◾https://dailynewslive.in/ പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയില്‍ ഇന്ന് രാവിലെ ഒമ്പതുമണിയോടെ ചരക്കു തീവണ്ടിയും കാഞ്ചന്‍ജംഗ എക്സ്പ്രസും കൂട്ടിയിടിച്ചുണ്ടായ പകടത്തില്‍ പതിനഞ്ച് പേര് മരിച്ചു. അറുപത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. മരിച്ചവരില്‍ മൂന്നുപേര്‍ റെയില്‍വേ ജീവനക്കാരാണ്. ചരക്കു ട്രെയിനിന്റെ ലോക്കോ പൈലറ്റും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കാം. ഗുഡ്സ് ട്രെയിന്‍ സിഗ്നല്‍ തെറ്റിച്ച് പോയെന്നും ഇതാണ് അപകടത്തിനിടയാക്കിയതെന്നുമാണ് റെയില്‍വെയുടെ വിശദീകരണം.
◾https://dailynewslive.in/ പശ്ചിമബംഗാളിലെ ട്രെയിന്‍ അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതിയും അനുശോചിച്ചു. അപകടം അങ്ങേയറ്റം ദുഃഖകരമാണെന്നും ജീവന് നഷ്ടമായവര്‍ക്ക് ആദരാഞ്ജലി നേരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി എക്സില്‍ കുറിച്ചു. പരുക്കേറ്റവര്‍ എത്രയും വേഗം സുഖമാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നതായും സ്ഥിതി ഗതികള്‍ ഉന്നത ഉദ്യോഗസ്ഥരോട് അന്വേഷിച്ചതായും ട്വീറ്റില്‍ പറയുന്നു.
◾https://dailynewslive.in/ ട്രെയിനപകടത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപവീതവും പരുക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപ വീതവും നഷ്ടപരിഹാരമായി നല്‍കും. അതിനിടെ അപകടത്തിന്റെ ഉത്തരവാദി മോദി സര്‍ക്കാരാണെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രതികരിച്ചു. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജി വയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 1):*
എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം വിലപ്പോകില്ല എന്ന സന്ദേശം പൊതുതെരഞ്ഞെടുപ്പ് ഫലത്തിലൂടെ ജനം നല്‍കിയെന്ന് പാളയം ഇമാം ഡോ വി പി സുഹൈബ് മൗലവി. മതേതര മുന്നണി മുന്നേറ്റം നടത്തിയത് ആശ്വാസമെന്നും അധികാരത്തിലെത്താന്‍ മതേതര ശക്തികള്‍ക്ക് കഴിഞ്ഞില്ലെങ്കിലും ഈ പോക്ക് ശരിയല്ലെന്ന് ഫാസിസ്റ്റ് ശക്തികളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞെന്ന് പാളയം ഇമാം ബലി പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. വെറുപ്പിന്റെ അങ്ങാടിയില്‍ സ്നേഹത്തിന്റെ കട തുറക്കുകയാണ് ജനങ്ങള്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ കാഫിര്‍ പോസ്റ്റ് വിഷയത്തില്‍ കെ കെ ലതികയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഡിജിപിക്ക് പരാതി നല്കി. വടകരയിലെ കാഫിര്‍ സ്ക്രീന്‍ഷോട്ട് വിവാദവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റ് നവമാധ്യമങ്ങളിലൂടെ പങ്കുവെച്ച് മതസ്പര്‍ദ്ധ സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. കാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം നടത്തുന്നതായി വടകര പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച പശ്ചാത്തലത്തിലാണ് പരാതിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
◾https://dailynewslive.in/ കോണ്‍ഗ്രസിന്റെ എക്സ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് തീവ്ര ഇസ്ലാമിസ്റ്റുകളോ അര്‍ബന്‍ നക്സലുകളോ ആണെന്ന് തോന്നുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് വിമര്‍ശിച്ചു. ദേശീയ നേതാക്കള്‍ക്കെതിരെ അപകീര്‍ത്തികരവും അപമാനകരവുമായ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നത് തുടരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ബഹുമാനപ്പെട്ട മാര്‍പ്പാപ്പയെയും ക്രിസ്ത്യന്‍ സമൂഹത്തെയും പരിഹസിക്കുന്നതിലേക്കും തിരിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച ജി 7 ഉച്ചക്കോടിക്കിടെ നടന്നപ്പോള്‍ ഒടുവില്‍ മാര്‍പാപ്പയ്ക്ക് ദൈവത്തെ കാണാനുള്ള അവസരം ലഭിച്ചു എന്ന അടികുറിപ്പോടെ കോണ്‍ഗ്രസ് കേരള ഘടകം ഇവരുടെ ചിത്രം എക്സില്‍ പോസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ പരാമര്‍ശം.
◾https://dailynewslive.in/ മാര്‍പാപ്പയുടേയും മോദിയുടേയും ചിത്രം പങ്കു വെച്ചുള്ള പോസ്റ്റ് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി ജനറല്‍ സെക്രട്ടറിയുമായ ജോര്‍ജ്ജ് കുര്യന് ആരോപിച്ചു. മറ്റ് വിശ്വാസങ്ങളെ അവഹേളിച്ച ചരിത്രമാണ് കോണ്‍ഗ്രസിനുള്ളതെന്നും വിഷയത്തില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മാപ്പ് പറയണമെന്നും ബിജെപി ഐടി സെല്‍ ചുമതലയുള്ള അമിത് മാളവ്യയും പറഞ്ഞു.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്പങ്ങള്ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്സില്‍ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റ് കോണ്‍ഗ്രസിന്റെ കേരള ഘടകം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പിന്‍വലിച്ചു. അതേസമയം ലോകം മുഴുവന്‍ ദൈവം തുല്യനായി കാണുന്ന മാര്‍പാപ്പയെ അവഹേളിക്കുക എന്ന വിദൂര ചിന്ത പോലും കോണ്‍ഗ്രസിന്റെ ഒരു പ്രവര്‍ത്തകനും ഉണ്ടാകില്ലെന്നും സ്വയം ദൈവമാണെന്ന് പറഞ്ഞ് ഈ നാട്ടിലെ വിശ്വാസികളെ അപമാനിക്കുന്ന നരേന്ദ്രമോദിയെ പരിഹസിക്കാന്‍ കോണ്‍ഗ്രസിന് ഒരു മടിയുമില്ലെന്നും കോണ്‍ഗ്രസ് കേരളാ ഘടകം വ്യക്തമാക്കി. നരേന്ദ്രമോദിയുടെ നാണംകെട്ട രാഷ്ട്രീയ കളികളെ പരിഹസിച്ചതിനെ മാര്‍പാപ്പയെ അപമാനിച്ചതായി ചിത്രീകരിക്കുവാനുള്ള സുരേന്ദ്രന്റെയും മോദി പരിവാരത്തിന്റെയും വര്‍ഗീയ മനസ്സ് ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നും കോണ്‍ഗ്രസ് തിരിച്ചടിച്ചു.
◾https://dailynewslive.in/ കേരളത്തില്‍ എല്‍ഡിഎഫ് ഇത്ര വലിയ പരാജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുതിര്‍ന്ന സിപിഐ നേതാവ് കെഇ ഇസ്മായില്‍. കേരളത്തില്‍ ഭരണവിരുദ്ധ വികാരമുണ്ടെന്നും എന്നാല്‍, മുഖ്യമന്ത്രിയ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മന്ത്രിമാരുടെ പ്രവര്‍ത്തന രീതികളും പരിശോധിക്കണമെന്നും ഇസ്മയില്‍ പറഞ്ഞു. പരാജയം ഉള്‍കൊണ്ട് ആവശ്യമായ തിരുത്തലുകള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വരുത്തണമെന്നും ഇല്ലെങ്കില്‍ ഇടതുപക്ഷം നശിച്ച് പോകുമെന്നും കെഇ ഇസ്മായില്‍ വ്യക്തമാക്കി.
◾https://dailynewslive.in/ പാസ്പോര്‍ട്ടിനായി വ്യാജരേഖകളുണ്ടാക്കിയ സംഭവവുമായി ബന്ധപ്പെട്ട് പാസ്പോര്‍ട്ട് ഓഫീസര്‍ക്ക് പൊലീസ് റിപ്പോര്‍ട്ട് നല്‍കും. തട്ടിപ്പ് കേസിലെ പ്രതിയായ പൊലീസുകാരന് അന്‍സില്‍ അസീസ് ജോലി ചെയ്തിരുന്ന തുമ്പ കഴക്കൂട്ടം സ്റ്റേഷനുകളില്‍ നിന്നും വേരിഫിക്കേഷന് പൂര്‍ത്തിയാക്കിയ പാസ്പോര്‍ട്ടുകളുടെ വിവരങ്ങള്‍ പരിശോധിക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിദ്ദേശിച്ചു. വ്യാജ രേഖകള്‍ പ്രകാരം പാസ്പോര്‍ട്ട് നേടിയവരെയും പ്രതിയാക്കും. ഈ കേസുകളില്‍ അന്‍സിലിന്റെ പങ്ക് തെളിഞ്ഞാല്‍ എല്ലാ കേസിലും പ്രതിയാകും.
◾https://dailynewslive.in/ കാറില്‍ നീന്തല്‍ക്കുളമൊരുക്കിയ സംഭവത്തില്‍ വ്ളോഗറുടെ ലൈസന്‍സ് റദ്ദാക്കിയ ഉത്തരവ് പുറത്തിറക്കി മോട്ടോര്‍വാഹന വകുപ്പ്. ഇതില്‍ വ്ളോഗര്‍ ഗുരുതരമായ നിയമലംഘനമാണു നടത്തിയതെന്നും സ്ഥിരം കുറ്റക്കാരനാണെന്നും സമൂഹത്തിനു മാതൃകാപരമായ സന്ദേശമെന്നനിലയിലാണ് കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നതെന്നുമാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്.
◾https://dailynewslive.in/ തൃത്താലയില്‍ വാഹനപരിശോധനക്കിടെ എസ്ഐയെ വാഹനമിടിപ്പിച്ച കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. ഇന്നലെ പിടിയിലായ മുഖ്യപ്രതി അലന്റെ സുഹൃത്തും ഒറ്റപ്പാലം സ്വദേശിയുമായ അജീഷ് ആണ് തൃശ്ശൂരില്‍ നിന്നും പിടിയിലായത്. പാലക്കാട് തൃത്താലയില്‍ വെച്ച് വാഹന പരിശോധനയ്ക്കിടെയാണ് തൃത്താല സ്റ്റേഷനിലെ എസ്ഐ ശശി കുമാറിനെ വാഹനമിടിപ്പിച്ചത്. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് വാഹനം ഇടിപ്പിച്ചതെന്ന് എഫ്ഐആറില്‍ പറയുന്നു.
◾https://dailynewslive.in/ സിനഡ് കുര്‍ബാന ചൊല്ലാത്തതിന്റെ പേരില്‍ വൈദികരെ പുറത്താക്കിയാല്‍ എറണാകുളം അങ്കമാലി അതിരൂപത സ്വതന്ത്ര കത്തോലിക്കാ സഭയായി മാറുമെന്ന് വിഘടിത വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇക്കാര്യം മേജര്‍ ആര്‍ച്ച് ബിഷപ്പിനേയും സഭാ നേതൃത്വത്തെയും അറിയിച്ചു. സിനഡ് കുര്ബാനയെന്ന മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ അന്ത്യശാസനം തളളിക്കളയുന്നെന്നും കടുത്ത നടപടികളിലേക്ക് പോയാല്‍ അതിരൂപതയുടെ പളളികളും സ്വത്തുക്കളും സ്വതന്ത്ര സഭയുടെ ഭാഗമായി മാറുമെന്നും വിഘടിത വിഭാഗത്തിന് നേതൃത്വം നല്കുന്ന വൈദികര്‍ അറിയിച്ചു.
◾https://dailynewslive.in/ പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത സംഭവത്തില്‍ അന്വേഷണ സമിതി കെപിസിസി പ്രസിഡന്റിന് റിപ്പോര്‍ട്ട് കൈമാറി. വിവാഹത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ നടപടി വേണമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. പെരിയ ഇരട്ടക്കൊലക്കേസ് പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹ ചടങ്ങില്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതോടെയാണ് സംഭവം വിവാദമായത്.
◾https://dailynewslive.in/ പാലക്കാട് പെരുമാട്ടി പഞ്ചായത്തിലുള്ള പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയുടെ കൈവശമുണ്ടായിരുന്ന 35 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. ഭൂമി വിട്ടൊഴിയല്‍ നിയമപ്രകാരമാണ് പ്ലാച്ചിമടയിലെ കോളക്കമ്പനിയുടെ മുന്‍വശത്തെ സ്ഥലം കൈമാറിയത്.
◾https://dailynewslive.in/ സംസ്ഥാനത്ത് ജൂണ്‍ 18 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
◾https://dailynewslive.in/ ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ പുതിയ അധ്യക്ഷനായി ഡോ. സാമുവല്‍ മോര് തിയോഫിലസ് എപ്പിസ്കോപ്പ നിയമിതനായി. ചെന്നൈ ഭദ്രാസന അധിപന് ആയിരുന്ന ഇദ്ദേഹം സഭയിലെ മുതിര്‍ന്ന മെത്രാപ്പോലീത്തയാണ്. പത്തനംതിട്ട റാന്നി സ്വദേശിയാണ് ഡോ. സാമുവേല്‍ മാര്‍ തിയോഫിലോസ്. ജൂണ്‍ 22 നാണ് അധ്യക്ഷപദവിയേക്കുള്ള സ്ഥാനാരോഹണം.
◾https://dailynewslive.in/ കൊച്ചി -ധനുഷ്കോടി ദേശീയപാതയില്‍ വീണ്ടും കാറില്‍ യുവാക്കളുടെ സാഹസിക യാത്ര. പോണ്ടിച്ചേരി രജിസ്േ്രടഷനിലുള്ള കാറിന്റെ ഡോറില്‍ ഇരുന്ന് യുവാക്കള്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇന്നലെ വൈകിട്ട് മൂന്നാറിനും ഗ്യാപ്പ് റോഡിനും ഇടയിലായിരുന്നു അപകടയാത്ര. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധന തുടങ്ങിയെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
◾https://dailynewslive.in/ കോഴിക്കോട് മാനിപുരത്ത് പെരുന്നാളിന് അറക്കാന്‍ കൊണ്ടുവന്ന പോത്ത് വിരണ്ടോടി. മാനിപുരം കൊളത്തക്കര മദ്രസ്സ കോമ്പൗണ്ടില്‍ അറക്കാന്‍ കൊണ്ടുവന്ന ഏഴ് പോത്തുകളില്‍ ഒന്നാണ് വിരണ്ടോടിയത്. മാനിപുരം പുഴയുടെ ഭാഗത്തേക്ക് പോയ പോത്തിനെ രണ്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ മുക്കം അഗ്നിരക്ഷാസേന പിടിച്ചുകെട്ടി.
◾https://dailynewslive.in/ കോട്ടയത്ത് നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥന് തിരികെ എത്തി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ േ്രഗഡ് എസ്.ഐ രാജേഷ് ആണ് തിരികെയെത്തിയത്. ഇന്ന് രാവിലെയോടെ ഡ്യൂട്ടിയില്‍ പ്രവേശിച്ചു. രാജേഷ് എവിടെ പോയത് ആണെന്ന് വെളിപ്പെടുത്തിയിട്ടില്ല. രാജേഷിനെ കാണാനില്ലെന്ന് കുടുംബം അയര്‍ക്കുന്നം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
◾https://dailynewslive.in/ തിരുവനന്തപുരം ബാലരാമപുരത്ത് സുഹൃത്തിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടികൊലപ്പെടുത്തിയ കേസില്‍ പ്രതി പോലീസ് പിടിയില്‍. കല്ലമ്പലം കല്ലുവിള സ്വദേശിയും കൊല്ലപ്പെട്ട ബിജുവിന്റെ അയല്‍വാസിയുമായ കുമാര്‍ ആണ് പിടിയിലായത്. ഇന്നലെ വൈകിട്ട് വൈകുന്നേരം അഞ്ചുമണിയോടെയാണ് കൊലപാതകം നടന്നത്. ഇരുവരും ഉച്ചക്ക് ഒരുമിച്ച് മദ്യപിച്ചിരുന്നു. ഇതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
◾https://dailynewslive.in/ തൃശ്ശൂര്‍ ചേലക്കരയില്‍ മകള്‍ക്ക് പെരുന്നാള്‍ സമ്മാനവുമായി എത്തിയ യുവാവിനെ ഭാര്യാമാതാവും പിതാവും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. ചേലക്കോട് സ്വദേശി സുലൈമാനാണ് മര്‍ദ്ദനമേറ്റത്. ഭാര്യയുമായി അകന്നു കഴിയുകയായിരുന്ന സുലൈമാന്‍ മകള്‍ക്ക് പെരുന്നാള്‍ സമ്മാനം നല്കാന് ചേലക്കര സൂപ്പിപ്പടിയിലെ വീട്ടിലെത്തിയപ്പോഴായിരുന്നു മര്‍ദനമേറ്റത്.
◾https://dailynewslive.in/ മലയാളി ഫുട്ബോള്‍ താരം സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തില്‍ പിടിയില്‍. മദ്യക്കുപ്പിയില്‍ ഒട്ടിക്കുന്ന സ്റ്റിക്കര്‍ സഹിതമാണ് താരത്തെ പിടികൂടിയിരിക്കുന്നത്. അബഹയില്‍ പെരുന്നാള്‍ ദിനങ്ങളില്‍ പ്രവാസി സംഘടനകള്‍ സംഘടിപ്പിക്കുന്ന ഫുട്ബോള്‍ മത്സരത്തില്‍ പ്രമുഖ മലയാളി ടീമിന് വേണ്ടി കളിക്കാനെത്തിയതായിരുന്നു യുവാവ്. യുവാവിന്റെ ലഗേജില്‍ മദ്യക്കുപ്പിയില്‍ ഒട്ടിക്കുന്ന സ്റ്റിക്കറുകളുടെ വന്‍ ശേഖരം കണ്ടതാണ് പിടികൂടാന്‍ കാരണമെന്നാണ് സൂചന. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
◾https://dailynewslive.in/ കന്നഡ നടന് ദര്ശന് പ്രതിയായ രേണുക സ്വാമി കൊലപാതക കേസില്‍ രേണുകാ സ്വാമിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയ്ക്കേറ്റ മാരകമായ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. രേണുകാ സ്വാമിയുടെ ദേഹത്താകെയുള്ള ഗുരുതരമായ 15 മുറിവുകള്‍ വെളിപ്പെടുത്തുന്നത് ഇയാള്‍ ക്രൂരപീഡനത്തിന് ഇരയായി എന്നുള്ളതാണ്. ദര്‍ശനെയും പവിത്രയെയും പ്രകോപിപ്പിച്ചത് ദര്‍ശന്റെ ഭാര്യ വിജയലക്ഷ്മിയുടെ പോസ്റ്റിന് താഴെ രേണുക സ്വാമി ഇട്ട കമന്റ് ആണെന്ന് അന്വേഷണ സംഘം അറിയിച്ചു.
◾https://dailynewslive.in/ ബീഹാറില്‍ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് ബീഹാര്‍ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം. 13 പരീക്ഷാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 7 വിദ്യാര്‍ത്ഥികള്‍ക്ക് അടിയന്തരമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. വിശദാംശങ്ങള്‍ ഉടന്‍ വ്യക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോട് ചോദിച്ച ചോദ്യങ്ങളില്‍ അവരുടെ മറുപടി കൂടി കിട്ടേണ്ടതുണ്ടെന്നും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വ്യക്തമാക്കി.
◾https://dailynewslive.in/ ഐസ്ക്രീമില് മനുഷ്യ വിരല്‍ കണ്ടെത്തിയ സംഭവത്തില്‍ ഐസ്ക്രീം കമ്പനിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. േ്രഗാസറി ആപ്പ് വഴി ഓര്‍ഡര്‍ ചെയ്ത യമ്മോ എന്ന കമ്പനിയുടെ കോണ്‍ ഐസ്ക്രീമില് നിന്ന് വിരല്‍ കിട്ടിയതായി 26കാരനായ ഡോക്ടറാണ് പരാതി നല്‍കിയത്. പൂനെയിലെ ഇന്ദാപൂര് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐസ്ക്രീം കമ്പനിക്ക് കേന്ദ്ര ലൈസന്‍സ് ഉണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും കൂടുതല്‍ നടപടികളെന്നും പൊലീസ് പറഞ്ഞു.
◾https://dailynewslive.in/ ടി20 ക്രിക്കറ്റ് ലോകകപ്പില്‍ നേപ്പാളിനെതിരെ ബംഗ്ലാദേശിന് 21 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 19.3 ഓവറില്‍ 106 റണ്‍സിന് പുറത്തായിരുന്നു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ നേപ്പാള്‍ 19.2 ഓവറില്‍ 85 റണ്‍സിന് പുറത്താവുകയായിരുന്നു.
◾https://dailynewslive.in/ ടി20 ക്രിക്കറ്റ് ലോകകപ്പിലെ മറ്റൊരു മത്സരത്തില്‍ നെതര്‍ലണ്ട്സിനെതിരെ ശ്രീലങ്കക്ക് 83 റണ്‍സിന്റെ കൂറ്റന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 6 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലണ്ട്സ് 16.4 ഓവറില്‍ 118 റണ്‍സിന് പുറത്താവുകയായിരുന്നു.
◾https://dailynewslive.in/ അദാനി ഗ്രൂപ്പില്‍ നിന്ന് 7,000 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭെല്‍ അറിയിച്ചു. ഛത്തീസ്ഗഡിലെ റായ്പൂര്‍ ജില്ലയില്‍ സ്ഥാപിക്കുന്ന 2ഃ800 മെഗാവാട്ട് റായ്പൂര്‍ സൂപ്പര്‍ ക്രിട്ടിക്കല്‍ തെര്‍മല്‍ പവര്‍ പ്ലാന്റിനുള്ള ആദ്യ ഓര്‍ഡര്‍ അദാനി പവര്‍ ലിമിറ്റഡില്‍ നിന്ന് ലഭിച്ചതായാണ് ഭെല്‍ പ്രസ്താവനയിലൂടെ അറിയിച്ചത്. ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയില്‍ സ്ഥാപിക്കുന്ന 2ഃ800 മെഗാവാട്ട് മിര്‍സാപൂര്‍ സൂപ്പര്‍ ക്രിട്ടിക്കല്‍ താപവൈദ്യുത നിലയത്തിനുള്ള രണ്ടാമത്തെ ഓര്‍ഡര്‍ അദാനി പവര്‍ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ എംടിഇയുപിപിഎല്ലില്‍ നിന്ന് ലഭിച്ചതായും അറിയിച്ചു. പ്രധാന പ്ലാന്റ് ഉപകരണങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും നിര്‍മ്മാണവും വിതരണവും കമ്മീഷനിങ്ങും സൂപ്പര്‍ വിഷനുമാണ് ഓര്‍ഡര്‍ ലഭിച്ചത്. സ്റ്റീം ജനറേറ്ററുകള്‍, സ്റ്റീം ടര്‍ബൈനുകള്‍, ജനറേറ്ററുകള്‍ എന്നിവയുള്‍പ്പെടെയുള്ള പദ്ധതികളുടെ പ്രധാന ഉപകരണങ്ങള്‍ കമ്പനിയുടെ തിരുച്ചി, ഹരിദ്വാര്‍ പ്ലാന്റുകളില്‍ നിര്‍മ്മിക്കും. ഘനവ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്, ഊര്‍ജം, വ്യവസായം, ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ എഞ്ചിനീയറിംഗ്, മാനുഫാക്ചറിംഗ് സ്ഥാപനമാണ്.
◾https://dailynewslive.in/ ഉപയോക്താക്കള്‍ക്ക് ശബ്ദ സന്ദേശം പകര്‍ത്താന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സ്ആപ്പ്. ബീറ്റ അപ്ഡേറ്റിനായി ഐഫോണിലാണ് ഈ ഫീച്ചര്‍ ആദ്യമായി കണ്ടത്. ആന്‍ഡ്രോയിഡ് ഫോണുകളിലും താമസിയാതെ തന്നെ ഈ ഫീച്ചര്‍ അവതരിപ്പിച്ചേക്കും. ഉപയോക്താക്കള്‍ക്ക് അവരുടെ വാട്സ്ആപ്പില്‍ കിട്ടുന്ന വോയ്സ് നോട്ടുകള്‍ പകര്‍ത്തുന്നതിന് 150ജിബി ഡാറ്റ ഡൗണ്‍ലോഡ് ചെയ്യേണ്ടിവരും. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സംരക്ഷണം ഉറപ്പാക്കി നൂതന സ്പീച്ച് റെക്കഗ്നിഷന്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് പുതിയ ഫീച്ചര്‍ എന്ന് പറയപ്പെടുന്നു. വോയ്സ് റെക്കോര്‍ഡിംഗ് പ്ലേ ചെയ്യാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ പുതിയ ഫീച്ചര്‍ പ്രത്യേകിച്ചും ഉപയോഗപ്രദമാകും. അഭിമുഖമോ കമന്റോ തേര്‍ഡ് പാര്‍ട്ടി ആപ്പുകളുടെ സഹായം ഇല്ലാതെ പകര്‍ത്തി വായിക്കാന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍. ഇതിനായി പുതിയ സെക്ഷന്‍ വാട്സ്ആപ്പില്‍ വരും. ശബ്ദ സന്ദേശം പകര്‍ത്തി വായിക്കുന്നതിന് നിശ്ചിത ഭാഷകളില്‍ ഒന്ന് തെരഞ്ഞെടുക്കാന്‍ കഴിയുന്ന വിധമായിരിക്കും ക്രമീകരണം. ഇംഗ്ലീഷ്, സ്പാനീഷ്, പോര്‍ച്ചുഗീസ്, റഷ്യന്‍, ഹിന്ദി എന്നി ഭാഷകളായിരിക്കും തുടക്കത്തില്‍ ഉണ്ടാവുക. ഭാഷ തെരഞ്ഞെടുത്ത ശേഷം ട്രാന്‍സ്ക്രിപ്ഷന്‍ സാധ്യമാക്കുന്ന തരത്തിലാണ് സംവിധാനം വരിക. ഭാവിയില്‍ കൂടുതല്‍ ഭാഷകള്‍ ഈ സംവിധാനത്തിന്റെ കീഴില്‍ വന്നേക്കും.
◾https://dailynewslive.in/ പ്രഭാസ് ചിത്രം ‘കല്‍ക്കി 2898 എഡി’യിലെ പുതിയ ഗാനം പുറത്തിറങ്ങി. പ്രശസ്ത ബോളിവുഡ് – പഞ്ചാബി നടനും ഗായകനുമായ ദില്‍ജിത്ത് ദോസാന്‍ഝ് ആദ്യമായി ഒരു തെലുങ്ക് ചിത്രത്തിനു വേണ്ടി ആലപിക്കുന്ന ഗാനമാണ് ഇത്. സന്തോഷ് നാരായണന് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രഭാസിന്റെ ‘ഭൈരവ’ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള ഗാനമായാണ് ഒരുക്കിയിരിക്കുന്നത്. തെലുങ്കിനെക്കൂടാതെ മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ഗാനം പുറത്തിറങ്ങിയിട്ടുണ്ട്. ജൂണ്‍ 27-നാണ് ചിത്രം തിയറ്ററുകളിലെത്തുക. വൈജയന്തി മൂവീസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാഗ് അശ്വിനാണ്. ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം. മഹാനടിക്ക് ശേഷം നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്. ലോകപ്രശസ്തമായ സാന്‍ ഡിയാഗോ കോമിക് കോണ്‍ ഇവന്റില്‍ ലോഞ്ച് ചെയ്ത ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് കല്‍ക്കി. ദീപിക പദുക്കോണ്‍ ആണ് ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത്. അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കമല്‍ ഹാസന് വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും കല്‍ക്കിക്ക് ഉണ്ട്. ദുല്‍ഖര്‍ സല്മാന്, ദിഷ പഠാനി, പശുപതി, ശോഭന, അന്നാ ബെന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
◾https://dailynewslive.in/ രഞ്ജിത്ത് ലാല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മത്ത്’. ടിനി ടോം ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലര് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മമ്മൂട്ടി കമ്പനിയുടെ സോഷ്യല്‍ മീഡിയപേജിലൂടെയാണ് ട്രെയ്ലര് എത്തിയിരിക്കുന്നത്. നരന് എന്ന നിഗൂഢത നിറഞ്ഞ കഥാപാത്രമായാണ് ടിനി ടോം ചിത്രത്തില്‍ എത്തുന്നത്. കണ്ണൂര്‍ സിനിമ ഫാക്ടറിയുടെ ബാനറില്‍ കെ പി അബ്ദുല്‍ ജലീല്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. ടിനി ടോമിനെ കൂടാതെ സന്തോഷ് കീഴാറ്റൂര്‍, ഹരി ഗോവിന്ദ്, സഞ്ജയ്, ഐഷ്വിക, ബാബു അന്നൂര്‍, അശ്വിന്, ഫൈസല്‍, യാര, സല്മാന്, ജസ്ലിന്, തന്വി, അപര്‍ണ, ജീവ, അര്‍ച്ചന തുടങ്ങിയവരും അഭിനയിക്കുന്നു. സിബി ജോസഫ് ചായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റര്‍ മെന്‍ഡോസ് ആന്റണി. അജി മുത്തത്തില്‍, ഷംന ചക്കാലക്കല്‍ എന്നിവരുടെ വരികള്‍ക്ക് സക്കറിയ ബക്കളം, റൈഷ് മെര്ലിന് എന്നിവര്‍ സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം മണികണ്ഠന് അയ്യപ്പ.
◾https://dailynewslive.in/ നാലാം തലമുറ കൂപ്പര്‍ എസിന്റേയും ഓള് ഇലക്ട്രിക് കണ്‍ട്രിമാന്റേയും പ്രീ ബുക്കിങ് ഇന്ത്യയില്‍ ആരംഭിച്ച് മിനി. ഔദ്യോഗിക വെബ് സൈറ്റ് വഴി ഒരു ലക്ഷം രൂപ നല്‍കിക്കൊണ്ട് ഈ രണ്ടു മോഡലുകളും ചെയ്യാനാവും. ആദ്യമായാണ് കണ്ട്രിമാന് ഇന്ത്യയില്‍ മിനി അവതരിപ്പിക്കുന്നത്. 2.0 ലീറ്റര്‍, ഫോര്‍സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് 2004 മിനി കൂപ്പര്‍ എസിന്റെ കരുത്ത്. 204എച്ച്പി കരുത്തും പരമാവധി 300എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന എന്‍ജിനാണിത്. നിലവിലെ മോഡലിനേക്കാള്‍ 26പിഎസ് കൂടുതല്‍ കരുത്തും 20എന്‍എം കൂടുതല്‍ ടോര്‍ക്കും പുതിയ മിനി കൂപ്പര്‍ പുറത്തെടുക്കും. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനുള്ള കൂപ്പര്‍ എസ് 6.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിമി വേഗതയിലേക്കെത്തും. 42.7 ലക്ഷം രൂപ വിലയുള്ള ഇപ്പോള്‍ വിപണിയിലുള്ള മിനി കൂപ്പര്‍ മോഡലിനേക്കാളും അല്പം കൂടിയ വില പുതിയ മിനി കൂപ്പറിന് പ്രതീക്ഷിക്കാം. 201 ബിഎച്ച്പി, 250 എന്‍എം ടോര്‍ക്ക് പുറത്തെടുക്കുന്ന ഫ്രണ്ട് മൗണ്ടഡ് ഇലക്ട്രിക് മോട്ടാറാണ് വൈദ്യുത മോഡലായ മിനി കണ്‍ട്രിമാന്റെ കരുത്ത്. 8.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിമി വേഗതയിലേക്കു കുതിക്കും. കൂടുതല്‍ കരുത്തുള്ള 494 എന്‍എം ടോര്‍ക്ക് പുറത്തെടുക്കുന്ന കണ്ട്രിമാന് എസ്ഇ ഓള്4 മോഡലും മിനി പുറത്തിറക്കുന്നുണ്ട്. ബേസ് മോഡലിന്റെ റേഞ്ച് 462 കി.മീ. എസ്ഇ കണ്‍ട്രിമാന്റെ റേഞ്ച് 433 കിമീ.
◾https://dailynewslive.in/ ഇരുനൂറ് യാത്രക്കാരേയുംകൊണ്ട് പറന്നുയര്‍ന്ന ഒരു വിമാനത്തിന് എന്ത് സംഭവിച്ചു? മാര്‍ച്ചിലും ജൂണിലും ഒരേസമയം കണ്ടെത്തിയ വിമാനത്തിന്റെ ദുരൂഹതകളിലേക്കും അതിനോടനുബന്ധിച്ചുണ്ടാകുന്ന സംഭവപരമ്പരകളിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന രചന. ചരിത്രവും ശാസ്ത്രവും തത്ത്വചിന്തയും മനുഷ്യമനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന, അന്താരാഷ്ട്രതലത്തില്‍ മില്യണ്‍ കോപ്പികള്‍ വിറ്റഴിഞ്ഞ ഈ നോവല്‍, ശാസ്ത്രലോകത്തിന്റെ അത്ഭുതവിസ്മയങ്ങളെ ആവിഷ്കരിക്കുന്നു. ‘വ്യതിചലനങ്ങള്‍’. എര്‍വി ലി ടെലീര്‍. വിവര്‍ത്തനം: രാജലക്ഷ്മി മാനഴി. ഗ്രീന്‍ ബുക്സ്. വില 315 രൂപ.
◾https://dailynewslive.in/ ആന്റി-മലേറിയന്‍ മരുന്നായ ആര്‍ട്ടിമിസിനിന്‍ സ്ത്രീകളില്‍ കാണപ്പെടുന്ന പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്) ചികിത്സയ്ക്ക് ഫലപ്രദമാണെന്ന് പുതിയ പഠനം. ഹെര്‍ബല്‍ എക്സ്ട്രാക്റ്റ് ആര്‍ട്ടിമിസിനിന്‍ അണ്ഡാശയത്തില്‍ അമിതമായി ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്പാദിപ്പിക്കുന്നത് കുറച്ചതായും തുടര്‍ച്ചയായി 12 ആഴ്ച മരുന്ന് കഴിച്ച സ്ത്രീകളില്‍ ആര്‍ത്തവചക്രത്തിന്റെ ക്രമം മെച്ചപ്പെട്ടതായും കണ്ടെത്തി. സ്ത്രീകളില്‍ അണ്ഡാശയങ്ങള്‍ അമിത അളവില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദിപ്പിക്കുമ്പോഴാണ് പിസിഒഎസ് എന്ന അവസ്ഥയുണ്ടാകുന്നത്. ഇത് ക്രമരഹിതമായ ആര്‍ത്തവത്തിന് കാരണമാവുകയും പ്രത്യുല്‍പാദനക്ഷമതയെ ബാധിക്കുകയും ചെയ്യും. ചിലരില്‍ ഇന്‍സുലിന്‍ പ്രതിരോധം വികസിപ്പിച്ചു കൊണ്ട് പ്രമേഹത്തിനും ഹൃദ്രോഗത്തിനും ശരീരഭാരം കൂടാനും ഇത് കാരണമാകും. ഉയര്‍ന്ന ടെസ്റ്റോസ്റ്റിറോണ്‍ അളവ് മുഖത്തെ അമിത രോമത്തിനും മുഖക്കുരുവിനും കാരണമാകും. നിലവില്‍ പിസിഒഎസ് അവസ്ഥയ്ക്ക് പൂര്‍ണ്ണമായും ഫലപ്രദമായൊരു ചികിത്സയില്ല. സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ അണ്ഡാശയത്തിലെ ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനത്തിന് നിര്‍ണായകമായ സിവൈപി11എ1 എന്ന എന്‍സൈമിനെ ആര്‍ട്ടിമിസിനിന്‍ തടയുമെന്ന് കണ്ടെത്തി. എലികളിലാണ് ആദ്യ പരീക്ഷണം നടത്തിയത്. പിസിഒഎസ് പോലുള്ള അവസ്ഥയുള്ള എലികളില്‍ ആര്‍ട്ടിമിസിനിന്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കുന്നതായി കണ്ടെത്തിയതായി ഗവേഷകര്‍ പറഞ്ഞു. തുടര്‍ന്ന് പിസിഒഎസുള്ള 19 സ്ത്രീകളെ ഉള്‍പ്പെടുത്തി നടത്തിയ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ മികച്ച ഫലമുണ്ടായി. മൂന്ന് മാസത്തെ ആര്‍ട്ടിമിസിനിന്‍ ചികിത്സയ്ക്ക് ശേഷം ട്രയലില്‍ പങ്കെടുത്ത എല്ലാവരിലും ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറഞ്ഞതായി കണ്ടെത്തി. കൂടാതെ, 12 സ്ത്രീകള്‍ക്ക് ആര്‍ത്തവ ക്രമം പുനഃസ്ഥാപിക്കപ്പെട്ടു.