yt cover 34

https://dailynewslive.in/ തിന്മയുടെ ഇരുട്ടിനെ അകറ്റി നന്മയുടെ വെളിച്ചം പകരുന്ന ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇന്ന്. ഏവര്‍ക്കും ഡെയ്‌ലി ന്യൂസിന്റെ ദീപാവലി ആശംസകള്‍

https://dailynewslive.in/ ടോക്കിയോയ്ക്ക് പിന്നാലെ പാരിസ് ഒളിംപിക്‌സിലും വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍കീപ്പറും മലയാളിയുമായ ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷിന് കേരളത്തിന്റെ ആദരം. സര്‍ക്കാരിന്റെ പാരിതോഷികമായ 2 കോടി രൂപ മുഖ്യമന്ത്രി പി ആര്‍ ശ്രീജേഷിന് കൈമാറി. പിആര്‍ ശ്രീജേഷിന്റെ അനുമോദന യോഗത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രമുഖരുടെ വലിയൊരു നിരതന്നെ ഉണ്ടായിരുന്നു. കായിക മേഖലക്കും കേരളത്തിനും ഒരുപോലെ ആവേശം പകര്‍ന്ന കായിക താരമാണ് പിആര്‍ ശ്രീജേഷെന്നും മാതൃകയാകാന്‍ കഴിയുന്ന കായിക ജീവിതമാണ് ശ്രീജേഷിന്റേതെന്നും മുഖ്യമന്ത്രി അനുമോദിച്ചു.

https://dailynewslive.in/ വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം അതിതീവ്രദുരന്തമായി പ്രഖ്യാപിക്കണോ എന്നതില്‍ രണ്ടാഴ്ചയ്ക്കം തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നത അധികാരസമിതി രണ്ടാഴ്ചയ്ക്കകം ഇക്കാര്യം പരിശോധിച്ച് അറിയിക്കും.ദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാരം കിട്ടുന്നില്ലെന്ന വാര്‍ത്തകള്‍ വരുന്നതില്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി കാരണം ആരാഞ്ഞു. ദുരിതബാധിതര്‍ക്ക് പ്രതിദിനം 300 രൂപ നല്‍കുന്ന സ്‌കീം 30 ദിവസത്തേക്ക് കൂടി തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കി.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഒക്ടോബർ 30 ലെ വിജയി : സംഗീത സോമരാജ്, പുത്തനങ്ങാടി, വാരണം പോസ്റ്റ്, ആലപ്പുഴ.*

https://dailynewslive.in/ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സുരേഷ് ഗോപിക്ക് ധിക്കാരമാണെന്നും സിനിമ സ്റ്റൈലിലാണ് ശരീരഭാഷയും സംസാരവുമെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു. കേന്ദ്ര മന്ത്രി ഉപയോഗിക്കേണ്ട ഭാഷയല്ല സുരേഷ് ഗോപി ഉപയോഗിച്ചത്. പൂരം കലക്കലില്‍ സിബിഐ അന്വേഷണം വേണമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ ഒരു സിപിഎം നേതാവ് പോലും പ്രതികരിച്ചില്ല. എതെങ്കിലും ഒരു സിപിഎം നേതാവിന് അതിനെ ചോദ്യം ചെയ്യാന്‍ ധൈര്യമുണ്ടോയെന്നും വിഡി സതീശന്‍ വെല്ലുവിളിച്ചു.

https://dailynewslive.in/ പാലക്കാട്ടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിനിടെ സ്ഥാനാര്‍ത്ഥിയായി കെ മുരളീധരനെ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഡിസിസിയുടെ കത്ത് പുറത്തായതിന് പിന്നില്‍ പാലക്കാട്ടെ ഡിസിസി നേതാക്കള്‍ തന്നെയാണെന്ന് കെസി വേണുഗോപാല്‍ വിമര്‍ശിച്ചു. സ്ഥാനാര്‍ത്ഥിയുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയുണ്ടാവരുതെന്നും മുതിര്‍ന്ന നേതാക്കള്‍ കൂടുതല്‍ പക്വതയോടെ പെരുമാറണമെന്നും , വ്യക്തി വിദ്വേഷത്തിന്റെ പേരില്‍ പാര്‍ട്ടിയെ തകര്‍ക്കരുതെന്നും കെസി വേണുഗോപാല്‍ നേതാക്കളോട് പറഞ്ഞു.

https://dailynewslive.in/ പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.പി.സരിന്റെ ചിഹ്നം സ്റ്റെതസ്‌കോപ്പ്. ഡോക്ടറും മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമായ സരിന്‍ ഓട്ടോറിക്ഷ ചിഹ്നത്തിനാണ് പ്രഥമ പരിഗണന നല്‍കിയത്. എന്നാല്‍ രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ഓട്ടോറിക്ഷ ചിഹ്നം ആവശ്യപ്പെട്ടതോടെ മൂന്ന് പേര്‍ക്കുമായി നറുക്കെടുപ്പ് നടത്തി. ഇതില്‍ സരിന് സ്റ്റെതസ്‌കോപ്പാണ് ചിഹ്നമായി കിട്ടിയത്.

*തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*

നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്‌സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.

https://dailynewslive.in/ തനിക്ക് തെറ്റ് പറ്റിയെന്ന് എഡിഎം നവീന്‍ബാബു പറഞ്ഞുവെന്ന കണ്ണൂര്‍ കളക്ടറുടെ മൊഴിക്കെതിരെ സിഐടിയു നേതാവ് മലയാലപ്പുഴ മോഹനന്‍. കണ്ണൂര്‍ കളക്ടര്‍ക്ക് പിന്നില്‍ മറ്റാരോ ഉണ്ടെന്നും അതാണ് പൊലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് മനസിലാകുന്നതെന്നും മലയാലപ്പുഴ മോഹനന്‍ ആരോപിച്ചു. കളക്ടറെ കൊണ്ട് ആരോ പറയിച്ചതാണെന്നും സംഭവത്തിന് പിന്നിലെ രഹസ്യ അജണ്ട പുറത്തുവരണമെന്നും കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും മരണത്തിലെ ദുരൂഹത നീങ്ങണമെന്നും മലയാലപ്പുഴ മോഹനന്‍ പറഞ്ഞു.

https://dailynewslive.in/ കണ്ണൂര്‍ കളക്ടര്‍ മര്യാദകളെല്ലാം കാറ്റില്‍ പറത്തിയെന്നും സ്വന്തം സഹപ്രവര്‍ത്തകനെ കുറ്റക്കാരനാക്കിയ കളക്ടര്‍ക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ കളക്ടറെക്കൊണ്ട് മലക്കം മറിയിപ്പിച്ചുവെന്നും കളക്ടറുടെ മൊഴിക്ക് പിന്നില്‍ സിപിഎമ്മാണെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ പി.പി. ദിവ്യ എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് എത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതി കുറ്റവാസനയോടെയും ആസൂത്രണമനോഭാവത്തോടെയും കുറ്റകൃത്യം നേരിട്ട് നടപ്പില്‍വരുത്തിയ ആളാണെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുറ്റകൃത്യം ചെയ്തതിലൂടെ പി.പി. ദിവ്യയുടെ ക്രിമിനല്‍ മനോഭാവം വെളിവായിട്ടുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..

*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*

ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ സമസ്ത തര്‍ക്കത്തില്‍ ഉമര്‍ ഫൈസി മുക്കത്തെ പിന്തുണച്ച് പണ്ഡിതസഭയായ മുശാവറ അംഗങ്ങള്‍ രംഗത്തെത്തി. സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തിനെതിരേ നടക്കുന്ന ദുഷ്പ്രചാരണങ്ങളും കേസ് കൊടുത്ത നടപടിയും അംഗീകരിക്കാനാവില്ലെന്ന് നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. സമസ്ത പ്രസിഡന്റ് ഉള്‍പ്പടെയുള്ള പണ്ഡിതന്മാര്‍ക്കും സംഘടനക്കും നേരെ ദുഷ്പ്രചരണങ്ങള്‍ നടക്കുകയാണെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദപ്പെട്ട ആളുകള്‍ പോലും ഇതില്‍ ഭാഗഭാക്കാകുന്നുവെന്നും നേതാക്കള്‍ വിലയിരുത്തി. പാണക്കാട് തങ്ങള്‍ക്കെതിരെ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ഉമര്‍ ഫൈസി മുക്കത്തിനെതിരെ അച്ചടക്ക നടപടി വേണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് മറു വിഭാഗം നേതാക്കള്‍ അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയത്.

https://dailynewslive.in/ എല്‍ഡിഎഫിന്റെ ഭരണമികവ് കൊണ്ടായിരിക്കില്ല കോണ്‍ഗ്രസിലെ അനൈക്യം കൊണ്ടാകും എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുകയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തറ വര്‍ത്തമാനം പറയുകയാണെന്നും ഇത്രയും തറയായ പ്രതിപക്ഷ നേതാവിനെ കേരളം കണ്ടിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.സതീശന്‍ ശൈലി കോണ്‍ഗ്രസ് മാറ്റണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

https://dailynewslive.in/ ലൈംഗികാതിക്രമ കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നടിയുടെ പരാതിയില്‍ പൊലീസെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഉത്തരവ്.

https://dailynewslive.in/ തിരുവനതപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരായ കേസില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ ഹര്‍ജി തള്ളി. കേസില്‍ പ്രതികളായ മേയര്‍ ആര്യ, സച്ചിന്‍ദേവ് എം.എല്‍.എ എന്നിവരില്‍ നിന്നും സ്വാധീനം ഉണ്ടാകാന്‍ പാടില്ലെന്നും ശാസ്തീയമായ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

https://dailynewslive.in/ നീലേശ്വരത്ത് കളിയാട്ട മഹോത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ സ്വമേധയാ കേസെടൂത്ത് മനുഷ്യാവകാശ കമ്മീഷന്‍ . 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്കും എസ്പിക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി. കാസര്‍കോട് നടക്കുന്ന അടുത്ത സിറ്റിംഗില്‍ കേസ് പരിഗണിക്കും. അതോടൊപ്പം സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി.

https://dailynewslive.in/ നീലേശ്വരം കളിയാട്ട മഹോത്സവത്തിനിടെ ഉണ്ടായ അപകടത്തില്‍ വധശ്രമത്തിനും കേസെടുത്തു. 154 പേര്‍ക്കാണ് നീലേശ്വരം അപകടത്തില്‍ പൊള്ളലേറ്റത്. 98 പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

https://dailynewslive.in/ മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നിരാഹാര സത്യാഗ്രഹം നടക്കുന്ന സമരപ്പന്തല്‍ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ജനപ്രതിനിധികളെ പിടിച്ചുനിര്‍ത്തി ചോദ്യംചെയ്യണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സമരക്കാര്‍ക്ക് ഒപ്പമുണ്ടാകുമെന്നും, ഭാവിയില്‍ പ്രശ്‌നമുണ്ടാകാതിരിക്കാന്‍ നിങ്ങള്‍ തിരഞ്ഞെടുത്തയച്ചവരെ വരച്ചവരയില്‍ നിര്‍ത്തണമെന്നും , അവരോട് രാജിവെച്ച് പോകാന്‍ പറയണമെന്നും ദ്രോഹികളെ വെച്ചുപൊറുപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മാധ്യമങ്ങളോടുള്ള നിലപാട് അപലപനീയമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതിരിക്കാന്‍ ആര്‍ക്കും അവകാശം ഉണ്ടെന്ന് സമ്മതിക്കുമ്പോള്‍ തന്നെ അതിലും പുലര്‍ത്തേണ്ട മാന്യതയ്ക്ക് നിരക്കാത്ത വിധത്തിലാണ് സുരേഷ് ഗോപി ആവര്‍ത്തിച്ചു പെരുമാറിക്കൊണ്ടിരിക്കുന്നതെന്ന് സംഘടന ആരോപിച്ചു. ജനാധിപത്യ വ്യവസ്ഥയില്‍ മാധ്യമങ്ങളോടുള്ള സമീപനം എന്തായിരിക്കണമെന്ന് കുറഞ്ഞ പക്ഷം കേരളത്തിലെ സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ നിന്നെങ്കിലും അദ്ദേഹം ചോദിച്ചു മനസ്സിലാക്കേണ്ടതാണെന്നും യൂണിയന്‍ പറഞ്ഞു.

https://dailynewslive.in/ തൃശൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ബിജെപി നേതാവ് സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്. മൂന്നാഴ്ചയ്ക്കം മറുപടി നല്‍കണമെന്നാണ് നോട്ടീസിലുള്ളത്. തൃശൂരിലെ എഐവൈഎഫ് നേതാവിന്റെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുകയായിരുന്നു.

https://dailynewslive.in/ എസ്.എഫ്.ഐ.ക്കാരുടെ പ്രതിഷേധം ആസ്വദിക്കുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സനാതന ധര്‍മപീഠം ചെയറിന്റെ ശിലാസ്ഥാപനത്തിനെത്തിയതായിരുന്നു അദ്ദേഹം. എസ്.എഫ്.ഐ.ക്കാരുടെ പ്രതിഷേധം ആസ്വദിക്കുന്നു. പക്ഷേ, അക്രമം നടത്തരുത്. അത് അംഗീകരിക്കില്ല. യൂണിവേഴ്‌സിറ്റി പഠനത്തിനുള്ള കേന്ദ്രമാണ്, രാഷ്ട്രീയ നഴ്‌സറി അല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

https://dailynewslive.in/ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 03 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

https://dailynewslive.in/ 16 വയസ്സുകാരിയായ അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാനാകില്ലെന്ന് ഹൈക്കോടതി. ഗര്‍ഭസ്ഥ ശിശുവിന് 28 ആഴ്ച പ്രായമായ സാഹചര്യത്തിലാണ് കോടതി തീരുമാനം. ശിശുവിനെ ജീവനോടെ മാത്രമെ പുറത്തെടുക്കാന്‍ സാധിക്കൂവെന്ന് മെഡിക്കല്‍ ബോര്‍ഡ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതു പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. പ്രസവശേഷം കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

https://dailynewslive.in/ നിലമ്പൂരില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ കയറി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചു. വണ്ടൂര്‍ നടുവത്ത് ശാന്തി ഗ്രാമം സ്വദേശി ഹാസിര്‍ കല്ലായി എന്ന 50 കാരനാണ് മര്‍ദ്ദനമേറ്റത്. മദ്യലഹരിയില്‍ എത്തിയ ഒരാളാണ് ഹാസിറിനെ ആക്രമിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

https://dailynewslive.in/ തിരുവനന്തപുരം പൂവാറില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാറില്‍ കയറ്റി കൊണ്ട് പോയി ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തില്‍ 3 പേര്‍ പിടിയില്‍. പെണ്‍കുട്ടിയമായി വളരെ അടുത്ത് പരിചയമുള്ള നെയ്യാറ്റിന്‍കര സ്വദേശികയായ ആദര്‍ശും സുഹൃത്തുക്കളായ അഖില്‍, അനുരാഗ് എന്നിവരാണ് പൂവാര്‍ പോലീസിന്റെ പിടിയിലായിരിക്കുന്നത്.

https://dailynewslive.in/ ട്രെയിന്‍ യാത്രയ്ക്കിടെ മജീഷ്യന്‍ മനു പൂജപ്പുരയെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരത്തു നിന്ന് ഐലന്‍ഡ് എക്സ്പ്രസില്‍ ആന്ധ്രയിലേക്ക് പോവുകയായിരുന്നു മനുവും കുടുംബവും. അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ മാവേലിക്കര റെയില്‍വേ സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ മുതല്‍ മനുവിനെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. മനുവിന്റെ ഫോണും മറ്റ് സാധനങ്ങളും ട്രെയിനില്‍ തന്നെയുണ്ടെന്നാണ് വിവരം.

https://dailynewslive.in/ കരിപ്പൂരില്‍ വിമാനത്തിന് വ്യാജ ബോബ് ഭീഷണി സന്ദേശമയച്ച പ്രതി പോലീസ് പിടിയിലായി. പാലക്കാട് അനങ്ങനാടി സ്വദേശി മുഹമ്മദ് ഇജാസിനെയാണ് കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് അബൂദാബിയിലേക്ക് പോകേണ്ട എയര്‍ അറേബ്യ വിമാനത്തിന് ബോംബു ഭീഷണി ഉണ്ടെന്ന് പറഞ്ഞാണ് മുഹമ്മദ് ഇജാസ് വിമാനത്താവളത്തിലേക്ക് ഇമെയില്‍ സന്ദേശമയച്ചത്.

https://dailynewslive.in/ മഹാരാഷ്ട്രയിലെ ഇന്ത്യമുന്നണി സഖ്യമായ മഹാവികാസ് അഗാഡിയുടെ വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാകാന്‍ ഇനിയും സമയമെടുക്കുമെന്ന് രമേശ് ചെന്നിത്തല. മഹാവികാസ് അഗാഡിയില്‍ സിപിഎമ്മിന്റെയും സമാജ് വാദി പാര്‍ട്ടിയുടെയും പെസന്റ്സ് ആന്റ് വര്‍ക്കേഴ്സ് പാര്‍ട്ടിയുടേയും സീറ്റുകളിലാണ് ധാരണയാകാത്തത്. അഞ്ച് സീറ്റുകള്‍ വീതം മൂവരും ചോദിക്കുന്നുണ്ടെങ്കിലും മൂന്നിലധികം പറ്റില്ലെന്ന നിലപാടിലാണ് അഗാഡി നേതാക്കള്‍. പരിഹരിക്കാന്‍ മുംബൈയില്‍ മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

https://dailynewslive.in/ ഡിജിറ്റല്‍ അറസ്റ്റിനെതിരെ കൂടുതല്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര മന്ത്രാലയം ഉന്നത തല സമിതി രൂപീകരിച്ചു. ബോധവത്ക്കരണത്തിനായി രാജ്യവ്യാപകമായി പ്രചാരണ പരിപാടികള്‍ നടത്താനും കേന്ദ്രം തീരുമാനിച്ചു,. മന്‍ കി ബാത്തിലൂടെ ഡിജിറ്റല്‍ അറസ്റ്റിനെതിരെ പ്രധാനമന്ത്രി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് കേന്ദ്രം കൂടുതല്‍ നടപടികളിലേക്ക് കടക്കുന്നത്.

https://dailynewslive.in/ അതീവ രഹസ്യമായി കോടിക്കണക്കിന് രൂപ വില മതിക്കുന്ന 102 ടണ്‍ സ്വര്‍ണം ബ്രിട്ടനില്‍ നിന്നെത്തിച്ച് റിസര്‍വ് ബാങ്ക്. ആര്‍ബിഐ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സെപ്തംബര്‍ അവസാനം ഇന്ത്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ കൈവശമുള്ള 855 ടണ്‍ സ്വര്‍ണത്തില്‍ 510.5 ടണ്ണും ആഭ്യന്തരമായി സൂക്ഷിച്ചിരിക്കുന്നുവെന്ന് ആര്‍ബിഐ വെളിപ്പെടുത്തി. വിദേശത്ത് സൂക്ഷിക്കുന്ന ആസ്തി സുരക്ഷിതമല്ലെന്ന തോന്നലിനെ തുടര്‍ന്നാണ് ഇന്ത്യ സ്വര്‍ണ ശേഖരം തിരികെയെത്തിക്കുന്നതിന് തീരുമാനിച്ചത്.

https://dailynewslive.in/ കിഴക്കന്‍ ലഡാക്കിലെ ഡെംചോക്ക്, ദേപ്‌സാങ് മേഖലകളില്‍നിന്നുള്ള ഇന്ത്യ-ചൈന സേനാപിന്മാറ്റം പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളുടെയും സൈനികര്‍ മേഖലയില്‍നിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക ഉടമ്പടി നേരത്തെ നിലവില്‍വന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. മേഖലയില്‍ സൈനിക പട്രോളിങ് വൈകാതെ ആരംഭിക്കുമെന്നും ദീപാവലി പ്രമാണിച്ച് ചൈനീസ് സൈന്യവുമായി മധുരം കൈമാറുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

https://dailynewslive.in/ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരേ ആരോപണവുമായി കനേഡിയന്‍ സര്‍ക്കാര്‍. കാനഡയിലുള്ള സിഖ് വിഘടനവാദികളെ ലക്ഷ്യംവെച്ചുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ അമിത് ഷാ ആണെന്നാണ് ആരോപണം. ‘വാഷിങ്ടണ്‍ പോസ്റ്റ്’ പത്രമാണ് ഷായ്‌ക്കെതിരേ കനേഡിയന്‍ അധികൃതര്‍ ആരോപണം ഉന്നയിച്ച കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

https://dailynewslive.in/ ഇസ്രയേലുമായുള്ള യുദ്ധത്തില്‍ വെടിനിര്‍ത്തലിനുവേണ്ടി കെഞ്ചില്ലെന്നും തങ്ങള്‍ക്ക് അംഗീകരിക്കാനാവുന്ന തരത്തിലുള്ള വെടിനിര്‍ത്തലിന് ഇസ്രയേല്‍ മുന്നോട്ടു വരുന്നതുവരെ പോരാട്ടം തുടരുമെന്നും ഹിസ്ബുള്ളയുടെ പുതിയ നേതാവ് നയീം കാസിം. ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കുക മാത്രമാണ് പോംവഴിയെന്നും പോരാട്ടം തുടരാന്‍ തന്നെയാണ് തീരുമാനമെന്നും നയീം കാസിം പറഞ്ഞു.

https://dailynewslive.in/ https://dailynewslive.in/ യുക്രെയ്നിനെതിരെ പോരാടാന്‍ റഷ്യന്‍ സൈനിക യൂണിഫോമില്‍ ഉത്തര കൊറിയന്‍ സൈനികര്‍ റഷ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ കര്‍സ്‌കിലേക്ക് നീങ്ങുന്നതായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍. അപകടകരവും മേഖലയില്‍ അസ്ഥിരത സൃഷ്ടിക്കുന്നതുമായ നീക്കമാണിതെന്നും അദ്ദഹം പറഞ്ഞു. ഏകദേശം പതിനായിരത്തിലധികം ഉത്തരകൊറിയന്‍ സൈനികര്‍ പ്രത്യേക കരാറിന്റെ അടിസ്ഥാനത്തില്‍ യുക്രൈനിലെത്തിയിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

https://dailynewslive.in/ യുകെയില്‍ നിന്ന് 102 ടണ്‍ സ്വര്‍ണം കൂടി ഇന്ത്യയില്‍ തിരിച്ചെത്തിച്ചതായി റിസര്‍വ് ബാങ്ക്. ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് ഇന്ത്യയില്‍ ആഭ്യന്തരമായി സൂക്ഷിക്കാന്‍ തിരികെ കൊണ്ടുവന്നത്. സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്കനുസരിച്ച് കേന്ദ്രബാങ്കിന്റെ കൈവശമുള്ള 855 ടണ്‍ സ്വര്‍ണത്തില്‍ 510.5 ടണ്ണും ആഭ്യന്തരമായി സൂക്ഷിക്കുന്നതാണ്. മാര്‍ച്ച് 31 വരെ 408 ടണ്‍ ആയിരുന്ന സ്ഥാനത്താണ് ഈ വര്‍ധന. 2022 സെപ്റ്റംബര്‍ മുതല്‍ വിവിധ ഘട്ടങ്ങളിലായി 214 ടണ്‍ സ്വര്‍ണമാണ് രാജ്യത്ത് തിരിച്ചെത്തിച്ചത്. 1990കളുടെ തുടക്കത്തില്‍ ബാലന്‍സ് ഓഫ് പേയ്‌മെന്റ് പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ സ്വര്‍ണം പണയം വയ്ക്കാന്‍ നിര്‍ബന്ധിതരായി. ഇത്തരത്തില്‍ രാജ്യത്ത് നിന്ന് പുറത്തേയ്ക്ക് പോയ സ്വര്‍ണം തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികളാണ് സര്‍ക്കാരും കേന്ദ്രബാങ്കും ഇപ്പോള്‍ സ്വീകരിച്ചുവരുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, പ്രധാനമായി മുംബൈയിലും നാഗ്പൂരിലുമുള്ള പ്രാദേശിക നിലവറകളിലേക്ക് ഇന്ത്യ സ്വര്‍ണ ശേഖരം മാറ്റിക്കൊണ്ടിരിക്കുകയാണ്. 2024 സാമ്പത്തികവര്‍ഷത്തില്‍ രാജ്യം യുകെയില്‍ നിന്ന് 100 മെട്രിക് ടണ്‍ സ്വര്‍ണമാണ് ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവന്നത്.

https://dailynewslive.in/ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായി നടനും സംവിധായകനുമായ രാഘവ ലോറന്‍സ്. ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ് നിര്‍മ്മിക്കുന്ന ‘ബെന്‍സ്’ എന്ന ചിത്രത്തിലാണ് രാഘവ ലോറന്‍സ് നായകനാകുന്നത്. ലോകേഷ് തന്നെയാണ് ചിത്രത്തിന്റെ കഥ ഒരുക്കുന്നതും. മെഷീന്‍ ഗണ്ണുമായി നില്‍ക്കുന്നതായാണ് രാഘവയെ അവതരിപ്പിച്ചിരിക്കുന്നത്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സില്‍ ഉള്‍പ്പെട്ടതാണെങ്കിലും ചിത്രത്തിന്റെ കഥ മാത്രമാണ് ലോകേഷ് ഒരുക്കുന്നത്. ഭാഗ്യരാജ് കണ്ണന്‍ ആണ് തിരക്കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്ന് സിനിമകളാണ് ഇതിനോടകം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സില്‍ റിലീസായത്. കൈതി, വിക്രം, ലിയോ. കൈതി 2, സൂര്യയെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്ന റോളക്സ് എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. ഇരുമ്പുകൈ മായാവി എന്ന സിനിമയും ഒരുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൈതി ആണ് പ്രേക്ഷകര്‍ ഏറെ ആഘോഷമാക്കിയ ലോകേഷ് ചിത്രം.

https://dailynewslive.in/ ‘ജയിംസ് ബോണ്ട്’ താരം ഡാനിയല്‍ ക്രെയ്ഗ് സ്വവര്‍ഗാനുരാഗിയായി വേഷമിടുന്ന ‘ക്വീര്‍’ സിനിമയുടെ ട്രെയിലര്‍ എത്തി. വില്യം എസ്. ബറോസിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലൂക്കാ ഗ്വാഡഗ്നിനോ ആണ് സംവിധാനം. 1950കളിലെ മെക്സിക്കോ സിറ്റിയാണ് കഥാ പശ്ചാത്തലം. ഏകാന്ത ജീവിതം നയിക്കുന്ന അമേരിക്കന്‍ പ്രവാസിയായ ലീയുടെ കഥയാണ് ഇത്. യൂജിന്‍ അലര്‍ട്ടണ്‍ എന്ന യുവ വിദ്യാര്‍ഥിയെ കണ്ടുമുട്ടുന്നതോടെയാണ് കഥ വികസിക്കുന്നത്. ചിത്രം നവംബര്‍ 27ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. 2006നും 2021നും ഇടയില്‍ ഇറങ്ങിയ അഞ്ച് സിനിമകളിലാണ് ബോണ്ടായി ക്രെയ്ഗ് എത്തിയത്. പിയേഴ്സ് ബ്രോസ്നനു ശേഷമായിരുന്നു ക്രെയ്ഗിന്റെ വരവ്. 2006ല്‍ കാസിനോ റോയലിലാണ് ക്രെയ്ഗ് ബോണ്ടായി ആദ്യം പ്രത്യക്ഷപ്പെടുന്നത്. 2021ന് ശേഷം ബോണ്ട് ആയി ഇനി താന്‍ എത്തില്ലെന്ന തീരുമാനത്തിലേക്ക് ക്രെയ്ഗ് എത്തുകയായിരുന്നു. ‘നോ ടൈം ടു ഡൈ’യിലൂടെയാണ് ജെയിംസ് ബോണ്ട് വേഷം ക്രെയ്ഗ് അഴിച്ചുവച്ചത്.

https://dailynewslive.in/ 2024 സെപ്റ്റംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഹോണ്ട ആക്ടിവ വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കി. കഴിഞ്ഞ മാസം ഹോണ്ട ആക്ടിവയുടെ മൊത്തം 2,62,316 യൂണിറ്റ് സ്‌കൂട്ടറുകള്‍ വിറ്റഴിച്ചു. വില്‍പ്പനയില്‍ 11.60 ശതമാനം വര്‍ധനയുണ്ടായി. രണ്ടാം സ്ഥാനത്താണ് ഹോണ്ട ഷൈന്‍ 125. ഹോണ്ട ഡിയോ മൂന്നാം സ്ഥാനത്താണ്. നാലാം സ്ഥാനവുമായി ഹോണ്ട യൂണികോണ്‍ ഈ പട്ടികയില്‍ ഉണ്ട്. അഞ്ചാം സ്ഥാനത്താണ് ഹോണ്ട ഷൈന്‍ 100. ഹോണ്ട ഡ്രീം ആറാം സ്ഥാനത്താണ്. ഹോണ്ട ലിവോ ഏഴാം സ്ഥാനത്താണ്. ഈ വില്‍പ്പന പട്ടികയില്‍ എട്ടാം സ്ഥാനത്തായിരുന്നു ഹോണ്ട എസ്പി160. 2,048 യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട ഹൈനസ് 350 ഒമ്പതാം സ്ഥാനത്തും 1,748 യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട ഹോര്‍നെറ്റ് 2.0 പത്താം സ്ഥാനത്തുമാണ്.

https://dailynewslive.in/ ആര്‍ദ്രമായ കണ്ണുകളില്‍നിന്ന് അടരാന്‍ വിതുമ്പിയ രണ്ടു കണ്ണുനീര്‍ത്തുള്ളികള്‍. കാന്‍വാസില്‍ അത് ഒരു ഛായാചിത്രമായി പിറക്കുന്നു. അര്‍ഹമായ കൈകളില്‍ തന്നെയാണ് ജൂനറ്റ് ആ ചിത്രം സമ്മാനിക്കുന്നത്. എന്നിട്ടും എവിടെയോ അത് കൈവിട്ടുപോയി. പിന്നെയതു സഞ്ചരിച്ചത് ഏതൊക്കെയോ ദേശങ്ങള്‍; ദൂരങ്ങള്‍. വിലമതിക്കാനാവാത്ത ഒരു ഛായാചിത്രത്തിന്റെ അവിശ്വസനീയമായ യാത്രയുടെ അപൂര്‍വ സുന്ദരമായ ആഖ്യാനം. കാലം വിശാലമായ കാന്‍വാസിലേക്ക് മാറ്റി വരച്ച ഒരു ചിത്രകാരിയുടെ അനിതരസാധാരണമായ ജീവിത കഥ. ‘ബൈ ജൂനറ്റ് ഗ്രേയ്‌സ്’. രാമചന്ദ്രന്‍ കൊട്ടാരപ്പാട്ട്. ഗ്രീന്‍ ബുക്സ്. വില 313 രൂപ.

https://dailynewslive.in/ വിറ്റാമിന്‍ ഡിയുടെ മികച്ചൊരു സ്രോതസാണ് മുട്ട. പ്രത്യേകിച്ച് മുട്ടയുടെ മഞ്ഞയില്‍ വിറ്റാമിന്‍ ഡി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിറ്റാമിന്‍ ഡിയുടെ കുറവുള്ളവര്‍ക്ക് മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇതുകൂടാതെ വിറ്റാമിന്‍ ബി12-വിന്റെ സമ്പന്നമായ ഉറവിടമാണ് മുട്ട. ഇത് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് ഏറെ നല്ലതാണ്. മുട്ടയുടെ മഞ്ഞയില്‍ വിറ്റാമിന്‍ എയും അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. മുട്ടയുടെ മഞ്ഞക്കരുവില്‍ വിറ്റാമിന്‍ ഇയും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ദിവസവും ഓരോ മുട്ട കഴിക്കുന്നത് ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും. വിറ്റാമിന്‍ എ, സെലീനിയം, സിങ്ക് എന്നിവയുള്‍പ്പെടെ മുട്ടയില്‍ കാണപ്പെടുന്ന പോഷകങ്ങള്‍ കൊളാജന്‍ ഉല്‍പാദനത്തെ പിന്തുണയ്ക്കുകയും ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. മുട്ടയുടെ മഞ്ഞയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ എല്ലുകളുടെ ആരോഗ്യത്തിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നവയാണ്. മുട്ടയുടെ മഞ്ഞക്കരുവില്‍ വിറ്റാമിന്‍ ബി 9ന്റെ സ്വാഭാവിക രൂപമായ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭിണികള്‍ക്ക് ഏറെ പ്രധാനമായ പോഷകമാണ്. അയേണിന്റെ മികച്ച ഉറവിടമാണ് മുട്ട. അതിനാല്‍ ഇവ കഴിക്കുന്നത് വിളര്‍ച്ചയെ തടയാന്‍ ഗുണം ചെയ്യും. കോളില്‍ അടങ്ങിയ മുട്ട തലച്ചോറിന്റെ ആരോഗ്യത്തിനും നല്ലതാണ്. പ്രോട്ടീനിന്റെ മികച്ച ഉറവിടമാണ് മുട്ട. പേശികളുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി കൂട്ടാനും ഇവ സഹായിക്കും. മുട്ടയില്‍ അപൂരിത കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍. ഇത് ഹൃദയാരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.

*ശുഭദിനം*

*കവിത കണ്ണന്‍*

അവരുടെ ഏക വരുമാനപ്രതീക്ഷയായിരുന്നു ആ പശു. അടുത്ത പ്രസവത്തില്‍ രണ്ടു കുട്ടികളുണ്ടാകുകയാണെങ്കില്‍ ഒന്നിനെ ദൈവത്തിന് കൊടുക്കാമെന്ന് അവര്‍ നേര്‍ന്നു. പ്രതീക്ഷിച്ചതുപോലെ രണ്ടു പശുക്കുട്ടികളുണ്ടായി. ഒന്ന് കറുപ്പും ഒന്ന് ബ്രൗണും. ഏതിനെ ദൈവത്തിന് കൊടുക്കും? അവര്‍ ആശയക്കുഴപ്പത്തിലായി. അപ്പോള്‍ ഭാര്യ പറഞ്ഞു: അവര്‍ വലുതാകട്ടെ എന്നിട്ട് നോക്കാം. കുറച്ച് നാള്‍ കഴിഞ്ഞു. അതിലെ കറുത്ത പശുക്കുട്ടി ചത്തു. അപ്പോള്‍ ഭര്‍ത്താവ് ഭാര്യയോട് പറഞ്ഞു. ദൈവത്തിന് കൊടുക്കാമെന്ന് തീരുമാനിച്ച പശുക്കുട്ടി ചത്തു. ഇനി നമുക്ക് അടുത്ത പ്രസവത്തില്‍ നോക്കാം.. ഭാര്യയും ആ തീരുമാനത്തോട് യോജിച്ചു. മറ്റുളളവര്‍ കാണ്‍കെ ഹൃദയവിശാലതയും സന്മാര്‍ഗ്ഗചിന്തകളും പ്രകടമാക്കുന്ന ചിലരുണ്ട്. പക്ഷേ, ആരുമില്ലാത്ത സമയങ്ങളില്‍ സ്വന്തം സംതൃപ്തിയായിരിക്കും മുന്നിട്ട് നില്‍ക്കുക. പറയുന്ന വാക്ക് തെറ്റാതിരിക്കാന്‍ സ്വന്തമായ നിലപാടുളളവര്‍ക്കേ കഴിയൂ. സാഹചര്യങ്ങള്‍ക്കും ലഭിക്കുന്ന നേട്ടങ്ങള്‍ക്കുമനുസരിച്ച് വാക്കില്‍ മാറ്റം വരാന്‍ പാടില്ല. വാക്കും പ്രവര്‍ത്തിയും തമ്മില്‍ അന്തരമുണ്ടാകരുത്. മാറേണ്ടതല്ല വാക്ക്, മാറ്റമില്ലാത്തതാകണം അത്. വാക്കില്‍ പൂര്‍ണ്ണത കണ്ടേത്തണ്ടത് പ്രവര്‍ത്തിയിലൂടെയാണ്. നമുക്ക് വാക്കില്‍ വഴുതാതിരിക്കാന്‍ ശ്രമിക്കാം – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *