◾https://dailynewslive.in/ മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജൂലൈ 22ന് ആരംഭിക്കും. ആദ്യ പൊതു ബജറ്റ് ജൂലൈ 23ന് അവതരിപ്പിക്കും. കേന്ദ്ര ബജറ്റ് അവതരിപ്പിച്ചശേഷം തുടര്‍ ദിവസങ്ങളില്‍ ചര്‍ച്ച നടക്കും. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ആയിരിക്കും മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുക.
◾https://dailynewslive.in/ ഇരുപത്തിരണ്ടാം ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് റഷ്യയിലേക്ക് യാത്ര തിരിക്കും. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി പോകുന്നത്. മൂന്നാം വട്ടം അധികാരത്തിലെത്തിയ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്. രണ്ട് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിന് ശേഷം അവിടെനിന്നും മോദി ഓസ്ട്രിയയിലേക്കും പോകും. 41 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദര്‍ശിക്കുന്നത്.
◾https://dailynewslive.in/ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി നാളെ മണിപ്പൂരിലേക്ക്. കലാപബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളില്‍ രാഹുല്‍ സന്ദര്‍ശനം നടത്തും. പിസിസി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. നേരത്തെ മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച രാഹുല്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും മണിപ്പൂരിലെ കലാപവും ആക്രമണങ്ങളും കണ്ടില്ലെന്ന് നടിക്കുകയാണെന്നും പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവായ ശേഷമുളള രാഹുല്‍ ഗാന്ധിയുടെ ആദ്യത്തെ മണിപ്പൂര്‍ സന്ദര്‍ശനമാണിത്.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ നീറ്റ് പരീക്ഷാ ഫലത്തിന്റെ അടിസ്ഥാനത്തിലുള്ള കൗണ്‍സിലിങ് നടപടികള്‍ ജൂലൈ മൂന്നാം വാരത്തിന് ശേഷമേ ഉണ്ടാകൂവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ കൗണ്‍സിലിങിനായുള്ള തയ്യാറെടുപ്പ് നടത്തേണ്ടതുണ്ടെന്നും ആകെ സീറ്റുകളുടെ എണ്ണം അവര്‍ അറിയിക്കേണ്ടതുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷവും ജൂലൈ 20 നാണ് കൗണ്‍സിലിങ് നടത്തിയതെന്നും മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ വിശദീകരിച്ചു.
◾https://dailynewslive.in/ നെഹ്‌റു ട്രോഫി വള്ളംകളിക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ വഴി പ്രവേശന ടിക്കറ്റുകള്‍ വില്‍ക്കാന്‍ ഉത്തരവ്. നെഹ്റു ട്രോഫി വള്ളംകളിയുടെ ഫണ്ട് ശേഖരണത്തിനു വേണ്ടിയാണിത്. ഇടുക്കി, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകളിലൂടെയാണ് ടിക്കറ്റുകള്‍ വില്‍ക്കുക. ആലപ്പുഴ സബ് കളക്ടര്‍ വള്ളംകളി നടത്തിപ്പിന് ഫണ്ട് കണ്ടെത്താന്‍ സഹായം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.
◾https://dailynewslive.in/ കാര്യവട്ടം ക്യമ്പസില്‍ ഇടിമുറി മര്‍ദ്ദനമുണ്ടായെന്ന കെഎസ് യു ആരോപണം തള്ളി സര്‍വകലാശാല സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട്. സമിതിയുടെ റിപ്പോര്‍ട്ടില്‍ ഇടിമുറി മര്‍ദ്ദനമെന്ന ആരോപണം തെറ്റാണെന്ന് പറയുന്നു. കെഎസ് യു നേതാവ് സാന്‍ജോസിനെ മുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചിട്ടില്ലെന്നാണ് അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്വേഷണ സമിതി റിപ്പോര്‍ട്ട് തള്ളി കെ.എസ്.യു രംഗത്ത് വന്നു.
◾https://dailynewslive.in/ റേഷന്‍ കട ഉടമകളുടെ സമരം മൂലം സംസ്ഥാനത്തെ റേഷന്‍ കടകള്‍ നാളേയും മറ്റന്നാളും തുറന്നു പ്രവര്‍ത്തിക്കില്ല. ഇ പോസ് ക്രമീകരണത്തിനായി ഇന്നലേയും സംസ്ഥാനത്തെ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നില്ല. കഴിഞ്ഞ മാസത്തെ റേഷന്‍ വിതരണം ഈ മാസം അഞ്ച് വരെ നീട്ടിയിരുന്നതിനാലും തുടര്‍ച്ചയായി നാല് ദിവസം അവധിയായതിനാലും ഇനി ജൂലൈ 10 മുതലേ ഈ മാസത്തെ റേഷന്‍ വാങ്ങാന്‍ കഴിയൂ.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*
എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ രജിസ്ട്രേഷന്‍ വകുപ്പില്‍ ആധാര രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കായി ഉപയോഗിക്കുന്ന വെബ് പോര്‍ട്ടലില്‍ ജൂലൈ 13 മുതല്‍ 16 വരെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ തടസപ്പെടുമെന്ന് രജിസ്ട്രേഷന്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ അറിയിച്ചു.
◾https://dailynewslive.in/ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍. വിവരാവകാശ കമ്മീഷന്‍ ഉത്തരവ് പരിശോധിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു. വിലക്കപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കി ബാക്കിയുള്ളവ പുറത്തുവിടുന്നതിനോട് യോജിപ്പാണുള്ളതെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ വ്യക്തമാക്കി. ഒരു വ്യക്തിയെയും പേരെടുത്തു റിപ്പോര്‍ട്ടില്‍ പറയുന്നില്ല, റിപ്പോര്‍ട്ടില്‍ നിന്ന് ചില കാര്യങ്ങള്‍ക്കു രൂപരേഖ തയ്യാറാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
◾https://dailynewslive.in/ സംസ്ഥാന വിദ്യാഭ്യാസവകുപ്പിനെ പുകഴ്ത്തി മന്ത്രി സജി ചെറിയാന്‍. 2016 മുതല്‍ പിണറായി സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമാണ് നല്‍കിയതെന്നും എട്ടുവര്‍ഷമായി പൊതുവിദ്യാഭ്യാസരംഗത്ത് വലിയമാറ്റമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മത്സ്യഫെഡ് വിദ്യാഭ്യാസ അവാര്‍ഡ് ‘മികവ് 2024’-ന്റെ സംസ്ഥാനതല ഉദ്ഘാടനം അമ്പലപ്പുഴയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പത്താംക്ലാസ് പാസായവര്‍ക്ക് എഴുത്തും വായനയും അറിയില്ലെന്ന സജി ചെറിയാന്റെ പരാമര്‍ശം വലിയ വിവാദമായിരുന്നു.
◾https://dailynewslive.in/ തിരുവമ്പാടി കെഎസ്ഇബി സെക്ഷന്‍ ഓഫീസ് ആക്രമിച്ചവരുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ ഉത്തരവിട്ടു. യൂത്ത് കോണ്‍ഗ്രസ് നേതാവ് അജ്മല്‍, സഹോദരന്‍ ഷഹദാദ് എന്നിവരുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചിക്കാനാണ് നിര്‍ദ്ദേശം. ആക്രമണത്തില്‍ കെഎസ്ഇബിക്ക് ഉണ്ടായ നഷ്ടം നികത്തിയാല്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്ന കാര്യം ആലോചിക്കാമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ വ്യക്തമാക്കി. ഓഫീസിനുളളില്‍ മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമിച്ചവരുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതിനെതിരെ പ്രതിഷേധം. ഓഫീസ് ആക്രമിച്ചവരുടെ മതാപിതാക്കളായ തിരുവമ്പാടി ഉള്ളാട്ടില്‍ റസാഖും ഭാര്യയും തിരുവമ്പാടി കെഎസ്ഇബി ഓഫീസില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. കെഎസ്ഇബി പകതീര്‍ക്കുകയാണെന്ന് റസാഖും ഭാര്യയും പറഞ്ഞു. മകന്‍ ചെയ്ത തെറ്റിന് തന്റെ പേരിലുള്ള വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത് എന്തിനെന്നും ഇവര്‍ ചോദിക്കുന്നു. അതേസമയം പ്രതിഷേധത്തിനിടെ റസാഖ് കുഴഞ്ഞുവീണതോടെ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയും പ്രതിഷേധം താത്കാലികമായി അവസാനിപ്പിക്കുകയും ചെയ്തു.
◾https://dailynewslive.in/ സംസ്ഥാനത്ത് 3 പേര്‍ കൂടി പനി ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 159 പേര്‍ക്കാണ് കേരളത്തില്‍ ഡെങ്കിപ്പനി സ്ഥീകരിച്ചത്. 42 പേര്‍ക്ക് എച്ച് 1 എന്‍1 ഉം സ്ഥിരീകരിച്ചു. 11,050 പേരാണ് പനി ബാധിച്ച് ആശുപത്രിയിലെത്തിയത്. കണക്ക് പുറത്തുവിടാത്തില്‍ ഓദ്യോഗിക വിശദീകരണമൊന്നും സര്‍ക്കാര്‍ നല്‍കിയിരുന്നില്ല.
◾https://dailynewslive.in/ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്പെഷല്‍ ഡ്യൂട്ടി ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഫല തുക സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ നല്‍കി. ആറര കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. മുന്‍ എസ്പിസി കേഡറ്റുകള്‍ക്കും എന്‍സിസിയിലും എന്‍എസ്എസിലും പ്രവര്‍ത്തിച്ച വിഭാഗങ്ങള്‍ക്കാണ് പണം അനുവദിച്ചത്.
◾https://dailynewslive.in/ സി ഐ ടി യുവും എസ് എഫ് ഐയും സംസ്ഥാനത്ത് ഭീകരത അഴിച്ചുവിടുകയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. കാമ്പസുകളില്‍ എസ് എഫ് ഐ അഴിഞ്ഞാടുമ്പോള്‍ സി ഐ ടി യു പൊതുസ്ഥലങ്ങളില്‍ ജനങ്ങളുടെ മേല്‍ കുതിരകയറുന്നുവെന്നും മലപ്പുറം എടപ്പാളില്‍ തൊഴിലാളികളെ അത്രികൂരമായിട്ടാണ് സി പി എമ്മിന്റെ തൊഴിലാളി സംഘടനാ നേതാക്കള്‍ മര്‍ദ്ദിച്ചതെന്നും സുധാകരന്‍ ചൂണ്ടികാട്ടി.
◾https://dailynewslive.in/ വലിയമല ഇന്ത്യന്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് സ്പെയ്‌സ് സയന്‍സ് ആന്റ് ടെക്നോളജിയില്‍ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവര്‍ക്കുളള സര്‍ട്ടിഫിക്കറ്റുകള്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ വിതരണം ചെയ്തു. ഉന്നത വിജയം കൈവരിച്ചവര്‍ക്കുള്ള പ്രത്യേക ഉപഹാരവും ഉപരാഷ്ട്രപതി വിതരണം ചെയ്തു. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്, ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
◾https://dailynewslive.in/ മംഗലാപുരത്തേക്കുള്ള യാത്രക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. കാസര്‍കോട് പള്ളിക്കരയില്‍ വച്ച് എസ്‌കോര്‍ട്ട് വാഹനത്തില്‍ ഇടിച്ചാണ് അപകടം. ആപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല.
◾https://dailynewslive.in/ കുവൈറ്റിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപ്പിടുത്തത്തില്‍ മരിച്ച പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് സ്വദേശികളായ 16 പേരുടെ കുടുംബങ്ങള്‍ക്കുളള ധനസഹായം മന്ത്രിമാര്‍ വീടുകളിലെത്തി കുടുംബാംഗങ്ങള്‍ക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായ എം എ യൂസഫലിയുടെ അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോര്‍ക്ക ഡയറക്ടറുമായ ഡോ.രവി പിള്ള, ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്റുമായ ബാബു സ്റ്റീഫന്‍ എന്നിവരുടെ രണ്ട് ലക്ഷം രൂപ വീതവുമുള്‍പ്പെടെ ആകെ 14 ലക്ഷം രൂപയാണ് നോര്‍ക്ക മുഖേന ഓരോ കുടുംബത്തിനും ധനസഹായമായി നല്‍കിയത്. ബാക്കിയുളളവര്‍ക്ക് വരും ദിവസങ്ങളില്‍ ധനസഹായം കൈമാറും.
◾https://dailynewslive.in/ മാനന്തവാടി പനമരം സ്വദേശിയായ മുഹമ്മദ് അസാന്‍ എന്ന മൂന്നു വയസ്സുകാരന്‍ മതിയായ ചികിത്സ കിട്ടാതെമരിച്ച സംഭവത്തില്‍ കുട്ടിയുടെ അച്ഛനും ചികിത്സിച്ച വൈദ്യനും അറസ്റ്റില്‍. പനമരം അഞ്ചുകുന്ന് സ്വദേശി അല്‍ത്താഫ്, ചികിത്സിച്ച വൈദ്യന്‍ ജോര്‍ജ്ജ് എന്നിവരാണ് അറസ്റ്റിലായത്. ചുടുവെള്ളം നിറച്ച ബക്കറ്റില്‍ വീണാണ് മുഹമ്മദ് അസാന് പൊള്ളലേറ്റത്. ജൂണ്‍ 20ന് കുട്ടി മരിച്ചു. ഈ സംഭവത്തിലാണ് കുട്ടിയുടെ അച്ഛനും ആദ്യം ചികിത്സിച്ച വൈദ്യനുമെതിരെ കേസെടുത്തത്.
◾https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്രമോദി നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാമറുമായി ഫോണില്‍ സംസാരിച്ചു. പൊതുതെരെഞ്ഞെടുപ്പില്‍ ബ്രിട്ടണിലെ ലേബര്‍ പാര്‍ട്ടി നേടിയ തിളക്കമാര്‍ന്ന വിജയത്തില്‍ മോദി അഭിനന്ദങ്ങള്‍ അറിയിച്ചു. കിയര്‍ സ്റ്റാമറെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്ത്യയും ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഇരു നേതാക്കളും ധാരണയിലെത്തി.
◾https://dailynewslive.in/ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അയോധ്യയിലേതുപോലെ ഗുജറാത്തില്‍ കോണ്‍ഗ്രസ് ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി. തോല്‍വി ഭയന്നാണ് അയോധ്യ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ നിന്ന് നരേന്ദ്ര മോദി പിന്മാറിയതെന്ന ആരോപണവും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. ഗുജറാത്തില്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ അഹമ്മദാബാദിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.
◾https://dailynewslive.in/ ഹാഥ്‌റസ് ദുരന്തവുമായി ബന്ധപ്പെട്ട് 121 പേര്‍ മരിച്ച സംഭവത്തില്‍ പിടിയിലായ മുഖ്യപ്രതിയുടെ രാഷ്ട്രീയ ബന്ധങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പോലീസ്. മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ അടുത്തിടെയായി നിരവധി രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് ഹാഥ്‌റസ് എസ്.പി. നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു. ഇക്കാരണത്താല്‍ സംഭവത്തിലെ രാഷ്ട്രീയ ഗൂഢാലോചനയും അന്വേഷിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ അന്തരിച്ച നടന്‍ വിജയകാന്തിനെ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീണ്ടും സ്‌ക്രീനിലെത്തിക്കുന്നതിന് കുടുംബത്തിന്റെ അനുമതി വാങ്ങണമെന്ന് ഭാര്യ പ്രേമലത. വിജയകാന്തിനെ സ്‌ക്രീനിലെത്തിക്കുന്നതിന് ഒരു സിനിമാക്കാരും ഇതുവരെ കൃത്യമായ അനുമതി വാങ്ങിയിട്ടില്ലെന്ന് പ്രേമലത പറഞ്ഞു. നടന്‍ സിനിമയിലുണ്ടാകുമെന്ന് പ്രഖ്യാപിക്കുന്നതിനും അനുമതി വേണമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
◾https://dailynewslive.in/ വഴക്ക് പറഞ്ഞ അധ്യാപകനെ പ്ലസ് വണ്‍ വിദ്യാര്‍ഥി കുത്തിക്കൊന്നു. അസമിലെ ശിവസാഗറിലാണ് സായി വികാസ് എന്ന കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ഥി അധ്യാപകനായ രാജേഷ് ബാബുവിനെ കുത്തിയത്. വിദ്യാര്‍ഥിയുടെ കുത്തേറ്റ് വീണ അധ്യാപകനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
◾https://dailynewslive.in/ ഗുജറാത്തില്‍ ആറുനില കെട്ടിടം തകര്‍ന്നുവീണു. രണ്ട് പേര്‍ മരിച്ചു.ടെക്സ്‌റ്റൈല്‍ തൊഴിലാളികള്‍ കുടുംബവുമായി താമസിക്കുന്ന കെട്ടിടമാണ് തകര്‍ന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഒരു സ്ത്രീയെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.പാലിഗ്രാമിലെ ഡി.എന്‍. നഗര്‍ സൊസൈറ്റിയിലെ കെട്ടിടമാണ് തകര്‍ന്നത്.
◾https://dailynewslive.in/ ജമ്മുകശ്മീരില്‍ കുല്‍ഗാം ജില്ലയിലെ മോഡര്‍ഗാം ഗ്രാമത്തിലും ഫ്രിസല്‍ മേഖലയിലും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. നാല് ഭീകരരെ വധിക്കുകയും ചെയ്തു.
◾https://dailynewslive.in/ ദൈവം നേരിട്ടുവന്നു പറഞ്ഞാലേ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് താന്‍ പിന്‍മാറൂ എന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. ട്രംപുമായുള്ള സംവാദത്തിലെ മോശം പ്രകടനത്തിനു പിന്നാലെയാണ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്നതില്‍നിന്ന് ബൈഡന്‍ പിന്മാറണമെന്ന ആവശ്യവുമായി ഡെമോക്രാറ്റിക് പാര്‍ട്ടിനേതാക്കളില്‍ പലരും രംഗത്തുവന്നത്. ലോകത്തെ നയിക്കുന്നത് താനാണെന്നും പ്രസിഡന്റാകാന്‍ തന്നെക്കാള്‍ യോഗ്യന്‍ മറ്റാരുമില്ലെന്നും അവകാശപ്പെട്ട ബൈഡന്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ അലട്ടുന്നില്ലെന്നും വ്യക്തമാക്കി.
◾https://dailynewslive.in/ ടി20 ലോകകപ്പ് വിജയികളായതിനു പിന്നാലെ നടന്ന സിംബാബ്വേയുമായുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ, നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, 19.5 ഓവറില്‍ 102 റണ്‍സിന് പുറത്തായി. 13 റണ്‍സിനാണ് സിംബാബ്വെയുടെ വിജയം.
◾https://dailynewslive.in/ യൂറോ ക്പ്പ് ഫുട്ബോളിലെ ഇന്നലെ നടന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ഇംഗ്ലണ്ട് യൂറോ കപ്പിന്റെ സെമിയിലെത്തി. ഷൂട്ടൗട്ടില്‍ 5-3 നാണ് ഇംഗ്ലണ്ടിന്റെ ജയം. നേരത്തേ മുഴുന്‍ സമയവും അധികസമയവും അവസാനിച്ചപ്പോള്‍ ടീമുകള്‍ ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 75-ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് മുന്നിലെത്തിയിരുന്നെങ്കിലും 80-ാം മിനിറ്റില്‍ തിരിച്ചടിച്ചാണ് ഇംഗ്ലീഷ് പട സമനില പിടിച്ചത്.
◾https://dailynewslive.in/ യൂറോ കപ്പ് ഫുട്ബോളിലെ ഇന്നലെ നടന്ന രണ്ടാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പൊരുതിക്കളിച്ച തുര്‍ക്കിയെ 2-1നു തോല്‍പിച്ച് നെതര്‍ലന്‍ഡ്സ് യൂറോ കപ്പ് ഫുട്ബോള്‍ സെമിഫൈനലില്‍ പ്രവേശിച്ചു. ആദ്യ പകുതിയില്‍ ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷം രണ്ടാം പകുതിയില്‍ തിരിച്ചടിച്ചാണ് നെതര്‍ലന്‍ഡ്സ് സെമി ഫൈനലിലേക്ക് മുന്നേറിയത്. സെമിഫൈനലില്‍ ഇംഗ്ലണ്ടാണ് നെതര്‍ലന്‍ഡ്സിന്റെ എതിരാളികള്‍.
◾https://dailynewslive.in/ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയന്‍സ് ജിയോ ഇന്‍ഫോകോം അധികം വൈകാതെ പ്രാരംഭ ഓഹരി വില്‍പ്പനയിലേക്ക് കടക്കുമെന്ന് റിപ്പോര്‍ട്ട്. മൊബൈല്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ മുന്നില്‍ നിന്നതും 5ജിയിലേക്കുള്ള മാറ്റവും അടുത്ത വര്‍ഷം ഐ.പി.ഒയിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണെന്ന് ഇക്കണോമിക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് സംബന്ധിച്ച നിര്‍ണായക തീരുമാനം മാതൃകമ്പനിയായ റിലയന്‍സ് ഇന്‍ഡ്രസ്ട്രീസ് ലിമിറ്റഡിന്റെ അടുത്ത മാസം നടക്കുന്ന യോഗത്തിലുണ്ടാകും. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒയാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതേസമയം, ഇക്കാര്യത്തില്‍ ജിയോയുടെ ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല. മൊബൈല്‍ നിരക്ക് വര്‍ധിപ്പിച്ചതും 5ജി നെറ്റ്വര്‍ക്ക് നടപ്പിലാക്കുമ്പോള്‍ ലഭിക്കുന്ന അധിക വരുമാനവും ജിയോക്ക് ഒരോ ഉപയോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം വര്‍ധിപ്പിക്കും. ടെലികോം വിപണിയിലെ വളര്‍ച്ചയെ കാട്ടുന്ന എ.ആര്‍.പി.യു വര്‍ധിക്കുന്നത് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കും. റിലയന്‍സ് ഗ്രൂപ്പിന് രാജ്യത്തുള്ള പ്രശസ്തിയും ബ്രാന്‍ഡ് മൂല്യവും നിക്ഷേപകരെ ആകര്‍ഷിക്കുമെന്നും വിദഗ്ദര്‍ പറയുന്നു. 55,000 കോടി രൂപയുടെ മെഗാ ഐ.പി.ഒബ്രോക്കറേജ് ഗ്രൂപ്പായ ജെഫ്രീസ് 11.11 ലക്ഷം കോടി രൂപയാണ് ജിയോയുടെ മൂല്യം കണക്കാക്കിയിരിക്കുന്നത്. നിലവിലെ ഇന്ത്യയിലെ നിയമം അനുസരിച്ച് ഒരുലക്ഷത്തിന് മുകളില്‍ മൂല്യം കണക്കാക്കിയ കമ്പനികള്‍ ഐ.പി.ഒയ്ക്കിറങ്ങുമ്പോള്‍ ആകെ ഓഹരികളുടെ 5 ശതമാനമെങ്കിലും വിറ്റഴിക്കണം. അങ്ങനെ വന്നാല്‍ ജിയോയുടെ ഐ.പി.ഒ 55,000 കോടി രൂപ കടക്കും. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്‍പ്പനയാകും.
◾https://dailynewslive.in/ മണികണ്ഠന്‍ ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് പി സി പാലം രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ‘ഴ’
തീവ്രമായൊരു സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘ഴ’. സ്വന്തം ജീവനേക്കാള്‍ തന്റെ സുഹത്തിനെ സ്നേഹിക്കുന്ന രണ്ട് യുവാക്കളുടെ തീക്ഷ്ണവും തീവ്രവുമായ സൗഹൃദവഴിയിലൂടെയാണ് ‘ഴ’ യുടെ കഥ വികസിക്കുന്നത്. തമാശയും സസ്പെന്‍സും ത്രില്ലും ഇഴപിരിയാതെ പോകുന്ന ഈ സിനിമ ഒരു കുടുംബ പശ്ചാത്തലത്തിന്റെ കഥ കൂടി പറയുന്നുണ്ട്. മനുഷ്യബന്ധങ്ങളില്‍ ഇങ്ങനെയും സൗഹൃദങ്ങള്‍ ഉണ്ടോ? ആ ഒരു ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ‘ഴ’ യുടെ ഇതിവൃത്തം. മനോഹരങ്ങളായ ഗാനങ്ങളും സിനിമയുടെ മറ്റൊരു പുതുമയാണ്. നൈറാ നീ ഹാര്‍, സന്തോഷ് കീഴാറ്റൂര്‍, ലക്ഷമി പ്രിയ, രാജേഷ് ശര്‍മ്മ , ഷൈനി സാറ, വിജയന്‍ കാരന്തൂര്‍, അജിത വി.എം., അനുപമ വി.പി. എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
◾https://dailynewslive.in/ വയലുങ്കല്‍ ഫിലിംസിന്റെ ബാനറില്‍ അരിസ്റ്റോ സുരേഷ് നായകനാകുന്ന ‘മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ’ എന്ന സിനിമയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. സ്വരാജ് വെഞ്ഞാറമൂട് ആണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പോസ്റ്റര്‍ ലോഞ്ച് ചെയ്തത്. പോസ്റ്റ് പൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ബംഗാള്‍ സ്വദേശിയാണ് അരിസ്റ്റോ സുരേഷിന്റെ കഥാപാത്രം. അരിസ്റ്റോ സുരേഷ് ആദ്യമായി നായകന്‍ ആകുന്ന ചിത്രമാണിത്. അരിസ്റ്റോ സുരേഷിനൊപ്പം പ്രമുഖ യൂട്യൂബറും നിര്‍മ്മാതാവും സംവിധായകനുമായ ജോബി വയലുങ്കലും സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നു. കൂടാതെ കൊല്ലം തുളസി, ബോബന്‍ ആലുംമൂടന്‍, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണന്‍, സജി വെഞ്ഞാറമൂട്, ഒരു ചിരി ബമ്പര്‍ ചിരിയിലെ താരം ഷാജി മാവേലിക്കര, വിനോദ്, ഹരിശ്രീ മാര്‍ട്ടിന്‍, സുമേഷ്, കൊല്ലം ഭാസി എന്നിവര്‍ക്കൊപ്പം മറ്റ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രം ഉടന്‍ തന്നെ തിയറ്ററുകളില്‍ എത്തും.
◾https://dailynewslive.in/ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് ലക്ഷ്മി നക്ഷത്ര. ടെലിവിഷന്‍ അവതാരകയ്ക്ക് പുറമെ സോഷ്യല്‍ മീഡിയ താരവും ഇന്‍ഫ്ലുവന്‍സറുമാണ് ഇവര്‍. എസ്.യു.വിയായ മഹീന്ദ്ര ഥാര്‍ ആണ് ലക്ഷ്മി നക്ഷത്ര തന്റെ ഗ്യാരേജിലേക്ക് പുതുതായി എത്തിച്ചിരിക്കുന്നത്. ‘എന്റെ ഗാരേജിലെ ഏറ്റവും പുതിയ അംഗത്തെ കണ്ടുമുട്ടുക’ എന്ന് കുറിച്ചു കൊണ്ടാണ് പുതിയ വിശേഷം ലക്ഷ്മി നക്ഷത്ര പങ്കുവച്ചത്. 4ഃ4 മോഡല്‍ ഹാര്‍ഡ് ടോപ്പ് പതിപ്പാണ് ലക്ഷ്മി വാങ്ങിയിരിക്കുന്നത്. ഥാറിന്റെ ഡീസല്‍ വകഭേദമാണ് ലക്ഷ്മി സ്വന്തമാക്കിയിരിക്കുന്നത് എന്നതാണ് സൂചന. ഈ പതിപ്പുകളുടെ എക്സ് ഷോറൂം വില 11.35 ലക്ഷം രൂപ മുതല്‍ 17.60 ലക്ഷം വരെയാണ്. ഥാറിന്റെ പെട്രോള്‍ എന്‍ജിന്‍ മോഡലുകളുടെ വില 14.10 ലക്ഷം രൂപ മുതല്‍ 17 ലക്ഷം വരെയുമാണ്.
◾https://dailynewslive.in/ മുതലാളിത്തത്തിന്റെ മഹാഗോപുരത്തിനു മുന്നില്‍ മുട്ടുകുത്തി വീണുപോകുന്ന ഇരകളായ അനേകം മനുഷ്യരുടെ ജീവിക്കുന്ന സ്മാരകം-മിഷന്‍ സോള്‍-മിഷന്‍ ടു സേവ് അവര്‍ ലാന്‍ഡ്. സാബുവിന്റെ റബ്ബര്‍മരക്കാട്ടില്‍ വക്കച്ചനെന്ന വളര്‍ത്തുനായ ഒടുങ്ങിയത്, കീഴ്ത്താടി തുടങ്ങി തലച്ചോറോളം തകര്‍ത്ത ഒരു ആണിപ്പഴുതുമായാണ്. ആ മുറിവിലൂടെ തെളിഞ്ഞു തെളിഞ്ഞുവന്നത്, കാല്‍ക്കീഴിലെ ഭൂമി നെടുകെ പിളര്‍ത്തുന്ന ഒരു സംഘം മണ്ണുമാന്തികളുടെ വിശ്വരൂപമാണ്; കേട്ടത്, പനേമ്പാടം എന്ന ഗ്രാമീണഗാനത്തെ വിഴുങ്ങുവാന്‍ വാപിളര്‍ത്തുന്ന യന്ത്രമുരള്‍ച്ചകളുടെ ഭീതിദശബ്ദങ്ങളാണ്. അനന്തമായ പിന്‍കൈകളുള്ള മഹാഗോപുരത്തിന്റെ അധിനിവേശതന്ത്രങ്ങളെ ചെറുക്കുവാന്‍ ആ നാട് നടത്തുന്ന അവസാനത്തെ ശ്രമങ്ങളാണ് ഈ നോവലില്‍ തെളിയുന്നത്. ‘മിഷന്‍ സോള്‍ 18’.
വി കെ കെ രമേശ്. എച്ച്ആന്‍ഡ്സി ബുക്സ്. വില 437 രൂപ.
◾https://dailynewslive.in/ തെറ്റായ ജീവിതശൈലി കൊണ്ട് തന്നെ ഇന്ന് പലരിലും ഉണ്ടാക്കുന്ന പ്രശ്നമാണ് അസിഡിറ്റി. അസിഡിറ്റിയുടെ ലക്ഷണങ്ങളെ ലഘൂകരിക്കുന്നതിന് കഴിക്കേണ്ട ചില ഭക്ഷണങ്ങളിതാ. വെറും വയറ്റിലും രാത്രി കിടക്കുന്നതിന് മുമ്പും ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് അസിഡിറ്റി പ്രശ്നം കുറയ്ക്കാന്‍ സഹായിക്കും. മറ്റൊന്ന് ഇത് ദഹനം എളുപ്പമാക്കുകയും രാത്രിയില്‍ നല്ല ഉറക്കം ലഭിക്കുന്നതിനും സഹായിക്കുന്നു. അസിഡിറ്റിയെ ചെറുക്കുന്നതിനുള്ള പാനീയമാണ് തണുത്ത പാല്‍. പാലിലെ കാല്‍സ്യത്തിന്റെ സമൃദ്ധി ഹൈഡ്രോക്ലോറിക് ആസിഡുകളുടെ അമിത സ്രവത്തെ നിയന്ത്രിക്കുകയും അതുവഴി ആമാശയത്തിലെ ആസിഡുകള്‍ ആഗിരണം ചെയ്യുകയും ചെയ്യുന്നു. മോര് അസിഡിറ്റിക്ക് ഗുണം ചെയ്യും. വയറ്റിലെ ആസിഡിനെ നിര്‍വീര്യമാക്കാനും ദഹനത്തെ സഹായിക്കാനും സഹായിക്കുന്ന ലാക്റ്റിക് ആസിഡ് ഇതില്‍ അടങ്ങിയിട്ടുണ്ട്. മോര്‍ കഴിക്കുന്നത് ആമാശയത്തെ ശമിപ്പിക്കുകയും അസിഡിറ്റി അല്ലെങ്കില്‍ നെഞ്ചെരിച്ചില്‍ ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യും. ആസിഡ് റിഫ്ലക്സ് പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള പ്രകൃതിദത്ത പരിഹാരമാണ് അയമോദകം . അയമോദകത്തില്‍ അടങ്ങിയിട്ടുള്ള സജീവ എന്‍സൈമുകളും ബയോകെമിക്കല്‍ തൈമോളും വിവിധ ദഹന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു. പെരുംജീരകം അമിതമായ വയറ്റിലെ ആസിഡ് നിര്‍വീര്യമാക്കാന്‍ സഹായിക്കും. അവയ്ക്ക് ഗ്യാസ്, വയറിളക്കം എന്നിവ ഒഴിവാക്കാന്‍ സാധിക്കും. ദിവസവും വെറും വയറ്റില്‍ പെരും ജീരക വെള്ളം കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. അസിഡിറ്റി പ്രശ്നമുള്ള ആളുകള്‍ക്ക് കരിക്കിന്‍ വെള്ളം മികച്ച പാനീയമാണ്. ഈ പാനീയം പൊട്ടാസ്യം പോലെയുള്ള സഹായകമായ ഇലക്ട്രോലൈറ്റുകളുടെ നല്ല ഉറവിടമാണ്. അസിഡിറ്റി കുറയ്ക്കുന്നതിന്റെ കാര്യത്തില്‍ ഏറെ ഫലപ്രദമാണ് തുളസി വെള്ളം. വിവിധ ദഹനപ്രശ്നങ്ങള്‍ അകറ്റുന്നതിനും തുളസി വെള്ളം സഹായകമാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
വളരെ പ്രശസ്തനും പ്രഗത്ഭനുമായ ഗുരുവില്‍ നിന്നാണ് രാജാവ് യുദ്ധതന്ത്രങ്ങള്‍ പഠിച്ചത്. പഠനശേഷം തനിക്ക് ആരെയും തോല്‍പിക്കാനുള്ള ശേഷിയുണ്ടെന്ന് അദ്ദേഹത്തിന് സ്വയം തോന്നിതുടങ്ങി. അടുത്തുള്ള ഒരു രാജ്യത്തെ അദ്ദേഹം ആക്രമിച്ചു. പക്ഷേ, ആദ്യദിനം തന്നെ അദ്ദേഹം തോറ്റോടി ഒരു കാടിനുള്ളില്‍ അഭയം പ്രാപിച്ചു. വിശന്ന് വലഞ്ഞ് അതിര്‍ത്തി ഗ്രാമത്തിനടുത്ത് എത്തിയപ്പോഴാണ് ഒരു വീട്ടില്‍ നിന്നും അമ്മ കുഞ്ഞിനെ വഴക്ക് പറയുന്നത് കേട്ടത്: എന്ത് വിഢ്ഢിത്തമാണ് നീ ഈ കാണിക്കുന്നത്, നീയും രാജാവിനെപോലെയാകാന്‍ നോക്കുകയാണോ? വേഷം മാറി ചെന്ന് രാജാവ് കാര്യമന്വേഷിച്ചപ്പോള്‍ അമ്മ പറഞ്ഞു: ഇവന്‍ ചൂടുകഞ്ഞിയുടെ നടുവില്‍ വിരല്‍ വെച്ചു. കൈപൊള്ളി. വശങ്ങളില്‍ നിന്നും കുറേശ്ശ എടുത്ത് കഴിച്ചിരുന്നുവെങ്കില്‍ കൈ പൊള്ളുകയില്ലായിരുന്നു. ഞങ്ങളുടെ രാജാവും ഇങ്ങനെയായിരുന്നു. ഒരു ദിവസം രാവിലെ എഴുന്നേറ്റ് ഏറ്റവും ശക്തമായ രാജ്യത്തെ ആക്രമിച്ചു. ഇപ്പോള്‍ എവിടെയോ ഒളിവില്‍ പോയിരിക്കുകയാണ്. ചെറിയ രാജ്യങ്ങളെ ആക്രമിച്ച ശേഷം വലുതിലേക്ക് പോയാല്‍ പോരായിരുന്നോ.. വലുതായിരുന്നവയെല്ലാം ഒരിക്കല്‍ ചെറുതായിരുന്നു. ആയിരിക്കുന്ന അവസ്ഥയെ അംഗീകരിച്ചതും പടിപടിയായി കയറിയതുമാണ് അവരുടെ വലുപ്പത്തിന്റെ ആധികാരികതയ്ക്ക് അടിസ്ഥാനം. ഓരോന്നിനും വലുതാകുന്നതിന് അതിന്റേതായ സമയം അനുവദിക്കണം. ഒന്നുകില്‍ അപകര്‍ഷതാബോധത്തില്‍ ചെന്നുവീഴും അല്ലെങ്കില്‍ ശത്രുക്കളുടെ കെണിയില്‍ വീഴും. ചെറിയ ചുവടുകളിലൂടെ പടിപടിയായി നമുക്ക് വളരാന്‍ ശ്രമിക്കാം – ശുഭദിനം.