P4 yt cover

https://dailynewslive.in/ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രി ഹുസ്സൈന്‍ അമീര്‍ അബ്ദുല്ലാഹിയാനും ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇന്നലെ വൈകീട്ട് വനമേഖലയില്‍ തകര്‍ന്നു വീണ കോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ ഇന്ന് രാവിലെ കണ്ടെത്തി. പ്രസിഡന്റിന് ഒപ്പം സഞ്ചരിച്ച പ്രവിശ്യാ ഗവര്‍ണര്‍ അടക്കം അഞ്ച് ഉന്നതരും അപകടത്തില്‍ മരിച്ചു. പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ ഹെലികോപ്ടറിലുണ്ടായിരുന്ന 9 പേരും കൊല്ലപ്പെട്ടു.

https://dailynewslive.in/ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖവും ഞെട്ടലും രേഖപ്പെടുത്തുന്നു. ഇന്ത്യ- ഇറാന്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ എല്ലാക്കാലവും ഓര്‍മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തോടും ഇറാനിലെ ജനങ്ങളോടും അനുശോചനം അറിയിക്കുന്നു. ഈ ദുഃഖത്തില്‍ ഇന്ത്യ ഇറാനൊപ്പം നില്‍ക്കുന്നു. മോദി എക്സില്‍ കുറിച്ചു.

https://dailynewslive.in/ പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. അമീറുല്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ കോടതി തള്ളി. വധശിക്ഷയ്‌ക്കെതിരെ പ്രതി അമീറുല്‍ ഇസ്ലാം നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി. കുറ്റവിമുക്തനാക്കി വെറുതെ വിടണമെന്നായിരുന്നു പ്രതിയുടെ ആവശ്യം.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*

എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിനെതിരെ ഇഡി സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തീര്‍പ്പാക്കി. സ്ഥാനാര്‍ഥിയായതിനാല്‍ തിരഞ്ഞെടുപ്പ് സമയത്ത് ഇഡി മുമ്പാകെ ഹാജരാകുന്നതില്‍ നിന്ന് തോമസ് ഐസക്കിനെ ഒഴിവാക്കിയിരുന്നു. ഇതിനെതിരെയായിരുന്നു ഇഡി അപ്പീല്‍ നല്‍കിയത്. ലോക്സഭാ ഇലക്ഷന്‍ കഴിഞ്ഞ സാഹചര്യത്തില്‍ ഹര്‍ജിയ്ക്ക് പ്രസക്തി ഇല്ലെന്ന് വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ തീര്‍പ്പാക്കിയത്.

https://dailynewslive.in/ തദ്ദേശവാര്‍ഡ് വിഭജനത്തിന് സംസ്ഥാനത്ത് ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീണറുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മീഷന്‍ രൂപീകരിക്കും. കൂടിയാലോചന ഇല്ലാത്ത തീരുമാനമെന്ന വിമര്‍ശനം പ്രതിപക്ഷത്തിനുണ്ട്. സര്‍ക്കാര്‍ നിയോഗിക്കുന്ന നാല് പേരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ആറ് മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.

https://dailynewslive.in/ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അത്ഭുതങ്ങള്‍ സംഭവിക്കട്ടെയെന്നും , ഇന്ത്യാ മുന്നണി അധികാരത്തില്‍ വരട്ടെയെന്ന് ഞാനും നിങ്ങളോടൊപ്പം ആഗ്രഹിക്കുന്നുവെന്നും പ്രാര്‍ത്ഥിക്കുന്നുവെന്നും ലത്തീന്‍ സഭ ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ. ചങ്ങനാശ്ശേരി അതിരൂപതാ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇന്ത്യാ മുന്നണിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്ന് അറിയിച്ചത്.

https://dailynewslive.in/ അവയവക്കച്ചവടത്തില്‍ മനുഷ്യക്കടത്ത് നടത്തിയ കേസില്‍, ഇരയായവരില്‍ ഒരാള്‍ മലയാളിയെന്ന് അന്വേഷണ സംഘം. ഉത്തരേന്ത്യന്‍ സ്വദേശികളായ മറ്റ് 19 പേരുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് കിട്ടി. കൂടുതല്‍ പേര്‍ മനുഷ്യക്കടത്തിന് ഇരകളായിട്ടുണ്ടെന്ന സംശയത്തിലാണ് പൊലീസ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസില്‍ പ്രതി സബിത് നാസറിന്റെ വിരലടയാളം അന്വേഷണ സംഘം ശേഖരിച്ചു. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം പ്രതിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കും. പ്രതി സബിത് നാസര്‍ മറ്റു കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന പരിശോധനയും അന്വേഷണ സംഘം തുടങ്ങിയിട്ടുണ്ട്.

https://dailynewslive.in/ സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ. നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് . പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മത്സ്യതൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളില്‍ അതീവ ജാഗ്രത വേണം. മറ്റന്നാളോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും എന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

https://dailynewslive.in/ സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കാലാവസ്ഥാവ്യതിയാനം കാരണം നിരവധി പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വെള്ളം കയറുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ ആവശ്യമായ ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും മന്ത്രി പറഞ്ഞു.

https://dailynewslive.in/ സംസ്ഥാനത്തെ എല്ലാ കളക്ട്രേറ്റുകളിലും താലൂക്ക് ഓഫീസുകളിലും എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ തുടങ്ങിയെന്ന് മന്ത്രി കെ രാജന്‍. മഴയുടെ പശ്ചാത്തലത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കും. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആശങ്ക വേണ്ടെന്നും അനാവശ്യ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.

https://dailynewslive.in/ കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാന്‍ ശ്രമിച്ച കേസിലെ നാലാം പ്രതി രാഹുല്‍ പൊലീസ് പിടിയിലായി. കഞ്ചാവുമായിട്ടാണ് പിടിയിലായത്. കേസില്‍ സഹോദരങ്ങള്‍ അടക്കം മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം സ്വദേശി അരുണ്‍ പ്രസാദാണ് റെയില്‍വേ ട്രാക്കില്‍ വെച്ച് ഗുണ്ടാ സംഘത്തിന്റെ അതിക്രൂര മര്‍ദനത്തിന് ഇരയായത്.

https://dailynewslive.in/ സംസ്ഥാനത്തെ മാംഗോ സിറ്റിയായ മുതലമടയില്‍ മാമ്പഴ ഉത്പാദനം കുത്തനെ ഇടിഞ്ഞു. കാലാവസ്ഥ വ്യതിയാനം മൂലം സീസണില്‍ 500 കോടി രൂപയുടെ വിറ്റുവരവുണ്ടായിരുന്ന മേഖലയില്‍, ഇത്തവണ 70 ശതമാനം കുറവുണ്ടായി. ഈ സീസണില്‍ വിദേശത്തേക്കുള്ള കയറ്റുമതിയും നിലച്ചു.

https://dailynewslive.in/ ചിറാപ്പുഞ്ചിയിലെ വെള്ളചാട്ടത്തില്‍ വീണ് കോഴിക്കോട് സ്വദേശിയായ സൈനികന് ദാരുണാന്ത്യം. ഹവില്‍ദാര്‍ അനീഷ് (42) ആണ് മരിച്ചത്. ചിറാപുഞ്ചിയിലെ ലിംഗ്സിയാര്‍ വെളളച്ചാട്ടത്തില്‍ കുടുംബവുമൊത്ത് വിനോദയാത്രക്ക് പോയതാണ് അനീഷ്.

https://dailynewslive.in/ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. കുടക് സ്വദേശിയായ യുവാവാണ് സംഭവത്തിലെ പ്രതി. സിസിടിവി ദൃശ്യം ശ്രദ്ധയില്‍പെട്ട ബന്ധുവാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇയാള്‍ നേരത്തെയും പോക്സോ കേസില്‍ പ്രതിയാണ്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

https://dailynewslive.in/ കൊവാക്സിന്റെ പാര്‍ശ്വ ഫലങ്ങളെ കുറിച്ചുള്ള ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകരുടെ പഠനം തള്ളി ഐസിഎംആര്‍. ഐസിഎംആറിനെ പഠനത്തില്‍ ഉദ്ധരിച്ചത് നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് ഗവേഷകര്‍ക്കും ജേര്‍ണല്‍ എഡിറ്റര്‍ക്കും ഡയറക്ടര്‍ ജനറല്‍ രാജീവ് ബാല്‍ കത്തയച്ചു. പഠനം സംബന്ധിച്ച് അവ്യക്തതകള്‍ ഏറെ ഉണ്ടെന്നും വിവര ശേഖരണ രീതി പോലും ശരിയല്ലെന്നും രാജീവ് ബാല്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

https://dailynewslive.in/ ഗുജറാത്തില്‍ മത്സരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭയമെന്ന്, വാരാണസിയിലെ ബിഎസ്പി സ്ഥാനാര്‍ത്ഥി ആതര്‍ ജമാല്‍ ലാരി. ഗുജറാത്തില്‍ മോദിയുടെ ജനപിന്തുണ ഇടിയുകയാണെന്നും കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും മുസ്ലിംകള്‍ക്ക് എതിരാണെന്നും ലാരി ആരോപിച്ചു. അതേസമയം രാജ്യമാകെ കരുത്ത് ചോര്‍ന്ന ബിഎസ്പി ഇത്തവണ തനിച്ച് മത്സരിക്കുന്നത് പ്രതിപക്ഷത്തിന്റെ വോട്ടുകള്‍ ഭിന്നിപ്പിക്കാനാണെന്ന വിമര്‍ശനവും ശക്തമാണ്.

https://dailynewslive.in/ ബിജെപി സ്ഥാനാര്‍ത്ഥിക്കായി എട്ട് തവണ വോട്ട് ചെയ്ത രാജന്‍ സിംഗെന്ന കൗമാരക്കാരന്‍ അറസ്റ്റില്‍. ഇയാള്‍ ഗ്രാമമുഖ്യന്റെ മകനാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പോളിംഗ് ബൂത്തിനുള്ളില്‍ കടന്ന് കൃത്യം നിര്‍വഹിച്ചത്. വരിയിലുണ്ടായിരുന്നവരുടെ സ്ലിപ്പും തിരിച്ചറിയല്‍ കാര്‍ഡും വാങ്ങിയായിരുന്നു കൂട്ടവോട്ട് ചെയ്തത്. ഉത്തര്‍പ്രദേശിലെ ഫറൂക്കാബാദ് പോളിംഗ് ബൂത്തില്‍ റീപോളിംഗ് നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോടാവശ്യപ്പെട്ടു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാനും തീരുമാനിച്ചു.

https://dailynewslive.in/ പതഞ്ജലിയുടെ ഏലക്ക സോന്‍ പാപ്ഡി ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ കമ്പനിയുടെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഉത്തരാഖണ്ഡിലെ കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു. വ്യാജപരസ്യത്തിന്റെ പേരില്‍ സുപ്രീംകോടതി കയറിയിറങ്ങുന്ന ബാബ രാംദേവിനേറ്റ മറ്റൊരു തിരിച്ചടിയാണിത്. ഇതിനിടെ പതഞ്ജലിയുടെ 14 മരുന്നുകളുടെ വിലക്ക് ഉത്തരാഖണ്ഡിലെ പുഷ്‌കര്‍ സിംഗ് ധാമി സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി ഉന്നതതല സമിതി രൂപീകരിച്ചു.

https://dailynewslive.in/ ഐപിഎല്ലില്‍ ഇന്ന് കളികളില്ല. നാളെ നടക്കുന്ന ആദ്യ ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സണ്‍റൈസേഴ്സ് ഹൈദരാബാദുമായി ഏറ്റുമുട്ടും. മെയ് 22ന് നടക്കുന്ന എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുമായി രാജസ്ഥാന്‍ റോയല്‍സ് എറ്റുമുട്ടും. ആദ്യ ക്വാളിഫയറിലെ വിജയികള്‍ നേരിട്ട് ഫൈനലിലെത്തുമ്പോള്‍ തോല്‍ക്കുന്നവര്‍ രാജസ്ഥാന്‍ – ബാംഗ്ലൂര്‍ എലിമിനേറ്ററിലെ വിജയികളുമായി ഏറ്റുമുട്ടും. ഇതില്‍ വിജയിക്കുന്നവര്‍ 26ന് ചെന്നൈയില്‍ നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും.

https://dailynewslive.in/ കേരളത്തില്‍ സ്വര്‍ണവില പവന് ചരിത്രത്തില്‍ ആദ്യമായി 55,000 രൂപ കടന്ന് പുത്തന്‍ റെക്കോഡിട്ടു. ഇന്ന് 400 രൂപ വര്‍ധിച്ച് വില 55,120 രൂപയായി. ഗ്രാമിന് 50 രൂപ ഉയര്‍ന്ന് വില 6,890 രൂപയിലെത്തി. കഴിഞ്ഞ ഏതാനും മാസങ്ങളായി സ്വര്‍ണവില റെക്കോഡ് തൂത്തെറിഞ്ഞ് മുന്നേറുകയാണ്. കഴിഞ്ഞ മാര്‍ച്ച് 29നാണ് വില പവന് ആദ്യമായി 50,000 രൂപ കടന്നത്. പിന്നീട് വെറും രണ്ടുമാസമേ വേണ്ടിവന്നുള്ളൂ വില 55,000 രൂപ കടക്കാന്‍. ഇക്കഴിഞ്ഞ 18ന് കുറിച്ച ഗ്രാമിന് 6,840 രൂപയും പവന് 54,720 പയും എന്ന റെക്കോഡ് ഇന്ന് പഴങ്കഥയായി. 18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് ഗ്രാമിന് 40 രൂപ വര്‍ധിച്ച് പുത്തനുയരമായ 5,740 രൂപയിലെത്തി. വെള്ളിവിലയും കത്തിക്കയറുകയാണ്. ഇന്ന് ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന് 97 രൂപയെന്ന റെക്കോഡിലാണുള്ളത്. ഇറക്കുമതി ചെയ്യുന്ന വെള്ളിക്ക് വില കിലോഗ്രാമിന് ആദ്യമായി കഴിഞ്ഞയാഴ്ച ഒരുലക്ഷം രൂപ കടന്നിരുന്നു. ഇന്ത്യയിലെ വിലയെ സ്വാധീനിക്കുന്ന രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 2,444.55 ഡോളറെന്ന പുത്തന്‍ റെക്കോഡില്‍ തൊട്ടു. നിലവില്‍ 2,438.57 ഡോളറിലാണ് രാജ്യാന്തര വിപണിയിലെ വ്യാപാരം പുരോഗമിക്കുന്നത്. ഇറാനിയന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട പശ്ചാത്തലത്തില്‍ മധ്യേഷ്യ വീണ്ടും ചര്‍ച്ചയാവുന്നതും സ്വര്‍ണത്തിന് കരുത്താവുകയാണ്.അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് 2024ല്‍ കുറഞ്ഞത് രണ്ടുതവണയെങ്കിലും അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലുകളും സ്വര്‍ണവിലയെ മുന്നോട്ട് നയിക്കുന്നു. പലിശനിരക്ക് കുറയുന്നത് ഡോളറിനും കടപ്പത്രങ്ങള്‍ക്കും തിരിച്ചടിയാണ്. അതോടെ സ്വര്‍ണ നിക്ഷേപങ്ങള്‍ക്ക് താത്പര്യമേറുമെന്നതാണ് വില കൂടാനിടയാക്കുക.

https://dailynewslive.in/ ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മത്സരം കൊഴുപ്പിക്കാന്‍ മോട്ടോറോളയുടെ പുതിയ താരമെത്തി. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 7എസ് ജെന്‍-2 ചിപ്പ് കരുത്തേകുന്നതും മികച്ച പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കുന്നതുമായ മോട്ടോറോള എഡ്ജ് 50 ഫ്യൂഷന്‍ ആണ് കളത്തിലിറങ്ങിയത്. ഭംഗിയുള്ള മൂന്ന് നിറഭേദങ്ങളോടെയാണ് പുത്തന്‍ ഫോണിന്റെ വരവ്. ഫോറസ്റ്റ് ബ്ലൂ, മാര്‍ഷ്മാലോ ബ്ലൂ, ഹോട്ട് പിങ്ക് എന്നിവയാണവ. ഇതില്‍ മാര്‍ഷ്മാലോ ബ്ലൂ, ഫോറസ്റ്റ് ബ്ലൂ എന്നിവയ്ക്കുള്ളത് പിന്നില്‍ വീഗന്‍ ലെതര്‍ കവറാണ്. 8ജിബി റാമും ഒപ്പം 128ജിബി സ്റ്റോറേജുമുള്ള പതിപ്പും 12ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള പതിപ്പുമാണ് മോട്ടോറോള എഡ്ജ് 50 ഫ്യൂഷനുള്ളത്. 8ജിബി പതിപ്പിന് വില 22,999 രൂപ. 12 ജിബി പതിപ്പിന് 24,999 രൂപയും. 144 ഹെട്‌സ് റീഫ്രഷ് റേറ്റോടെയും 1,600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസോടെയുമുള്ള, 6.7 ഇഞ്ച് പോലെഡ് 3ഡി കര്‍വ്ഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഇതിന് ഗോറില്ല ഗ്ലാസ്-5 സുരക്ഷയും നല്‍കിയിരിക്കുന്നു. സെക്യൂരിറ്റി ഫീച്ചറായി സ്‌ക്രീനില്‍ തന്നെയാണ് ഫിംഗര്‍പ്രിന്റ് റീഡറുള്ളത്. ഫേസ് അണ്‍ലോക്ക് ഫീച്ചറുമുണ്ട്. 5,000 എം.എ.എച്ച് ആണ് ബാറ്ററിശേഷി. 68 വാട്ട്‌സ് ടര്‍ബോ പവര്‍ അതിവേഗ ചാര്‍ജിംഗ് സംവിധാനവുമുണ്ട്. ഡ്യുവല്‍-സിം ഫോണാണിത്. പിന്നിലെ പ്രധാന ക്യാമറ 50 എം.പിയാണ്. ഇതില്‍ ഓള്‍-പിക്‌സല്‍ ഫോക്കസ് ഫീച്ചറുണ്ടെന്നത് ശ്രദ്ധേയം. 13 എം.പിയോട് കൂടിയതാണ് ഒപ്പമുള്ള 120 ഡിഗ്രി അള്‍ട്ര വൈഡ്-ആംഗിള്‍ ക്യാമറ. മാക്രോ വിഷന്‍ ഫീച്ചറുമുണ്ട്. ഫുള്‍-എച്ച്.ഡി വീഡിയോ കാപ്ചറിംഗ് പ്രത്യേകതയാണ്.

https://dailynewslive.in/ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിലെ മറ്റൊരു വീഡിയോ ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടു. ‘ചൂണ്ടലാണ്’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വൈശാഖ് സുഗുണന്‍ ആണ്. ഡോണ്‍ വിന്‍സെന്റ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അലോഷി ആഡംസ് ആണ് പാടിയിരിക്കുന്നത്. ആന്‍ട്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25, കനകം കാമിനി കലഹം, ന്നാ താന്‍ കേസ് കൊട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ ഉണ്ടായിരുന്ന കഥാപാത്രമാണ് രാജേഷ് മാധവന്‍ അവതരിപ്പിച്ച ഓട്ടോ ഡ്രൈവര്‍ സുരേശന്‍. അതേ സുരേശനെയും സുരേശന്റെ കാമുകിയായ സുമലതയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയിരിക്കുന്ന സ്പിന്‍ ഓഫ് ചിത്രമാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ. മലബാര്‍ പശ്ചാത്തലമാക്കിയിരിക്കുന്ന ചിത്രം കോമഡിക്ക് പ്രാധാന്യമുള്ള ഒന്നാണ്. നാടകവേദിയോടുള്ള മലബാറിന്റെ താല്‍പര്യത്തിനുള്ള ട്രിബ്യൂട്ട് കൂടിയാവുന്നുണ്ട് ചിത്രം.

https://dailynewslive.in/ ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ‘ദേവര: പാര്‍ട്ട് 1’ ലെ ആദ്യ ഗാനം പുറത്തെത്തി. ഫിയര്‍ സോംഗ് എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. രാമജോഗയ്യ ശാസ്ത്രിയുടേതാണ് വരികള്‍. ആലാപനവും അനിരുദ്ധ് ആണ്. രത്നവേലു ഐഎസ്സി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീകര്‍ പ്രസാദ് ആണ്. നന്ദമുറി തരക റാമറാവു ആര്‍ട്സ്, യുവസുധ ആര്‍ട്സ് എന്നീ ബാനറുകളില്‍ സുധാകര്‍ മിക്കിലിനേനി, കോസരാജു ഹരികൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധായകന്റേത് തന്നെയാണ്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ജാന്‍വി കപൂര്‍, സെയ്ഫ് അലി ഖാന്‍, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈന്‍ ടോം ചാക്കോ, നരെയ്ന്‍, കലൈയരസന്‍, മുരളി ശര്‍മ്മ തുടങ്ങിയവരും അഭിനയിക്കുന്നു. തെലുങ്കില്‍ വരാനിരിക്കുന്ന ചിത്രങ്ങളൂടെ കൂട്ടത്തില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ഒന്നാണ് ദേവര പാര്‍ട്ട് 1. 2024 ഒക്ടോബര്‍ 10 ആണ് ചിത്രത്തിന്റെ റിലീസ് തീയതി. പാന്‍ ഇന്ത്യന്‍ അപ്പീല്‍ ഉള്ള ചിത്രം തെലുങ്കിന് പുറമെ തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സിന് ആണ്.

https://dailynewslive.in/ മെഴ്സിഡീസ് ബെന്‍സിന്റെ അത്യാഡംബര എസ്യുവി ജിഎല്‍എസ് 600 സ്വന്തമാക്കി ഷെയ്ന്‍ നിഗം. ബ്രിജ്വേ മോട്ടോഴ്സില്‍ നിന്നാണ് ഏകദേശം 3.80 കോടി രൂപ ഓണ്‍റോഡ് വില വരുന്ന വാഹനം താരം സ്വന്തമാക്കിയത്. കുടുംബത്തോടൊപ്പമെത്തി പുതിയ വാഹനത്തിന്റെ താക്കോല്‍ സ്വീകരിക്കുന്ന വിഡിയോയും ബ്രിജ്വേ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. 2022 ജൂണിലാണ് മെയ്ബയുടെ ആദ്യ എസ്യുവി ഇന്ത്യന്‍ വിപണിയിലെത്തുന്നത്. ജിഎല്‍എസില്‍ നിരവധി ആഡംബര ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്ത വാഹനമാണ് മെയ്ബ ജിഎല്‍എസ് 600. എസ് ക്ലാസിന് ശേഷം ഇന്ത്യന്‍ വിപണിയിലെത്തുന്ന രണ്ടാമത്തെ മെയ്ബ വാഹനമാണ് ജിഎല്‍എസ്. 43.5 ഡിഗ്രിവരെ റിക്ലൈന്‍ ചെയ്യാവുന്ന സീറ്റുകള്‍ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്നതും മെമ്മറിയുള്ളതുമാണ്. നാലു സോണായി തിരിച്ചിട്ടുള്ള ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, അഡാപ്റ്റീവ് എയര്‍ സസ്പെന്‍ഷന്‍, വെന്റിലേറ്റഡ് മുന്‍പിന്‍ സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, ബര്‍മെസ്റ്റര്‍ 3ഡി സറൗണ്ട് സൗണ്ട് സിസ്റ്റം തുടങ്ങി നിരവധി ഫീച്ചറുകളുണ്ട്. കൂടാതെ സൂരക്ഷയ്ക്കായി എട്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ലൈന്‍ കീപ്പ് അസിസ്റ്റ്, ബ്ലൈന്റ് സ്പോട്ട് അസിസ്റ്റ്, ആക്ടീവ് ബ്രേക്ക് അസിസ്റ്റ്, സ്റ്റിയറിങ് അസിസ്റ്റ്, ടയര്‍ പ്രെഷര്‍ മോണിറ്റര്‍ തുടങ്ങിയ ഫീച്ചറുകളുമുണ്ട്. കൂടാതെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പേഴ്സണലൈസേഷനും ചെയ്യാന്‍ സാധിക്കും. നാലു ലീറ്റര്‍ ട്വീന്‍ ടര്‍ബോ വി 8 എന്‍ജിനും 48 വാട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമാണ് വാഹനത്തിന് കരുത്തേകുന്നത്. എന്‍ജിനില്‍നിന്ന് 557 എച്ച്പി കരുത്തും 730 എന്‍എം ടോര്‍ക്കും ലഭിക്കുമ്പോള്‍ ഹൈബ്രിഡ് സിസ്റ്റത്തിന്റെ കരുത്ത് 22 എച്ച്പി, ടോര്‍ക്ക് 250 എന്‍എം എന്നിങ്ങനെയാണ്. വാഹനത്തില്‍ ഒന്‍പത് സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സാണുള്ളത്.

https://dailynewslive.in/ ദൈനംദിന ജീവിതാനുഭവങ്ങളെക്കുറിച്ചുള്ള ഒരു സ്ത്രീയുടെ തിളക്കമാര്‍ന്ന നിരീക്ഷണങ്ങളുടെ സമാഹാരം. വഴിതെറ്റിവന്ന തേങ്ങയുമായുള്ള വിചിത്രമായ ഏറ്റുമുട്ടല്‍ മുതല്‍ ജിമ്മിലെ പരാജയങ്ങളെക്കുറിച്ചുള്ള നര്‍മ്മംകലര്‍ന്ന തുറന്നുപറച്ചിലുകള്‍ വരെ. ഖൈറുന്നിസ പറയുന്ന നേരിടലുകളുടെയും അനുഭവങ്ങളുടെയും കഥകള്‍, നിശിതമായ ഹാസ്യത്തോടൊപ്പം സാധാരണക്കാരോട് മാനുഷികമായ ഐക്യവും പ്രകടിപ്പിക്കുന്നു; മനുഷ്യര്‍ സ്വയം സൃഷ്ടിക്കുന്ന അവസ്ഥകളുടെ വിഡ്ഡിത്തങ്ങളിലേക്കും കിറുക്കുകളിലേക്കും ഉള്‍ക്കാഴ്ചകള്‍ പകരുന്നു; അസംബന്ധങ്ങളിലേക്ക് കണ്ണ് തുറന്നുവെക്കുന്നു. ആഹ്ലാദകരമായ ഒരു വായനാനുഭവം. ‘കുല്‍ച്ചയും ഫുല്‍ക്കയും…. പിന്നെ ഞാനും’. ഖൈറുന്നീസ എ. പരിഭാഷ – കെ.ടി. രാജഗോപാലന്‍. മാതൃഭൂമി. വില 195 രൂപ.

https://dailynewslive.in/ ആസിഡ് സപ്രഷന്‍ തെറാപ്പിയുടെ ഭാഗമായി എസോമെപ്രസോള്‍(നെക്‌സിയം), ഒമെപ്രസോള്‍(പ്രിലോസെക്) പോലുള്ള പ്രോട്ടോണ്‍ പമ്പ് ഇന്‍ഹിബിറ്ററുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മൈഗ്രേയ്‌നിനും തലവേദനയ്ക്കുമുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 70 ശതമാനം അധികമാണെന്ന് ഗവേഷകര്‍ പറയുന്നു. ഹിസ്റ്റമിന്‍ എച്ച്-2 റിസപ്റ്റര്‍ അന്റഗോണിസ്റ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് 40 ശതമാനവും മറ്റ് ജനറിക് അന്റാസിഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 30 ശതമാനവും അധികമാണെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വയറിലെ ആസിഡുകളും മറ്റും അന്നനാളിയിലൂടെ തിരികെ വായിലേക്ക് കയറി വരുന്ന അവസ്ഥയാണ് ഗ്യാസ്‌ട്രോ ഈസോഫാഗല്‍ റിഫ്‌ളക്‌സ് ഡിസീസ്. അസ്വസ്ഥത, നെഞ്ചെരിച്ചില്‍, ചുമ, ഏമ്പക്കം പോലുള്ള പല പ്രശ്‌നങ്ങളും ആസിഡ് റീഫ്‌ളക്‌സ് രോഗം മൂലം ഉണ്ടാകാം. അമിതവണ്ണക്കാര്‍, ഗര്‍ഭിണികള്‍, പുകവലിക്കാര്‍ എന്നിവര്‍ക്കെല്ലാം ആസിഡ് റീഫ്‌ളക്‌സ് പ്രശ്‌നമുണ്ടാകാനുള്ള സാധ്യത അധികമാണ്. പ്രോട്ടോണ്‍ പമ്പ് ഇന്‍ഹിബിറ്റര്‍ മരുന്നുകളുടെയും എച്ച്2 ബ്ലോക്കറുകളുടെയുമൊക്കെ പാര്‍ശ്വഫലമായിട്ടാകാം തലവേദനയുണ്ടാകുന്നതെന്ന് കരുതപ്പെടുന്നു. ഈ മരുന്നുകള്‍ മഗ്നീഷ്യത്തിന്റെയും മറ്റ് ചില വൈറ്റമിനുകളുടെയും ആഗീരണത്തെ ബാധിക്കുന്നതാകാം തലവേദനയ്ക്ക് കാരണമാകുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ആസിഡ് റിഫ്‌ളക്‌സിനെ തുടര്‍ന്നുണ്ടാകുന്ന നീര്‍ക്കെട്ട് കേന്ദ്ര നാഡീവ്യൂഹ സംവിധാനത്തെ ട്രിഗര്‍ ചെയ്ത് കാല്‍സിടോണിന്‍ ജീന്‍ അനുബന്ധ പെപ്‌റ്റൈഡുകളെ പുറത്ത് വിടുന്നതാകാം മൈഗ്രെയ്‌നിന്റെ മറ്റൊരു കാരണം. ആസിഡ് റീഫ്‌ളക്‌സുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദവും തലവേദനയിലേക്ക് നയിക്കാമെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.30, പൗണ്ട് – 105.78, യൂറോ – 90.58, സ്വിസ് ഫ്രാങ്ക് – 91.55, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.74, ബഹറിന്‍ ദിനാര്‍ – 220.98, കുവൈത്ത് ദിനാര്‍ -271.41, ഒമാനി റിയാല്‍ – 216.41, സൗദി റിയാല്‍ – 22.21, യു.എ.ഇ ദിര്‍ഹം – 22.68, ഖത്തര്‍ റിയാല്‍ – 22.88, കനേഡിയന്‍ ഡോളര്‍ – 61.19.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *