◾https://dailynewslive.in/ പെരിയാറില്‍ രാസമാലിന്യം ഒഴുക്കിയതിനെ തുടര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തില്‍ ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് മുന്നില്‍ പ്രതിഷേധവുമായി മത്സ്യക്കര്‍ഷകര്‍. ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ ചത്ത മീനുകളുമായി എത്തിയാണ് മത്സ്യക്കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. ഓഫീസിന്റെ പരിസരത്തേക്ക് ചീഞ്ഞ മത്സ്യം പ്രതിഷേധക്കാര്‍ വലിച്ചെറിഞ്ഞു. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി.
◾https://dailynewslive.in/ വെള്ളത്തിലെ ഓക്‌സിജന്റെ അളവ് അപകടകരമായ രീതിയില്‍ താഴ്ന്നതാണ്് പെരിയാറിലെ മല്‍സ്യങ്ങളുടെ കൂട്ടക്കുരുതിക്ക് കാരണമെന്ന് പരിശോധന ഫലം. പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിന് താഴെ പെരിയാറില്‍ വ്യാപകമായി മല്‍സ്യങ്ങള്‍ ചത്തുപൊങ്ങിയതിന് പിന്നാലെയാണ് കേരള ഫിഷറീസ് സര്‍വകലാശാല നദിയിലെ വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചത്. ഇതില്‍ വരാപ്പുഴ, കോതാട്, മൂലമ്പിള്ളി പ്രദേശങ്ങളില്‍ നിന്നുള്ള വെള്ളത്തിന്റെ പരിശോധനയിലാണ് അപകടകരമായ അളവില്‍ ഓക്‌സിജന്റെ കുറവ് കണ്ടെത്തിയത്.
◾https://dailynewslive.in/ പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയതില്‍ ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ കെ. മീരയുടെ നേതൃത്വത്തിലുള്ള സംയുക്ത അന്വേഷണം ഇന്ന് തുടങ്ങും. മലിനീകരണ നിയന്ത്രണബോര്‍ഡ്, ജലസേചന വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നീ വകുപ്പുകള്‍ ഒരുമിച്ചുള്ള അന്വേഷണമാണ്. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് കൊടുക്കാനാണ് കളക്ടറുടെ നിര്‍ദേശം.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*
എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ സംസ്ഥാനത്ത് എല്ലാമാസവും ഒന്നാം തീയ്യതിയിലുള്ള ഡ്രൈ ഡേ മാറ്റണമെന്ന് ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിര്‍ദേശം. എല്ലാ മാസവും ഒന്നാം തീയ്യതി മദ്യശാല തുറന്നാല്‍ 15,000 കോടിയുടെ വരുമാന വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. പുതിയ മദ്യനയം വരുന്നതിന് മുന്നോടിയായാണ് യോഗം നടന്നത്.
◾https://dailynewslive.in/ താന്‍ ബിജെപിയില്‍ ചേരുമെന്ന് പ്രചരണം നടത്തിയതില്‍ ഗുഢാലോചന ആരോപിച്ച് ഇ.പി ജയരാജന്‍ നല്‍കിയ പരാതിയില്‍ നേരിട്ട് കേസെടുക്കാനാകില്ലെന്ന് പൊലിസ് അറിയിച്ചു. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യ തെളിവോ ഇല്ലെന്നും കോടതി നിര്‍ദ്ദേശ പ്രകാരമാണെങ്കില്‍ കേസെടുക്കാമെന്നും പൊലീസ് വ്യക്തമാക്കി.
◾https://dailynewslive.in/ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ കാലവര്‍ഷത്തിന്റെ സമയത്തില്‍ മാറ്റം വന്നേക്കുമെന്ന് സൂചന. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് ന്യൂനമര്‍ദ്ദം. മറ്റന്നാളോടെ ഇത് തീവ്രന്യൂനമര്‍ദ്ദമായി മാറാനും സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ കാലവര്‍ഷത്തിന്റെ ഇപ്പോള്‍ പ്രവചിച്ച സമയത്തില്‍ മാറ്റം വന്നേക്കും.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ മാനേജ്‌മെന്റ് സീറ്റിനായുള്ള അപേക്ഷ ഫോമിന് ജിഎസ്ടി ഏര്‍പ്പെടുത്തിയതും നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരം വൈകുന്നതും ഈ വര്‍ഷത്തെ നഴ്‌സിംഗ് പ്രവേശനത്തെ ബാധിച്ച പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി വിളിച്ച യോഗത്തില്‍ സമവായം. ജിഎസ്ടി വിഷയത്തിലടക്കം ആരോഗ്യ മന്ത്രി അനുകൂല നിലപാട് സ്വീകരിച്ചെന്ന് മാനേജ്മെന്റുകള്‍ അറിയിച്ചു. ഇതോടെ സര്‍ക്കാരിനുള്ള സീറ്റുകള്‍ പിന്‍വലിക്കില്ലെന്ന ഉറപ്പും നഴ്‌സിംഗ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ സര്‍ക്കാരിന് നല്‍കി.
◾https://dailynewslive.in/ പത്തനംതിട്ട കോന്നി ജംഗ്ഷനില്‍ നടുറോഡില്‍ വാഹനം നിര്‍ത്തി കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഭക്ഷണം കഴിക്കാന്‍ പോയതായി പരാതി. കട്ടപ്പന ഡിപ്പോയിലെ ബസോടിച്ചത് തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവറാണ്. അപകടകരമായ സാഹചര്യത്തിലായിരുന്നു പാര്‍ക്കിംഗ് എന്ന് ബസ് നിര്‍ത്തിയിട്ടിരിക്കുന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സമീപത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ അടക്കം അപകടം ചൂണ്ടിക്കാട്ടിയിട്ടും ഡ്രൈവര്‍ വണ്ടി മാറ്റിയില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി.
◾https://dailynewslive.in/ തൃശ്ശൂരില്‍ 330 ഗ്രാം എംഡിഎംഎയുമായി 2 പേരെ തൃശ്ശൂര്‍ സിറ്റി ലഹരി വിരുദ്ധ സ്‌കോഡും, വെസ്റ്റ് പൊലീസും ചേര്‍ന്ന് പിടികൂടി. കാറില്‍ എംഡിഎംഎ കടത്തുകയായിരുന്ന കാസര്‍ഗോഡ് സ്വദേശി നജീബ് ഗുരുവായൂര്‍ സ്വദേശി ജിനീഷ് എന്നിവരെയാണ് സംയുക്ത സംഘം പിടികൂടിയത്.
◾
◾https://dailynewslive.in/ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഇരയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കോടതി നല്‍കുന്ന സമയപ്രകാരം പെണ്‍കുട്ടിയെ വിളിച്ചു വരുത്തിയാവും മൊഴിയെടുക്കുക. ചികില്‍സയില്‍ കഴിയുന്ന പ്രതിയുടെ അമ്മയും, സഹോദരിയും മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. ഹര്‍ജി ഈ മാസം 27ന് കോടതി വീണ്ടും പരിഗണിക്കും.
◾https://dailynewslive.in/ പാര്‍ട്ടി പത്രം വരുത്താന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കുടുംബശ്രീ സംരംഭകരെ ഡിടിപിസി കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചതായി പരാതി. പത്തനംതിട്ട മലയാലപ്പുഴയിലാണ് വനിതാ സംരംഭകര്‍ സിപിഎമ്മിനെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്. എന്നാല്‍ ആരോപണം ഡിടിപിസി തള്ളി.
◾https://dailynewslive.in/ വിദ്യാര്‍ത്ഥികളുടെ ലഹരി ഉപയോഗം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കുലര്‍ ഇറക്കി എക്‌സൈസ് കമ്മീഷണര്‍. റേഞ്ച് ഇന്‍സ്‌പെക്ടര്‍മാര്‍ ഈ മാസം 30 ന് മുമ്പ് പരിധികള്‍ക്കുള്ളിലുള്ള സ്‌കൂളുകള്‍ സന്ദര്‍ശിക്കണമെന്നും ജൂണ്‍ 1 മുതല്‍ മഫ്തി പട്രോളിങും ബൈക്ക് പെട്രോളിംഗും നടത്തണമെന്നും സര്‍ക്കുലറിലുണ്ട്. കൂടാതെ സ്‌കൂള്‍ പരിസരത്ത് എത്തുന്ന യുവാക്കളെ നിരീക്ഷിക്കണമെന്നും, സ്‌കൂള്‍ പരിസരത്ത് വാഹന പരിശോധന നടത്തണമെന്നും എക്‌സൈസ് കമ്മീഷണറുടെ സര്‍ക്കുലറിലുണ്ട്.
◾https://dailynewslive.in/ തദ്ദേശ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മടക്കി. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പരിഗണിക്കാനാവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വാങ്ങണമെന്നും രാജ്ഭവന്‍ വ്യക്തമാക്കി. ഇതോടെ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചേക്കും.
◾https://dailynewslive.in/ തൃശൂരിലെ മുല്ലശ്ശേരി പഞ്ചായത്തില്‍ ഏഴ് പേര്‍ അവയവദാനം നടത്തിയതായി സ്ഥിരീകരിച്ചു. രണ്ട് പുരുഷന്മാരും ഏഴ് സ്ത്രീകളുമാണ് ഇവിടെ അവയവദാനം നടത്തിയത്. സ്ത്രീകള്‍ വളയൂരി കൊടുക്കുന്ന ലാഘവത്തിലാണ് അവയവദാനം നടത്തിയതെന്ന് മുല്ലശ്ശേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റും സാന്ത്വനം ജീവകാരുണ്യ സമിതി പ്രസിഡന്റുമായ സിഎ സാബു പറഞ്ഞു. അവയവ മാഫിയ ഈ പ്രദേശങ്ങളിലെ ദരിദ്ര കുടുംബങ്ങളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചതായും സാബു പറയുന്നു.
◾https://dailynewslive.in/ പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയ്ക്കു സമീപം ചേകോലില്‍ കമ്പിവേലിയില്‍ കുടുങ്ങിയ പുലി ചത്തു. ജനവാസ മേഖലയിലെത്തിയ അഞ്ച് വയസ്സോളം പ്രായം തോന്നിക്കുന്ന പുലിയെ നേരത്തെ മയക്കുവെടി വച്ച് പിടികൂടിയിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് നിഗമനം.
◾https://dailynewslive.in/ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മെമ്മറി കാര്‍ഡ് പരിശോധിച്ച സംഭവത്തില്‍ ഉപഹര്‍ജിയുമായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഡിജിറ്റല്‍ തെളിവ് സൂക്ഷിക്കുന്നതില്‍ സര്‍ക്കുലര്‍ വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഉപഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
◾https://dailynewslive.in/ തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസിലെ 3 പ്രതികള്‍ക്കും വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 2022 ജനുവരി 14 ന് കൊല്ലപ്പെട്ട മുല്ലൂര്‍ സ്വദേശി ശാന്തകുമാരിയുടെ അയല്‍വാസിയായി വാടകയ്ക്ക് താമസിച്ചിരുന്ന കോവളം സ്വദേശി റഫീഖാ ബീവി, മകന്‍ ഷഫീഖ്, കൂടെ താമസിച്ചിരുന്ന റഫീക്കയുടെ സുഹൃത്ത് പാലക്കാട് സ്വദേശി അല്‍ അമീന്‍ എന്നിവരാണ് പ്രതികള്‍. ശാന്തകുമാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വര്‍ണം കവര്‍ന്ന ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
◾https://dailynewslive.in/ മലപ്പുറം എടക്കരയില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു.ചുങ്കത്തറ സ്വദേശി തെജിന്‍ സാന്‍ ആണ് മരിച്ചത്. രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.
◾https://dailynewslive.in/ തമിഴ്‌നാട്ടില്‍ മക്കളുടന്‍ മുതല്‍വര്‍ ജനസമ്പര്‍ക്ക പദ്ധതി ജൂലൈ 15 മുതല്‍ സെപ്തംബര്‍ 15 വരെയെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. 15 സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരമുണ്ടാക്കുകയാണ് ലക്ഷ്യം. 37 ജില്ലകളിലായി ആകെ 2500 ക്യാമ്പുകളാണ് ഉണ്ടാവുക. മക്കളുടന്‍ മുതല്‍വര്‍ എന്നാല്‍ മുഖ്യമന്ത്രി ജനങ്ങളോടൊപ്പം എന്നാണ് അര്‍ത്ഥം. ഓരോ ക്യാമ്പിലെയും 20,000 ജനങ്ങള്‍ക്ക് വീതം പ്രയോജനം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
◾https://dailynewslive.in/ ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് ഗ്ലോബല്‍ സിറ്റി ഇന്‍ഡക്സ് പ്രകാരം ഏറ്റവും മികച്ച ജീവിത ഗുണനിലവാരമുള്ള നഗരങ്ങളുടെ പട്ടികയില്‍ ഡല്‍ഹി,മുംബൈ നഗരങ്ങളെ പിന്നിലാക്കി കൊച്ചിയും തൃശൂരും. ആഗോളതലത്തില്‍ തൃശൂര്‍ 757-ാം സ്ഥാനത്താണ്, കൊച്ചി 765 -ാം സ്ഥാനത്തും. ഡല്‍ഹി-838, ബെംഗളൂരു-847, ഹൈദരാബാദ്-882, മുംബൈ- 915 എന്നിങ്ങനെയാണ് ഇന്ത്യയിലെ മറ്റ് വന്‍കിട നഗരങ്ങളുടെ റാങ്ക്.
◾https://dailynewslive.in/ ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയ വിധിയില്‍ അപാകതകളില്ലെന്ന കാരണത്താല്‍, വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ജമ്മു കശ്മീര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍, അവാമി നാഷണല്‍ കോണ്‍ഫറന്‍സ്, അഭിഭാഷകന്‍ മുസാഫര്‍ ഇഖ്ബാല്‍ ഖാന്‍, ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് എന്നിവരാണ് പുനഃപരിശോധന ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
◾https://dailynewslive.in/ തമിഴ് ജനതയോട് മോദിക്ക് ഇത്ര വിദ്വേഷം എന്തിനെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. തമിഴ് ജനതയെ അവഹേളിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുരി ക്ഷേത്രത്തിന്റെ താക്കോല്‍ തമിഴ്‌നാട്ടിലേക്ക് കടത്തിയെന്ന ആരോപണത്തിലൂടെ സംസ്ഥാനത്തെ അപമാനിച്ചുവെന്നും തമിഴ് ജനതയെ മോഷ്ടാക്കളും വിദ്വേഷ പ്രചാരകരും ആക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.
◾https://dailynewslive.in/ മോദി വീണ്ടും അധികാരത്തില്‍ വരുമെന്ന രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ നിരീക്ഷണം ആയുധമാക്കി ബിജെപി. ചൊവ്വാഴ്ച ബിജെപി 300 സീറ്റുകള്‍ നേടുമെന്നാണ് പ്രശാന്ത് കിഷോര്‍ വിശദമാക്കിയത്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രശാന്ത് കിഷോറിന്റെ പ്രതികരണം. 370 സീറ്റുകള്‍ തനിച്ച് നേടുന്നത് ബിജെപിക്ക് അസാധ്യമാണെന്നും എന്നാല്‍ 300 സീറ്റുകള്‍ ഉറപ്പാണെന്നുമാണ് പ്രശാന്ത് കിഷോര്‍ പ്രതികരിച്ചത്.
◾https://dailynewslive.in/ മോദിക്ക് തുടര്‍ഭരണമെന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ നിരീക്ഷണത്തിന് പിന്നാലെ ചാര്‍ സൗ പാര്‍ മുദ്രാവാക്യം വീണ്ടും ചര്‍ച്ചയാക്കി ബിജെപി നേതാക്കള്‍. എന്നാല്‍ ബിജെപിക്ക് വേണ്ടി പ്രശാന്ത് കിഷോര്‍ നടത്തുന്ന പ്രചാരണമാണിതെന്നാണ് ഇന്ത്യ സഖ്യം വ്യക്തമാക്കുന്നത്. ആറും ഏഴും ഘട്ടങ്ങള്‍ കഴിയുന്നതോടെ എന്‍ഡിഎയുടെ സീറ്റുകള്‍ നാനൂറ് കടക്കുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. മുന്നൂറിന് മുകളില്‍ സീറ്റ് നേടുമെന്നാണ് ഇന്ത്യ സഖ്യത്തിന്റെ ആത്മവിശ്വാസം.
◾https://dailynewslive.in/ എഎപി എംപി സ്വാതി മലിവാളിന്റെ പരാതിയില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ 9 ദിവസമായി മിണ്ടുന്നില്ലെന്ന് ബിജെപിയുടെ വിമര്‍ശനം. കെജ്രിവാളിന്റെ മൗനത്തിലൂടെ എല്ലാം വ്യക്തമാണെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. എഎപി സ്ത്രീ വിരുദ്ധ പാര്‍ട്ടിയായി മാറിയിരിക്കുകയാണെന്നും കേസ് ഒത്തുതീര്‍പ്പാക്കാന്‍ കെജ്രിവാള്‍ സ്വാതിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും പ്രമോദ് സാവന്ത് പറഞ്ഞു.
◾https://dailynewslive.in/ മുംബൈ ഘാട്‌കോപ്പര്‍ പരസ്യ ബോര്‍ഡ് അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലുണ്ടായിരുന്നയാള്‍ ഇന്ന് മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 17 ആയി. മെയ് 13 നാണ് കൂറ്റന്‍ പരസ്യ ബോര്‍ഡ് പെട്രോള്‍ പമ്പിനു മുകളിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. അതേസമയം അപകടവുമായി ബന്ധപ്പെട്ട അന്വേഷണം മുംബൈ ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.
◾https://dailynewslive.in/ കര്‍ണാടകയില്‍ ക്ഷേത്ര ഉത്സവത്തിനിടെ വിതരണം ചെയ്ത പ്രസാദം കഴിച്ച് 51 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ബെലഗാവിയിലെ ഹൂളിക്കട്ടി ഗ്രാമത്തിലെ ഭിരേശ്വര്‍ കരെമ്മ ഉത്സവത്തിനിടെയാണ് സംഭവം. ചികിത്സയിലുള്ള അഞ്ച് പേര്‍ ഗുരുതരാവസ്ഥയിലാണ്. സംഭവം നടന്ന സ്ഥലത്ത് ആരോഗ്യവകുപ്പ് പ്രത്യേക ക്യാമ്പ് തുറന്നു.
◾https://dailynewslive.in/ അറൂനൂറോളം അഭയാര്‍ത്ഥികള്‍ മരിച്ച ബോട്ടപകടത്തില്‍ ആരോപണ വിധേയരെ വെറുതെ വിട്ട് ഗ്രീക്ക് കോടതി. അപകടം നടന്നത് അന്താരാഷ്ട്ര സമുദ്ര പരിധിയിലെന്നും അധികാര പരിധിക്ക് പുറത്തെന്നും വ്യക്തമാക്കിയാണ് നടപടി. ഈജിപ്ത് സ്വദേശികളായ 9 പേരെയാണ് ഗ്രീക്ക് കോടതി വെറുതെ വിട്ടത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 14ന് ലിബിയയില്‍ നിന്ന് ഇറ്റലിയിലേക്ക് പുറപ്പെട്ട മത്സ്യബന്ധന ബോട്ട് ഗ്രീസിന് സമീപം തകര്‍ന്ന് നിരവധിപ്പേര്‍ കൊല്ലപ്പെട്ടിരുന്നു.
◾https://dailynewslive.in/ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ പരസ്യമായി ക്ഷമാപണം നടത്തി സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സിഇഒ ഗോ ചൂന്‍ ഫോങ്. വിമാനം ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് ഒരാള്‍ മരിക്കുകയും 79 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്ക് പറക്കുകയായിരുന്ന വിമാനം, അടിയന്തിര സാഹചര്യത്തെ തുടര്‍ന്ന് ബാങ്കോക്കിലെ സുവര്‍ണഭൂമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.
◾https://dailynewslive.in/ സ്‌കൂളുകളില്‍ വെടിവെപ്പ് നടന്ന സംഭവങ്ങള്‍ 2021ലും 2022ലും 2023ലും വര്‍ധിച്ചതോടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ എഐ സാങ്കേതിക വിദ്യയുടെ സഹായം തേടാന്‍ ഒരുങ്ങി അമേരിക്കയിലെ കാന്‍സസ്. സ്‌കൂള്‍ പരിസരത്ത് തോക്കുമായി പ്രവേശിക്കുന്നവരെ എഐ ക്യാമറകള്‍ വഴി കണ്ടെത്താനുള്ള സംവിധാനം ഒരുക്കാനാണ് കാന്‍സസ് പദ്ധതിയിടുന്നത്.
◾https://dailynewslive.in/ ഐപിഎല്‍ എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് – റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു പോരാട്ടം. വൈകിട്ട് 7.30ന് അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നത്തെ മത്സരത്തിലെ വിജയികള്‍ക്ക് രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടാം. അതില്‍ ജയിക്കുന്നവര്‍ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും.
◾https://dailynewslive.in/ നിക്ഷേപം സ്വീകരിക്കല്‍ അടക്കമുള്ള ബാങ്കിങ് സേവനങ്ങള്‍ നടത്തുന്നതില്‍ നിന്ന് ഉപസ്ഥാപനമായ പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെ ആര്‍ബിഐ വിലക്കിയത് വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ (പേടിഎം) ത്രൈമാസ ഫലത്തെ ബാധിച്ചു. മാര്‍ച്ച് പാദത്തില്‍ പേടിഎമ്മിന്റെ നഷ്ടം കൂടി 550 കോടിയായി ഉയര്‍ന്നു. ഡിസംബര്‍ പാദത്തെ അപേക്ഷിച്ച് നഷ്ടത്തില്‍ ഇരട്ടിയിലധികം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 219 കോടിയായിരുന്നു നഷ്ടം. ഇക്കാലയളവില്‍ വരുമാനത്തിലും നഷ്ടമുണ്ടായി. 2.9 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. മാര്‍ച്ച് പാദത്തില്‍ 2267.10 കോടിയായിരുന്നു വരുമാനം. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 2334 കോടിയായിരുന്നു. മുന്‍പാദവുമായി തട്ടിച്ച് നോക്കുമ്പോള്‍ നഷ്ടം 20 ശതമാനമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം വിപണനവുമായി ബന്ധപ്പെട്ട ചെലവുകള്‍ കുറയ്ക്കാന്‍ ആയത് ആശ്വാസമായി. മാര്‍ച്ച് പാദത്തില്‍ 16 ശതമാനം കുറവാണ് വരുത്താന്‍ സാധിച്ചത്. അതേസമയം സാമ്പത്തികവര്‍ഷം മുഴുവന്‍ കണക്കാക്കിയാല്‍ വരുമാനത്തില്‍ 25 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. 9978 കോടി രൂപയാണ് വരുമാനം. നഷ്ടവും കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. 1442 കോടിയായി കുറയ്ക്കാന്‍ സാധിച്ചതായി കമ്പനി അവകാശപ്പെട്ടു. 2023-22 സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് മുന്‍ സാമ്പത്തികവര്‍ഷത്തില്‍ നഷ്ടം 19 ശതമാനമാണ് കുറയ്ക്കാന്‍ സാധിച്ചത്. ജനുവരിയിലാണ് നിക്ഷേപം സ്വീകരിക്കല്‍ അടക്കമുള്ള വിവിധ ബാങ്കിങ് സേവനങ്ങള്‍ നിന്ന് പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെ ആര്‍ബിഐ വിലക്കിയത്. ഇതാണ് മാര്‍ച്ച് പാദത്തില്‍ കമ്പനിയെ ബാധിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
◾https://dailynewslive.in/ ഓപ്പണ്‍ എഐയുമായി കൈകോര്‍ത്ത് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ റെഡിറ്റ്. ജനപ്രിയ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിയില്‍ റെഡിറ്റില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് രണ്ടു സ്ഥാപനങ്ങളും തമ്മില്‍ ധാരണയുണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഓപ്പണ്‍ എഐയുമായി ഉണ്ടാക്കിയ കരാറിനെ തുടര്‍ന്ന് റെഡിറ്റിന്റെ ഓഹരി മൂല്യത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 12 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. പരസ്യവിതരണത്തിന് പുറമെ കൂടുതല്‍ വരുമാന സ്രോതസ് കണ്ടെത്തുകയാണ് ഇതുവഴി റെഡിറ്റ് ചെയ്യുന്നത്. നേരത്തെ ഗൂഗിളിന്റെ എഐ മോഡലുകളുടെ പരിശീലനത്തിനായി ഡാറ്റ നല്‍കാന്‍ റെഡിറ്റും ആല്‍ഫബെറ്റും ധാരണയുണ്ടാക്കിയിരുന്നു. ഓപ്പണ്‍ എഐയുമായി കരാറിലെത്തിയതോടെ റെഡിറ്റിന്റെ ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫെയ്സ് (എപിഐ) ഓപ്പണ്‍ എഐ ഉല്‍പന്നങ്ങള്‍ക്ക് ഉപയോഗിക്കാനാവും. പരസ്യ വിതരണത്തിലും ഓപ്പണ്‍ എഐ റെഡിറ്റിന്റെ പങ്കാളിയാവുമെന്നാണ് റിപ്പോര്‍ട്ട്. പരസ്യ വരുമാനത്തിന് പുറമെ റെഡിറ്റിലെ ഡാറ്റ, എഐ മോഡലുകളുടെ പരിശീലനത്തിനായി നല്‍കുന്നതും ഒരു സുപ്രധാന വരുമാന സ്രോതസ്സായാണ് നിക്ഷേപകര്‍ കാണുന്നത്. ഈ മാസം ആദ്യമായി റെഡിറ്റിന്റെ വരുമാനത്തില്‍ വലിയ വര്‍ധനവും ലാഭവും രേഖപ്പെടുത്തുകയും ചെയ്തു. ഗൂഗിളുമായുള്ള കരാറിന്റെ ഫലമായാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഓപ്പണ്‍ എഐയുമായും കരാറായിരിക്കുന്നത് ഇതിന്റെ ചുവടുപിടിച്ചാണ്.
◾https://dailynewslive.in/ ‘കോശിച്ചായന്റെ പറമ്പ്’ എന്ന ചിത്രത്തിന് ശേഷം സാജിര്‍ സദഫ് സംവിധാനം ചെയ്ത് കൃഷ്ണശങ്കര്‍, കിച്ചു ടെല്ലസ്, സുധി കോപ്പ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റിലീസിനൊരുങ്ങുന്ന ചിത്രമാണ് ‘പട്ടാപ്പകല്‍’. റിലീസിന്റെ ഭാഗമായി ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ജൂണ്‍ 28ന് ചിത്രം തിയറ്ററില്‍ എത്തും. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറില്‍ എന്‍. നന്ദകുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കോമഡി എന്റര്‍ടൈനര്‍ ?ഗണത്തില്‍പ്പെടുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ് അര്‍ജുനാണ്. എസ്.വി കൃഷ്ണശങ്കര്‍, കിച്ചു ടെല്ലസ്, സുധി കോപ്പ, രമേഷ് പിഷാരടി, ജോണി ആന്റണി, ഗോകുലന്‍, ഫ്രാങ്കോ ഫ്രാന്‍സിസ്, പ്രശാന്ത് മുരളി, വിനീത് തട്ടില്‍, രഞ്ജിത്ത് കൊങ്കല്‍, രഘുനാഥ്, നന്ദന്‍ ഉണ്ണി, ഡോ.രജിത് കുമാര്‍, ഗീതി സംഗീത, ആമിന, സന്ധ്യ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കണ്ണന്‍ പട്ടേരിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഷാന്‍ റഹ്‌മാന്‍ ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. മ്യൂസിക് 247 ആണ് ചിത്രത്തിലെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ജസ്സല്‍ സഹീര്‍ ചിത്രസംയോജനം കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ മനു മഞ്ജിത്തിന്റെതാണ് വരികള്‍.
◾https://dailynewslive.in/ മലയാളത്തിന്റെ പ്രിയതാരം ജോജു ജോര്‍ജ് ബോളിവുഡിലേക്ക്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. ബോബി ഡിയോള്‍, സാനിയ മല്‍ഹോത്ര തുടങ്ങിയ വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അനുരാഗ് കശ്യപ് തന്നെയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാണ് ഒരുങ്ങുന്നത്. സബ ആസാദ്, ജീതേന്ദ്ര ജോഷി, റിദ്ദി സെന്‍, സപ്ന പബ്ബി, അന്‍കുഷ് ജെഡാം, നാഗേഷ് ബോന്‍സ്ലെ തുടങ്ങിയ വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തമിഴിലും തെലുങ്കിലും ജോജു ഇതിനോടകം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കമല്‍ ഹാസനും മണിരത്‌നവും ഒന്നക്കുന്ന തഗ്ഗ് ലൈഫിലും താരം പ്രധാന വേഷത്തിലെത്തുന്നുണ്ട്. അതിനിടെ മലയാളത്തില്‍ അകരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് അനുരാഗ് കശ്യപ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫില്‍ ക്ലബ്ബിലൂടെ അഭിനേതാവായാണ് അനുരാഗ് എത്തുന്നത്.
◾https://dailynewslive.in/ സൂപ്പര്‍ ബൈക്കായ പള്‍സര്‍ എന്‍എസ് 400 ഇസെഡിന്റെ ആഗോള ലോഞ്ചിന് പിന്നാലെ പള്‍സര്‍ എഫ്250 2024 മോഡലും അവതരിപ്പിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ്. കറുത്ത നിറത്തില്‍ ചുവപ്പ്, തവിട്ട് നിറത്തിലുള്ള ഗ്രാഫിക്‌സോടുകൂടിയാണ് പുതിയ ബൈക്ക് അവതരിപ്പിച്ചത്. പള്‍സര്‍ ശ്രേണിയിലുള്ള ഈ പുതിയ ബൈക്കിന് കൂടുതല്‍ ആകര്‍ഷണം നല്‍കാന്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഫീച്ചര്‍ നല്‍കിയിട്ടുണ്ട്. ബ്ലൂടൂത്ത് കണക്ടിവിറ്റി, ടേണ്‍- ബൈ- ടേണ്‍ നാവിഗേഷന്‍ അടക്കം നിരവധി മറ്റു സവിശേഷതകളും ബൈക്കിന് ഉണ്ട്. പള്‍സര്‍ ച250ന് സമാനമായ ഫ്രെയിമും എന്‍ജിനും വീലുകളുമാണ് ഇതിലും ക്രമീകരിച്ചിരിക്കുന്നത്. 249.07 സിസി, ഓയില്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 8750 ആര്‍പിഎമ്മില്‍ 24 ബിഎച്ച്പിയും 6,500 ആര്‍പിഎമ്മില്‍ 21.5 എന്‍എം ടോര്‍ക്കും നല്‍കുന്നു. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ് മറ്റൊരു പ്രത്യേകത. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി യുഎസ്ഡി ഫോര്‍ക്ക് ഇതില്‍ ക്രമീകരിച്ചിട്ടില്ല. എന്നാല്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എബിഎസ് മോഡ് എന്നി ഫീച്ചറുകള്‍ ഇതില്‍ ഉണ്ടാവുമോ എന്ന കാര്യം വ്യക്തമല്ല. ഇന്ത്യയില്‍ എന്ന് വാഹനം ലോഞ്ച് ചെയ്യുമെന്ന കാര്യം കമ്പനി അറിയിച്ചിട്ടില്ല. ഒന്നരലക്ഷത്തിന് മുകളില്‍ വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ ജീവിതപ്പാതയിലെ കാഴ്ചകളുടെ നിധി ശേഖരംതുറക്കാനുള്ള താക്കോല്‍ക്കൂട്ടങ്ങളുണ്ട്, വിനോദ് നായരുടെ കണ്ണുകളില്‍. നേരും നന്മയുമുള്ള ആ ഭാഷയ്ക്കു കാഴ്ചയെ ഉള്‍ക്കാഴ്ചയാക്കാനുള്ള വിരുതുമുണ്ട്. തീവ്രവേദനയിലും സൃഷ്ടിക്കപ്പെടുന്ന നര്‍മത്തിന്റെ നൈര്‍മല്യം കഥപറച്ചില്‍ അനായാസമാക്കുന്നു. മുല്ലവള്ളിയെ അടുത്തുകാണാന്‍ അതു പടരുന്ന നാട്ടുമാവില്‍ ഏണി ചാരുന്ന വിരുതോടെ, കഥാപാത്രങ്ങളുടെ ആത്മാവിലേക്കിറങ്ങുമ്പോള്‍ മനുഷ്യ ജീവിതമെന്ന കരിങ്കല്ലുകള്‍ ഇവിടെ വിഗ്രഹങ്ങളായി മാറുന്നു. ‘മിണ്ടാട്ടം’. വിനോദ് നായര്‍. ഡിസി ബുക്സ്. വില 218 രൂപ.
◾https://dailynewslive.in/ തലച്ചോറും നാഡീവ്യൂഹവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങളുള്ളവരില്‍ പ്രതികൂല സ്വാധീനം ഉളവാക്കാന്‍ കാലാവസ്ഥ വ്യതിയാനത്തിന് സാധിക്കുമെന്ന് പഠനം. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെ ഗവേഷകരാണ് പഠനം നടത്തിയത്. 1968 മുതല്‍ 2023 വരെ നടത്തിയ 332 പഠനങ്ങളെ വിലയിരുത്തിയാണ് ഈ നിഗമനത്തിലേക്ക് ഗവേഷകര്‍ എത്തിയത്. പക്ഷാഘാതം, മൈഗ്രേയ്ന്‍, അള്‍സ്‌ഹൈമേഴ്‌സ്, മെനിഞ്ചൈറ്റിസ്, ചുഴലി, മള്‍ട്ടിപ്പിള്‍ സ്‌ക്‌ളീറോസിസ് എന്നിവ ഉള്‍പ്പെടെ 19 നാഡീവ്യൂഹ പ്രശ്‌നങ്ങളില്‍ കാലാവസ്ഥ വ്യതിയാനം ചെലുത്തുന്ന സ്വാധീനമാണ് ഗവേഷകര്‍ പഠിച്ചത്. ഉത്കണ്ഠ, വിഷാദരോഗം, ചിത്തഭ്രമം തുടങ്ങിയ മാനസികാരോഗ്യപ്രശ്‌നങ്ങളിലും കാലാവസ്ഥയുണ്ടാക്കുന്ന മാറ്റങ്ങള്‍ പഠനസംഘം വിലയിരുത്തി. കൂടിയ ചൂടും കുറഞ്ഞ ചൂടുമെല്ലാം ഉള്‍പ്പെടെ തീവ്രമായ കാലാവസ്ഥകളും പ്രതിദിന താപനിലയിലെ വ്യതിയാനങ്ങളും നാഡീവ്യൂഹപ്രശ്‌നങ്ങളുള്ളവര്‍ക്ക് നല്ലതല്ലെന്ന് ഗവേഷകര്‍ പറയുന്നു. രാത്രികാലങ്ങളിലെ ഉയര്‍ന്ന താപനില ഉറക്കം തടസ്സപ്പെടുത്തുന്നത് തലച്ചോറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വഷളാക്കാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഉഷ്ണതരംഗങ്ങളുടെയും ഉയര്‍ന്ന താപനിലയുടെയും സമയത്ത് പക്ഷാഘാതം മൂലമുള്ള ആശുപത്രി പ്രവേശനവും ഇത് മൂലമുള്ള വൈകല്യവും മരണങ്ങളും ഉയരുന്നതായും ഗവേഷകര്‍ കണ്ടെത്തി. മറവിരോഗമുള്ളവരുടെ ആരോഗ്യസ്ഥിതി ഉഷ്ണതരംഗങ്ങള്‍, പ്രളയം, കാട്ടുതീ പോലുള്ള അതിതീവ്ര കാലാവസ്ഥകള്‍ വഷളാക്കുമെന്നും പഠനറിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ദ ലാന്‍സെറ്റ് ന്യൂറോളജി ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.26, പൗണ്ട് – 105.99, യൂറോ – 90.33, സ്വിസ് ഫ്രാങ്ക് – 91.17, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.42, ബഹറിന്‍ ദിനാര്‍ – 220.98, കുവൈത്ത് ദിനാര്‍ -271.29, ഒമാനി റിയാല്‍ – 216.35, സൗദി റിയാല്‍ – 22.20, യു.എ.ഇ ദിര്‍ഹം – 22.67, ഖത്തര്‍ റിയാല്‍ – 22.86, കനേഡിയന്‍ ഡോളര്‍ – 60.94.