P22 yt cover 1

https://dailynewslive.in/ ചരിത്രത്തിലാദ്യമായി രാജ്യത്ത് ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ഓം ബിര്‍ളയും ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി കൊടിക്കുന്നില്‍ സുരേഷും മത്സരിക്കും. നാളെ 11 മണിക്കാണ് ലോക്‌സഭയില്‍ വോട്ടെടുപ്പ് നടക്കുക. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പദവികള്‍ സംബന്ധിച്ച് ഭരണ പ്രതിപക്ഷ നേതാക്കള്‍ നടത്തിയ ചര്‍ച്ചകള്‍ സമവായത്തിലെത്താത്തതിനെ തുടര്‍ന്നാണ് മത്സരത്തിലേക്ക് നീങ്ങിയത്.

https://dailynewslive.in/ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ഓം ബിര്‍ളയെ സ്പീക്കര്‍ പദവിയിലേക്ക് പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ഡെപ്യൂട്ടി സ്പീക്കര്‍ പദവി വേണമെന്ന് ഖാര്‍ഗെ അടക്കമുള്ള ഇന്ത്യസഖ്യ നേതാക്കള്‍ നിലപാടെടുത്തു. എന്നാല്‍, അക്കാര്യം പിന്നീട് ചര്‍ച്ചചെയ്യാമെന്നായിരുന്നു രാജ്‌നാഥ് സിങ് സ്വീകരിച്ച നിലപാട്. തുടര്‍ന്ന് കെ.സി.വേണുഗോപാലടക്കമുള്ള ഇന്ത്യ നേതാക്കള്‍ ബിജെപി നേതൃത്വവുമായും സംസാരിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ പദവി വിട്ടുനല്‍കുമെന്ന് ബിജെപി നേതാക്കള്‍ ഉറപ്പ് നല്‍കാതായതോടെ മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയായിരുന്നു. മുഖ്യ പ്രതിപക്ഷകക്ഷിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനമെന്നതാണ് ലോക്സഭയില്‍ കീഴ്വഴക്കമെങ്കിലും കഴിഞ്ഞ രണ്ടുതവണയും ഇത് നിഷേധിക്കപ്പെട്ടിരുന്നു.

https://dailynewslive.in/ ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുടെ ബോംബ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍ വിഷ്ണുവിന് നാടിന്റെ അന്ത്യാഞ്ജലി. ഉച്ചയോടെ തിരുവനന്തപുരം പാലോട് കരിമണ്‍കോട് ശാന്തികുടീരം പൊതുശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*

എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ കുറ്റവാളികളെ ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരായുള്ള കെ.കെ.രമയുടെ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി. പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്കാന്‍ നീക്കം ഇല്ലെന്നു സര്‍ക്കാര്‍ അറിയിച്ചുവെന്ന് സ്പീക്കര്‍ വ്യക്തമാക്കി. സബ് മിഷന്‍ ആയി ഉന്നയിക്കാം എന്ന് സ്പീക്കര്‍ അറിയിച്ചു. ടിപി കേസ് പ്രതികളെ വിട്ടയക്കാന്‍ ശ്രമം നടക്കുന്നു എന്ന് ആക്ഷേപിച്ചാണ് നോട്ടീസ്. അങ്ങനെ ഒരു നീക്കം ഇല്ലാത്തതിനാല്‍ നോട്ടീസ് തള്ളുന്നു എന്നാണ് സ്പീക്കര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇളവ് നല്‍കാനുള്ള നീക്കത്തിന് തെളിവായി കത്തു പുറത്ത് വന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. ശിക്ഷ ഇളവില്ലെന്ന് പറയേണ്ടത് സ്പീക്കറല്ല, മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പ്രതിഷേധത്തിനിടെ സഭ നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.

https://dailynewslive.in/ ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാനുള്ള നീക്കത്തിനെതിരായ അടിയന്തരപ്രമേയ നോട്ടീസ് തള്ളിയ സ്പീക്കറുടെ നടപടിക്കെതിരെ കെ കെ രമ. പ്രതികളെ വിട്ടയക്കാന്‍ നീക്കമില്ലെന്ന് സഭയില്‍ പറയേണ്ടത് മുഖ്യമന്ത്രിയായിരുന്നു, സ്പീക്കറല്ല. ചോദ്യങ്ങളെ മുഖ്യമന്ത്രിക്ക് ഭയമാണെന്നും അവര്‍ പറഞ്ഞു. ഹൈക്കോടതി വിധിയെ വെല്ലുവിളിക്കുന്നതാണ് സര്‍ക്കാര്‍ നടപടി. പെരുമാറ്റ ചട്ടം നിലനില്‍ക്കെയാണ് ശിക്ഷ ഇളവിന് ശുപാര്‍ശ കത്ത് കൊടുത്തത്. ക്രിമിനലുകളെ പ്രീതിപ്പെടുത്താനുള്ള നടപടിയാണിതെന്നും കെ കെ രമ ആരോപിച്ചു.

https://dailynewslive.in/ ടിപി ചന്ദ്രശേഖരന്‍ വധകേസ് പ്രതികള്‍ക്ക് ജയിലില്‍ പോലും അനര്‍ഹ പരിഗണന കിട്ടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎമ്മിനെ പ്രതികള്‍ ബ്ലാക്മെയ്ല്‍ ചെയ്യുകയാണെന്നും, ജയില്‍ ഭക്ഷണത്തിന്റെ മെനു തീരുമാനിക്കുന്നത് പോലും അവരാണെന്നും ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളോടെയാണ് പ്രതികള്‍ ജയിലില്‍ കഴിയുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.

https://dailynewslive.in/ മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടേറിയറ്റ് പരിസരത്ത് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു. യൂത്ത് ലീഗ്, മുസ്ലീം ലീഗ് നേതാക്കള്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ചശേഷമാണ് സംഘര്‍ഷമുണ്ടായത്.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി ഇന്ന് നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനം ഉണ്ടായേ മതിയാകൂവെന്ന് പികെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

https://dailynewslive.in/ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ ഇന്ന് പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പികെ ഫിറോസ് പറഞ്ഞു. ഇത് ന്യായത്തിനുവേണ്ടിയുള്ള സമരമാണെന്നും മുഖ്യമന്ത്രിയുടെ വീട്ടില്‍ ചാണകകുഴിയുണ്ടാക്കാന്‍ പണമുണ്ടെന്നും അധിക ബാച്ച് അനുവദിക്കാന്‍ പണമില്ലെന്നും പികെ ഫിറോസ് ആരോപിച്ചു. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ തിരുവനന്തപുരത്ത് രാപ്പകല്‍ സമരം നടത്തും. താത്കാലിക ബാച്ച് അനുവദിച്ചാല്‍ സമരം തീരില്ലെന്നും പികെ ഫിറോസ് പറഞ്ഞു.

https://dailynewslive.in/ സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിനോട് റിപ്പോര്‍ട്ട് തേടി ദേശീയ ബാലാവകാശ കമ്മീഷന്‍. ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നോട്ടീസില്‍ പറയുന്നത്. പ്ലസ് വണ്‍ സീറ്റ് ലഭിക്കാതെ കേരളത്തില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവമടക്കം ചൂണ്ടിക്കാട്ടിയാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ നടപടി.

https://dailynewslive.in/ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും വിമര്‍ശനം. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ് സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയെന്നും, പരിചയ സമ്പത്തില്ലാത്ത മന്ത്രിമാര്‍ ഭാരമായിമാറിയെന്നും മന്ത്രിസഭ ഉടന്‍ പുന:സംഘടിപ്പിക്കണമെന്നും കമ്മിറ്റിയില്‍ അഭിപ്രായമുണ്ടായി. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയുള്ള മാര്‍ കൂറിലോസിന്റെ വിമര്‍ശനത്തോട് മുഖ്യമന്ത്രി രൂക്ഷമായ ഭാഷ ഉപയോഗിച്ചുവെന്നും കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു.

https://dailynewslive.in/ ഇടതുപക്ഷം തിരുത്തലുകള്‍ക്ക് തയ്യാറാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷം സ്വയം വിമര്‍ശനത്തിന് തയ്യാറാവേണ്ട കാലഘട്ടമാണെന്നും കേരളത്തിലെ പ്രത്യേക അവസ്ഥയില്‍ ഇടതുപക്ഷം പാഠങ്ങള്‍ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുത്തലുകള്‍ക്ക് പ്രാധാന്യമുണ്ടെന്നും തിരുത്താന്‍ മടിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ കേരളം വിഭജിക്കണമെന്ന സമസ്തയുടെ ആവശ്യം വിഘടന വാദത്തിന്റെ ശബ്ദമാണെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും ബിജെപി നേതാവ് പികെ കൃഷ്ണദാസ് പറഞ്ഞു. മലബാര്‍ കേന്ദ്രീകരിച്ച് പ്രത്യേക സംസ്ഥാനം വേണമെന്നാണ് ആവശ്യം. സമസ്തയുമായി പൊക്കിള്‍ക്കൊടി ബന്ധമെന്നാണ് മുസ്ലിം ലീഗ് പറയുന്നത്. അതിനാല്‍ തന്നെ മുസ്ലിം ലീഗിന്റെ ശബ്ദമാണ് സമസ്തയിലൂടെ പുറത്തുവന്നത്. ഇത് കേരളത്തിലെ ഭീകരവാദ സംഘനകളുടെ ശബ്ദമാണെന്നും മാര്‍ക്സിസ്റ്റ് പാര്‍ട്ടി അവര്‍ക്ക് പിന്തുണ നല്‍കുകയാണെന്നും പികെ കൃഷ്ണദാസ് ആരോപിച്ചു.

https://dailynewslive.in/ സിപിഎം നേതൃത്വത്തിനെതിരെ വെളിപ്പെടുത്തലുകളുമായി പുറത്താക്കപ്പെട്ട സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ മുന്‍ ജില്ലാ പ്രസിഡന്റുമായ മനു തോമസ്. മനസുമടുത്തിട്ടാണ് പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചത്. സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് എം.ഷാജിറിനെതിരെ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. പാര്‍ട്ടി തിരുത്തുന്നില്ലെന്നും അഡ്ജസ്റ്റ് ചെയ്തുപോവുകയാണെന്നും മനു പറഞ്ഞു. ആകാശ് തില്ലങ്കേരി അടക്കമുള്ളവര്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് സഹായം കിട്ടുന്നുണ്ടെന്നും തുറന്നുപറയാന്‍ ഭയമില്ലെന്നും മനു തോമസ് കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ കണ്ണൂരില്‍ ഡിവൈഎഫ്ഐ മുന്‍ ജില്ലാ പ്രസിഡന്റ് മനു തോമസിനെ പുറത്താക്കിയതില്‍ പ്രതികരിക്കേണ്ട നിലയില്‍ പ്രാധാന്യമില്ലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എഎ റഹീം. താന്‍ ആ കാര്യത്തില്‍ മറുപടി പറയേണ്ടതില്ല. ഡിവൈഎഫ്ഐയെ പോറലേല്‍പ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും രാജ്യസഭാംഗം കൂടിയായ അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ പാലക്കാട്ട് ആര്‍.എസ്.എസ്.പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ഒന്‍പത് പ്രതികളുടെ ജാമ്യഹര്‍ജി തള്ളി ഹൈക്കോടതി. ഇവര്‍ക്കെതിരേയുള്ള കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് വിലയിരുത്തിയാണ് ജാമ്യം നിഷേധിച്ചത്. അതേസമയം, കേസിലെ മറ്റ് 17 പ്രതികള്‍ക്ക് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.

https://dailynewslive.in/ കളിയിക്കാവിളയില്‍ കൊല്ലപ്പെട്ട കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിനെ പണത്തിന് വേണ്ടി ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യയും മകനും വ്യക്തമാക്കി. എന്നാല്‍ ഇവര്‍ ആരാണെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും ഇരുവരും പറഞ്ഞു. പണത്തിന്റെ തര്‍ക്കത്തില്‍ നെടുമങ്ങാട് സ്വദേശിയുടെ ഭൂമി അറ്റാച്ച് ചെയ്തിരുന്നുവെന്നും ആ കേസ് കോടതിയിലാണെന്നും ഇവര്‍ പറയുന്നു. ഇന്നലെ രാത്രി 11 മണിയോടെ കളിയിക്കാവിള പൊലിസ് സ്റ്റേഷന് 200 മീറ്റര്‍ അകലെ കാറിനുള്ളില്‍ കഴുത്തറുത്ത നിലയിലാണ് ദീപുവിന്റെ മൃതദേഹം കണ്ടെത്തിയത്.

https://dailynewslive.in/ മലപ്പുറത്ത് സ്വര്‍ണ വ്യാപാരിയായ തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി 19 ലക്ഷം രൂപ കവര്‍ന്ന കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍. കണ്ണൂര്‍ തില്ലങ്കേരി സ്വദേശികളായ രതീഷ് , വരുണ്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മധുരയിലെ കാമരാജന്‍ സാലെയിലെ ജ്വല്ലറി ഉടമയായ ആര്‍ ബാലസുബ്രഹ്‌മണ്യം മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയതോടെയാണ് അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ മാര്‍ച്ചില്‍ ജ്വല്ലറിയിലേക്ക് സ്വര്‍ണം വാങ്ങാനായി ബാലസുബ്രഹ്‌മണ്യം പൂക്കോട്ടൂര്‍ അറവങ്കരയില്‍ ടൂറിസ്റ്റ് ബസിലെത്തിയപ്പോള്‍ കണ്ണൂര്‍ സ്വദേശികളായ നാലംഗ സംഘം കവര്‍ച്ച നടത്തുകയായിരുന്നു.

https://dailynewslive.in/ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലേക്കുളള എയര്‍ ഇന്ത്യാ വിമാനത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യുവാവ് പിടിയില്‍. മലപ്പുറം സ്വദേശി സുഹൈബിനെയാണ് സുരക്ഷാ വിഭാഗം പിടികൂടിയത്. ഒരാഴ്ച്ച മുമ്പ് വിമാനത്തില്‍ നിന്നും ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധയുണ്ടായെന്ന് ഇയാള്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യ അധികൃതരെ ബന്ധപ്പെടുകയും മടക്ക യാത്രാ ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റി കൊടുക്കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. എന്നാല്‍ ഇതിന് എയര്‍ ഇന്ത്യ കൂടുതല്‍ തുക ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായാണ് സുഹൈബ് ബോംബ് ഭീഷണി ഉയര്‍ത്തിയത്.

https://dailynewslive.in/ മാടവനയില്‍ ഒരാളുടെ മരണത്തിനും നിരവധി യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കാനും കാരണമായ അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നീക്കം. ബസ് ഓടിച്ചിരുന്ന തമിഴ്നാട് സ്വദേശിയുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാന്‍ കേരള മോട്ടോര്‍ വാഹന വകുപ്പ് തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പിന് റിപ്പോര്‍ട്ട് നല്‍കും.

https://dailynewslive.in/ ഇടുക്കി കല്ലാറില്‍ അങ്കണവാടി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് നാലുവയസുകാരിക്ക് ഗുരുതര പരിക്ക്. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. 20 അടിയോളം താഴ്ചയിലേക്ക് വീണതിനെ തുടര്‍ന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റ കുട്ടി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ആന്റോ- അനീഷ ദമ്പതികളുടെ മകള്‍ മെറീന ആണ് അപകടത്തില്‍പ്പെട്ടത്. കുട്ടിയെ രക്ഷിക്കാന്‍ താഴെക്ക് ചാടിയ അങ്കണവാടി അധ്യാപികക്കും പരിക്കേറ്റിട്ടുണ്ട്.

https://dailynewslive.in/ തൃശ്ശൂര്‍ ഒല്ലൂരില്‍ വേണാട് എക്സ്പ്രസ് ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ എ.എ.റഹീം എംപി . കേന്ദ്ര സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഉത്തമന്റെ മരണത്തിന് കാരണമെന്ന് എ എ റഹീം ആരോപിച്ചു. റെയില്‍വേ ട്രാക്കുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന കീമാന്‍മാര്‍ക്ക് സ്വന്തം ജീവന്‍ രക്ഷിക്കാന്‍ സുരക്ഷാ ഉപകരണമായ ‘രക്ഷക്’ നല്‍കണമെന്ന ആവശ്യം നിരന്തരമായി ജീവനക്കാരുടെ സംഘടനകള്‍ ഉന്നയിച്ചിരുന്നതാണ്. എന്നാല്‍ തികഞ്ഞ അലംഭാവമാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം ഇക്കാര്യത്തില്‍ പുലര്‍ത്തുന്നതെന്നാണ് എ എ റഹീം ആരോപിക്കുന്നത്.

https://dailynewslive.in/ കൊല്ലം പരവൂരില്‍ പ്രവര്‍ത്തനം തുടങ്ങാനിരുന്ന പലഹാര നിര്‍മ്മാണ യൂണിറ്റില്‍ മോഷണം. പൂതക്കുളം സ്വദേശി മോഹനന്‍ പിള്ളയുടെ സ്ഥാപനത്തിന്റെ പിന്‍വാതില്‍ തകര്‍ത്താണ് മോഷണം നടന്നത്. ഒന്നര ലക്ഷം രൂപ വില വരുന്ന ഹൈഡ്രോളിക് മെഷീനും, കേക്ക് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഇലക്ട്രിക് ഓവന്റെ ലക്ഷങ്ങള്‍ വില വരുന്ന ഉപകരണങ്ങളുമാണ് നഷ്ടമായത്. പ്രദേശത്ത് ലഹരി വില്‍പന നടത്തുന്നയാളാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് മോഹനന്‍ പിള്ളയുടെ ആരോപണം.

https://dailynewslive.in/ കണ്ണൂരില്‍ കാറിലെത്തിയ സംഘം സ്‌കൂട്ടര്‍ ഇടിച്ചിട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. കണ്ണൂര്‍ മുണ്ടേരി സ്വദേശി സുറൂറിനെയാണ് തട്ടിക്കൊണ്ടുപോയത്. രാവിലെ കടയില്‍ നിന്ന് വീട്ടിലേക്ക് സാധനങ്ങളുമായി പോവുകയായിരുന്ന സുറൂറിനെ പിന്നാലെ കാറിലെത്തിയ സംഘം ഇടിച്ചിട്ട ശേഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു. വണ്ടിക്കച്ചവടവുമായി ബന്ധപ്പെട്ട പണമിടപാട് തര്‍ക്കത്തെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ പാണത്തൂരില്‍ നിന്നുള്ള സംഘമാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്നാണ് സംശയം.

https://dailynewslive.in/ ബൈക്കിലെത്തിയ യുവാക്കള്‍ പൊലീസ് സ്റ്റേഷന്റെ ജനല്‍ ചില്ല് എറിഞ്ഞു തകര്‍ത്തു. മങ്കര പൊലീസ് സ്റ്റേഷനിലാണ് സംഭവം. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസുകാര്‍ നഗരിപുരം സ്വദേശികളായ അനില്‍കുമാര്‍, മണികണ്ഠന്‍ എന്നിവരെ തിരിച്ചറിയുകയും യുവാക്കളെ അവരുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം ഒരു കേസുമായി ബന്ധപ്പെട്ട് ഇവര്‍ രണ്ട് പേരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിന് ശേഷം പൊലീസിനോടുള്ള വൈരാഗ്യം തീര്‍ക്കാനായി അര്‍ദ്ധരാത്രി ബൈക്കിലെത്തി സ്റ്റേഷനില്‍ ആക്രമണം നടത്തുകയായിരുന്നു.

https://dailynewslive.in/ തൃശൂര്‍ നെല്ലായിയില്‍ ആനന്ദപുരത്ത് എടുക്കാത്ത വായ്പയുടെ പേരില്‍ 44 സ്ത്രീകള്‍ക്ക് ജപ്തിനോട്ടീസ്. കുടുംബശ്രീക്കാരുടെ പേരില്‍ വായ്പ എടുത്തത് സ്ഥലം സിഡിഎസ് മെമ്പര്‍ ഗീതുവാണെന്നാണ് പരാതി. പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് ജപ്തി നോട്ടീസ് ലഭിച്ചവര്‍ പറയുന്നു.

https://dailynewslive.in/ കേരളത്തില്‍ നിന്നും ചൈനീസ് സംഘം മനുഷ്യക്കടത്ത് നടത്തുന്ന പശ്ചാത്തലത്തില്‍ വിദേശത്തേക്ക് ജോലിക്ക് പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പ്രോക്ടര്‍ ഓഫ് എമിഗ്രന്‍സ്. മ്യാന്‍മാര്‍, ലാവോസ്, തായ്ലന്റ് എന്നീ രാജ്യങ്ങളില്‍ ജോലിക്കായി പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്. ലേബര്‍ കോണ്‍ട്രാക്ട് വിശദമായി പരിശോധിക്കണമെന്നും വ്യക്തമാക്കി.

https://dailynewslive.in/ കോഴിക്കോട് പുതുപ്പാടിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു കാല്‍ നടയാത്രക്കാരന്‍ മരിച്ചു. കൈതപ്പൊയില്‍ സ്വദേശി കളപ്പുരക്കല്‍ ജോയ് ആണ് മരിച്ചത്. ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും ജോയ് മരിച്ചിരുന്നു.

https://dailynewslive.in/ എറണാകുളം മൂവാറ്റുപുഴയില്‍ ടിവി ദേഹത്തേക്ക് മറിഞ്ഞു വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. പായിപ്ര മൈക്രോ ജംഗ്ഷന്‍ പൂവത്തുംചുവട്ടില്‍ അനസിന്റെ മകന്‍ അബ്ദുല്‍ സമദാണ് മരിച്ചത്. വീട്ടിലെ മുറിയില്‍ സ്റ്റാന്‍ഡില്‍ വച്ചിരുന്ന ടിവി സ്റ്റാന്റിനൊപ്പം കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു.

https://dailynewslive.in/ അടിയന്തിരാവസ്ഥയുടെ ഓര്‍മകള്‍ക്ക് ഇന്ന് 49 വയസ്. 1975 ല്‍ ഇന്നേ ദിവസമാണ് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. പൗരാവകാശങ്ങള്‍ മരവിപ്പിക്കപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ വിചാരണയില്ലാതെ തടവിലാക്കപ്പെടുകയും മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാവുകയും ചെയ്യപ്പെട്ട ആ കറുത്ത ദിനങ്ങളെ പ്രതിരോധിച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആദരം അര്‍പ്പിച്ചു.

https://dailynewslive.in/ സനാതന ധര്‍മ്മ വിരുദ്ധ പരാമര്‍ശത്തില്‍ ബെംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് ജാമ്യം. ജനപ്രതിനിധികള്‍ക്കായുള്ള കേസുകള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ ജാമ്യതുകയായി കെട്ടിവയ്ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. സനാതനധര്‍മ്മം പകര്‍ച്ചവ്യാധി പോലെയാണെന്നായിരുന്നു ഉദയനിധിയുടെ വിവാദ പരാമര്‍ശം. ഓഗസ്റ്റ് എട്ടിന് കേസ് വീണ്ടും പരിഗണിക്കും.

https://dailynewslive.in/ നീറ്റ് പരീക്ഷക്രമക്കേടില്‍ കൂടുതല്‍ കേസുകള്‍ ഏറ്റെടുത്ത് സിബിഐ. ബീഹാറിലെയും ജാര്‍ഖണ്ടിലെയും പരീക്ഷ കേന്ദ്രങ്ങള്‍ സിബിഐ പരിശോധിച്ചു. ക്രമക്കേട് നടന്നുവെന്ന് സംശയിക്കുന്ന ചിലപരീക്ഷാ കേന്ദ്രങ്ങളിലാണ് സിബിഐ പരിശോധന നടത്തിയത്. കഴിഞ്ഞ പരീക്ഷകളില്‍ ചില കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളെക്കുറിച്ചും, രണ്ടാം വട്ടം അസാധാരണമായി റാങ്ക് ഉയര്‍ത്തിയവരെക്കുറിച്ചുമാണ് അന്വേഷണം.

https://dailynewslive.in/ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ഏക സഹോദരി ആനി രാജകുമാരിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം ഗ്ലോസെസ്റ്റര്‍ഷെയറിലെ ഗാറ്റ്‌കോംബ് പാര്‍ക്ക് എസ്റ്റേറ്റില്‍ വച്ചാണ് 73 വയസ്സുള്ള രാജകുമാരിക്ക് തലയ്ക്ക് പരിക്കേറ്റത്. രാജകുമാരി സുഖം പ്രാപിച്ച് വരികയാണെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു.

https://dailynewslive.in/ അമേരിക്കയിലെ മിനസോട്ടയിലെ മാന്‍കാറ്റോയില്‍ റാപിഡാന്‍ അണക്കെട്ടിനെ ചുറ്റിയൊഴുകി പ്രളയജലം എത്തിയതോടെ വൈദ്യുതി സബ്സ്റ്റേഷന്‍ തകര്‍ന്നു. നദീ തീരത്തെ വീടുകള്‍ ഒലിച്ച് പോയി. അണക്കെട്ട് ഏതു നിമിഷവും തകര്‍ന്നേക്കുമെന്ന അവസ്ഥയിലാണുള്ളത്. ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം. അണക്കെട്ടിലേക്ക് കുതിച്ചെത്തിയ പ്രളയജലം ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും നിയന്ത്രണ വിധേയമായിരുന്നില്ല.

https://dailynewslive.in/ വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ ജയില്‍ മോചിതനായി. അമേരിക്കയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് മോചനം. ബ്രിട്ടന്‍ വിട്ട ജൂലിയന്‍ അസാന്‍ജെ ഓസ്ട്രേലിയയിലേക്ക് മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയുടെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന കുറ്റത്തിനാണ് അസാന്‍ജിനെ ജയിലിലടച്ചത്.

https://dailynewslive.in/ ബംഗ്ലാദേശിനെ മറികടന്ന് അഫ്ഗാനിസ്ഥാന്‍ ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ സെമി ഫൈനലില്‍. സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നിലെ നിര്‍ണായക മത്സരത്തില്‍ എട്ട് റണ്‍സിനായിരുന്നു അഫ്ഗാനിസ്ഥാന്റെ ജയം. അഫ്ഗാന്റെ സെമി പ്രവേശനത്തോടെ ഓസ്‌ട്രേലിയയും സൂപ്പര്‍ എട്ടില്‍ പുറത്തായി. സെമിയില്‍ ദക്ഷിണാഫ്രിക്കയാണ് അഫ്ഗാനിസ്ഥാന്റെ എതിരാളി.

https://dailynewslive.in/ കോപ്പ അമേരിക്കയില്‍ ബ്രസീലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് കോസ്റ്ററീക്ക. മത്സരത്തിലുടനീളം നിരവധി ആക്രമണങ്ങള്‍ നടത്തിയെങ്കിലും ബ്രസീലിന് ലക്ഷ്യം കാണാനായില്ല.

https://dailynewslive.in/ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട ഇന്ത്യന്‍ എഡ്യൂടെക് സ്ഥാപനമായ ബൈജൂസിലെ ഓഹരിനിക്ഷേപം എഴുതിത്തള്ളി ഡച്ച് നിക്ഷേപ സ്ഥാപനമായ പ്രോസസ് . ബൈജൂസിലെ 9.6 ശതമാനം ഓഹരികളാണ് കമ്പനി എഴുതിത്തള്ളിയത്. ഇതോടെ കമ്പനിക്ക് 49.3 കോടി ഡോളറിന്റെ (ഏകദേശം 4110 കോടി രൂപ) നഷ്ടമുണ്ടായതായും കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ബൈജൂസിന്റെ സാമ്പത്തികാവസ്ഥ, ബാധ്യതകള്‍, ഭാവി പരിപാടികള്‍ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2019 മുതല്‍ വിവിധ ഘട്ടങ്ങളിലായി 536 മില്യന്‍ ഡോളര്‍ ( ഏകദേശം 4472 കോടി രൂപ) നിക്ഷേപമാണ് പ്രോസസ് നടത്തിയത്. ബൈജൂസിനെതിരെ നിയമനടപടിക്കായി കോടതിയെ സമീപിച്ച നാല് കമ്പനികളില്‍ ഒന്നാണ് പ്രോസസ്. ബൈജൂസിന് പുറമെ സ്വിഗി, പേ യു, ഫാംഈസി തുടങ്ങിയ കമ്പനികളിലും പ്രോസസിന് നിക്ഷേപമുണ്ട്. അതേസമയം, എഡ്യൂടെക് തങ്ങളുടെ ഇഷ്ട നിക്ഷേപ മേഖലയാണെന്നും എന്നാല്‍ പ്രതീക്ഷിച്ച പ്രകടമുണ്ടാക്കാനായില്ലെന്നും പ്രോസസ് പറയുന്നു. എഡ്യൂടെക് കമ്പനികളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ഏറെ സമയം ചെലവിട്ടു. നിക്ഷേപമുള്ള സ്റ്റാക്ക് ഓവര്‍ഫ്‌ളോ, സ്‌കില്‍സോഫ്റ്റ്, ബൈജൂസ് എന്നീ മൂന്ന് കമ്പനികളും വേണ്ടത്ര നേട്ടമുണ്ടാക്കിയില്ല. ഇതില്‍ ബൈജൂസിന്റെ മൂല്യമാണ് പൂജ്യമാക്കിയത്. ഇതിലൂടെ കമ്പനിയുടെയും മറ്റ് നിക്ഷേപകരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് ചെയ്തതെന്നും പ്രോസസ് പറയുന്നു.

https://dailynewslive.in/ പത്താമത് സ്‌പെക്ട്രം ലേലത്തിന് തുടക്കം. 96,238 കോടി മൂല്യം വരുന്ന, മൊബൈല്‍ സര്‍വീസുമായി ബന്ധപ്പെട്ട 10,500 മെഗാ ഹെര്‍ട്‌സ് റേഡിയോ തരംഗങ്ങളാണ് ലേലത്തില്‍ വച്ചിരിക്കുന്നത്. ഫൈവ് ജി സേവനങ്ങള്‍ക്ക് വേണ്ടിയുള്ള റേഡിയോ തരംഗങ്ങളാണ് സ്‌പെക്ട്രം ലേലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2022ലാണ് ആദ്യമായി ഫൈവ് ജി സേവനങ്ങള്‍ക്ക് വേണ്ടിയുള്ള റേഡിയോ തരംഗങ്ങള്‍ ലേലത്തില്‍ ഉള്‍പ്പെടുത്തിയത്. 800 MHz, 900 MHz, 1800 MHz, 2100 MHz, 2300 MHz, 2500 MHz, 3300 MHz, 26 Ghz എന്നി സ്‌പെക്ട്രം ബാന്‍ഡുകളാണ് ലേലത്തില്‍ വച്ചിരിക്കുന്നത്. മൊത്തം 96,238.45 കോടി രൂപ വിലമതിക്കുന്ന 10,522.35 മെഗാഹെര്‍ട്‌സ് റേഡിയോ തരംഗങ്ങളാണ് ലേലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും കേന്ദ്രം അറിയിച്ചു. 3300 MHz, 26 Ghz എന്നിവയാണ് ഫൈവ് ജി സേവനങ്ങള്‍ക്ക് അനുയോജ്യമായ റേഡിയോ തരംഗങ്ങള്‍. റിലയന്‍സ് ജിയോ സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കാന്‍ മുന്‍കൂറായി 3000 കോടി രൂപ കെട്ടിവെച്ചിട്ടുണ്ട്. ലേലത്തിലൂടെ പരമാവധി റേഡിയോ തരംഗങ്ങള്‍ വാങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഭാരതി എയര്‍ടെല്‍ 1,050 കോടി രൂപയും വിഐഎല്‍ 300 കോടി രൂപയുമാണ് കെട്ടിവെച്ചിരിക്കുന്നത്. മൊത്തം സ്‌പെക്ട്രം മൂല്യത്തിന്റെ 37.36 ശതമാനം റിലയന്‍സ് ജിയോയ്ക്ക് ലേലം വിളിക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു. ഭാരതി എയര്‍ടെലിന് 13.07 ശതമാനവും വിഐയ്ക്ക് 3.73 ശതമാനവും എന്ന നിലയിലാണ് ലേലം വിളിക്കാന്‍ സാധിക്കുക. ജിയോ 800 മെഗാഹെര്‍ട്സ് ബാന്‍ഡിനായി മാത്രം ലേലം വിളിക്കാന്‍ ആഗ്രഹിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മാത്രം 18,000 കോടി രൂപ വേണ്ടി വരുമെന്നാണ് സൂചന.

https://dailynewslive.in/ അടിയന്തരാവസ്ഥ കാലത്തെ അടിസ്ഥാനമാക്കി നടി കങ്കണ റണാവത്ത് സംവിധാനം ചെയ്യുന്ന ‘എമര്‍ജന്‍സി’ എന്ന ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. സെപ്തംബര്‍ 6ന് ചിത്രം തീയറ്ററുകളില്‍ എത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. ഷേക്‌സ്പിയറിന്റെ മാക്ബത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ ചിത്രമൊരുക്കിയതെന്ന് നടി പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഉദ്വേഗജനകമായ അധ്യായമാണിതെന്നും ഇന്ദിരാഗാന്ധിയായാണ് ചിത്രത്തില്‍ എത്തുന്നതെന്നും കങ്കണ പറഞ്ഞു. 1975 ജൂണ്‍ 25ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയും തുടര്‍ന്നുള്ള 21 മാസങ്ങളമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. സീ സ്റ്റുഡിയോസും മണികര്‍ണിക ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അനുപം ഖേര്‍, മഹിമ ചൗധരി, മിലിന്ദ് സോമന്‍, മലയാളി താരം വിശാഖ് നായര്‍, അന്തരിച്ച നടന്‍ സതീഷ് കൗശിക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിതേഷ് ഷാ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം സഞ്ചിത് ബല്‍ഹാരയാണ്. ഹിമാചല്‍പ്രദേശിലെ മാണ്ഡി മണ്ഡലത്തില്‍ നിന്നും ബിജെപി ടിക്കറ്റില്‍ മത്സരിച്ച കങ്കണ വന്‍ വിജയം നേടിയിരന്നു. ലോക്‌സഭാംഗമായതിന് പിന്നാലെയാണ് കങ്കണയുടെ പുതിയ ചിത്രം തിയറ്ററില്‍ എത്തുന്നത്.

https://dailynewslive.in/ ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയില്‍ ഒരുങ്ങി കഴിഞ്ഞു. ഗിരി എന്ന കഥാപാത്രമായി ജോജു എത്തുമ്പോള്‍ ഗൗരിയായി അഭിനയയുമെത്തുന്നു. ഗിരിയുടെയും ഗൗരിയുടെയും പ്രണയാര്‍ദ്രമായ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘ഗിരി ആന്‍ഡ് ഗൗരി ഫ്രം പണി’ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങളെത്തിയിരിക്കുന്നത്. തമിഴ്, തെലുങ്ക് ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് അഭിനയ. മുന്‍ ബിഗ്‌ബോസ് താരങ്ങളായ സാഗര്‍, ജുനൈസ്, ഗായിക അഭയ ഹിരണ്‍മയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മുന്‍പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഒരു മാസ് ത്രില്ലര്‍ റിവഞ്ച് ചിത്രമായാണ് പണി പ്രേക്ഷകരിലേക്കെത്തുക. ജോജുവിന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറില്‍ എം റിയാസ് ആദം, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു ഐസ്സി, ജിന്റോ ജോര്‍ജ്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

https://dailynewslive.in/ ജീപ്പിന്റെ പുതു തലമുറ റെനഗേഡ് എസ്യുവി ഇന്ത്യയിലേക്ക് എത്തുന്നു. 2027ന് മുമ്പായി റെനഗേഡ് ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കോസ്റ്റ് എഫക്ടീവ് പ്ലാറ്റ്‌ഫോമിലാണ് പുതു തലമുറ ജീപ് റെനഗേഡ് എത്തുക. സിട്രോണ്‍ സിഎംപി പ്ലാറ്റ്‌ഫോമായിരിക്കും സ്റ്റെല്ലാന്റിസ് ജീപിനായി ഉപയോഗിക്കുകയെന്നാണ് സൂചനകള്‍. പ്ലാറ്റ്‌ഫോം പങ്കുവെക്കുന്നതുവഴി സ്റ്റെല്ലാന്റിസിനു കീഴിലെ ജീപിനും സിട്രോണിനും പല നേട്ടങ്ങളുമുണ്ട്. നിര്‍മാണ ചിലവ് കുറക്കാനാവുമെന്നതാണ് ഇതില്‍ പ്രധാനം. 15 ലക്ഷം രൂപ മുതല്‍ തന്നെ പുതു തലമുറ റെനഗേഡ് ഇന്ത്യയില്‍ ലഭ്യമായേക്കും. പുത്തന്‍ റെനഗേഡ് ഇലക്ട്രിക് മോഡലാണ്. 4.2 മീറ്റര്‍ നീളമുള്ള റെനഗേഡിന് നാലു മീറ്ററില്‍ കുറവു വലിപ്പമുള്ള വാഹനമെന്ന നിലയിലുള്ള നികുതി ആനുകൂല്യങ്ങള്‍ ലഭിക്കില്ല. ഇപി6ഡിടി 1.6 ലീറ്റര്‍ ഡയറക്ട് ഇന്‍ജെക്ഷന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് റെനഗേഡില്‍ സാധ്യത കൂടുതല്‍. പിഎസ്എയും ബിഎംഡബ്ല്യുവും ചേര്‍ന്നു നിര്‍മിക്കുന്ന പ്രിന്‍സ് എന്‍ജിനുകളില്‍ പെട്ടതാണിത്. 150എച്ച്പി, 180 എച്ച്പി കരുത്തു പ്രതീക്ഷിക്കാം. പെട്രോള്‍ സി5 എയര്‍ക്രോസിലും സ്റ്റെല്ലാന്റിസിന്റെ പല വിദേശ മോഡലുകളിലും ഇപ്പോള്‍ തന്നെ 180 എച്ച്പി വകഭേദമുണ്ട്.

https://dailynewslive.in/ ആത്മബന്ധങ്ങളുടെ നൂലിഴയില്‍ കോര്‍ത്തെടുത്ത കഥാപാത്രങ്ങളിലൂടെയാണ് നക്ഷത്രപ്പാടത്തിന്റെ കഥാഗതി. കൃഷിയും കന്നുകാലിവളര്‍ത്തലും കപ്പ വാട്ടലുമൊക്കെ ജീവനോപാധിയാക്കി മാറ്റിയ ഒരു കൂട്ടം മനുഷ്യരുടെ സംഘര്‍ഷങ്ങളും ഇണക്കങ്ങളും പരാതികളും പരിഭവങ്ങളും. അച്ചമ്മ മാത്രമായിരുന്നു കുട്ടന്റെ ലോകത്തെ വര്‍ണ്ണാഭമാക്കിയിരുന്നത്. അവരുടെ കണ്ണുകളിലൂടെ സര്‍വ്വം കാണുകയും കേള്‍ക്കുകയും ചെയ്ത കുട്ടനില്‍ അച്ചമ്മയുടെ കാലശേഷം വന്നുചേര്‍ന്ന വിഭ്രമാത്മകമായ അവസ്ഥ വായനക്കാരനില്‍ നൊമ്പരമുളവാക്കും. ജീവിതസ്പര്‍ശമുള്ള മണ്ണിലൂടെ സഞ്ചരിക്കുന്ന നോവല്‍. ‘നക്ഷത്രപ്പാടം’. ജിജി കെ ഫിലിപ്പ്. ഗ്രീന്‍ ബുക്സ്. വില 370 രൂപ.

https://dailynewslive.in/ വെജിറ്റേറിയന്‍, ചിക്കന്‍, ഫിഷ് കബാബ് എന്നിവ തയ്യാറാക്കുന്നതില്‍ കൃത്രിമ നിറങ്ങളുടെ ഉപയോഗം പൂര്‍ണമായും നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍. പൊതുജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്താണ് തീരുമാനം. കൃത്രിമ നിറങ്ങളുടെ ഉപയോഗം ശരീരത്തിന് ഹാനികരമാണെന്നും ആരോഗ്യപരമായ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഈ വിഭവങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് നടത്തിയ ഗുണനിലവാര പരിശോധനയില്‍ അമിത അളവില്‍ കൃത്രിമ നിറങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. ആഹാരപദാര്‍ത്ഥങ്ങളില്‍ കൃത്രിമ നിറങ്ങള്‍ ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണറെ അദ്ദേഹം ചുമതലപ്പെടുത്തി. സംസ്ഥാനത്തുടനീളമുള്ള ഭക്ഷണശാലകളില്‍ കബാബുകളില്‍ കൃത്രിമ നിറങ്ങള്‍ ഉപയോഗിക്കുന്നതായി കര്‍ണാടക ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 39 കബാബുകള്‍ ശേഖരിച്ച് ലാബുകളില്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ കൃത്രിമനിറത്തിന്റെ ഉപയോഗം കാരണം ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. കൂടുതലും കണ്ടെത്തിയത് മഞ്ഞ, കാര്‍മോയ്സിന്‍ എന്നീ നിറങ്ങളാണ്. വിലക്ക് ലംഘിക്കുന്നവര്‍ക്ക് കുറഞ്ഞത് 7 വര്‍ഷത്തെ തടവുമുതല്‍ ജീവപര്യന്തം വരെയുള്ള ജയില്‍ ശിക്ഷയും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. മാത്രമല്ല ഇത്തരം ഭക്ഷ്യശാലകളുടെ ലൈസന്‍സും റദ്ദാക്കും. ഗോബി മഞ്ചൂരിയനിലും കോട്ടണ്‍ കാന്‍ഡികളിലും കൃത്രിമ നിറത്തിന്റെ ഉപയോഗം വിലക്കി മാസങ്ങള്‍ പിന്നിടുമ്പോഴാണ് കര്‍ണാടക സര്‍ക്കാരിന്റെ പുതിയ നടപടി.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.43, പൗണ്ട് – 105.96, യൂറോ – 89.55, സ്വിസ് ഫ്രാങ്ക് – 93.36, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.60, ബഹറിന്‍ ദിനാര്‍ – 221.36, കുവൈത്ത് ദിനാര്‍ -272.18, ഒമാനി റിയാല്‍ – 216.74, സൗദി റിയാല്‍ – 22.24, യു.എ.ഇ ദിര്‍ഹം – 22.71, ഖത്തര്‍ റിയാല്‍ – 22.93, കനേഡിയന്‍ ഡോളര്‍ – 61.13.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *