https://dailynewslive.in/ ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. 11 സംസംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ ഏഴരയോടെ അഹമ്മദാബാദിലെ നിഷാന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, നാരായണ്‍ റാണെ, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാന്‍, ദിഗ്വിജയ് സിംഗ് എന്നിവരാണ് മൂന്നാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍.

https://dailynewslive.in/ ഇന്ത്യ വികസിത രാജ്യമാകാതിരിക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ ജനങ്ങള്‍ ഇത് ചെറുത്ത് തോല്‍പ്പിക്കുമെന്നും മോദി പറഞ്ഞു. വോട്ട് ബാങ്കായി വയ്ക്കാനുള്ള ശ്രമത്തെ മുസ്ലിങ്ങള്‍ നേരിടണമെന്നും ഇന്ത്യയിലെ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണമെന്നും മോദി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍ പോലും മാറുന്നത് മുസ്ലിങ്ങള്‍ കാണണം. ഏകാധിപത്യ നീക്കങ്ങള്‍ നടത്തിയത് കോണ്‍ഗ്രസാണെന്നും മോദി കുറ്റപ്പെടുത്തി അഹമ്മദാബാദിലെ നിഷാന്‍ സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. എല്ലാവരും വോട്ടെടുപ്പില്‍ പങ്കാളികളാകണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

https://dailynewslive.in/ ഭരണഘടന സംരക്ഷിക്കാനും ജനാധിപത്യം സംരക്ഷിക്കാനും വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ജനാധിപത്യ അവകാശം വിനിയോഗിക്കണം, അത് അവരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ മാത്രമല്ലെന്നും, ഭരണഘടനാപരമായ അവകാശങ്ങള്‍ സുരക്ഷിതമാക്കണോ അതോ നമ്മുടെ മഹത്തായ രാഷ്ട്രം സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുന്നതിന് സാക്ഷ്യം വഹിക്കണോ എന്ന് തീരുമാനിക്കുന്നതിന് കൂടിയാണെന്നും ഖാര്‍ഗെ പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*

എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ സംഘടനകള്‍ സമരം തുടരുന്നതിനാല്‍ സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് തുടങ്ങാനായില്ല. സിഐടിയു ഒഴികെയുള്ള സംഘടനകള്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായി ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകള്‍ മുടങ്ങിയത്. ടെസ്റ്റ് പരിഷ്‌ക്കാരങ്ങള്‍ക്കെതിരെയാണ് ഐഎന്‍ടിയുസിയും സ്വതന്ത്ര സംഘടനകളും സമരം തുടരുന്നത്. പ്രശ്നം രൂക്ഷമായി തുടരുമ്പോള്‍ ഗതാഗതമന്ത്രി വിദേശത്തുമാണ്. തുടര്‍ച്ചയായി നാലാം ദിനമാണ് ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങുന്നത്.

https://dailynewslive.in/

ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്‌ക്കരണവുമായി ബന്ധപ്പെട്ടുള്ള സമരത്തില്‍ സിഐടിയുവിനെതിരെ ഐഎന്‍ടിയുസി വിമര്‍ശനം ഉന്നയിച്ചു. ഒരുമിച്ച് സമരം നടത്തേണ്ടവര്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുകയാണ്. സിഐടിയുവിനെ മാത്രം സര്‍ക്കാര്‍ എങ്ങനെ ചര്‍ച്ചക്ക് വിളിക്കുമെന്ന് ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ചോദിച്ചു. സമരത്തില്‍ സിഐടിയുവിന്റേത് ഇരട്ട നിലപാടാണെന്നാണ് ഐഎന്‍ടിയുസിയുടെ വിമര്‍ശനം.

https://dailynewslive.in/ കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായി നാളെ ചുമതല ഏല്‍ക്കും. വിവാദം അവസാനിപ്പിക്കാന്‍ എഐസിസി ഇടപെടുകയായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരെ ഒരു തന്ത്രവും മെനയുന്നില്ലെന്നും, തനിക്ക് ആരോടും ഒരു പരാതിയുമില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. കൂടാതെ കെപിസിസി പ്രസിഡന്റ് സ്ഥാനം തനിക്ക് തരേണ്ട കാര്യമില്ലെന്നും പോയി ഒപ്പിട്ട് എടുക്കാവുന്നതേ ഉള്ളൂ എന്നും കെ സുധാകരന്‍ ഇന്ന് പ്രതികരിച്ചിരുന്നു.

https://dailynewslive.in/ വേനലില്‍ ജനം വലയുമ്പോള്‍ പിണറായി വിജയന്‍ ബീച്ച് ടൂറിസം ആഘോഷിക്കാന്‍ പോയിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. മുഖ്യമന്ത്രിയുടേയും കുടംബത്തിന്റേയും സ്വകാര്യ വിദേശ യാത്രയുമായി ബന്ധപ്പെട്ട് യാത്രയുടെ സ്പോണ്‍സര്‍ ആരാണ്, സ്പോണ്‍സറുടെ വരുമാന സ്രോതസ് എന്താണ്, മുഖ്യമന്ത്രിയുടേയും പൊതുമരാമത്ത് മന്ത്രിയുടേയും ചുമതല ആര്‍ക്കാണ് കൈമാറിയിരിക്കുന്നത് എന്നീ മൂന്ന് ചോദ്യങ്ങള്‍ക്ക് സിപിഎം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങി പോകും പോലെയാണ് മുഖ്യമന്ത്രി കുടുംബവുമായി യാത്ര പോയിരിക്കുന്നതെന്ന് കെ സുധാകരന്‍ വിമര്‍ശിച്ചു. സ്പോണ്‍സര്‍ഷിപ്പ് ആണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വിദേശത്ത് പോയപ്പോള്‍ സംസ്ഥാനത്തിന്റെ ചാര്‍ജ് ആര്‍ക്കെങ്കിലും കൊടുത്തിട്ടുണ്ടോ?. ഇടതുപക്ഷത്തിന് ആകെ ഉള്ള മുഖ്യമന്ത്രിയല്ലേ ഇത്. മറ്റ് സംസ്ഥാനങ്ങളില്‍ പ്രചാരണത്തിനു പോകേണ്ടേ?. എന്ത് രാഷ്ടീയ ഉത്തരവാദിത്തമാണ് മുഖ്യമന്ത്രിക്ക് ഉള്ളതെന്നും സുധാകരന്‍ ചോദിച്ചു.

https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയുടെ സ്പോണ്‍സര്‍ ആരാണെന്ന് മാധ്യമങ്ങള്‍ അറിയേണ്ടതില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. വിദേശയാത്രയുടെ കാര്യം പാര്‍ട്ടി അറിഞ്ഞിരുന്നുവെന്നും മാധ്യമങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ അവരുടെ കഴിവുകേടാണെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഔദ്യോഗിക ചുമതല മറ്റൊരാളെ ഏല്‍പ്പിക്കുന്ന പതിവില്ലെന്നും ആരൊക്കെ ഏതിടങ്ങളില്‍ പ്രചാരണത്തിനു പോകണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ മാസപ്പടി ആരോപണത്തില്‍ അന്വേഷണമില്ലെന്ന വിജിലന്‍സ് കോടതി വിധി കുഴല്‍നാടന്റേയും പ്രതിപക്ഷത്തിന്റേയും നുണ പ്രചരണത്തിനേറ്റ തിരിച്ചടിയാണെന്ന് ഇ പി ജയരാജന്‍. കുഴല്‍നാടന് വിവരം ഉണ്ടെന്നായിരുന്നു കരുതിയത്, എന്നാല്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായി തെളിവിന്റെ കണിക പോലും ഹാജരാക്കാന്‍ മാത്യുവിനായില്ലെന്നും ജയരാജന്‍ പറഞ്ഞു. വി ഡി സതീശനേക്കാള്‍ വലിയവാനാകാന്‍ ശ്രമിച്ചു, കവല പ്രസംഗം കോടതിയില്‍ തെളിവാകില്ല. ഒരു കടലാസ് പോലും കോടതിയില്‍ കൊടുക്കാനുണ്ടായില്ല. ശല്യക്കാരനായ വ്യവഹാരിയായി കുഴല്‍നാടനെന്നും ജയരാജന്‍ പറഞ്ഞു.

https://dailynewslive.in/ മാസപ്പടിക്കേസിലെ വിജിലന്‍സ് കോടതി വിധി തിരിച്ചടിയെന്ന് സമ്മതിക്കുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വിധി നിരാശാജനകമാണെന്നും എന്നാല്‍ കോടതി നിരീക്ഷണങ്ങളോട് വിയോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആത്മവിശ്വാസത്തിന് കുറവില്ലെന്നും അപ്പീല്‍ നല്‍കുമെന്നും കുഴല്‍നാടന്‍ പറഞ്ഞു.

https://dailynewslive.in/ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെയും സച്ചിന്‍ദേവ് എംഎല്‍എയുടെയും മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ ഹര്‍ജിയില്‍ കോടതി നിര്‍ദേശം നല്‍കിയതോടെയാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. പൊലീസ് കേസെടുക്കാതിരുന്നതോടെ യദു തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. എംഎല്‍എ ബസില്‍ അതിക്രമിച്ചു കയറിയിട്ടുണ്ടോയെന്ന കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്താനാണ് തീരുമാനം.

https://dailynewslive.in/ കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത. കൊതുക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ക്യൂലക്‌സ് കൊതുക് വഴി പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉച്ചക്ക് ശേഷം ആരോഗ്യ വകുപ്പ് യോഗം ചേരും. പത്ത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ച് പേര്‍ രോഗ മുക്തരായി. മരിച്ച രണ്ട് പേരുടെ സാമ്പിള്‍ ഫലം വന്നിട്ടില്ല.

https://dailynewslive.in/ മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ മൊഴി രേഖപ്പെടുത്തിയ ഡോ. പ്രീതിക്കെതിരെ അതിജീവിത നല്‍കിയ പരാതിയില്‍ പുനരന്വേഷണത്തിന് ഉത്തരവിറങ്ങി. ഉത്തര മേഖല ഐജി കെ. സേതുരാമന്‍, നാര്‍ക്കോട്ടിക് സെല്‍ എസിപി ടി.പി.ജേക്കബിനോട് അന്വേഷിച്ചു ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ് നല്‍കിയത്.

https://dailynewslive.in/ പാലക്കാട് കഞ്ചിക്കോടില്‍ ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞതില്‍ ലോക്കോ പൈലറ്റിനെതിരെ കേസെടുത്ത് വനംവകുപ്പ്. ഒരുമാസത്തിനിടെ രണ്ട് ആനകള്‍ ട്രെയിനിടിച്ച് ചരിഞ്ഞത് ഗൗരവമുള്ളതാണെന്നും വേഗപരിധി പാലിച്ചിട്ടുണ്ടോ എന്നത് പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും പാലക്കാട് ഡി.എഫ്.ഒ അറിയിച്ചു.

https://dailynewslive.in/ നഗരസഭ പ്രദേശത്തെ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനം മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യഭ്യാസ പ്രോത്സാഹന പദ്ധതികളുടെ ഭാഗമായി മലപ്പുറം നഗരസഭ നടപ്പിലാക്കിയ ഫീസ് ഫ്രീ നഗരസഭ പദ്ധതിയിലുള്‍പ്പെട്ട് വിവിധ സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ എഴുതിയ 211 വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം. 112 വിദ്യാര്‍ത്ഥികള്‍ക്ക് എല്‍.എസ്.എസും, 62 വിദ്യാര്‍ത്ഥികള്‍ക്ക് യു.എസ്.എസും, 37 വിദ്യാര്‍ത്ഥികള്‍ എന്‍.എം എം.എസ് സ്‌കോളര്‍ഷിപ്പിനും ഈ പരിശീലനം വഴി നഗരസഭ പ്രദേശത്ത് അര്‍ഹരായി.

https://dailynewslive.in/ പാലക്കാട് മണ്ണാര്‍ക്കാട് കോഴിഫാമില്‍ ഉണ്ടായ അഗ്നിബാധയില്‍ 3000 കോഴിക്കുഞ്ഞുങ്ങള്‍ തീയില്‍ വെന്തുരുകി ചത്തു. അരിയൂര്‍ ഫൈസല്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് ഇന്നലെ രാത്രി അഗ്നിബാധ ഉണ്ടായത്. കോഴിഫാമില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് അപകടമുണ്ടായതെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു. വയറിങ് കത്തിയതിനെ തുടര്‍ന്ന് സീലിങ്ങിനായി ഉപയോഗിച്ചുള്ള തെങ്ങിന്‍ പട്ടയും കവുങ്ങിന്‍ പട്ടയും കത്തുകയായിരുന്നു. രാത്രി ആയതിനാല്‍ തൊഴിലാളികള്‍ ആരും ഫാമില്‍ ഇല്ലായിരുന്നു. ഒന്നരമണിക്കൂര്‍ പരിശ്രമിച്ചാണ് ഫയര്‍ഫോഴ്സ് തീയണച്ചത്.

https://dailynewslive.in/ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഗൃഹനാഥന്‍ സോമസാഗരത്തിന്റെ കുടുംബത്തിന് സഹകരണ ബാങ്ക് പണം കൈമാറി. നെയ്യാറ്റിന്‍കര പെരുമ്പഴതൂര്‍ സഹകരണ ബാങ്കാണ് 5 ലക്ഷം രൂപ തിരികെ നല്‍കിയത്. നിക്ഷേപ തുക ലഭിക്കാത്തതിനാല്‍ നെയ്യാറ്റിന്‍കര സ്വദേശി സോമസാഗരം ഇക്കഴിഞ്ഞ 19 നാണ് ആത്മഹത്യ ചെയ്തത്.

https://dailynewslive.in/ അതിരപ്പിള്ളിയില്‍ കാടിനുള്ളില്‍ കാണാതായ വയോധികക്കായി തെരച്ചില്‍ പുനരാരംഭിച്ചു. അതിരപ്പിള്ളി വാഴച്ചാല്‍ വാച്ചുമരം കോളനിയിലെ അമ്മിണിയെയാണ് ഇന്നലെ വൈകിട്ടോടെ കാണാതായത്. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങിയ തെരച്ചില്‍ സംഘമാണ് അന്വേഷിക്കുന്നത്.

https://dailynewslive.in/ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛനും രണ്ട് മക്കളും കാസര്‍കോട് മഞ്ചേശ്വരം കുഞ്ചത്തൂര്‍ ദേശീയ പാതയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മരിച്ചു. കാറിലുണ്ടായിരുന്ന തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ശിവകുമാര്‍ (54), മക്കളായ ശരത് (23), സൗരവ് (15) എന്നിവരാണ് മരിച്ചത്. ബാംഗളൂരുവില്‍ നിന്ന് തൃശൂരിലേക്ക് വരികയായിരുന്നു ശിവദാസും മക്കളും. ആംബുലന്‍സ് തെറ്റായ ദിശയില്‍ കയറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

https://dailynewslive.in/ മകള്‍ താല്പര്യമില്ലാത്ത വിവാഹം കഴിച്ചതിന്റെ പകയില്‍ കണ്ണൂരില്‍ പിതാവ് മരുമകന്റെ മാതാപിതാക്കളെ വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. പേരൂല്‍ സ്വദേശി പവിത്രനാണ് മരുമകന്റെ മാതാപിതാക്കളെ വെട്ടി പരിക്കേല്‍പ്പിച്ചത്. പേരൂല്‍ സ്വദേശികളായ ലീല, ഭര്‍ത്താവ് രവീന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. രക്ഷപ്പെടാന്‍ ശ്രമിച്ച പവിത്രനെ പയ്യന്നൂര്‍ നിന്നും കസ്റ്റഡിയിലെടുത്തു.

https://dailynewslive.in/ കൊല്ലം പറവൂര്‍ പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി കുടുംബനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ശ്രീജു എന്നയാളാണ് ഭാര്യ പ്രീത , മകള്‍ ശ്രീനന്ദ എന്നിവരെ കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മകന്‍ ശ്രീരാഗ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ജീവനൊടുക്കാന്‍ ശ്രമിച്ച ശ്രീജുവും ആശുപത്രിയിലാണ്. കടബാധ്യതയാണ് ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് ശ്രീജുവിനെ നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

https://dailynewslive.in/ അന്വേഷണ ഏജന്‍സികള്‍ 2018 നും 2020 നും ഇടയില്‍ പിടിച്ചെടുത്ത അഞ്ച് ലക്ഷം കോടി വില വരുന്ന 70,772.48 കിലോ ഹെറോയിന്‍ രേഖകളില്‍ നിന്ന് അപ്രത്യക്ഷമായെന്ന് കാണിച്ച് മാധ്യമപ്രവര്‍ത്തകനായ ബി ആര്‍ അരവിന്ദാക്ഷന്‍ ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജിയില്‍ കേന്ദ്രത്തിന്റെ നിലപാട് തേടി ദില്ലി ഹൈക്കോടതി ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് കേന്ദ്രത്തിന് നോട്ടീസ് അയച്ചു. നാല് ആഴ്ച്ചക്കകം മറുപടി നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു.

https://dailynewslive.in/ സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് ഇന്ന് നടക്കാനിരുന്ന ബോയിങ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം മാറ്റിവച്ചു. റോക്കറ്റിലെ ഓക്സിജന്‍ വാല്‍വില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിയത്. വിക്ഷേപണത്തിന് രണ്ട് മണിക്കൂര്‍ മുമ്പാണ് തകരാര്‍ കണ്ടെത്തിയത്. യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും വിക്ഷേപണത്തിനായി പേടകത്തില്‍ പ്രവേശിച്ചിരുന്നു. വിക്ഷേപണം മാറ്റിവെച്ചതോടെ ഇവരെ പേടകത്തില്‍ നിന്ന് തിരിച്ചിറക്കി.

https://dailynewslive.in/ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിനെതിരായ ലൈംഗിക അതിക്രമ പരാതിക്ക് പിന്നാലെ രാജ്ഭവനിലെ കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ യുവതി പരാതി നല്‍കി. ഗവര്‍ണറുടെ ഒഎസ് സി, പ്യൂണ്‍, പാന്‍ട്രി ജീവക്കാരന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. ഗവര്‍ണര്‍ക്കെതിരെ പരാതി കൊടുക്കരുതെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയെന്നാണ് യുവതി ആരോപിക്കുന്നത്.

https://dailynewslive.in/ പ്രജ്വല്‍ രേവണ്ണയെ തേടി കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക് തിരിക്കുമെന്ന് സൂചന. പ്രജ്വല്‍ കീഴടങ്ങാന്‍ തയ്യാറായില്ലെങ്കില്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ ജര്‍മനിയിലെത്തി അറസ്റ്റ് ചെയ്യാനുള്ള സാധ്യത കര്‍ണാടക പൊലീസ് തേടിയെന്നാണ് റിപ്പോര്‍ട്ട്. പ്രജ്വല്‍ നാട്ടിലെത്തുകയാണെങ്കില്‍ ഉടനടി അറസ്റ്റ് ചെയ്യുമെന്നും, അല്ലെങ്കില്‍ ബ്ലൂകോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ച് ഇന്റര്‍പോളിന്റെ സഹായത്തോടെ എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്ക് പോയേക്കുമെന്നുമാണ് സൂചന.

https://dailynewslive.in/ നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍. രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് ചൗധരിയെയാണ് മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആക്രമണം നടത്തിയ പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയത് മുഹമ്മദ് ചൗധരിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതിയെ മുംബൈയില്‍ എത്തിച്ച് കോടതിയില്‍ ഹാജരാക്കും.

https://dailynewslive.in/ പ്രവാസികള്‍ക്ക് ഇനി ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചും ഇന്ത്യയില്‍ യുപിഐ ഇടപാട് നടത്താം. പ്രവാസി ഉപഭോക്താക്കളുടെ ഇടപാടുകള്‍ സുഗമമാക്കാന്‍ ഐസിഐസിഐ ബാങ്ക് ആണ് പുതിയ സംവിധാനം ഒരുക്കിയത്. ഐസിഐസിഐ ബാങ്കില്‍ അക്കൗണ്ടുള്ള പ്രവാസികള്‍ക്ക് ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചും ഇന്ത്യയില്‍ യുപിഐ ഇടപാടുകള്‍ നടത്താന്‍ കഴിയുന്നതാണ് സംവിധാനം. യൂട്ടിലിറ്റി ബില്ലുകള്‍, ഇ-കോമേഴ്‌സ് ഇടപാടുകള്‍ അടക്കം പ്രവാസികള്‍ക്ക് ഇതുവഴി നിര്‍വഹിക്കാന്‍ സാധിക്കും. ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ എന്‍ആര്‍ഇ/ എന്‍ആര്‍ഒ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്നതായിരിക്കണം എന്ന വ്യവസ്ഥ മാത്രമെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു. മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷനായ iMobile Pay വഴിയാണ് ബാങ്ക് ഈ സേവനം ലഭ്യമാക്കിയത്. നേരത്തെ, യുഎസ്എ, യുകെ, യുഎഇ, കാനഡ, സിംഗപ്പൂര്‍, ഓസ്ട്രേലിയ, ഹോങ്കോങ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നിങ്ങനെ 10 രാജ്യങ്ങളില്‍ യുപിഐ ഇടപാടുകള്‍ നടത്തുന്നതിന് പ്രവാസികള്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ഇന്ത്യന്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണമായിരുന്നു. ഇപ്പോള്‍ ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചും ഇടപാട് നടത്താന്‍ കഴിയുന്ന സംവിധാനമാണ് ഐസിഐസിഐ ബാങ്ക് ഒരുക്കിയിരിക്കുന്നത്. ബാങ്കിന്റെ പ്രവാസി ഉപഭോക്താക്കള്‍ക്ക് ഏതെങ്കിലും ഇന്ത്യന്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് യുപിഐ പേയ്മെന്റുകള്‍ നടത്താമെന്നും ഐസിഐസിഐ ബാങ്ക് അറിയിച്ചു. യുപിഐ ഐഡിയിലേക്കോ ഏതെങ്കിലും ഇന്ത്യന്‍ മൊബൈല്‍ നമ്പറിലേക്കോ ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടിലേക്കോ പണം അയയ്ക്കാം. ഈ സൗകര്യം ഉപയോഗിച്ച്, മുകളില്‍ പറഞ്ഞ 10 രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസി ഉപഭോക്താക്കള്‍ക്ക് യുപിഐ ഉപയോഗിച്ച് പണമടയ്ക്കാന്‍ ഇന്ത്യന്‍ മൊബൈല്‍ നമ്പറിലേക്ക് മാറേണ്ടതില്ലെന്നും ഐസിഐസിഐ ബാങ്ക് അറിയിച്ചു.

https://dailynewslive.in/ ജപ്പാനിലെ പ്രമുഖ ടെലികോം കമ്പനികളുടെ സഹകരണത്തോടെ നിര്‍മിച്ച ലോകത്തിലെ ആദ്യത്തെ 6ജി പ്രോട്ടോടൈപ്പ് ഉപകരണമാണ് ഇപ്പോള്‍ ടെക് ലോകത്തെ സംസാരവിഷയം. 5ജി നെറ്റ്വര്‍ക്കിനേക്കാള്‍ പലമടങ്ങ് ശേഷിയുള്ള 6ജി-ക്ക് 100 ജിഗാബൈറ്റ് വേഗതയെന്ന നാഴികക്കല്ല് കൈവരിക്കാന്‍ കഴിയുമെന്നാണ് അവകാശവാദം. DOCOMO, NTT കോര്‍പ്പറേഷന്‍, NEC കോര്‍പ്പറേഷന്‍, ഫുജിറ്റ്സു തുടങ്ങിയ ജപ്പാനിലെ ടെലികോം കമ്പനികള്‍ ചേര്‍ന്നാണ് നൂതന 6ജി ഉപകരണത്തിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചത്. 6ജി ഡിവൈസിന്റെ പരീക്ഷണം ഏപ്രില്‍ 11-നാണ് പൂര്‍ത്തിയായത്. 6ജി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലെ ഒരു സുപ്രധാന നാഴികക്കല്ലായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. 5ജി-യുമായി താരതമ്യപ്പെടുത്തുമ്പോള്‍, 6ജി സാങ്കേതികവിദ്യക്ക് 20 മടങ്ങ് മികവ് വാഗ്ദാനം ചെയ്യാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഉയര്‍ന്ന ഡാറ്റാ ട്രാന്‍സ്മിഷന്‍ പോലെയുള്ള ചില ഗുണങ്ങളുണ്ടെങ്കിലും കുറഞ്ഞ ‘റെയ്ഞ്ച്’ അടക്കമുള്ള ചില പരിമിതികള്‍ 6ജി-ക്കുണ്ട്. ലോകത്തെ പരിവര്‍ത്തനം ചെയ്യാനും ഐഒടി (ഇന്റര്‍നെറ്റ് ഓഫ് തിങ്സ്) ആപ്ലിക്കേഷനുകളുടെ വളര്‍ച്ചക്കും വികാസത്തിനും 6ജി നെറ്റ്വര്‍ക്കിന് കാര്യമായ സംഭാവന നല്‍കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍.

https://dailynewslive.in/ മാരി സെല്‍വരാജ് സംവിധാനത്തില്‍ ഒരുങ്ങുന്ന ധ്രുവ് വിക്രം ചിത്രം ‘ബൈസണ്‍’ല്‍ അനുപമ പരമേശ്വരനാണ് നായികയായി എത്തുന്നു. 2022ല്‍ ആയിരുന്നു സിനിമ പ്രഖ്യാപിച്ചതെങ്കിലും കുറച്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ചിത്രീകരണം ആരംഭിച്ചത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന് പേരിട്ടത്. ചിത്രത്തില്‍ അനുപമ പരമേശ്വരനെ കൂടാതെ മലയാളത്തില്‍ നിന്ന് രജിഷ വിജയനും ലാലും പ്രധാന വേഷത്തില്‍ എത്തുന്നു. ധ്രുവ് അര്‍ജുന അവാര്‍ഡ് ജേതാവായ കബഡി താരം മനതി ഗണേശനായിട്ടായിരിക്കും മാരി സെല്‍വരാജിന്റെ ചിത്രത്തില്‍ അഭിനയിക്കുക. കായികതാരമെന്ന നിലയിലുള്ള തന്റെ റോളിന് ആവശ്യമായുള്ള ശരീരഘടനയില്‍ എത്തുവാനായി നടന്‍ നീണ്ടകാലത്തെ പരിശീലനത്തില്‍ ആയിരുന്നു. ‘അവന്‍ കാളയുമായി ഒരു കന്നുകാലിയെപ്പോലെ നടക്കുന്നു. അവന്‍ ഒരു കാളയുമായി ഇരുണ്ട മേഘം പോലെ വരുന്നു,’ എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് മാരി സെല്‍വരാജ് കുറിച്ചത്.

രോമാഞ്ചം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ജിതു മാധവന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായെത്തിയ ‘ആവേശം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. മേയ് ഒന്‍പതിന് ഒടിടിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാര്‍ത്ഥികളുടെ കഥയും ശേഷം അവര്‍ നേരിടുന്ന ചില പ്രശ്നങ്ങള്‍ക്ക് രംഗ എന്ന ലോക്കല്‍ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടര്‍ന്നുള്ള രസകരമായ സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഈ വര്‍ഷം 100 കോടി ക്ലബ്ബില്‍ എത്തുന്ന നാലാമത്തെ ചിത്രമാണ് ആവേശം. ഫഹദിന്റെ ആദ്യ നൂറ് കോടി ചിത്രം കൂടിയാണിത്.

മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

https://dailynewslive.in/ ജനപ്രിയ മോഡലുകളില്‍ ആവേശകരമായ ഓഫറുകള്‍ അവതരിപ്പിച്ച് മാരുതി സുസുക്കി നെക്സ ഡീലര്‍മാര്‍. ഗ്രാന്‍ഡ് വിറ്റാര ഹൈബ്രിഡ് 74,000 രൂപ വരെ വിലയുള്ള ആനുകൂല്യങ്ങളോടെ ലഭ്യമാണ്. ഡെല്‍റ്റ, സീറ്റ, ആല്‍ഫ പെട്രോള്‍ തുടങ്ങിയ വകഭേദങ്ങള്‍ 44,000 രൂപ മുതല്‍ 59,000 രൂപ വരെ കിഴിവോടെ വാഗ്ദാനം ചെയ്യുന്നു, അതേസമയം സിഗ്മ പെട്രോള്‍, സിഎന്‍ജി വേരിയന്റുകള്‍ 4,000 രൂപയുടെ ആനുകൂല്യങ്ങളോടെയാണ് വരുന്നത്. ജിംനിയുടെ 2023 വേരിയന്റിന് 1.50 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും, അതേസമയം പുതിയ 2024 മോഡലുകള്‍ക്ക് 50,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. ടര്‍ബോ-പെട്രോള്‍ വേരിയന്റുകളില്‍ 58,000 രൂപ വരെ ആനുകൂല്യങ്ങളോടെ ഫ്രോങ്ക്സ് ലഭ്യമാണ്. എന്‍എ പെട്രോള്‍, സിഎന്‍ജി വകഭേദങ്ങളും 13,000 രൂപ മുതല്‍ 23,000 രൂപ വരെ ആനുകൂല്യങ്ങളോടെ ലഭ്യമാണ്. ഇഗ്‌നിസ് അതിന്റെ ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് 53,100 രൂപ വരെ ആനുകൂല്യങ്ങളോടെ ലഭ്യമാണ്, അതേസമയം മാനുവല്‍ പതിപ്പിന് 48,100 രൂപ വരെ കിഴിവ് ലഭിക്കും. ബലേനോ ഹാച്ച്ബാക്ക് പെട്രോള്‍-ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് 50,000 രൂപ വരെ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു, പെട്രോള്‍-മാനുവല്‍ മോഡലുകള്‍ക്ക് 45,000 രൂപ വരെ വിലയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ബലേനോയുടെ സിഎന്‍ജി വേരിയന്റുകള്‍ക്ക് 35,000 രൂപ വരെ കിഴിവ് ലഭിക്കും. എക്സ് എല്‍6 എംപിവി പെട്രോള്‍ വേരിയന്റുകള്‍ക്ക് 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുമായി വാഗ്ദാനം ചെയ്യുന്നു, അതേസമയം സിഎന്‍ജി വേരിയന്റുകള്‍ക്ക് ഈ മാസം കിഴിവുകളൊന്നും ലഭ്യമല്ല. 48,000 രൂപ വരെ കിഴിവോടെയാണ് മാരുതി സുസുക്കി സിയാസ് സെഡാന്‍ വാഗ്ദാനം ചെയ്യുന്നത്.

https://dailynewslive.in/ ലക്ഷ്മീപുരവും പാല്‍പ്പെട്ടിയും രണ്ടുഭൂപ്രദേശം, രണ്ടുതരം ജീവിതം, രണ്ടുതരം കാഴ്ചകള്‍. അവിടെ, വാര്‍ധക്യത്തിന്റെ കയ്പും കിതപ്പുമായി ബോധാബോധങ്ങളുടെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍. യാഥാര്‍ത്ഥ്യത്തിനും മിഥ്യക്കുമിടയില്‍ ഊഞ്ഞാലാടുന്ന അവരുടെ ജീവിതമാണ് ദിവ്യം. മതവും ദൈവവിശ്വാസവും മനുഷ്യനെ ശത്രുതകളിലേക്കു കോര്‍ത്തെടുക്കുന്ന വര്‍ത്തമാനകാലത്ത് മതാ തീതമായ ആദിമദൈവസങ്കല്‍പ്പത്തെക്കുറിച്ചുള്ള തിരിച്ചറിവുകൂടിയാണ് ഈ ഫാന്റസി നോവല്‍. പടയണിയുടെ തപ്പുതാളവും കേരളതമിഴ്‌നാട് അതിര്‍ത്തിയിലെ ഗ്രാമ്യമനസുകളുടെ കരിമ്പിന്‍പൂവെണ്മയുമായി രാജീവ് ശിവശങ്കറിന്റെ വേറിട്ട രചന. ‘ദിവ്യം’. രാജീവ് ശിവശങ്കര്‍. സൈകതം ബുക്സ്. വില 171 രൂപ.

https://dailynewslive.in/ ഇന്ന് ലോക ആസ്ത്മ ദിനം. ലോകാരോഗ്യ സംഘടനയുടെ പിന്തുണയോടെ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ഫോര്‍ ആസ്ത്മ എന്ന അന്താരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും മെയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച ആണ് ലോക ആസ്ത്മ ദിനമായി ആചരിക്കുന്നത്. രോഗത്തെപ്പറ്റിയുള്ള അവബോധം സൃഷ്ടിക്കുക, തുടക്കത്തില്‍ തന്നെ കൃത്യമായ ചികിത്സ ലഭ്യമാക്കുക എന്നീ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ആസ്ത്മ ഒരു അലര്‍ജി രോഗമാണ്. ശ്വാസകോശത്തെ പ്രത്യേകിച്ച് ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലര്‍ജിയാണിത്. അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം. കാലാവസ്ഥ, മലിനീകരണം എന്നിവയും കാരണമാകാം. ഒപ്പം പാരമ്പര്യവും ആസ്ത്മ ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടാമെന്നും വിദഗ്ധര്‍ പറയുന്നു. ശ്വാസംമുട്ടല്‍, വിട്ടുമാറാത്ത ചുമ, വലിവ്, ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ വിസിലടിക്കുന്ന ശബ്ദം കേള്‍ക്കുക തുടങ്ങിയവയാണ് ആസ്ത്മ പ്രധാന ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ തണുപ്പ്, പൊടി, കായികാഭ്യാസം എന്നിവ ഉണ്ടാകുമ്പോള്‍ കൂടുന്നതും ആസ്ത്മയുടെ ലക്ഷണമാകാം. ഇത് പ്രതിരോധിക്കാനായി കൈകളുടെ ശുചിത്വം ഉറപ്പാക്കുക. ആസ്ത്മയ്ക്ക് കാരണമാകുന്ന വസ്തുക്കളില്‍ നിന്ന് അകലം പാലിക്കുക. കിടപ്പുമുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. മെത്തയും തലയണയും വെയിലത്ത് നന്നായി ഉണക്കി ഉപയോഗിക്കുക. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഫാനിലെ പൊടി തുടയ്ക്കുക. ആസ്ത്മ രോഗികള്‍ പുകവലി ഉപേക്ഷിക്കുക. അതുപോലെ തന്നെ പുകവലിക്കുന്നവരില്‍ നിന്ന് അകലം പാലിക്കുക. കാലാവസ്ഥ അനുസരിച്ച് ജീവിതശൈലിയില്‍ മാറ്റം വരുത്താം. തണുപ്പ് വളരെ കൂടുതലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇലക്കറികള്‍, സാല്‍മണ്‍ ഫിഷ്, നെല്ലിക്ക, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍, കുരുമുളക്, ഗ്രീന്‍ ടീ തുടങ്ങിയവയൊക്കെ ആസ്ത്മ രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.50, പൗണ്ട് – 104.68, യൂറോ – 89.84, സ്വിസ് ഫ്രാങ്ക് – 92.06, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.09, ബഹറിന്‍ ദിനാര്‍ – 221.49, കുവൈത്ത് ദിനാര്‍ -271.65, ഒമാനി റിയാല്‍ – 216.94, സൗദി റിയാല്‍ – 22.26, യു.എ.ഇ ദിര്‍ഹം – 22.73, ഖത്തര്‍ റിയാല്‍ – 22.93, കനേഡിയന്‍ ഡോളര്‍ – 61.01.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *