◾https://dailynewslive.in/ സ്ത്രീത്വത്തെ അപമാനിച്ചതിന് ആരോപണ വിധേയര്‍ക്കെതിരെ കേസ് എടുക്കാമെന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ. ഐപിസി 354 പ്രകാരം കേസ് എടുക്കാമെന്ന പരാമര്‍ശം സ്വകാര്യത കണക്കിലെടുത്ത് പുറത്ത് വിടാതിരുന്ന ഭാഗത്താണുളളത്. വിദേശ ഷോകളുടെ പേരിലും നടികള്‍ക്ക് നേരെ ലൈംഗിക ചൂഷണമുണ്ടായെന്നും ഹേമാ കമ്മിറ്റിക്ക് നടികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
◾https://dailynewslive.in/ സംസ്ഥാനത്ത് സിനിമ നയ രൂപീകരണത്തിന് കണ്‍സള്‍ട്ടന്‍സി ഉണ്ടാക്കാന്‍ സാംസ്കാരിക വകുപ്പ് ഒരു കോടി രൂപ അനുവദിച്ചു. മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് വിവരങ്ങള്‍ ശേഖരിക്കാനാണ് കണ്‍സള്‍ട്ടന്‍സി. ഈ മാസം അഞ്ചിനാണ് ചലച്ചിത്ര വികസന കോര്പ്പറേഷന് എംഡി മന്ത്രി സജി ചെറിയാന് ഇതുസംബന്ധിച്ച കത്ത് നല്‍കിയത്. തുടര്‍ന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ തുക അനുവദിക്കുകയായിരുന്നു.
*
class="selectable-text copyable-text x117nqv4">കെ.എസ്.എഫ്.ഇ**സ്ക്രീന്‍ ഷോട്ട് മത്സരം*
സ്ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന് കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഓഗസ്റ്റ് 19 ലെ വിജയി : ലക്ഷ്മി മേനോന്, ഗുഞ്ജന്‍, ജി.ഐ.ഡി.സി, വാപി, വല്‍സാദ്, ഗുജറാത്ത്*
◾https://dailynewslive.in/ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി മന്ത്രി സജി ചെറിയാന്. കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്ളത് 24 നിര്‍ദേശങ്ങളാണ്. അത് സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്. എല്ലാ സംഘടനകളുമായും സംസാരിച്ചു. അതിന്റെ തുടര്‍ച്ചയാണ് നവംബറില്‍ നടക്കുന്ന കോണ്‍ക്ലേവ്. തുടര്‍ നടപടി നിയമപരമായി പരിശോധിക്കുമെന്നും പരാതി ഉണ്ടെങ്കില്‍ കേസെടുക്കുമെന്നും മന്ത്രി പ്രതികരിച്ചു.
◾https://dailynewslive.in/ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ മുതിര്‍ന്ന വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. നടന്നത് കുറ്റകൃത്യമാണെന്നും അത് അന്വേഷിച്ചേ മതിയാവൂ എന്നും അദ്ദേഹം പറഞ്ഞു. ഗുരുതരമായ കുറ്റകൃത്യം നടന്നിട്ട് സിനിമ കോണ്‍ക്ലേവ് ആണോ നടത്തുന്നതെന്നും സംസ്കാരിക മന്ത്രി ആരെയാണ് വിഡ്ഢിയാക്കുന്നതെന്നും സതീശന് ചോദിച്ചു. സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്നും വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സതീശന് ആരോപിച്ചു.
◾https://dailynewslive.in/ ലൈംഗിക പീഡനമടക്കം ഗുരുതര പരാമര്‍ശങ്ങളടങ്ങിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ചിട്ടും കഴിഞ്ഞ നാലര വര്‍ഷത്തോളം കാലം ഒന്നും ചെയ്യാതിരുന്നത് ക്ഷമിക്കാനാകാത്ത തെറ്റെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നത് ഞെട്ടലുണ്ടാക്കുന്നതാണെന്നും ഇത്രകാലം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടി എടുക്കാത്തത് ശരിയായില്ലെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.
*നൂറാം ഓണം ആഘോഷമാക്കി പുളിമൂട്ടില്‍ സില്‍ക്സ്*
മലയാളികളുടെ വിവാഹ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ പുളിമൂട്ടില്‍ സില്‍ക്സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷത്തോടൊപ്പം നൂറാം ഓണാഘോഷവും. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്പങ്ങള്ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂര്‍ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷത്തോടൊപ്പം നൂറാം ഓണാഘോഷവും. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് :
www.pulimoottilonline.com◾https://dailynewslive.in/ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം നിയമനടപടി സ്വീകരിക്കുന്നതില്‍ തടസങ്ങളുണ്ടെന്ന് മുന്‍ സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന്. ആകാശത്ത് നിന്ന് എഫ് ഐ ആര് ഇടാനാകില്ല. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചിട്ടില്ല. പൂഴ്ത്തിവെക്കാന്‍ മാത്രം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒന്നുമില്ല. റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ഡബ്ല്യൂസിസി സ്ഥാപക അംഗം തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും ബാലന് വെളിപ്പെടുത്തി. പൊതുവായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമ നടപടിയെടുക്കാനാകില്ലെന്നും ബാലന് വിശദീകരിച്ചു.
◾https://dailynewslive.in/ സാംസ്കാരിക വകുപ്പും സര്‍ക്കാരും ഹേമ കമ്മീഷന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇതില്‍ ഗതാഗത മന്ത്രിയ്ക്ക് കാര്യമില്ലെന്നും കെബി ഗണേഷ് കുമാര്‍. സിനിമ നടന് കൂടിയായ മന്ത്രി കെബി ഗണേഷ് കുമാര്‍ ഹേമ കമ്മീഷന് റിപ്പോര്‍ട്ടിലെ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച പരാമര്‍ശങ്ങളില്‍ കൂടുതല്‍ പ്രതികരിക്കാനും തയ്യാറായില്ല. എന്തെങ്കിലും പറഞ്ഞ് വിവാദത്തിനില്ലെന്നും ചില കാര്യങ്ങള്‍ മാത്രം ഹൈലൈറ്റ് ചെയ്ത് ചാടേണ്ടെന്നും മന്ത്രി പറഞ്ഞു.
◾https://dailynewslive.in/ കുറ്റവാളികളുടെ പേര് പുറത്തു പറയാത്ത ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും കുറ്റകൃത്യം ചെയ്തവരുടെ പേരുകള്‍ പുറത്ത് വിടണമെന്നും എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ സാറാ ജോസഫ്. പുറത്തുവന്ന ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിശദാംശങ്ങള്‍ ഒന്നുമില്ല. അതൊരു പുക പോലെയാണെന്നും സാറാ ജോസഫ് പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ഓണം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️
ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*
ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം സ്ത്രീ പീഡകരെ സംരക്ഷിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. സ്ത്രീകള്‍ക്കെതിരായ അതിക്രമം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ കേസെടുക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. എന്നാല്‍ പരാതി ലഭിച്ചാല്‍ മാത്രമെ കേസെടുക്കുയെന്ന ബാലിശമായ വാദം അപഹാസ്യമാണ്. സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകള്‍ക്ക് പോലും നീതി ഉറപ്പാക്കാന്‍ കഴിയാത്ത സിപിഎമ്മില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ സ്ക്രീനില്‍ നമ്മള് ആരാധിക്കുന്നവര്‍ സ്ക്രീനിന് പുറത്ത് കശ്മലന്മാരാണെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ മനസിലായിയെന്ന് കെ മുരളീധരന്. തെറ്റ് ചെയ്തവരുടെ പേര് പുറത്ത് പറഞ്ഞില്ലെങ്കില്‍ മാന്യന്മാരും സംശയ നിഴലിലാകുമെന്നും, തെറ്റ് ചെയ്തവരുടെ പേര് പുറത്ത് വിടാതിരിക്കാന്‍ സര്‍ക്കാരിന് എന്താണ് ഇത്ര താത്പര്യമെന്നും അദ്ദേഹം ചോദിച്ചു.
◾https://dailynewslive.in/ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ ലഘൂകരിച്ച് കാണരുതെന്ന് സംവിധായകന് വിനയന്. ഈ റിപ്പോര്‍ട്ടിനെ ഗൗരവത്തോടെ എടുത്തില്ലെങ്കില്‍ അത് സിനിമ മേഖലയെ പിന്നോട്ട് നയിക്കുമെന്ന് വിനയന് പ്രതികരിച്ചു. മലയാള സിനിമയില്‍ ഈ റിപ്പോര്‍ട്ട് കൊണ്ട് അതിക്രമങ്ങള്‍ കാണിക്കുന്നവരുടെ ബലം കുറയും എന്ന് വിനയന് പറഞ്ഞു. യൂണിയന് ഉണ്ടാക്കിയപ്പോള്‍ മുതല്‍ താന്‍ ചിലരുടെ കണ്ണിലെ കരടായി. അന്ന് തന്നെ ഒതുക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ പവര്‍ ഗ്യാങ്ങായി ഇരിക്കുന്നത് എന്നതാണ് ഖേദകരമെന്നും വിനയന് കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ ഒരു നടനെയും താന്‍ ഒതുക്കിയിട്ടില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. അങ്ങനെ ഒരു പരാതി ഉണ്ടെങ്കില്‍ ആ നടന് ആരാണെന്ന് പറയട്ടെയെന്നും സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടോയെന്ന് അറിയില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ചിലര്‍ പുരയ്ക്ക് തീ പിടിച്ചപ്പോള്‍ വാഴ വെട്ടാന്‍ നടക്കുകയാണ്. തന്നെയും പല സിനിമകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പത്തനാപുരത്ത് പറഞ്ഞു.
◾https://dailynewslive.in/ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സ്പേസ് ഓഡിറ്റ് നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ ചേര്‍ന്ന് സ്പേസ് ഓഡിറ്റ് നടത്തി സുരക്ഷിതത്വം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
◾https://dailynewslive.in/ കോടികളുടെ കുടിശ്ശിക വന്നതോടെ മോട്ടോര്‍ വാഹനവാഹന വകുപ്പിനുള്ള സേവനം അവസാനിപ്പിച്ച് സി ഡിറ്റ്. എംവിഡി 9 മാസത്തെ കുടിശ്ശിക തന്നു തീര്‍ക്കാനുണ്ടെന്നാണ് സി-ഡിറ്റ് വിശദീകരണം. ഈ മാസം 17 മുതലാണ് താല്‍ക്കാലിക ജീവനക്കാരെ പിന്‍വലിക്കുകയും സേവനം അവസാനിപ്പിക്കുകയും ചെയ്തത്.
◾https://dailynewslive.in/ 2018ല്‍ ജസ്നയെ കാണാതാകുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് മുണ്ടക്കയത്തെ ലോഡ്ജില്‍വെച്ച് കണ്ടെന്ന് ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തലിന്റെ കൂടുതല്‍ വിവരങ്ങള്‍ തേടി തിരുവനന്തപുരത്തുനിന്നുളള സിബിഐ ഉദ്യോഗസ്ഥര്‍ മുണ്ടക്കയത്തെത്തും. ലോഡ്ജില്‍ കണ്ടത് ജെസ്നയെത്തന്നെയാണോ, ജസ്നയുടെ തിരോധാനത്തിന് ഈ സംഭവവുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാകും പരിശോധിക്കുക.
◾https://dailynewslive.in/ മലപ്പുറം ജില്ലാ പൊലീസ് അസോസിയേഷന് സമ്മേളനത്തില്‍ എസ്പി എത്താന്‍ വൈകിയതില്‍ പ്രകോപിതനായി പിവി അന്‍വര്‍ എംഎല്‍എ. എംഎല്‍എയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ പരിപാടിയിലെ മുഖ്യപ്രഭാഷകനായിരുന്ന എസ്പി എസ് ശശിധരന് പ്രസംഗത്തിന് തയ്യാറാവാതെ വേദി വിട്ടു. ഐപിഎസ് ഓഫീസര്‍മാരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് ആകെ നാണക്കേടാണെന്ന് പറഞ്ഞുകൊണ്ടാണ് പിവി അന്‍വര്‍ എംഎല്‍എ വിമര്‍ശനം നടത്തിയത്. തുപ്പലിറക്കി ദാഹം തീര്‍ക്കുന്ന സര്‍ക്കാരല്ല ഇത്. പെറ്റിക്കേസിനായി പൊലീസിന് ക്വാട്ട നിശ്ചയിച്ചിരിക്കുകയാണെന്നും അന്‍വര്‍ എംഎല്‍എ ആരോപിച്ചു. തന്റെ പാര്‍ക്കിലെ രണ്ടായിരത്തിലധികം കിലോ ഭാരം വരുന്ന റോപ് മോഷണം പോയി. എട്ട് മാസം കഴിഞ്ഞിട്ടും ഇതുവരെ പ്രതികളെ പിടിച്ചിട്ടില്ല, തെളിവ് സഹിതം നിയമസഭയില്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കുമെന്നും പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു.
◾https://dailynewslive.in/ കെടിഡിസി ചെയര്മാന് സ്ഥാനം രാജിവയ്ക്കില്ലെന്നും തനിക്കെതിരെ പുറത്ത് വരുന്ന വാര്‍ത്തയുടെ അച്ഛന് ആരാണെന്ന് കണ്ടെത്തണമെന്നും സിപിഎം നേതാവ് പി കെ ശശി. പാര്‍ട്ടി നടപടി വിശദീകരിക്കേണ്ട ബാധ്യതയില്ലെന്നും പാര്‍ട്ടി വിഷയം മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യാനില്ലെന്നും തനിക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടോ ഇല്ലയോ എന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ പറയുമെന്നും ശശി പറഞ്ഞു.
◾https://dailynewslive.in/ ലക്ഷദ്വീപ് സമൂഹങ്ങളില്‍പ്പെട്ട കവരത്തി, ആന്ത്രോത്ത്, കല്പേനി എന്നിവിടങ്ങളിലേക്കുള്ള അഗ്നിരക്ഷാ സേനക്കുള്ള പുതിയ വാഹനങ്ങള്‍ ബേപ്പൂരില്‍ എത്തിച്ചു. എല്ലാവിധ ആധുനിക സൗകര്യങ്ങളും, സംവിധാനങ്ങളും ഒരുക്കിയിട്ടുള്ള വാഹനങ്ങള്‍ ഹരിയാനയില്‍ നിന്നും റോഡ് മാര്‍ഗമാണ് ഇവിടെ എത്തിച്ചത്.
◾https://dailynewslive.in/ മലപ്പുറം പെരിന്തല്‍മണ്ണയില്‍ വന്‍ ലഹരിവേട്ട. 104 ഗ്രാം എംഡിഎംഎ യുമായി എയ്ഡഡ് സ്ക്കൂള് മാനേജരടക്കം രണ്ടു പേര് പിടിയിലായി. തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശികളായ ചോലപൊറ്റയില്‍ ദാവൂദ് ഷമീല്‍ , ഷാനിദ് എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. അറസ്റ്റിലായ ദാവൂദ് ഷെമീല്‍ എയ്ഡഡ് സ്കൂളിന്റെ മാനേജരാണ്.
◾https://dailynewslive.in/ അത്തോളി കൂമുള്ളിയില്‍ ജനവാസ മേഖലയില്‍ കടുവയെ കണ്ടെന്ന് സംശയം. ഇന്നലെ രാത്രിയാണ് വന്യജീവിയെ വിദ്യാര്‍ത്ഥി കണ്ടത്. വനപാലകരടക്കം തെരച്ചില്‍ നടത്തിയെങ്കിലും കടുവയുടേതെന്ന് കരുതുന്ന അടയാളങ്ങള്‍ കണ്ടെത്താനായില്ല. വിദ്യാര്‍ത്ഥി എടുത്ത ഫോട്ടോ പരിശോധിച്ചതില്‍ നിന്നും കടുവ അല്ലെന്ന് പറയാനും കഴിയാത്ത അവസ്ഥയിലാണ് വനപാലകര്‍.
◾https://dailynewslive.in/ തൃശൂര്‍ കുട്ടനെല്ലൂര്‍ സഹകരണ തട്ടിപ്പ് കേസില്‍ നടപടിയുമായി സിപിഎം. ഒല്ലൂര്‍ ഏരിയാ സെക്രട്ടറി കെപി പോള്‍, ഡിവൈഎഫ്ഐ നേതാവ് റിക്സണ് പ്രിന്‍സ് എന്നിവരോട് സിപിഎം വിശദീകരണം തേടി. വ്യാഴാഴ്ച്ച ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനമുണ്ടാകും. 32 കോടി രൂപയുടെ തട്ടിപ്പില്‍ കുട്ടനെല്ലൂര്‍ ബാങ്കിനെതിരെ ഇഡി അന്വേഷണം ആരംഭിച്ചു.
◾https://dailynewslive.in/ മുതലപ്പൊഴി പെരുമാതുറയില്‍ വീണ്ടും വള്ളം മറിഞ്ഞു. വലിയ തിരയില്‍പ്പെട്ട് വള്ളം രണ്ടായി പിളരുകയായിരുന്നു. ഇന്ന് രാവിലെ രണ്ട് വള്ളങ്ങള്‍ മറിഞ്ഞ് അപകടമുണ്ടായതിന് പിന്നാലെയാണ് മൂന്നാമത് വീണ്ടും അപകടം സംഭവിച്ചത്. വള്ളത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി.
◾https://dailynewslive.in/ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ വയറുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എട്ടു വയസുകാരന് മരിച്ചു. കാട്ടാക്കട സ്വദേശി ഗിരീഷ് – മനീഷ ദമ്പതികളുടെ മകന് ആദിത്യനാണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
◾https://dailynewslive.in/ കോഴിക്കോട് കക്കാടംപൊയില്‍ റോഡിലെ ആനക്കല്ലുംപാറയില്‍ ഇന്നലെ വൈകീട്ട് കാര്‍ നിയന്ത്രണം വിട്ട് കലുങ്കിലിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. കൊടുവള്ളി മുക്കിലങ്ങാടി കുന്നത്ത്പറമ്പ് സ്വദേശിനി ഫാത്തിമ മഖ്ബൂലയാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന കല്ലുരുട്ടി ചക്കിട്ടക്കണ്ടി സ്വദേശി മുഹമ്മദ് മുന്‍ഷിഖ് പരിക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
◾https://dailynewslive.in/ യുഎഇയിലെ അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. തൃശൂര്‍ എങ്ങണ്ടിയൂര്‍ ഏത്തായ് കിഴക്ക് ലൈനിന് നഗറില്‍ ചക്കാമഠത്തില്‍ ഷൈജുവിന്റെയും മേനോത്തുപറമ്പില്‍ ശ്രീവത്സയുടെയും മകന് പ്രണവാണ് മരിച്ചത്. കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.
◾https://dailynewslive.in/ കൊല്‍ക്കത്തയിലെ ആര്.ജി കര് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സംഭവത്തില്‍ പൊലീസ് എന്തുചെയ്യുകായിരുന്നുവെന്ന് സുപ്രീം കോടതി. പൊലീസിന്റെ ഭാഗത്ത് നിന്ന് സമയബന്ധിതമായ നടപടി ഉണ്ടായില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. കൊലപാതകം നടന്ന ആശുപത്രിയില്‍ അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി നിന്നുവെന്നും കൊലപാതകം ആത്മഹത്യയായി വരുത്തി തീര്‍ക്കാന്‍ വരെ ശ്രമമുണ്ടായിയെന്നും കോടതി ചൂണ്ടിക്കാട്ടി.
◾https://dailynewslive.in/ കൊല്‍ക്കത്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ദേശീയ ദൗത്യസംഘത്തിന് സുപ്രീംകോടതി രൂപം നല്കി. ഡോക്ടര്‍മാര്‍ക്കെതിരായ അക്രമം തടയാന്‍ കേരളത്തിലടക്കം നിയമമുണ്ടെങ്കിലും മെഡിക്കല്‍ രംഗത്തെ സുരക്ഷ വീഴ്ച തടയാനാവുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. കൊല്‍ക്കത്ത സംഭവത്തില്‍ വ്യാഴാഴ്ച തല്‍സ്ഥിതി അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സിബിഐയോട് കോടതി നിര്‍ദ്ദേശിച്ചു.
◾https://dailynewslive.in/ കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി സഞ്ജയ് റോയിയെ നുണപരിശോധന നടത്താന്‍ സിബിഐ നീക്കം. നേരത്തെ, പ്രതിയെ മനഃശാസ്ത്ര പരിശോധന നടത്തിയിരുന്നു. കേസിലെ പ്രതിയുടെ പങ്കാളിത്തം എത്രത്തോളമെന്ന് വ്യക്തമാകാന്‍ നുണ പരശോധനയിലൂടെ സാധിക്കുമെന്നാണ് സിബിഐ കരുതുന്നത്.
◾https://dailynewslive.in/ കൊല്‍ക്കത്തയിലെ ആര്‍ജി കര് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തെ ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ലഘൂകരിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് സൗരവ് ഗാംഗുലിയെ രൂക്ഷമായി വിമര്‍ശിച്ച് ആരാധകര്‍. വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ തന്റെ എക്സിലെ പ്രൊഫൈല്‍ ചിത്രം കറുപ്പാക്കി ഇരയോടും കുടുംബത്തിനോടും ഗാംഗുലി ഐക്യദാര്‍ഢ്യം അറിയിച്ചു.
◾https://dailynewslive.in/ മേഘാലയയില്‍ മൂന്ന് എംഎല്‍എമാരെ കൂടി കോണ്‍ഗ്രസിന് നഷ്ടമായി. നിലവില്‍ പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസിലെ മൂന്ന് എംഎല്‍എമാരാണ് തിങ്കളാഴ്ച നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഇതോടെ നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എ ഒരാള്‍ മാത്രമായി. ഇതോടെ 60 അംഗ നിയമസഭയില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി അംഗങ്ങളുടെ എണ്ണം 31ആയി.
◾https://dailynewslive.in/ തമിഴ്നാട് ബിഎസ്പി അധ്യക്ഷന്‍ കെ ആംസ്ട്രോങ്ങിന്റെ കൊലപാതകത്തില്‍ കുപ്രസിദ്ധ ഗുണ്ട ആര്‍ക്കോട്ട് സുരേഷിന്റെ ഭാര്യ എസ് പോര്‍ക്കൊടി അറസ്റ്റില്‍. ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിനായുള്ള ക്വട്ടേഷന്‍ പണം പോര്‍ക്കൊടിയുടെ അക്കൗണ്ടിലൂടെയായിരുന്നു കൈകാര്യം ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നത്.
◾https://dailynewslive.in/ ഘടകകക്ഷികളില്‍ നിന്നും പ്രതിപക്ഷത്തു നിന്നും എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന ലാറ്ററല്‍ എന്‍ട്രി നിയമനങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ട്. പരസ്യം പിന്‍വലിക്കാന്‍ യുപിഎസ്സിക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. വിവിധ മന്ത്രാലയങ്ങളിലെ പ്രധാന തസ്തികകളില്‍ കോണ്‍ട്രാക്ട് ലാറ്ററല്‍ എന്‍ട്രി നിയമനങ്ങള്‍ നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ ഉന്നയിച്ചത്.
◾https://dailynewslive.in/ പെണ്‍കുട്ടികള്‍ ലൈംഗികാസക്തി നിയന്ത്രിക്കണം എന്ന കല്‍ക്കത്ത ഹൈക്കോടതി പരാമര്‍ശം സുപ്രീം കോടതി റദ്ദാക്കി. ഹൈക്കോടതി വിധിയും പരാമര്‍ശങ്ങളും അംഗീകരിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് നേരെ നടന്ന ലൈംഗികാതിക്രമക്കേസിലെ വിധി പ്രസ്താവനക്കിടെയായിരുന്നു കല്‍ക്കത്ത ഹൈക്കോടതിയുടെ വിവാദ പരാമര്‍ശം. പരാമര്‍ശത്തിനെത്തുടര്‍ന്ന് ഡിസംബറില്‍ സ്വമേധയാ കേസെടുത്ത സുപ്രീം കോടതി ഹൈക്കോടതിയുടെ പരാമര്‍ശം ആക്ഷേപകരവും അനാവശ്യവുമെന്ന് ചൂണ്ടിക്കാട്ടി.വിധിന്യായങ്ങള്‍ എഴുതുമ്പോള്‍ ജഡ്ജിമാര്‍ പ്രസംഗിക്കുകയല്ല വേണ്ടതെന്നും ഇത്തരം വിധിന്യായങ്ങള്‍ തീര്‍ത്തും തെറ്റാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
◾https://dailynewslive.in/ ബ്രിട്ടനിലെ ബില്‍ ഗേറ്റ്സ് എന്നറിയപ്പെടുന്ന ടെക് വ്യവസായ പ്രമുഖന് മൈക്ക് ലിഞ്ചിനെ ഉല്ലാസ ബോട്ട് മറിഞ്ഞ് കാണാതായി. ലിഞ്ചിന്റെ 18 വയസുകാരിയായ മകളും ഉല്ലാസ ബോട്ട് ഷെഫുമടക്കം ആറ് പേരെയാണ് കാണാതായിരിക്കുന്നത്. ഇറ്റാലിയന്‍ ദ്വീപായ സിസിലി തീരത്ത് വച്ചാണ് ദാരുണമായ അപകടമുണ്ടായത്.
◾https://dailynewslive.in/ സെപ്റ്റംബറില്‍ നടക്കുന്ന ലോകകപ്പ് യോഗ്യതാമത്സരങ്ങള്‍ക്ക് പ്രഖ്യാപിച്ച അര്‍ജന്റീന ടീമില്‍ പരിക്കേറ്റ സൂപ്പര്‍താരം ലയണല്‍ മെസ്സിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ചിലി, കൊളംബിയ ടീമുകള്‍ക്കെതിരേയാണ് മത്സരങ്ങള്‍. 28-അംഗ ടീമില്‍ നിരവധി യുവതാരങ്ങളെ പരിശീലകന് സ്കലോണി ഉള്‍പ്പെടുത്തിയിട്ടുണ്ട്.