15 പേര്‍ക്ക് ദാരുണാന്ത്യം. നാലുനില കെട്ടിടത്തിന്റെ ഒരു ഭാഗം ബുധനാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് തകര്‍ന്നുവീണത്. പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. 13 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ്. തകര്‍ന്നുവീഴുന്നതിന്റെ തൊട്ടുമുന്‍പ് ഒരു വയസ്സുകാരിയുടെ ജന്മദിനാഘോഷ പരിപാടികള്‍ നടന്നിരുന്നു. ആ കുഞ്ഞും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
◾https://dailynewslive.in/ ഭാവിയില്‍ യുദ്ധങ്ങള്‍ ദീര്‍ഘകാലം നീണ്ടേക്കാമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇതിനനുസരിച്ച് തയ്യാറെടുപ്പുകള്‍ വേണമെന്നും അദ്ദേഹം ദില്ലിയില്‍ സൈനിക പരിപാടിയില്‍ സംസാരിക്കുമ്പോള്‍ പറഞ്ഞു. യുദ്ധ തന്ത്രങ്ങളിലും സൈനിക തയ്യാറെടുപ്പുകളിലും മാറ്റം വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
◾https://dailynewslive.in/ പെപ്‌സി, കൊക്കകോള, സബ്വേ, കെഎഫ്‌സി, മക്‌ഡൊണാള്‍ഡ്‌സ് തുടങ്ങിയ അമേരിക്കന്‍ കമ്പനികളുടെ ഉത്പന്നങ്ങള്‍ വാങ്ങുന്നത് നിര്‍ത്തണമെന്ന് ബാബ രാംദേവ്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 50% വരെ തീരുവ ചുമത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയത്തിനെതിരെ പ്രതികരിക്കുകയായിരുന്നു ബാബ രാംദേവ്.
◾https://dailynewslive.in/ ദസറ ഉദ്ഘാടനത്തിന് കന്നഡ എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ ബാനു മുഷ്താഖിനെ ക്ഷണിച്ചതിനെതിരെ ബിജെപിയും ഹൈന്ദവ സംഘടനകളും. മതവിശ്വാസമില്ലാത്ത ഒരാള്‍ മതപരമായ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് അവര്‍ വ്യക്തമാക്കി. എന്നാല്‍ ചാമുണ്ഡി ഹില്‍സ് ഹിന്ദുയിസത്തിന്റെ സ്വത്തല്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ തിരിച്ചടിച്ചു. തന്നെ ക്ഷണിച്ചത് ചാമുണ്ഡേശ്വരി തന്നെയാണെന്ന് ബാനു മുഷ്താഖും പ്രതികരിച്ചു.
◾https://dailynewslive.in/ ദേശീയ കമ്പനി ലോ അപ്പല്ലേറ്റ് ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചില്‍ നിന്ന് ജഡ്ജി പിന്മാറിയ സംഭവത്തില്‍ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് റിപ്പോര്‍ട്ട് തേടി. അന്വേഷണം നടത്താന്‍ നടപടികള്‍ സ്വീകരിക്കാന്‍ സുപ്രീംകോടതി സെക്രട്ടറി ജനറലിന് നിര്‍ദ്ദേശം നല്‍കി. ചെന്നൈ ബഞ്ചിലെ ജുഡീഷ്യല്‍ അംഗം ജസ്റ്റിസ് ശരദ് കുമാര്‍ ശര്‍മ്മയാണ് ഹൈദരാബാദ് കമ്പനിയുള്‍പ്പെട്ട കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയത്. പാപ്പരത്ത ഹര്‍ജിയുമായി ബന്ധപ്പെട്ട കേസില്‍ അനുകൂല വിധിക്കായി ഉന്നത ജുഡീഷ്യറിയിലെ ബഹുമാന്യനായ അംഗം ഇടപെട്ടതായി ജസ്റ്റിസ് ശര്‍മ്മ വെളിപ്പെടുത്തിയിരുന്നു.
◾https://dailynewslive.in/ പാകിസ്താനില്‍നിന്നുള്ള ഭീകരവാദികള്‍ നേപ്പാള്‍വഴി നുഴഞ്ഞുകയറിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബിഹാറില്‍ സംസ്ഥാന വ്യാപക ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ച് പോലീസ്. ജയ്‌ഷെ മുഹമ്മദിന്റെ അംഗങ്ങളെന്ന് കരുതുന്ന മൂന്നുപേരാണ് ബിഹാറിലേക്ക് കടന്നത്.
◾https://dailynewslive.in/ ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുരേസ് സെക്ടറില്‍ നിയന്ത്രണ രേഖ കടന്ന് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വെടിവച്ചു കൊന്നു. സുരക്ഷാ സേന മേഖലയില്‍ വ്യാപകമായ തെരച്ചില്‍ നടത്തുകയാണ്. വലിയ ആയുധശേഖരവുമായാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചതെന്നും അഞ്ചോളം ഭീകരര്‍ ഇപ്പോഴും ഒളിച്ചിരിക്കുന്നുണ്ടെന്നും സൈന്യം സംശയിക്കുന്നുണ്ട്.
◾https://dailynewslive.in/ ബലൂചിസ്ഥാനിലെ റെക്കോ ഡിഖ് ഖനിയുടെ വികസനത്തിനായി 100 ദശലക്ഷം ഡോളറിന്റെ വായ്പാ അപേക്ഷയുമായി പാകിസ്ഥാന്‍ അമേരിക്കയെ സമീപിച്ചു. അമേരിക്കയിലെ എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്കിലാണ് അപേക്ഷ സമര്‍പ്പിച്ചത്. ചെമ്പ്-സ്വര്‍ണ്ണ ഖനിയില്‍ സംസ്‌കരണ പ്ലാന്റും സംഭരണത്തിനുള്ള സൗകര്യവും വൈദ്യുതി ഉല്‍പ്പാദനവും ഗതാഗതത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാനാണ് ശ്രമം.
◾https://dailynewslive.in/ ലൈസന്‍സ് നിബന്ധനകള്‍ ലംഘിച്ചതിനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും കുവൈത്തിലെ ജലീബ് അല്‍-ഷുയൂഖിലും ഖൈത്താനിലും 19 വാണിജ്യ കടകള്‍ അടച്ചുപൂട്ടി. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് നടത്തിയ ഈ പ്രവര്‍ത്തനം, പൊതു ക്രമത്തെ ബാധിക്കുന്ന ലംഘനങ്ങള്‍ തടയുന്നതിനും പ്രതികൂല നടപടികള്‍ പരിഹരിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണെന്ന് മന്ത്രാലയം ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു.
◾https://dailynewslive.in/ അടുത്തകാലത്തൊന്നും ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഉദ്ദ്യേശമില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. താന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതുകൊണ്ട് ആര്‍ക്കാണ് ഗുണം കിട്ടുകയെന്നും ക്രിക്കറ്റ് ആസ്വദിക്കുന്നിടത്തോളം കാലം രാജ്യാന്തര ക്രിക്കറ്റിലും ആഭ്യന്തര ക്രിക്കറ്റിലും തുടരുമെന്നും ഷമി വ്യക്തമാക്കി. വിരമിക്കല്‍ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു മുഹമ്മദ് ഷമി.
◾https://dailynewslive.in/ സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 120 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 75,240 രൂപയാണ്. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 9405 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. എട്ടാം തീയതി റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം. 12 ദിവസത്തിനിടെ 2300 രൂപ കുറഞ്ഞ ശേഷമാണ് വില ഉയരാന്‍ തുടങ്ങിയത്. ഏഴുദിവസത്തിനിടെ 1700 രൂപയാണ് വര്‍ധിച്ചത്. ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെ 2500 രൂപയിലധികം വര്‍ധിച്ച ശേഷമാണ് 9-ാം തീയതി മുതല്‍ കുറയാന്‍ തുടങ്ങിയത്.
◾https://dailynewslive.in/ ടെക് ഭീമനായ ആപ്പിളിന്റെ ഇന്ത്യയില്‍ നാലാമത്തെ റീട്ടെയില്‍ സ്റ്റോര്‍ സെപ്റ്റംബര്‍ നാലിന് തുറക്കും. പുണെയിലെ കൊറേഗാവ് പാര്‍ക്കിലാണ് ആപ്പിളിന്റെ പുതിയ സ്റ്റോര്‍ തുറക്കുന്നത്. ബംഗളൂരുവിലെ ഹെബ്ബാലില്‍ മൂന്നാമത്തെ സ്റ്റോര്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് അടുത്ത സ്റ്റോര്‍ കമ്പനി പ്രഖ്യാപിച്ചത്. സെപ്റ്റംബറില്‍ ഐഫോണ്‍ 17 സീരീസിന്റെ അവതരണ പരിപാടി നടക്കുന്നതിന് മുന്നോടിയായി പുതിയ റീട്ടെയില്‍ സ്റ്റോറുകള്‍ ആരംഭിക്കാനാണ് നീക്കം. 1000 സ്‌ക്വയര്‍ഫീറ്റ് കെട്ടിടത്തിലാണ് സ്റ്റോര്‍ ആരംഭിക്കുന്നത്. ഇന്ത്യ വലിയ വിപണിയാണ് എന്നതിലുപരിയായി യു.എസിലേക്കുള്ള കയറ്റുമതിയും കമ്പനി ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞ പാദത്തില്‍ ചൈനയെ പിന്തള്ളി ഐഫോണ്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാമതെത്തി. 2023 ഏപ്രിലില്‍ മുംബൈയിലെ ബി.കെ.സി കോംപ്ലക്‌സിലാണ് ആപ്പിള്‍ ഇന്ത്യയിലെ ആദ്യ എക്‌സ്‌ക്ലൂസീവ് സ്റ്റോര്‍ ആരംഭിച്ചത്. അതേ വര്‍ഷം തന്നെ ഡല്‍ഹിയിലെ സാകേതിലും സ്റ്റോര്‍ ആരംഭിച്ചു.
◾https://dailynewslive.in/ മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിക്കുന്ന ‘കളങ്കാവല്‍’ എന്ന ത്രില്ലര്‍ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയില്‍ അഴിഞ്ഞാടുന്ന മമ്മൂട്ടിയാണ് ടീസറിന്റെ ആകര്‍ഷണം. ടീസറിന്റെ 22-ാമത്തെ സെക്കന്‍ഡിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ പോസ്റ്ററിലൂടെ പരിചിതമായ ചെക്ക് ഷര്‍ട്ടും കൂളിങ് ഗ്ലാസും ചുണ്ടിലൊരു സിഗരറ്റുമായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. സിംഗിള്‍ ഷോട്ടില്‍ കൂളിങ് ഗ്ലാസ് ഉയര്‍ത്തി വഷളത്തരവും പുച്ഛവും സ്ഫുരിക്കുന്ന നോട്ടത്തിലൂടെ ഞെട്ടിക്കുകയാണ് മമ്മൂട്ടി. ഗൗരവം നിറയുന്ന കഥാപാത്രമായി വിനായകനെയും ടീസറില്‍ കാണാം. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘കുറുപ്പി’ ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.
◾https://dailynewslive.in/ ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് യൂണിവേഴ്സിലേക്ക് തമിഴ് നടന്‍ രവി മോഹനും. എല്‍സിയുവില്‍ ഉള്‍പ്പെടുന്ന ബെന്‍സില്‍ രവി മോഹനുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിനിമയില്‍ സെക്കന്‍ഡ് ലീഡായി രവി മോഹനുണ്ടാകും എന്നാണ് വിവരം. താരം വില്ലന്‍ വേഷത്തിലാണ് ‘ബെന്‍സി’ല്‍ എത്തുക എന്ന് ആദ്യം അഭ്യൂഹങ്ങളുണ്ടായിരുന്നു. ലോകേഷ് കനകരാജ് കഥയും തിരക്കഥയും രചിച്ച് ഭാഗ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബെന്‍സ്. ചിത്രം എല്‍സിയുവിന്റെ ഭാഗമാണെന്ന് മുന്‍പേ പ്രഖ്യാപിച്ചിരുന്നു. രാഘവ ലോറന്‍സാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂപ്പര്‍ വില്ലനായി നിവിന്‍ പോളിയും ചിത്രത്തിലുണ്ട്. നിവിന്റെ വാള്‍ട്ടര്‍ എന്ന കഥാപാത്രം വലിയ ചര്‍ച്ചയായിരുന്നു. എല്‍സിയുവിലേക്ക് രവി മോഹനും എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. രണ്ട് പതിറ്റാണ്ടായി തമിഴ് സിനിമയില്‍ നായക വേഷത്തില്‍ തിളങ്ങുന്ന രവി മോഹന്‍ അടുത്തിടെ പുതിയ നിര്‍മാണ കമ്പനിയും ആരംഭിച്ചിരുന്നു.
◾https://dailynewslive.in/ ഹീറോ മോട്ടോകോര്‍പ്പ് എക്സ്ട്രീം 125ആര്‍ ലൈനപ്പിനെ അപ്ഡേറ്റ് ചെയ്തു. ഒരു ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള സിംഗിള്‍-സീറ്റര്‍ വേരിയന്റാണ് മോഡല്‍ നിരയിലെ പുത്തന്‍ അതിഥി. ഇത് ഐബിഎസ് വേരിയന്റിന് മുകളിലും എബിഎസ് വരുന്ന സ്പ്ലിറ്റ്-സീറ്റ് പതിപ്പിന് താഴെയുമായിട്ടാണ് ഇടം പിടിക്കുന്നത്. ബേസ് മോഡല്‍ ഹീറോ എക്സ്ട്രീം 125ആര്‍ ഐബിഎസ് -ന് 98,425 രൂപയും സ്പ്ലിറ്റ്-സീറ്ററിന് 1.02 ലക്ഷം രൂപയുമാണ് വില വരുന്നത്. ചെറിയ മാറ്റത്തിന് പുറമെ, മറ്റ് അപ്‌ഡേറ്റുകളൊന്നും മോട്ടോര്‍സൈക്കിളില്‍ വരുത്തിയിട്ടില്ല. ഇപ്പോഴും 124.7 സിസി സിംഗിള്‍-സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് ഇതില്‍ തുടരുന്നത്, ഈ യൂണിറ്റ് പരമാവധി 11.5 ബിഎച്പി പവറും 10.5 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. പവര്‍ട്രെയിന്‍ അഞ്ച് സ്പീഡ് ട്രാന്‍സ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്നു.
◾https://dailynewslive.in/ ആനിയമ്മയുടെ വീട്, ഒരു സാധാരണ മലയാളി കുടുംബം, ചിട്ടിക്കാരന്‍ യൂദാസ് ഭൂതവര്‍ത്തമാനങ്ങള്‍ക്കിടയില്‍, തന്റേതല്ലാത്ത കാരണത്താല്‍, ന്യൂട്ടന്റെ ചലനസിദ്ധാന്തവും തരളിനാട്ടിലെ മുതലാളിമാരും, പ്രൊമോഷന്‍, മൃത്യുഞ്ജയം, ഒരല്പം പഴങ്ങനാടന്‍ ചരിത്രം, ഒളിച്ചോട്ടം, കുഞ്ഞുമരിയയും റെഡ് റൈഡിങ് ഹുഡ്ഡും, ഷിജുമോന്റെ ഭാര്യ, ശലോമോന്റെ സുഭാഷിതങ്ങള്‍ തുടങ്ങി പന്ത്രണ്ട് കഥകളുടെ സമാഹാരം. ‘കഥകള്‍’. സന്ധ്യാമേരി. ഡിസി ബുക്സ്. വില 171 രൂപ.
◾https://dailynewslive.in/ കാല്‍സ്യവും പൊട്ടാസ്യവും തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങളുടെ കലവറയാണ് പാലും വാഴപ്പഴവും ഒന്നിച്ചാല്‍. ഇത് പേശികളുടെ ബലം കൂട്ടാന്‍ മികച്ചതായതിനാല്‍ ഫിറ്റ്നസ് ഫ്രീക്കുകളുടെ ഡയറ്റിലെ ഒരു പ്രധാന വിഭവം തന്നെയാണ് പാലും വാഴപ്പഴവും. എന്നാല്‍ ആയുവേദം പ്രകാരം ഇത് അത്ര നല്ല കോംമ്പോ അല്ല, വാഴപ്പഴത്തിനും പാലിനും തണുപ്പിക്കല്‍ ഗുണങ്ങളുണ്ട്. ഇത് ഒരുമിച്ച് കഴിക്കുന്നത്, ദഹന വ്യവസ്ഥയെ തകരാറിലാക്കും. ഇത് ശരീരത്തില്‍ കഫം ഉല്‍പാദിപ്പിക്കാന്‍ കാരണമാകുമെന്നും ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, ഇത് സൈനസ്, ജലദോഷം, ചുമ പോലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യാമെന്ന് പറയുന്നു. വാഴപ്പഴം മാത്രമല്ല, ഏത് പഴവും പാലിനൊപ്പം കഴിക്കുന്നതും സമാന പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാമെന്ന് ആയുര്‍വേദത്തില്‍ പറയുന്നു. പശുവിന്‍ പാലിനും വാഴപ്പഴത്തിനും പകരം, സസ്യാധിഷ്ഠിത പാലിലേക്കും സ്റ്റീവിയ അല്ലെങ്കില്‍ മോങ്ക് ഫ്രൂട്ട് എക്സ്ട്രാക്റ്റ് പോലുള്ള കൊഴുപ്പ് കുറഞ്ഞ മധുരവും ചേര്‍ത്ത് ആരോഗ്യകരമായ ഷേയ്ക്ക് ഉണ്ടാക്കാവുന്നതാണ്.
◾https://dailynewslive.in/ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ – 87.61, പൗണ്ട് – 118.19, യൂറോ – 101.93, സ്വിസ് ഫ്രാങ്ക് – 109.27, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 57.04, ബഹറിന്‍ ദിനാര്‍ – 232.41, കുവൈത്ത് ദിനാര്‍ -286.64, ഒമാനി റിയാല്‍ – 227.87, സൗദി റിയാല്‍ – 23.35, യു.എ.ഇ ദിര്‍ഹം – 23.87, ഖത്തര്‍ റിയാല്‍ – 24.06, കനേഡിയന്‍ ഡോളര്‍ – 63.58.
*വാന്‍കൂവര്‍*
*ഡെസ്റ്റിനേഷന്‍ ഡയറീസ് -40*
ബ്രിട്ടീഷ് കൊളംബിയയിലെ ലോവര്‍ മെയിന്‍ലാന്‍ഡ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന പടിഞ്ഞാറന്‍ കാനഡയിലെ ഒരു പ്രധാന നഗരമാണ് വാന്‍കൂവര്‍. കാനഡയിലെ ഏറ്റവും വംശീയമായും ഭാഷാപരമായും വൈവിധ്യം നിറഞ്ഞ നഗരങ്ങളിലൊന്നാണ് വാന്‍കൂവര്‍. നഗരത്തിലെ സൗമ്യമായ കാലാവസ്ഥയും സമുദ്രം, പര്‍വതങ്ങള്‍, നദികള്‍, തടാകങ്ങള്‍ എന്നിവയോടുള്ള സാമീപ്യവും ഈ പ്രദേശത്തെ ഒരു ജനപ്രിയ വിനോദ കേന്ദ്രമാക്കി മാറ്റുന്നു.വാന്‍കൂവറില്‍ 1,298 ഹെക്ടറിലധികം പാര്‍ക്കുകളുണ്ട്, അതില്‍ 404 ഹെക്ടര്‍ വിസ്തൃതിയുള്ള സ്റ്റാന്‍ലി പാര്‍ക്ക് ആണ് ഏറ്റവും വലുത്. നഗരത്തില്‍ നിരവധി വലിയ ബീച്ചുകളുണ്ട്, അവയില്‍ പലതും പരസ്പരം അടുത്താണ്, ജോണ്‍ ഹെന്‍ഡ്രി പാര്‍ക്കിലെ ട്രൗട്ട് തടാകത്തില്‍ ഒരു ശുദ്ധജല ബീച്ചും ഉണ്ട് . തീരപ്രദേശം നിരവധി തരം ജല കായിക വിനോദങ്ങള്‍ക്ക് അവസരമൊരുക്കുന്നു, കൂടാതെ ബോട്ടിംഗ് പ്രേമികള്‍ക്ക് ഈ നഗരം ഒരു ജനപ്രിയ സ്ഥലമാണ്.വാന്‍കൂവര്‍ ഡൗണ്ടൗണില്‍ നിന്ന് 20 മുതല്‍ 30 മിനിറ്റ് വരെ ഡ്രൈവ് ചെയ്താല്‍ നോര്‍ത്ത് ഷോര്‍ പര്‍വതനിരകള്‍ കാണാം , സൈപ്രസ് പര്‍വതനിര , ഗ്രൗസ് പര്‍വതനിര , മൗണ്ട് സെയ്മോര്‍ എന്നീ മൂന്ന് സ്‌കീ ഏരിയകളുണ്ട്. .ശ്രദ്ധേയമായ സൈക്ലിംഗ് റേസുകള്‍ക്കും വാന്‍കൂവര്‍ വേദിയാണ്. മഴയായാലും വെയിലായാലും, വാന്‍കൂവറിന്റെ ഭൗതിക തേജസ്സ് അതിന്റെ സൗന്ദര്യത്താല്‍ നിങ്ങളെ ആശ്വസിപ്പിക്കുന്നതോടൊപ്പം തന്നെ സജീവമായിരിക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ നിങ്ങളെ പ്രചോദിപ്പിക്കും.
*ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോര്‍ച്ചൂണ്‍ ടൂര്‍സ്, 7510855888*