◾https://dailynewslive.in/ ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളില്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കികൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവ് പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്നും നിലവിലെ സുപ്രീം കോടതി പുറത്തിറക്കിയ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ആനയെഴുന്നള്ളിപ്പ് നടത്താമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
◾https://dailynewslive.in/ ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് സുപ്രീംകോടതി സ്റ്റേ നല്‍കിയതില്‍ സന്തോഷമുണ്ടെന്നും ഇത് പൂരപ്രേമികളുടെ വിജയമാണെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാര്‍ പറഞ്ഞു. പൂരപ്രേമികളായ ജനങ്ങളുടെ വികാരമാണ് സുപ്രീം കോടതി മനസിലാക്കിയതെന്നും ഇത് ദേവസ്വങ്ങളുടെ മാത്രം പ്രശ്നമല്ലെന്നും വാദ്യകലാകാരന്മാര് മുതല്‍ ബലൂണ്‍ കച്ചവടക്കാരെ വരെ ബാധിക്കുന്ന പ്രശ്നമായിരുന്നുവെന്നും ഗിരീഷ് കുമാര്‍ പറഞ്ഞു.
*
class="selectable-text copyable-text false x117nqv4">കെ.എസ്.എഫ്.ഇ**സ്ക്രീന്‍ ഷോട്ട് മത്സരം*
സ്ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന് കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഡിസംബര്‍ 18 ലെ വിജയി : അനുജ സുഭാഷ്, കാരമല പോസ്റ്റ്, പൂവക്കുളം, കൂത്താട്ടുകുളം, എറണാകുളം*
◾https://dailynewslive.in/ ആഭ്യന്തരമന്ത്രി അമിത് ഷാ ബിആര്‍ അംബേദ്ക്കറെ അപമാനിച്ചെന്നാരാപിച്ച് നീല വസ്ത്രങ്ങള്‍ ധരിച്ച് രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് പ്രതിപക്ഷത്തിന്റെ പ്രതിഷേധ മാര്‍ച്ച്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ ബിജെപി പ്രതിഷേധത്തിനിടയിലേക്ക് കയറിയതോടെ പാരലമെന്റ് സംഘര്‍ഷാവസ്ഥയിലായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയേയും പ്രിയങ്കാ ഗാന്ധിയെയും ബിജെപി എംപിമാര്‍ പിടിച്ചുതള്ളിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധി ബിജെപി എം.പിമാരെ തളളിയെന്ന് ബിജെപിയും ആരോപിച്ചു.
◾https://dailynewslive.in/ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ചര്‍ച്ച ചെയ്യുന്നതിനായി ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്കി കോണ്‍ഗ്രസ്. മണിക്കം ടാഗോര്‍ എം.പി.യാണ് നോട്ടീസ് നല്‍കിയത്. അമിത്ഷാ മാപ്പുപറഞ്ഞ് മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്നാണ് നോട്ടീസിലെ ആവശ്യം.
◾https://dailynewslive.in/ എ.ഡി.ജി.പി എം.ആര്.അജിത്കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനം ഉദ്ദിഷ്ട കാര്യത്തിനുള്ള മുഖ്യമന്ത്രിയുടെ ഉപകാരസ്മരണയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. അനധികൃത സ്വത്തു സമ്പാദനത്തിലുള്ള വിജിലന്‍സ് അന്വേഷണത്തിനു പുറമെ തൃശൂര്‍ പൂരം കലക്കല്‍, ആര്.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവയിലും അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് സ്ഥാനക്കയറ്റം നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സിന്റെ X’mas, New Year Celebrations*
പുളിമൂട്ടില്‍ സില്‍ക്സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ സാമൂഹ്യ സുരക്ഷ പെന്ഷന് തട്ടിപ്പ് നടത്തിയ 6 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്പെന്ഷന്. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാര്‍ക്ക് എതിരെയാണ് നടപടി. പാര്‍ട്ട് ടൈം സ്വീപ്പര്‍ മുതല്‍ വര്‍ക്ക് ഓഫീസര്‍ വരെ നടപടി നേരിട്ടവരില്‍ ഉള്‍പ്പെടും. അനധികൃതമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരിച്ചു അടക്കാനും നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥന് അടക്കം 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യസുരക്ഷാ പെന്ഷന് കൈപ്പറ്റുന്നുവെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.
◾https://dailynewslive.in/ എന്‍.സി.പിയിലെ മന്ത്രിമാറ്റം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, എ.കെ. ശശീന്ദ്രന് മന്ത്രിസ്ഥാനത്ത് തുടരട്ടെയെന്ന് സിപിഎം തീരുമാനം. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് സി.പി.എം ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള ദേശീയ കോ ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടിനെ അറിയിച്ചു.
◾https://dailynewslive.in/ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക അടിയന്തരമായി അടയ്ക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്കിയ കെഎസ്എഫ്ഇ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് കെഎസ്എഫ്ഇ ചെയര്മാന് കെ വരദരാജന് വ്യക്തമാക്കി. നേരത്തെ തന്നെ യാതൊരു നടപടിയും ഉണ്ടാകാന്‍ പാടില്ലെന്ന് തീരുമാനം എടുത്തിരുന്നതാണെന്നും അങ്ങനയിരിക്കെ ഇത്തരത്തില്‍ നോട്ടീസ് നല്‍കിയത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️
മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ വടകര അഴിയൂര്‍ ചോറോട് 9 വയസുകാരിയായ ദൃഷാനയെ വാഹനം ഇടിച്ച് കോമാവസ്ഥയിലാക്കിയ കേസിലെ പ്രതി ഷജീലിന് മുന്‍കൂര്‍ ജാമ്യം ഇല്ല. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ജാമ്യപേക്ഷ തള്ളിയത്. അപകടം ഉണ്ടാക്കിയിട്ടും നിര്‍ത്താതെ വാഹനമോടിച്ചു, അപകട വിവരം മറച്ചുവെച്ച് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് പണം തട്ടി തുടങ്ങിയ കാര്യങ്ങളാണ് ജാമ്യത്തെ എതിര്‍ത്തു കൊണ്ടു പൊലീസ് കോടതിയില്‍ ഉന്നയിച്ചത്.
◾https://dailynewslive.in/ തൃശൂര്‍ ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ വന്‍ വേലിയേറ്റം. ശക്തമായ തിരയില്‍ കടല്‍വെളളം കരയിലേക്ക് അടിച്ചു കയറിയതിനെ തുടര്‍ന്ന് പാര്‍ക്കിങ് ഗ്രൗണ്ട് ഉള്‍പ്പെടെ വെള്ളത്തില്‍ മുങ്ങി. കഴിഞ്ഞ ആഴ്ചയും സമാനമായ രീതിയില്‍ വെള്ളം കയറിയിരുന്നു. വെള്ളം കയറിയതോടെ മത്സ്യബന്ധന യാനങ്ങള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി. റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
◾https://dailynewslive.in/ ബലാത്സംഗ കേസില്‍ മോണ്സണ് മാവുങ്കലിനെ വെറുതെ വിട്ടു. എറണാകുളം പോക്സോ കോടതിയുടേതാണ് വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ്. മോണ്‍സന്റെ മാനേജരായി ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്നായിരുന്നു കേസ്.
◾https://dailynewslive.in/ വഞ്ചിയൂരില്‍ റോഡ് തടഞ്ഞ് പൊതുയോഗം നടത്തിയതിനെ വിചിത്ര ന്യായീകരണവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്. സിപിഎം കുന്നംകുളം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി കേച്ചേരിയില്‍ നടന്ന പൊതു സമ്മേളനത്തിലാണ് വിജയരാഘവന്റെ ന്യായീകരണം. കാറില്‍ പോകേണ്ട കാര്യമുണ്ടോ നടന്നും പോകാമല്ലോയെന്നും കാറില്‍ പോകണമെങ്കില്‍ ചെറിയ കാറില്‍ പോയാല്‍ പോരേ എന്നുമായിരുന്നു വിജയരാഘവന് ചോദിച്ചത്. അല്ലെങ്കില്‍ ഇവിടെ ട്രാഫിക് ജാമില്ലേയെന്നും എല്ലാവരും കൂടി കാറില്‍ പോകാതെ നടന്നു പോകാമല്ലോയെന്നും 25 കാര്‍ പോവുമ്പോള്‍ 25 ആളുകളേ പോകുന്നുള്ളൂവെന്നതാണ് സത്യമെന്നും അദ്ദേഹം പറഞ്ഞു. റോഡിലൂടെ കാറോടിക്കാനുള്ള അവകാശം പോലെ സാധാരണക്കാര്‍ക്ക് റോഡില്‍ ജാഥ നടത്താനുള്ള അവകാശവും അനുവദിച്ച് തരണമെന്നും വിജയരാഘവന് ആവശ്യപ്പെട്ടു.
◾https://dailynewslive.in/ എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികള്‍ ഒളിവില്‍. പ്രതികള്‍ കോടതിയില്‍ കീഴടങ്ങാന്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നുവെങ്കിലും ഹാജരായില്ല. പ്രതികളായ വിഷ്ണു, അഭിമന്യു, സാനന്ത്, അതുല്‍, ധനേഷ് എന്നിവരുടെ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. ആലപ്പുഴ അഡീ. സെഷന്‍സ് കോടതി വീണ്ടും വാറണ്ട് പുറപ്പെടുവിച്ചു.
◾https://dailynewslive.in/ കൊച്ചി വെണ്ണലയില്‍ മരിച്ച അമ്മയുടെ മൃതദേഹം ആരെയും അറിയിക്കാതെ കുഴിച്ചിടാന്‍ മകന്റെ ശ്രമം. വെണ്ണല സ്വദേശി 70 വയസുള്ള അല്ലി ആണ് മരിച്ചത്. സംഭവത്തില്‍ മകന് പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥലത്ത് മൃതദേഹം മറവ് ചെയ്യാന്‍ കുഴി എടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയാണ്.
◾https://dailynewslive.in/ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ തമിഴ്നാട് – തെക്കന്‍ ആന്ധ്രപ്രദേശ് തീരത്തിന് സമീപത്തേക്കു നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
◾https://dailynewslive.in/ മോട്ടോര്‍ വാഹന നിയമം അനുസരിക്കാതെ അപകടകരമായ തരത്തില്‍ രൂപമാറ്റം വരുത്തിയ ഓട്ടോറിക്ഷ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ശബരിമല തീര്‍ത്ഥാടകരുടെ യാത്രയ്ക്കായാണ് വാഹനത്തില്‍ വലിയ തരത്തില്‍ മാറ്റം വരുത്തി റോഡിലിറക്കിയത്. യാത്രയ്ക്കിടെ ഇലവുങ്കലില്‍ വെച്ച് മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ ഉദ്യോഗസ്ഥര്‍ വാഹനം പിടിച്ചെടുത്തു. കൊല്ലം സ്വദേശികളായ ശബരിമല തീര്‍ത്ഥാടകരാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. ക്ഷേത്ര ശ്രീകോവിലിന്റെയും പതിനെട്ടാം പടിയുടെയും മാതൃക ഓട്ടോറിക്ഷയില്‍ കെട്ടിവെച്ചിരുന്നു.
◾https://dailynewslive.in/ തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും ബിജെപി സിപിഎം വിമതന് പുറത്ത്. ഇടത് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യാനായിരുന്നു സിപിഎം വിപ്പ്. എന്നാല്‍ ബ്രാഞ്ച് സെക്രട്ടറി അടക്കം സിപിഎം വിപ്പ് ലംഘിച്ചു. ഇടത് അംഗങ്ങള്‍ക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസിന്റെ മൂന്നു പ്രതിനിധികള്‍ വോട്ട് ചെയ്തു. ബ്രാഞ്ച് സെക്രട്ടറി റന്സിന്, ലോക്കല്‍ കമ്മിറ്റി അംഗം കൃഷ്ണകുമാര്‍, സിപിഎം അംഗങ്ങളായ സിസിലി,റീന തോമസ് എന്നിവരാണ് വിപ്പ് ലംഘിച്ചത്. പാര്‍ട്ടി വിപ്പു ലംഘിച്ചതില്‍ സങ്കടമുണ്ടെന്നും പാര്‍ട്ടിയിലെ ചില കീടങ്ങളാണ് ഇതിനു കാരണമെന്നും സിപിഎം നടപടി സ്വീകരിക്കാന്‍ തയ്യാറെന്നും സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പഞ്ചായത്തംഗവുമായ റന്സിന് കെ രാജന് പറഞ്ഞു.
◾https://dailynewslive.in/ പത്തനംതിട്ടയില്‍ മോഷണ കേസില്‍ കീഴ് ശാന്തിക്കാരനെ ആളു മാറി പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവം വിവാദത്തില്‍. പത്തനംതിട്ട കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ കീഴ് ശാന്തിയായ വിഷ്ണുവിനെയാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍, ആളുമാറിയാണ് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തതെന്ന് വ്യക്തമായതോടെ വിട്ടയക്കുകയായിരുന്നു. കീഴ് ശാന്തിയെ കൊണ്ടുപോയതോടെ ക്ഷേത്രത്തിലെ പൂജകള്‍ വൈകിയെന്ന് മുരിങ്ങമംഗലം ക്ഷേത്ര ഭാരവാഹികള്‍ ആരോപിച്ചു. സംഭവത്തില്‍ പൊലീസിനെതിരെ പ്രതിഷേധവും ഉയര്‍ന്നു.
◾https://dailynewslive.in/ ഉദയംപേരൂരില്‍ 100 വര്‍ഷം പഴക്കമുള്ള കണ്ടനാട് ജെബി സ്കൂളിന്റെ കെട്ടിടം തകര്‍ന്നു വീണു. ഇവിടെ 3 കുട്ടികള്‍ പഠിക്കുന്ന അങ്കണവാടിയുമുണ്ട്. കുട്ടികളെത്തുന്നതിന് മുമ്പുള്ള അപകടമായതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയാകെ നിലംപൊത്തിയിരിക്കുകയാണ്.
◾https://dailynewslive.in/ കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസിലെ പ്രതി ജോര്‍ജ് കുര്യന് കുറ്റക്കാരനാണെന്ന് കോടതി. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി നാളെ പ്രതിക്കുള്ള ശിക്ഷ വിധിക്കും. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരനേയും അമ്മാവനെയുമാണ് പ്രതി വെടിവെച്ച് കൊന്നത്. 2 വര്‍ഷത്തോളം നീണ്ടുനിന്ന വിചാരണക്കൊടുവിലാണ് പ്രതി ജോര്‍ജ് കുര്യന് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിത്.
◾https://dailynewslive.in/ മാഹിയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 42 കുപ്പി വിദേശ മദ്യം എക്സൈസ് സംഘം പിടികൂടി. സംഭവത്തില്‍ തളിപ്പറമ്പ് സ്വദേശി മുട്ടത്തില്‍ മിഥുന് എന്നയാളെ എക്സൈസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിപ്പള്ളിയിലെ വാഹന പരിശോധനയ്ക്കിടെയാണ് മദ്യം കണ്ടെത്തിയത്. രണ്ടാഴ്ചയ്ക്കിടെ 400 ലിറ്ററോളം വിദേശമദ്യമാണ് ഇത്തരത്തില്‍ പിടികൂടിയിരിക്കുന്നത്.
◾https://dailynewslive.in/ തിരൂരങ്ങാടി മൂന്നിയൂരില്‍ തേനീച്ചയുടെ കുത്തേറ്റ് സ്കൂള്‍ വിദ്യാര്‍ഥികളടക്കം മുപ്പതോളം പേര്‍ക്ക് പരിക്ക്. മൂന്നിയൂര്‍ കലംകൊള്ളിയാലിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിലുണ്ടായിരുന്ന തേനീച്ചകളാണ് കുത്തിയത്. ഇന്നലെ വൈകീട്ട് മുന്നേകാലോടെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ മുട്ടുചിറ സ്വദേശി അച്യുതനെ (76) കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
◾https://dailynewslive.in/ സിനിമ,സീരിയല്‍താരം മീനഗണേഷ് അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് ഷൊര്‍ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1976 മുതല്‍ സിനിമ സീരിയല്‍ രംഗത്ത് സജീവമായിരുന്നു മീന ഗണേഷ്. നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് മീന ഗണേഷ്. നന്ദനം, കരുമാടികുട്ടന് തുടങ്ങിയ ചിത്രങ്ങളിലെ വേഷം ശ്രദ്ധേയമായിരുന്നു.
◾https://dailynewslive.in/ ആകാശവാണി തൃശൂര്‍ സ്റ്റേഷന് ഡയറക്ടര്‍ എം. ബാലകൃഷ്ണന് (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. മുന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ഡെപൂട്ടി ഡയറക്ടര്‍ സുലഭയാണ് ഭാര്യ. ഒറ്റപ്പാലം കണ്ണിയംപുറത്ത് ജെ.കെ നഗറില്‍ തെക്കും പുറത്തെ വീട്ടില്‍ പരേതനായ രാമകുമാറിന്റേയും സ്വര്‍ണ്ണ കുമാരിയുടേയും മകനാണ്.
◾https://dailynewslive.in/ ഇടുക്കി ചേലച്ചുവട്ടില്‍ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. ചേലച്ചുവട് ആയത്തു പാടത്ത് എല്‍സമ്മ (74) ആണ് മരിച്ചത്. രാവിലെ ആറു മണിയോടെ വീട്ടില്‍ നിന്നും പള്ളിയിലേക്ക് പോകുന്നതിനിടെയാണ് ലോറിയിടിച്ചത്. ഉടന്‍ തന്നെ എല്‍സമ്മയെ ഇടുക്കി മെഡിക്കല്‍ കോളജിലും തുടര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
◾https://dailynewslive.in/ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമര്‍ശിച്ച് തമിഴ് സൂപ്പര്‍ താരവും തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റുമായ വിജയ്. അമിത് ഷായുടെ അബേദ്കര് പരാമര്‍ശത്തിനെതിരെയാണ് വിജയിന്റെ പ്രതികരണം. ചില വ്യക്തികള്‍ക്ക് അംബേദ്കറിന്റെ പേരിനോട് അലര്‍ജിയുണ്ടാകാം എന്നാണ് വിജയ് എക്സിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.
◾https://dailynewslive.in/ മുംബൈയില്‍ 13 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ട് അപകടത്തില്‍ പെട്ട മലയാളി കുടുംബം സുരക്ഷിതര്‍. പത്തനംതിട്ട സ്വദേശികളായ ജോര്‍ജ് മാത്യുവും നിഷ ജോര്‍ജ് മാത്യുവും ആറുവസയുകാരന്‍ ഏബല്‍ മാത്യുവും സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു.ആളുകളുടെ ജീവന് അപകടത്തിലാക്കും വിധം അലക്ഷ്യമായി വാഹനമോടിച്ച കുറ്റം ചുമത്തി സ്പീഡ് ബോട്ട് ഓടിച്ചയാള്‍ക്കെതിരെ കേസെടുത്തു.
◾https://dailynewslive.in/ അഹമ്മദാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഐസിയുവിനുള്ളില്‍ രോഗിയ്ക്ക് അത്ഭുത രക്ഷയുമായി സ്വയം പ്രഖ്യാപിത ആള്‍ദൈവം. മുകേഷ് ഭുവ എന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവമാണ് ഐസിയുവില്‍ അത്ഭുത രോഗശാന്തി നല്‍കിയത്. സംഭവത്തില്‍ ഗുജറാത്ത് ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച് ആശുപത്രി സൂപ്രണ്ട് സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.
◾https://dailynewslive.in/ ജമ്മു കശ്മീരിലെ രജോരി ജില്ലയെ ഭീതിയിലാഴ്ത്തി അജ്ഞാതരോഗം. കോട്രംക താലൂക്കിലെ ബാഥല്‍ ഗ്രാമത്തില്‍, ഒന്‍പതു ദിവസത്തിനിടെ രണ്ട് കുടുംബത്തിലെ എട്ടുപേര്‍ക്ക് ജീവന് നഷ്ടമായി. മരിച്ചവരില്‍ ഏഴുപേരും പതിനാലു വയസ്സിന് താഴെയുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിശോധനകള്‍ക്കായി ബയോസേഫ്റ്റി ലെവല്‍-3 മൊബൈല്‍ ലാബോറട്ടറി രജോരിയിലേക്ക് അയച്ചു.
◾https://dailynewslive.in/ ജമ്മുക്ശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. അഞ്ച് ഭീകരവാദികളെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയിലാണ് സംഭവം. ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാര്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
◾https://dailynewslive.in/ ബംഗ്ലാദേശ് – ഇന്ത്യ സായുധ സേനാ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ്. ബംഗ്ലാദേശ് സായുധ സേനയുടേയും ഇന്ത്യന്‍ സായുധ സേന പ്രതിനിധി സംഘവും 1971 ലെ യുദ്ധത്തില്‍ പങ്കെടുത്ത ഇരു രാജ്യങ്ങളില്‍ നിന്നുള്ള സൈനികരും ഒരുമിച്ചായിരുന്നു കൂടിക്കാഴ്ച. വിജയ് ദിവസ് ആഘോഷങ്ങള്‍ക്കായി ഒന്‍പതംഗ പ്രതിനിധി സംഘമാണ് ഞായറാഴ്ച കൊല്‍ക്കത്തയില്‍ എത്തിയത്.
◾https://dailynewslive.in/ സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കേരളം ക്വാര്‍ട്ടറിലെത്തി. ഒഡീഷയെ എതിരില്ലാത്ത രണ്ടു ഗോളിനു തോല്‍പ്പിച്ചാണ് ബി ഗ്രൂപ്പില്‍ രണ്ടു കളികള്‍ ബാക്കി നില്‍ക്കെ കേരളം ക്വാര്‍ട്ടറില്‍ കടന്നത്. ഡെക്കന്‍ അരീന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓരോ പകുതിയിലും ഓരോ ഗോള്‍ നേടുകയായിരുന്നു കേരളം. കേരളത്തിനായി മുഹമ്മദ് അജ്സല്‍ (40), നസീബ് റഹ്മാന് (54) എന്നിവര്‍ സ്കോര്‍ ചെയ്തു.
◾https://dailynewslive.in/ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് 24 മണിക്കൂറിനകം ചെന്നൈയില്‍ തിരിച്ചെത്തി ആര് അശ്വിന്. ഇന്ന് ചെന്നൈയില്‍ എത്തിയ അശ്വിന് വീട്ടില്‍ വന്‍ സ്വികരണമാണ് പ്രദേശവാസികള്‍ ഒരുക്കിയത്. ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റ് പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം വാര്‍ത്താസമ്മേളനത്തിനെത്തിയാണ് അശ്വിന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്.
◾https://dailynewslive.in/ യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് കുറച്ചു. 25 ബേസിക് പോയിന്റിന്റെ കുറവാണ് വരുത്തിയത്. ഇതോടെ പലിശനിരക്ക് 4.25 ശതമാനം മുതല്‍ 4.50 ശതമാനം വരെയുള്ള പരിധിയിലായി. തുടര്‍ച്ചയായി മൂന്നാം തവണയാണ് യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് കുറയ്ക്കുന്നത്. എന്നാല്‍ പ്രതീക്ഷിച്ച വെട്ടിക്കുറയ്ക്കല്‍ ഉണ്ടാവാതിരുന്നത് അമേരിക്കന്‍ ഓഹരി വിപണിയെ ബാധിച്ചു. നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. അമേരിക്കന്‍ വിപണിയുടെ ചുവടുപിടിച്ച് ഏഷ്യന്‍ വിപണിയും ഇന്ത്യന്‍ ഓഹരി വിപണിയും നഷ്ടത്തിലാണ്. 2025ല്‍ രണ്ടു തവണ കൂടി പലിശനിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്രബാങ്കിന്റെ വിലയിരുത്തല്‍. 2025 അവസാനത്തോടെ 3.75 ശതമാനം മുതല്‍ നാലുശതമാനം വരെയുള്ള പരിധിയിലേക്ക് പലിശനിരക്ക് കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം പണപ്പെരുപ്പനിരക്ക് ആശങ്കയായി തുടരുന്നതായി യുഎസ് ഫെഡറല്‍ റിസര്‍വ് അറിയിച്ചു. 2025ല്‍ പണപ്പെരുപ്പനിരക്ക് 2.5 ശതമാനമായിരിക്കും. സെപ്റ്റംബറില്‍ 2.1 ശതമാനമായിരുന്നു. പണപ്പെരുപ്പനിരക്ക് രണ്ടുശതമാനത്തില്‍ എത്തിക്കുക എന്നതാണ് കേന്ദ്രബാങ്കിന്റെ ലക്ഷ്യം.
◾https://dailynewslive.in/ പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ സീരീസ് ഫോണുകള്‍ ജനുവരി ഏഴിന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. 13 സീരീസില്‍ വണ്‍പ്ലസ് 13, വണ്‍പ്ലസ് 13ആര് എന്നി ഫോണുകളാണ് വിപണിയില്‍ എത്തുക. ഇതിനോടകം തന്നെ ചൈനയില്‍ ഈ ഫോണ്‍ അവതരിപ്പിച്ച് കഴിഞ്ഞു. ഒക്ടോബറിലാണ് ചൈനയില്‍ ഫോണ്‍ ലോഞ്ച് ചെയ്തത്. പുതിയ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ് ആണ് ഇതിന് കരുത്ത് പകരുക. ബ്ലാക്ക് എക്ലിപ്സ്, ആര്‍ട്ടിക് ഡോണ്‍, മിഡ്നൈറ്റ് ഓഷ്യന്‍ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാകും. ഫോണിന്റെ പിന്നില്‍ മൈക്രോ-ഫൈബര്‍ വീഗന്‍ ലെതര്‍ ഡിസൈന്‍ ആണ് മിഡ്നൈറ്റ് ഓഷ്യന്‍ വേരിയന്റിന്റെ ഫീച്ചര്‍. അതേസമയം ആര്‍ട്ടിക് ഡോണ്‍ വേരിയന്റില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ട്. നനഞ്ഞ കൈ ഉപയോഗിച്ച് പോലും ഫോണ്‍ ഉപയോഗിക്കാന്‍ കഴിയുന്നവിധമാണ് സംവിധാനം. ശൈത്യകാലത്തും ഫോണ്‍ സുഗമമായി ഉപയോഗിക്കാന്‍ കഴിയുംവിധം ഗ്ലൗസ് കോംപാറ്റിബിലിറ്റി ഫീച്ചറും ഇതിലുണ്ട്. ഡൈനാമിക് ഹൈ റിഫ്രഷ് റേറ്റ് സാങ്കേതികവിദ്യയാണ് മറ്റൊരു പ്രത്യേകത.
◾https://dailynewslive.in/ ഈ മാസം 20ന് തിയേറ്ററുകളിലേക്കെത്തുന്ന സുരാജ് വെഞ്ഞാറമ്മൂടിന്റെ ‘ഇഡി – എക്സ്ട്രാ ഡീസന്റി’ന്റെ പ്രീ റിലീസ് ടീസര്‍ റിലീസായി. ചിത്രം ഒരു കോമഡി എന്റര്‍ടെയ്നറെന്ന് ടീസറില്‍ വ്യക്തമാണ്. ക്രിസ്തുമസ് റിലീസില്‍ കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാകാനുള്ള ചേരുവകളുള്ള ചിത്രം ഇ ഡി യുടെ ട്രെയ്ലറും ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. സുരാജ് വെഞ്ഞാറമൂട്, ഗ്രേസ് ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹന്‍ എന്നിവരുടെ ഫണ്‍ കോമ്പോയാണ് സിനിമയുടെ ഹൈലൈറ്റ്. ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്. പ്രമുഖ നിര്‍മ്മാതാവായ ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേര്‍ന്നാണ് ഇ ഡി -എക്സ്ട്രാ ഡീസന്റിന്റെ നിര്‍മ്മാണം. വിനയപ്രസാദ്, റാഫി, സുധീര്‍ കരമന, ദില്‍ന പ്രശാന്ത്, അലക്സാണ്ടര്‍, ഷാജു ശ്രീധര്‍, സജിന്‍ ചെറുകയില്‍, വിനീത് തട്ടില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾https://dailynewslive.in/ സൗബിന് ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘പ്രാവിന്കൂട് ഷാപ്പ്’ എന്ന സിനിമയുടെ ട്രെയ്ലര് പുറത്ത്. ഒരു കള്ളുഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും, തുടര്‍ന്നുള്ള അന്വേഷണവും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്ന സൂചനയാണ് ട്രെയ്ലര് നല്‍കുന്നത്. നിഗൂഢത നിറഞ്ഞ ഷോട്ടുകളും ഡയലോഗുകളും സമന്വയിപ്പിച്ചു കൊണ്ട് ഒരുക്കിയിരിക്കുന്ന ട്രെയ്ലര് ചിത്രം കാണാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കും വിധത്തിലുള്ളതാണ്. ട്രെയ്ലറിലെ വിഷ്ണു വിജയിയുടെ വിസ്മയിപ്പിക്കുന്ന സംഗീതവും ശ്രദ്ധേയമാണ്. ഡാര്‍ക്ക് ഹ്യൂമര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രം ജനുവരി 16-നാണ് തിയറ്ററുകളില്‍ എത്തുക. അന്‍വര്‍ റഷീദ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്തും തൃശൂരുമായാണ് ചിത്രീകരിച്ചത്. ചാന്ദ്നി ശ്രീധരന്, ശിവജിത് പത്മനാഭന്, ശബരീഷ് വര്‍മ്മ, നിയാസ് ബക്കര്‍, രേവതി, വിജോ അമരാവതി, രാംകുമാര്‍, സന്ദീപ്, പ്രതാപന് കെ.എസ് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
◾https://dailynewslive.in/ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ കാവസാക്കി ഇന്ത്യ പുതിയ 2025 നിഞ്ച 1100 എസ്എക്സ് സ്പോര്‍ട്സ് ടൂറര്‍ ബൈക്ക് രാജ്യത്ത് അവതരിപ്പിച്ചു. 2025 കാവസാക്കി നിഞ്ച 1100 എസ്എക്സ് ന് 13.49 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ഇത് നിരവധി നവീകരണങ്ങളോടെയാണ് വരുന്നത്. ഇതില്‍ പ്രധാനം ഒരു വലിയ പവര്‍ട്രെയിന്‍ ആണ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഡീലര്‍മാര്‍ പുതിയ സ്പോര്‍ട്സ് ടൂററിനായി ബുക്കിംഗ് ആരംഭിച്ചു. അടുത്ത വര്‍ഷം ആദ്യം ഡെലിവറികള്‍ ആരംഭിക്കും. 2025 കവാസാക്കി നിഞ്ച 1100 എസ്എക്സ് സ്പോര്‍ട്സ് ടൂററിന്റെ അഞ്ചാം തലമുറ ആണിത്. മുമ്പത്തെ 1043 സിസി മോട്ടോറിനേക്കാള്‍ വലിയ 1099 സിസി ഇന്‍ലൈന്‍ 4-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനിലാണ് ഇത് ഇപ്പോള്‍ വരുന്നത്. ഈ എഞ്ചിന് 135 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്നു, അതായത് 142 ബിഎച്ച്പിയില്‍ താഴെ. ടോര്‍ക്ക് 111 ബിഎച്ച്പിയില്‍ നിന്ന് 113 ബിഎച്ച്പിയായി ഉയര്‍ന്നു. പുതിയ നിഞ്ച 1100 എസ്എക്സ് ഒരൊറ്റ മെറ്റാലിക് മാറ്റ് ഗ്രാഫൈറ്റ് സ്റ്റീല്‍ ഗ്രേ/മെറ്റാലിക് ഡയാബ്ലോ ബ്ലാക്ക് കളര്‍ സ്കീമില്‍ ലഭ്യമാകും.
◾https://dailynewslive.in/ ബ്രിട്ടീഷ് കിരാതഭരണത്തിനെതിരേ പോരാടാന്‍ തങ്ങളുടെ ജീവിതം മാറ്റിവെച്ചവര്‍, ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യസമരത്തില്‍ നെല്സന് മണ്ടേലയോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പോരാടിയവര്‍. ബില്ലി നായര്‍, പോള്‍ ജോസഫ് എന്നീ രണ്ടു മലയാളികള്‍. ഇരുപതു വര്‍ഷത്തോളം ബില്ലി നായര്‍ തടവുശിക്ഷ അനുഭവിച്ചപ്പോള്‍ പോള്‍ ജോസഫിന് പോലീസ് ലോക്കപ്പുകളില്‍നിന്ന് കൊടിയമര്‍ദ്ദനം ഏല്ക്കേണ്ടിവന്നു. ഇതവരുടെ കഥയാണ്. ഒപ്പം ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രവും. ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യസമരനായകന് നെല്സന് മണ്ടേലയുടെ അനുയായികളായിരുന്ന രണ്ടു മലയാളികളുടെ പോരാട്ടജീവിതം. ‘മണ്ടേലയോടൊപ്പം പോരാടിയ രണ്ടു മലയാളികള്‍’. ജി. ഷഹീദ്. മാതൃഭൂമി. 229 രൂപ.
◾https://dailynewslive.in/ പൂച്ചകളെ വളര്‍ത്തുന്നത് വരും കാലങ്ങളില്‍ പൊതുജനാരോഗ്യത്തിന് വെല്ലിവിളിയാകാമെന്ന് പഠനം. ആഗോളതലത്തില്‍ ദശലക്ഷക്കണക്കിന് പക്ഷികളെ ബാധിച്ച എച്ച്5എന്‍1വൈറസുകളുടെ വാഹകരായി പൂച്ചകള്‍ മാറാമെന്ന് പിറ്റ്സ്ബെര്‍ഗ് സര്‍വകലാശാല ഗവേഷകരുടെ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. 2008-ല്‍ പൊട്ടിപ്പുറപ്പെട്ട എച്ച്1എന്‍1 പക്ഷിപ്പനിയുടെ പ്രധാന വാഹകരായ പന്നികള്‍ക്ക് സമാനമായി തരത്തില്‍ പൂച്ചകളുടെ കോശങ്ങളും വൈറസുകളെ സ്വീകരിക്കാനും മ്യൂട്ടേഷന് അനുവദിക്കുകയും ചെയ്യുന്നതായി ടെയ്ലര് ആന്‍ഡ് ഫ്രാന്‍സിസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു. പൂച്ചകളുമായി മനുഷ്യര്‍ കൂടുതല്‍ ഇടപെടുന്നതിനാല്‍ പൂച്ചകളില്‍ ഒന്നോ രണ്ടോ തവണ മ്യൂട്ടേഷന് സംഭവിച്ച വൈറസ് മനുഷ്യരിലേക്ക് എത്താനുള്ള സാധ്യത വളരെ വലുതാണെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. പൂച്ചകളുടെ കോശങ്ങള്‍ വൈറസുകളെ കൂടിച്ചേരാനും പരിവര്‍ത്തനം ചെയ്യാനും അനുവദിക്കുന്നു, ഇത് മനുഷ്യരില്‍ പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്ന പുതിയ ഇനങ്ങള്‍ സൃഷ്ടിക്കുന്നു. പൂച്ചകളില്‍ എച്ച്5എന്‍1 വൈറസിന്റെ തുടര്‍ച്ചയായ എക്സ്പോഷന്, വൈറല്‍ രക്തചംക്രമണം, മ്യൂട്ടേഷന് എന്നിവ പകര്‍ച്ചവ്യാധിക്കും പൊതുജനാരോഗ്യത്തിനും കാര്യമായ ആശങ്കകള്‍ ഉയര്‍ത്തുമെന്നും ഗവേഷകര്‍ പറയുന്നു. എച്ച്5എന്‍1 ബാധിച്ച് ചത്ത പൂച്ചയുടെ തലച്ചോറ്, ശ്വാസകോശം, ആമാശയം എന്നിവയില്‍ നിന്നെടുത്ത സാമ്പിളുകളില്‍ പന്നികള്‍ക്ക് സമാനമായി അവയുടെ കോശങ്ങളെ സസ്തനികളില്‍ നിന്നും പക്ഷികളിലും നിന്നുമുള്ള ഇന്‍ഫ്ലുവന്‍സ വേഗത്തില്‍ ബാധിക്കാന്‍ സാധ്യതയുള്ളതായി കണ്ടെത്തി. രോഗം ബാധിച്ച പൂച്ചകളില്‍ മ്യൂട്ടേഷന് സംഭവിച്ച വൈറസ് ശ്വസന, ദഹനനാളങ്ങളിലൂടെ പുറന്തള്ളപ്പെടാനും മനുഷ്യരിലേക്ക് വേഗം പകരാനുമുള്ള സാധ്യതയുണ്ടെന്ന് പഠനം മുന്നറിയിപ്പ് നല്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 85.08, പൗണ്ട് – 107.38. യൂറോ – 88.49, സ്വിസ് ഫ്രാങ്ക് – 94.70, ഓസ്ട്രേലിയന്‍ ഡോളര്‍ – 53.08, ബഹറിന്‍ ദിനാര്‍ – 225.66, കുവൈത്ത് ദിനാര്‍ -276.27, ഒമാനി റിയാല്‍ – 220.99, സൗദി റിയാല്‍ – 22.65, യു.എ.ഇ ദിര്‍ഹം – 23.16, ഖത്തര്‍ റിയാല്‍ – 23.07, കനേഡിയന്‍ ഡോളര്‍ – 59.07.