S10 yt cover 3

https://dailynewslive.in/ രാജ്യത്തിന്റെ സ്വത്ത് കോണ്‍ഗ്രസ് മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്ന പരാമര്‍ശവുമായി പ്രധാമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ അങ്ങനെയാണ് പറയുന്നത്. അമ്മമാരേ, പെങ്ങന്‍മാരേ നിങ്ങളുടെ കെട്ടുതാലി വരെ അവര്‍ വെറുതെ വിടില്ല. നിങ്ങളുടെ സ്വത്ത് കൂടുതല്‍ മക്കളുള്ള ആ നുഴഞ്ഞുകയറ്റക്കാര്‍ക്ക് കൊടുക്കണോയെന്നും ഇന്നലെ രാജസ്ഥാനില്‍ നടന്ന റാലിയില്‍ മോദി ചോദിച്ചു.

https://dailynewslive.in/ പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാന്‍ പ്രസംഗം വിവാദത്തില്‍. മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസും സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും ആവശ്യപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇന്ത്യ സഖ്യം വിജയിക്കുമെന്ന് തിരിച്ചറിഞ്ഞ പ്രധാനമന്ത്രി വര്‍ഗീയ കാര്‍ഡ് ഇറക്കുന്നുവെന്ന് കോണ്‍ഗ്രസ്. പ്രധാനമന്ത്രിയുടേത് വര്‍ഗീയവാദികളുടെ ഭാഷയാണെന്നും ഒരു വിഭാഗത്തിനെതിരെ വിദ്വേഷം പ്രചരിപ്പിച്ച് മോദി വോട്ട് തേടുന്നുവെന്നും ഏകാധിപതി നിരാശയിലാണെന്നും സിപിഎം പ്രതികരിച്ചു. മോദിയുടെ വിവാദ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കൂട്ട പരാതി നല്‍കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. പ്രതിപക്ഷത്തെ അവഗണിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിക്കും ബിജെപിക്കും സര്‍വ്വസ്വാതന്ത്ര്യവും നല്‍കുന്നുവെന്ന് തൃണമൂല്‍ എം.പി. സാകേത് ഗോഖലെ വിമര്‍ശിച്ചു.

https://dailynewslive.in/ അധികാരത്തിനുവേണ്ടി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ആര്‍.എസ്.എസ്സിന്റേയും ബി.ജെ.പിയുടേയും പരിശീലനത്തിന്റെ പ്രത്യേകതയാണെന്നും ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും തന്റെ പദവിയുടെ അന്തസ്സ് മോദിയോളം താഴ്ത്തിയിട്ടില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസിന്റെ വിപ്ലവകരമായ പ്രകടനപത്രികയ്ക്ക് വന്‍ പിന്തുണയാണ് ലഭിക്കുന്നതെന്നും രാജ്യം ഇനി തൊഴിലിനും ഭാവിക്കും വേണ്ടി വോട്ട് രേഖപ്പെടുത്തുമെന്നും നരേന്ദ്രമോദിയുടെ നുണകളുടെ നിലവാരം വല്ലാതെ താഴുന്നുവെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഒരു ഭാഗത്ത് രാമനെയും രാമക്ഷേത്രത്തേയും കുറിച്ച് പറയുന്ന മോദി മറുഭാഗത്ത് വിദ്വേഷം പരത്തുന്നുവെന്നും സ്വതന്ത്ര ഇന്ത്യയില്‍ ഒരു പ്രധാനമന്ത്രിയും ഉപയോഗിക്കാത്ത ഭാഷയാണിതെന്നും കപില്‍ സിബല്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടേത് വിഷം നിറഞ്ഞ ഭാഷയാണെന്ന് ജയറാം രമേശ് വിമര്‍ശിച്ചു. വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമം എന്നാണ് സിപിഎം നേതാവ് പ്രകാശ് കാരാട്ട് പ്രതികരിച്ചത്.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ രാജസ്ഥാനിലെ റാലിയില്‍ പ്രധാനമന്ത്രി നടത്തിയ വിദ്വേഷ പരാമര്‍ശം കലാപാഹ്വാനമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിനെ മോദി ഭയപ്പെടുന്നുവെന്ന് ഇന്നലത്തെ പ്രസംഗത്തില്‍ നിന്നും വ്യക്തമാണ്, പ്രധാനമന്ത്രി കള്ളവും നുണയും പ്രചരിപ്പിക്കുന്നുവെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രധാനമന്ത്രിയെ നേരിട്ട് കാണാന്‍ അനുമതി തേടിയിട്ടുണ്ട്. കോണ്‍ഗ്രസ് പ്രകടന പത്രിക കൊണ്ടുപോയി കാണിച്ചു കൊടുക്കുന്നതിനാണിത്. വിദ്വേഷത്തിന്റെ കമ്പോളത്തില്‍ സ്നേഹത്തിന്റെ കട തുറക്കുക എന്നതാണ് കോണ്‍ഗ്രസ് മാനിഫെസ്റ്റോയുടെ അടിത്തറ. രാജ്യത്തെ മുഴുവന്‍ സ്ഥാനാര്‍ഥികളും പ്രകടനപത്രിക പ്രധാന മന്ത്രിക്ക് അയച്ചു കൊടുക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ റാലിയില്‍ ചൂണ്ടിക്കാണിച്ചത് കോണ്‍ഗ്രസ് നടത്തുന്ന വോട്ട് ബാങ്ക് പ്രീണനമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ന്യൂനപക്ഷം എന്നത് ഒരു വിഭാഗം അല്ല. ക്രിസ്ത്യാനികളോട് കേരളത്തിലെ ഇരു മുന്നണികള്‍ക്കും ചിറ്റമ്മ നയമാണ്. സംവരണം എങ്ങനെയാണ് മുസ്ലിങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും വീതിച്ചത് എന്ന് നോക്കൂക. വിഭവങ്ങള്‍ പങ്കു വയ്ക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ പരിഗണന മുസ്ലീങ്ങള്‍ക്കു മാത്രമാണ്. 19 ശതമാനം വരുന്ന ക്രിസ്ത്യാനികളെ ഇരു മുന്നണികളും അവഗണിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

https://dailynewslive.in/ തൃശ്ശൂര്‍ പൂരം സുഗമമായി നടത്തുന്നതിന് സ്ഥിരം സംവിധാനം വേണമെന്ന് തിരുവമ്പാടി ദേവസ്വം ആവശ്യപ്പെട്ടു. പൂരം നല്ല രീതിയില്‍ നടത്താനുള്ള അനുമതി തങ്ങള്‍ക്ക് വേണം. യോഗം വിളിച്ച് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചാണ് പൂരം നടത്തുന്നത്. ചിട്ടപ്പെടുത്തിയ ക്രമം മാറ്റാനും ഇതുമൂലം നിര്‍ബന്ധിതരാവുന്നു. ആനയെഴുന്നെള്ളിപ്പിനും വെടിക്കെട്ടിനും നിയമസഭയില്‍ നിയമം കൊണ്ടുവരണമെന്നും പ്രസിഡന്റ് സുന്ദര്‍ മേനോന്‍ ആവശ്യപ്പെട്ടു. പൂരം വെടിക്കെട്ട് അലങ്കോലമാക്കിയ കമ്മീഷണര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണം. ഒരു ഹോം വര്‍ക്കും നടത്താതെ സ്വന്തം നിലയ്ക്ക് കമ്മീഷണര്‍ കാര്യങ്ങള്‍ ചെയ്തു. അതേസമയം എസിപി സുദര്‍ശന്‍ ഇരുദേവസ്വങ്ങളുമായി നല്ല ബന്ധത്തില്‍ ആണ് പോയതെന്നും അദ്ദേഹത്തിനെതിരെ നടപടി എടുക്കരുതെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ തൃശൂര്‍ പൂരം പൊലീസ് കലക്കിയത് ബിജെപിക്ക് വേണ്ടിയാണെന്നും, സിപിഎമ്മിന്റെ അജണ്ട നടപ്പിലാക്കാന്‍ കമ്മീഷണറെ ഉപയോഗിച്ചതാണെന്നുള്ള ആരോപണവുമായി കെമുരളീധരന്‍. സുരേഷ് ഗോപിയാണ് പ്രശ്നം പരിഹരിച്ചതെന്ന പ്രചാരണമാണ് ഇപ്പോള്‍ ബിജെപി സൈബര്‍ സെല്‍ ചെയ്യുന്നത്. കമ്മീഷണര്‍ മറ്റ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയോ എന്നറിയാന്‍ ജ്യൂഡീഷ്യല്‍ അന്വേഷണം വേണമെന്നും കമ്മീഷണര്‍ പൂരം കലക്കാന്‍ രാവിലെ മുതല്‍ ശ്രമിച്ചുകൊണ്ടിരുന്നുവെന്നും ഇതിന് താന്‍ തന്നെയാണ് സാക്ഷിയെന്നും മുരളീധരന്‍ വ്യക്തമാക്കി. സുരേഷ് ഗോപിയെ പൂരത്തിന്റെയന്ന് എവിടെയും കണ്ടില്ലെന്നും പിന്നീട് സേവാഭാരതിയുടെ ആംബുലന്‍സില്‍ വന്ന് ഷോ കാണിച്ചുവെന്നും കെ മുരളീധരന്‍ ആരോപിച്ചു.

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

https://dailynewslive.in/ തൃശൂര്‍ പൂരത്തിന്റെ പരമ്പരാഗതരീതിക്ക് ഭംഗം വന്നുവെന്നും അതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും സുരേഷ് ഗോപി. വെടിക്കെട്ട് തടസ്സപ്പെട്ടപ്പോള്‍ തന്നെ തിരുവമ്പാടി ദേവസ്വത്തില്‍ നിന്ന് വിളിച്ചു വരുത്തിയതാണെന്നും, ബ്ലോക്ക് ചെയ്തിട്ടതിനാല്‍ സേവാഭാരതിയുടെ ആംബുലന്‍സിലാണ് വന്നതെന്നും സുരേഷ്‌ഗോപി പറഞ്ഞു. ഏത് പാര്‍ട്ടിയുടെ ഇടപെടല്‍ ഉണ്ടായാലും അന്വേഷിച്ച് കണ്ടെത്തട്ടെ. ഇതേ കമ്മീഷണറെ നിര്‍ത്തി മര്യാദക്ക് പൂരം നടത്തിക്കാണിക്കണം. കൂടുതല്‍ തല്ലുകൊള്ളാതിരിക്കാന്‍ നിര്‍ത്തിപ്പോവുക എന്നാണ് പൊലീസ് പറഞ്ഞത്. കമ്മീഷണര്‍ തനിക്ക് ലഭിച്ച നിര്‍ദ്ദശമാണ് പാലിച്ചത്. ചുമ്മാ അടുക്കള വര്‍ത്താനം പറയരുതെന്നും സുരേഷ് ഗോപി പറഞ്ഞു.

https://dailynewslive.in/ വിഴിഞ്ഞം സമരത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന സഹായം സ്വീകരിക്കാന്‍ പറ്റാത്ത തരത്തില്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്നാണ് ആരോപണം. വൈദിക പരിശീലനത്തിന് സഹായം തേടിയുള്ള ഇടയ ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞത്. വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിക്കുന്ന എഫ്ആര്‍സിഎ അക്കൌണ്ടടക്കം മരവിപ്പിച്ചെന്നാണ് ഇടയ ലേഖനത്തില്‍ പറയുന്നത്. വിശ്വാസികളെ സഭയുടെ സാമ്പത്തികാവസ്ഥ അറിയിക്കാനാണ് സര്‍ക്കുലറെന്നാണ് വിശദീകരണം.

https://dailynewslive.in/ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയുടെ പരാതിയെക്കുറിച്ച് ഉത്തരമേഖല ഐജിയോട് അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി. അതിജീവിതയുടെ സമരത്തെ കുറിച്ചും അന്വേഷണ റിപ്പോര്‍ട്ട് കൈമാറാത്തതും അന്വേഷിക്കണം. വിഷയത്തില്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു.

https://dailynewslive.in/ വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജയ്ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ വക്കീല്‍ നോട്ടീസ്. ഇരുപത്തിനാല് മണിക്കൂറിനകം വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടിയിലേക്ക് കടക്കുമെന്നും ഷാഫി പറമ്പില്‍ അറിയിച്ചു. കെകെ ശൈലജയെ അപകീര്‍ത്തിപ്പെടുത്തും വിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്ന ആരോപണമാണ് ഷാഫി പറമ്പിലിന് നേരെ ഉയര്‍ന്നിരുന്നത്. എന്നാല്‍ വീഡിയോയെ കുറിച്ച് താന്‍ പറഞ്ഞിട്ടില്ല, മുഖം വെട്ടിയൊട്ടിച്ച് വികൃതമാക്കിയ പോസ്റ്ററിനെ കുറിച്ചാണ് പറഞ്ഞതെന്ന് ശൈലജ വ്യക്തമാക്കിയതോടെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മാപ്പ് പറയണമെന്നാണ് ഷാഫി ആവശപ്പെടുന്നത്.

https://dailynewslive.in/ കാസര്‍കോട് പെരിയ കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഇന്‍ ചാര്‍ജ് കെ സി ബൈജു വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയതായി പരാതി. വി.സി ഇന്‍ ചാര്‍ജ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന രജിസ്ട്രാര്‍ക്ക് കത്ത് നല്‍കി. സംഭവത്തെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദത്തിലായി കുഴഞ്ഞ് വീണ ജീവനക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

https://dailynewslive.in/ തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ ഇരിങ്ങാലക്കുടയില്‍ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സില്‍ ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ചത് വിവാദമായി. തങ്ങളുടെ അനുവാദത്തോടെയല്ല ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കി. പാര്‍ട്ടിയുമായി ആലോചിച്ച് തുടര്‍ നടപടിയെന്ന് ഇന്നസെന്റിന്റെ മകന്‍ സോണറ്റ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചു. വിഷയത്തില്‍ എല്‍ഡിഎഫ് കളക്ടര്‍ക്ക് പരാതി നല്‍കി

https://dailynewslive.in/ വയനാട്ടില്‍ വേനല്‍മഴയെത്തുടര്‍ന്ന് കൃഷിനാശം. പലയിടത്തും ശക്തമായ കാറ്റില്‍ വാഴകള്‍ ഒടിഞ്ഞു വീണു. മൂവായിരത്തോളം വാഴകളാണ് ഒടിഞ്ഞു വീണത്. ജില്ലയിലെ പലഭാഗത്തും സമാന നാശമുണ്ടായിട്ടുണ്ട്. കൃഷിവകുപ്പ് കണക്കുകള്‍ ശേഖരിക്കുകയാണ്. കൂടാതെ മീനങ്ങാടിയില്‍ നിരവധി വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നതിനെ തുടന്ന് വെള്ളമിറങ്ങി വീട്ടുപകരണങ്ങള്‍ക്ക് കേടുപാടുമുണ്ടായി.

https://dailynewslive.in/ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് മുന്നില്‍ ബൈക്കുകള്‍ക്ക് കൂട്ടത്തോടെ തീ പിടിച്ചു. റെയില്‍വേ സ്റ്റേഷന് പുറത്തായി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ക്കാണ് തീ പിടിച്ചത്. അതേസമയം, തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പത്തോളം ബൈക്കുകളാണ് കത്തി നശിച്ചത്. ഇരിങ്ങാലക്കുടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

https://dailynewslive.in/ സിഎഎ കേസുകള്‍ പിന്‍വലിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേസുകളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളുമായി കെടി ജലീല്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ റജിസ്റ്റര്‍ ചെയ്ത കേസുകള്‍ 835 ഉം പൊലീസ് തുടര്‍നടപടി അവസാനിപ്പിച്ച കേസുകളുടെ എണ്ണം 260 മാണ്. 283 കേസുകള്‍ കോടതി തീര്‍പ്പാക്കി. നിരാക്ഷേപ പത്രത്തിന്റ അടിസ്ഥാനത്തില്‍ പിന്‍വലിച്ച കേസുകളുടെ എണ്ണം 86 ഉം, 205 കേസുകള്‍ കോടതിയുടെ പരിഗണനയിലുമാണ്. ഒരു കേസ് അന്വേഷണ ഘട്ടത്തിലാണെന്നും ജലീല്‍ വ്യക്തമാക്കി.

https://dailynewslive.in/ കുടിശ്ശിക തീര്‍ക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാതിരുന്നതിനാല്‍ വിതരണക്കാര്‍ സ്റ്റെന്റ് അടക്കമുള്ള ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിര്‍ത്തിയതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇപ്പോള്‍ നടക്കുന്നത് അടിയന്തര ശസ്ത്രക്രിയകള്‍ മാത്രം. കത്ത് നല്‍കിയ 19 ആശുപത്രികളില്‍ ആലപ്പുഴ, പരിയാരം മെഡിക്കല്‍ കോളേജ്, പാലക്കാട് ജില്ലാ ആശുപത്രി എന്നിവയില്‍ മാത്രമാണ് കുടിശ്ശികയടക്കാന്‍ നടപടിയുണ്ടായത്. ബാക്കി 16 ആശുപത്രികളിലെ കാത്ത് ലാബുകളിലേക്കും വിതരണം നിലച്ചിട്ട് മൂന്നാഴ്ച്ചയായി. കാരുണ്യ ബെനവലന്റ് ഫണ്ട് വഴിയും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെയും സ്റ്റെന്റ് വിതരണം ചെയ്തതിലാണ് പണം നല്‍കാനുള്ളത്.

https://dailynewslive.in/ കരുവന്നൂര്‍ കേസില്‍ ഇഡിയുടെ ചോദ്യം ചെയ്യലിന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ് ഹാജരായില്ല. പാര്‍ട്ടിയുടെ അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കാനായി രാവിലെ 10.30 ന് ഇഡി ഓഫീസില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം.

https://dailynewslive.in/ കര്‍ഷകരേയോ മണിപ്പുരിനെയോ കുറിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ സംസാരിച്ചിട്ടുണ്ടോയെന്നും, മൂന്നുതവണ കര്‍ണാടകത്തില്‍ നിന്ന് രാജ്യസഭയില്‍ പോയിട്ടും ഒന്നും ചെയ്തിട്ടില്ലെന്നും നടന്‍ പ്രകാശ് രാജ് വിമര്‍ശിച്ചു. തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് വേണ്ടി പ്രചാരണത്തിനിറങ്ങിയ പ്രകാശ് രാജ് താന്‍ കോണ്‍ഗ്രസുകാരനല്ലെന്നും എങ്കിലും രാജാവിനോട് ചോദ്യങ്ങള്‍ ചോദിച്ച തരൂരിനെ പിന്തുണയ്ക്കുകയാണെന്നും വ്യക്തമാക്കി.

https://dailynewslive.in/ സംവിധായകന്‍ ജോഷിയുടെ പനമ്പിള്ളി നഗറിലെ വീട്ടില്‍ കവര്‍ച്ച നടത്തിയ ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ഇര്‍ഷാദിന്റെ ഭാര്യ നാട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് ആണെന്ന് വിവരം. ബിഹാറിലെ സീതാമഢി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഗുല്‍ഷന്‍ ആണ് ഇര്‍ഷാദിന്റെ ഭാര്യയെന്ന് പൊലീസ് വ്യക്തമാക്കി. കൂടാതെ ആറോളം സംസ്ഥാനങ്ങളിലായി ഇര്‍ഷാദിനെതിരെ 19 കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.

https://dailynewslive.in/ അതിരമ്പുഴയില്‍ പൊലീസിനെ കണ്ട് ഭയന്നോടിയ നാല്‍പ്പാത്തിമല സ്വദേശി ആകാശ് സുരേന്ദ്രന്‍ കിണറ്റില്‍ വീണുമരിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുകയായിരുന്ന ആകാശ്, പോലീസ് പട്രോളിങ് സംഘത്തെ കണ്ട് ഭയന്നോടുന്നതിനിടെ കാല് തെറ്റി കിണറ്റില്‍ വീഴുകയായിരുന്നു.

https://dailynewslive.in/ കോട്ടയം മണിമലയില്‍ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പള്ളിക്കത്തോട് ആനിക്കാട് സ്വദേശി പി കെ സുമിത്ത് മരിച്ചു. ഒന്നിച്ച് വാടകയ്ക്ക് താമസിച്ചിരുന്ന സുഹൃത്തുക്കള്‍ പൊന്തന്‍ പുഴ വനമേഖലയില്‍ എത്തിച്ച് മദ്യം നല്‍കിയശേഷം ഈ മാസം 13നാണ് സുമിത്തിന്റെ ശരീരത്തിലേക്ക് ആസിഡ് ഒഴിച്ചത്. ആക്രമണം നടത്തിയ രണ്ടുപേരെയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സുമിത്ത് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കവേയാണ് മരിച്ചത്. മുന്‍ വൈരാഗ്യത്തിന്റെ പേരിലായിരുന്നു ആക്രമണം.

https://dailynewslive.in/ പശ്തിമബംഗാളില്‍ 2016ലെ അധ്യാപക അനധ്യാപക നിയമനങ്ങള്‍ റദ്ദാക്കാന്‍ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാനതല പരീക്ഷയിലൂടെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ നടത്തിയ നിയമനങ്ങളാണ് റദ്ദാക്കിയത്. അടുത്ത 15 ദിവസത്തിനുള്ളില്‍ പുതിയ നിയമനങ്ങള്‍ നടത്താനുള്ള നടപടി സ്വീകരിക്കാനും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. തൃണമൂല്‍ നേതാക്കള്‍ കൈക്കൂലി വാങ്ങി വ്യാപകമായി അധ്യാപക അനധ്യാപക നിയമനം നടത്തിയെന്നാണ് കേസ്.

https://dailynewslive.in/ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അനാവശ്യവിവാദങ്ങള്‍ ഉണ്ടാക്കരുതെന്ന് സഹപ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനയുമായി ബന്ധപ്പെട്ട് നടത്തുന്ന വിവാദ പമാര്‍ശങ്ങളില്‍ നിന്ന് മാറിനില്‍ക്കാനും പ്രതിപക്ഷത്തിന് പാര്‍ട്ടിയെ ആക്രമിക്കാന്‍ അവസരമൊരുക്കുന്ന അഭിപ്രായ പ്രകടനങ്ങള്‍ ഒഴിവാക്കാനുമാണ് മോദി നിര്‍ദേശം നല്‍കിയത്. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു. ഇത് പ്രതിപക്ഷം ആയുധമാക്കി രംഗത്തെത്തിയതോടെയാണ് പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് മോദി മുന്നറിയിപ്പ് നല്‍കിയത്.

https://dailynewslive.in/ പൊള്ളാച്ചിയില്‍ റോഡ് വികസനത്തിനായി 27 പുളിമരങ്ങള്‍ വെട്ടാനുള്ള അപേക്ഷ കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടം തള്ളി. ഈ റൂട്ടില്‍ അപകടങ്ങള്‍ പതിവായതോടെ ആണ് റോഡ് വികസനത്തിന് പദ്ധതി ഇട്ടത്. പൊള്ളാച്ചി ആനമലൈ റോഡില്‍ ആംബരംപാളയം മുതല്‍ സേതുമടൈ വരെയുള്ള 16 കിലോമീറ്റര്‍ ദൂരമാണ് 50 വര്‍ഷത്തോളം പ്രായമുള്ള പുളി മരങ്ങള്‍ നില്‍ക്കുന്നത്. ഇതില്‍ താത്തൂര്‍ ജംഗ്ഷന്‍ ഉള്‍പ്പെടുന്ന ഭാഗത്തെ 27 മരങ്ങള്‍ മുറിച്ച് നീക്കണമെന്നായിരുന്നു നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നത്. പ്രതിഷേധം ശക്തമായതോടെ മരങ്ങള്‍ വെട്ടാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു.

https://dailynewslive.in/ മാലി ദ്വീപ് പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പാര്‍ട്ടിക്ക് വന്‍ വിജയം. 93 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുയിസുന്റെ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് മുന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. ഈ തെരഞ്ഞെടുപ്പിന് മുമ്പ് സഭയില്‍ ന്യൂനപക്ഷമായിരുന്നു പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ്.

https://dailynewslive.in/ ഗാസയില്‍ ഖാന്‍ യൂനിസില്‍ ഇസ്രയേല്‍ സൈന്യം പിന്‍മാറിയ ആശുപത്രി പരിസരത്ത് നിന്ന് 60 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. നസീര്‍ മെഡിക്കല്‍ കോംപ്ലക്സിന്റെ പരിസരത്ത് നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയെതെന്നാണ് വിവരം. മുഴുവന്‍ മൃതദേഹങ്ങളും പുറത്തെടുത്താലാണ് ഈ കൂട്ടക്കുഴിമാടത്തില്‍ എത്ര പേരെയാണ് സംസ്‌കരിച്ചതെന്ന് വ്യക്തമാകൂവെന്ന് പലസ്തീന്‍ പ്രതിരോധ വക്താവ് വ്യക്തമാക്കി.

https://dailynewslive.in/ ലോകചെസ്സില്‍ ചരിത്ര നേട്ടവുമായി ഇന്ത്യയുടെ പതിനേഴുകാരനായ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡി. ഗുകേഷ്. കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റില്‍ കിരീടം നേടുന്ന പ്രായംകുറഞ്ഞ താരം എന്ന നേട്ടമാണ് ഗുകേഷ് സ്വന്തമാക്കിയത്. ഈ വര്‍ഷം അവസാനം നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പില്‍ ചൈനയുടെ ഡിങ് ലിറനെ ഗുകേഷ് നേരിടും. ജയിച്ചാല്‍ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യന്‍ എന്ന ചരിത്ര നേട്ടം ഗുകേഷിന് സ്വന്തമാക്കാം.

https://dailynewslive.in/ രാജ്യത്തെ പ്രത്യക്ഷനികുതി പിരിവില്‍ കുതിപ്പ്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നികുതി പിരിവില്‍ 17.7 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ 19.58 ലക്ഷം കോടി രൂപ പ്രത്യക്ഷ നികുതിയായി ലഭിച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു. പുതുക്കിയ ബജറ്റ് ലക്ഷ്യത്തേക്കാള്‍ 13000 കോടി രൂപ അധികമാണ് പിരിഞ്ഞുകിട്ടിയത്. റീഫണ്ട് ഒഴിവാക്കിയാല്‍ മൊത്തം നികുതി പിരിവ് 23.37 ലക്ഷം കോടി രൂപ വരും. 18.48 ശതമാനത്തിന്റെ വര്‍ധന. റീഫണ്ട് കിഴിച്ച ശേഷമുള്ള വര്‍ധനയാണ് 17.7 ശതമാനം. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 16.64 ലക്ഷം കോടി രൂപയാണ് പിരിഞ്ഞുകിട്ടിയത്. വ്യക്തിഗത ആദായനികുതി പരിവില്‍ ഉണ്ടായ വര്‍ധനയാണ് പ്രത്യക്ഷ നികുതി വരുമാനത്തില്‍ പ്രതിഫലിച്ചത്. പ്രത്യക്ഷ നികുതി പിരിവില്‍ വ്യക്തിഗത ആദായനികുതി വിഹിതം 53.3 ശതമാനമായാണ് ഉയര്‍ന്നത്. 2022-23ല്‍ 50.06 ശതമാനം മാത്രമായിരുന്നു. അതേസമയം കോര്‍പ്പറേറ്റ് നികുതി വിഹിതം കുറഞ്ഞു. 49.6 ശതമാനത്തില്‍ നിന്ന് 46.5 ശതമാനമായാണ് താഴ്ന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കോര്‍പ്പറേറ്റ് നികുതിയായി പിരിഞ്ഞുകിട്ടിയത് 9.11 ലക്ഷം കോടി രൂപയാണ്. 10.26 കോടിയുടെ വളര്‍ച്ചയാണ് നേടിയത്. 2022-23 സാമ്പത്തികവര്‍ഷത്തില്‍ ഇത് 8.26 ലക്ഷം കോടി രൂപ മാത്രമായിരുന്നു.

https://dailynewslive.in/ സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ക്ക് വേഗത്തില്‍ പ്രതികരണം അറിയിക്കാന്‍ കഴിയുന്ന ഫീച്ചറുമായി വാട്‌സ്ആപ്പ്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി കൊണ്ടുവരുന്ന ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ‘സ്റ്റാറ്റസ് അപ്ഡേറ്റുകളിലെ ക്വിക്ക് റിയാക്ഷന്‍ ഫീച്ചര്‍’ അടുത്ത അപ്‌ഡേറ്റില്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ ഫീച്ചര്‍ ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ക്ക് വേഗത്തില്‍ പ്രതികരണങ്ങള്‍ അറിയിക്കാന്‍ കഴിയും. പുതിയ ഫീച്ചര്‍ ആപ്പില്‍ സ്റ്റാറ്റസ് സ്‌ക്രീനില്‍ തന്നെ ദൃശ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ക്ക് എളുപ്പത്തില്‍ ഫീഡ്ബാക്കുകള്‍ അറിയിക്കാന്‍ സഹായിക്കുന്നതാണ് ഫീച്ചര്‍. ഈ പ്രതികരണങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതവും സ്വകാര്യവുമായിരിക്കും. വാട്‌സ്ആപ്പ് ഐഒഎസ് ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ എത്തുന്നതയും റിപ്പോര്‍ട്ടുണ്ട്. ഇത് ചാനല്‍ അപ്ഡേറ്റുകളില്‍ വ്യൂ കൗണ്ട് ട്രാക്ക് ചെയ്യാന്‍ അനുവദിക്കുന്നതാണ്. ആരൊക്കെയാണ് ഓണ്‍ലൈനില്‍ ഉള്ളതെന്ന് ഉപയോക്താവിനെ അറിയിക്കുന്ന പുതിയ ഫീച്ചര്‍ വാട്സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫീച്ചര്‍ ഇപ്പോള്‍ ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ലഭ്യമാണ്.

https://dailynewslive.in/ നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898’ എഡിയില്‍ മുതിര്‍ന്ന ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന വേഷം ഇതിന് മുന്‍പ് തന്നെ ചര്‍ച്ചയായിരുന്നു. പ്രഭാസ് നായകനായി എത്തുന്ന ചിത്രത്തില്‍ ദീപിക പാദുകോണ്‍, കമല്‍ഹാസന്‍ അടക്കം വന്‍ താര നിരയുണ്ട്. ഇപ്പോള്‍ അമിതാഭിന്റെ ക്യാരക്ടര്‍ വെളിപ്പെടുത്തുന്ന ടീസര്‍ റോയല്‍ ചലഞ്ചേര്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സും തമ്മിലുള്ള ലൈവ് ഐപിഎല്‍ മത്സരത്തിനിടെയാണ് അണിയറക്കാര്‍ പുറത്തുവിട്ടത്. ടീസര്‍ പ്രകാരം കല്‍ക്കി 2898 എഡിയില്‍ അമിതാഭ് ബച്ചന്‍ അശ്വത്ഥാമാവായി അഭിനയിക്കും. നിങ്ങള്‍ ഒരിക്കലും മരിക്കില്ല എന്നത് സത്യമാണോ എന്ന് ബിഗ് ബിയോട് ഒരു കുട്ടി ചോദിക്കുന്നതോടെയാണ് ടീസര്‍ പ്രമോ ആരംഭിക്കുന്നത്. ടീസറില്‍ അമിതാഭ് ചിത്രത്തിലെ പൂര്‍ണ്ണ രൂപം വെളിപ്പെടുത്തുന്നത് കാണാം, ‘ദ്വാപര യുഗം മുതല്‍ പത്താം അവതാരത്തിനായി കാത്തിരിക്കുന്ന. ദ്രോണാചാര്യ കാ പുത്ര, അശ്വത്ഥാമാവാണ് ഞാന്‍’ എന്നാണ് ടീസറില്‍ ബിഗ് ബിയുടെ ക്യാരക്ടര്‍ പറയുന്നത്. ടീസറിന് ഒരു മിനിട്ടും 23 സെക്കന്‍ഡുമാണ് ദൈര്‍ഘ്യമെന്നും വൈകാതെ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും എയ്ഞ്ചലീന മേരിയും നിര്‍മ്മിച്ച് അല്‍ഫോണ്‍സ് പുത്രന്‍ അവതരിപ്പിക്കുന്ന ചിത്രം ‘കപ്പ്’ ടീസര്‍ പുറത്തെത്തി. മാത്യു തോമസ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഞ്ജു വി സാമുവല്‍ ആണ്. സംഗീതം ഷാന്‍ റഹ്‌മാന്‍. ബാഡ്മിന്റണ്‍ പശ്ചാത്തലമാക്കുന്ന ചിത്രമായ കപ്പിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. ബാഡ്മിന്റണ്‍ ഗെയിമില്‍ പ്രതീക്ഷയോടെ മുന്നേറുന്ന വെള്ളത്തൂവല്‍ ഗ്രാമത്തിലെ പതിനാറുകാരന്‍ നിധിന്റെ കഥയാണ് കപ്പ്. നിധിന്‍ എന്ന കഥാപാത്രമായി മാത്യു തോമസ് വേഷമിടുമ്പോള്‍ ബാബു എന്ന അച്ഛന്‍ കഥാപാത്രത്തെ ഗുരു സോമസുന്ദരവും അമ്മയായി തുഷാര പിള്ളയും ചേച്ചി ആയി മൃണാളിനി സൂസന്‍ ജോര്‍ജ്ജും എത്തുന്നു. കഥയില്‍ നിധിന് ഏറ്റവും വേണ്ടപ്പെട്ട ആള്‍ ആരാണെന്നു ചോദിച്ചാല്‍, അത് ബേസില്‍ ജോസഫ് അവതരിപ്പിക്കുന്ന റനീഷ് എന്ന കഥാപാത്രമാണ്. മുഴുനീള കഥാപത്രമായി ബേസില്‍ എത്തുമ്പോള്‍ വളരെ പ്രധാപ്പെട്ട വ്യത്യസ്തമായ റോളില്‍ നമിത പ്രമോദും കൂട്ടുകാരന്റെ വേഷത്തില്‍ കാര്‍ത്തിക് വിഷ്ണുവും കേന്ദ്ര കഥാപാത്രങ്ങള്‍ ആകുന്നു. അനിഖ സുരേന്ദ്രനും പുതുമുഖം റിയ ഷിബുവുമാണ് നായികമാരായി എത്തുന്നത്. ആനന്ദ് റോഷന്‍, സന്തോഷ് കീഴാറ്റൂര്‍, നന്ദിനി ഗോപാലകൃഷ്ണന്‍, ഐ വി ജുനൈസ്, അല്‍ത്താഫ് മനാഫ്, മൃദുല്‍ പാച്ചു, രഞ്ജിത്ത് രാജന്‍, ചെമ്പില്‍ അശോകന്‍, ആല്‍വിന്‍ ജോണ്‍ ആന്റണി, നന്ദു പൊതുവാള്‍, അനന്ദ്രിത മനു തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

https://dailynewslive.in/ അമേരിക്കയും ചൈനയും അടക്കമുള്ള പ്രധാന വിപണികളില്‍ വൈദ്യുത കാര്‍ വില കുറച്ച് ടെസ്ല. ഈ വര്‍ഷം ആദ്യ മൂന്നുമാസം വില്‍പനയിലുണ്ടായ കുറവ് പരിഹരിക്കാനാണ് പുതിയ നീക്കം. ചൈനീസ് വൈദ്യുത കാര്‍ നിര്‍മാണ കമ്പനികളില്‍ നിന്നുള്ള ശക്തമായ മത്സരവും ടെസ്ലയുടെ ഈ നിര്‍ണായക തീരുമാനത്തിന് പിന്നിലുണ്ടെന്ന് കരുതപ്പെടുന്നു. ചൈനയില്‍ ടെസ്ല മോഡല്‍ 3 ക്ക് 1,40,000 യുവാന്‍ (ഏകദേശം 16.21 ലക്ഷം രൂപ) മുതല്‍ 2,31,900 യുവാന്റെ(ഏകദേശം 26.71 ലക്ഷം രൂപ) വരെ കുറവാണ് ടെസ്ല വരുത്തിരിക്കുന്നത്. അമേരിക്കയില്‍ മോഡല്‍ വൈ, മോഡല്‍ എക്‌സ്, മോഡല്‍ എസ് എന്നീ ടെസ്ല മോഡലുകളുടെ വിലയില്‍ രണ്ടായിരം ഡോളര്‍ (1.67 ലക്ഷം രൂപ) കുറച്ചു. യൂറോപിലേയും പശ്ചിമേഷ്യയിലേയും ആഫ്രിക്കയിലേയും പല രാജ്യങ്ങളിലും വാഹന വില ടെസ്ല കുറച്ചു. വിപണിയിലെ മത്സരത്തെ അതിജീവിക്കാന്‍ കഴിഞ്ഞ വര്‍ഷവും ടെസ്ല വൈദ്യുത കാര്‍ വില വെട്ടിക്കുറച്ചിരുന്നു. ചൈനയില്‍ നിന്നുള്ള ബിവൈഡി, നിയോ തുടങ്ങിയ കമ്പനികള്‍ കുറഞ്ഞ വിലയുള്ള മോഡലുകള്‍ പുറത്തിറക്കുന്നത് ടെസ്ലയുടെ വില്‍പനയെ ദോഷകരമായി ബാധിച്ചതാണ് കാരണം. കഴിഞ്ഞ മാസം ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമി അവരുടെ ആദ്യ വൈദ്യുത കാര്‍ പുറത്തിറക്കി.

https://dailynewslive.in/ 5ജി വേഗത്തില്‍ കുതിച്ചുപായുന്ന ഈ കാലത്തും ഒറ്റനോട്ടത്തില്‍ അന്ധവിശ്വാസങ്ങളാണെന്ന് മനസ്സിലാകാത്തവിധം പ്രചരിച്ചുപോരുന്ന ചില നവീനവിശ്വാസങ്ങളെയും ധാരണകളെയും കുറിച്ചുള്ള പഠനം. ശാസ്ത്രത്തിന്റെ പുറംകുപ്പായത്തില്‍ ഒളിച്ചുകടത്തുന്ന അസംബന്ധങ്ങളെ സാമാന്യബുദ്ധി ഉപയോഗിച്ച് അപനിര്‍മ്മിക്കുകയും വാസ്തവികതയുടെ മുഖംമൂടിയണിഞ്ഞ മിഥ്യാധാരണകളെ ഇത് തുറന്നുകാട്ടുകയും ചെയ്യുന്നു. അധികവായനയ്ക്കായി

ചലച്ചിത്രങ്ങള്‍, സോഫ്‌റ്റ്വെയറുകള്‍, ഡോക്യുമെന്ററികള്‍, ഇന്‍ഫോഗ്രാഫിക്‌സ്, ഫോട്ടോശേഖരങ്ങള്‍, ലേഖനങ്ങള്‍, പുസ്തകങ്ങള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ നല്‍കിക്കൊണ്ട് ഉള്ളടക്കത്തിന് അപ്പുറത്തേക്ക് വായനക്കാരെ എത്തിക്കുന്നു. പുതിയ കാലത്തിനനുസരിച്ചുള്ള വ്യത്യസ്താനുഭവമാക്കി വായനയെ മാറ്റുന്ന പുസ്തകം. ‘A I കാലത്തെ മിഥ്യാധാരണകള്‍’. ട്രിഷാ ജോയിസ്. മാതൃഭൂമി. വില 120 രൂപ.

https://dailynewslive.in/ ഒറ്റ ഡോസ് നല്‍കിയാല്‍ രക്തക്കുഴലുകളില്‍ കട്ട പിടിക്കുന്ന രക്തം അലിയിച്ച് ഹാര്‍ട്ട് അറ്റാക്ക് ഒഴിവാക്കുന്ന ഒരു ഔഷധം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ട്രോഡസ്‌ക്യുമൈന്‍ എന്നാണീ മരുന്ന് അറിയപ്പെടുന്നത്. ഇത് സ്തനാര്‍ബുദം, ഡയബറ്റിസ് എന്നീ രോഗങ്ങള്‍ക്കായി പരീക്ഷണാര്‍ത്ഥം ഉപയോഗിച്ച് വിജയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് കാര്‍ഡിയോ വാസ്‌കുലര്‍ ആരോഗ്യത്തെ വര്‍ധിപ്പിക്കാന്‍ കൂടി സഹായിക്കുമെന്നാണ് അബെര്‍ഡീന്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞന്മാര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. മിക്ക ഹാര്‍ട്ട് അറ്റാക്കുകള്‍ക്കും സ്ട്രോക്കിനും കാരണമാകുന്ന അതെറോസ്‌ക്ലിറോസിസ് എന്ന രോഗാവസ്ഥയെ തുടര്‍ന്ന് ഹൃദയ ധമനികളില്‍ അടിഞ്ഞു കൂടുന്ന പ്ലേക്സ് എന്ന കൊഴുപ്പിനെ എരിച്ച് കളയുന്നതിന് സഹായിക്കുന്ന മറ്റൊരു എന്‍സൈമിന് ഈ മരുന്ന് സഹായകമാകുന്നു. ഇതിനെ തുടര്‍ന്ന് ഹൃദയാഘാതം കാരണമുള്ള മരണങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ടൈപ്പ് 2 ഡയബറ്റിസിന് ഈ മരുന്ന് ഗുണം ചെയ്യുമെന്ന് നേരത്തെ തന്നെ മനസിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും പ്രയോജനപ്പെടുമെന്നും കണ്ടെത്തിയിരിക്കുന്നു ട്രോഡസ്‌ക്യുമൈന്‍ എന്ന മരുന്ന് കഴിക്കുന്നതിലൂടെ പിടിബി1ബി എന്ന എന്‍സൈം ഉല്‍പാദിപ്പിക്കുന്നത് തടയപ്പെടുന്നുവെന്നും വിദഗ്ധര്‍ പറയുന്നു. അബെര്‍ഡീന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പ്രഫസര്‍ മിറീല ഡെലിബെഗോവിക് ആണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷം ഒന്നേ മുക്കാല്‍ കോടി ജീവന്‍ എടുക്കുന്ന ലോകത്തെ ഏറ്റവും അപകടകാരിയായ രോഗത്തിന് അന്ത്യമാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.38, പൗണ്ട് – 103.07, യൂറോ – 88.80, സ്വിസ് ഫ്രാങ്ക് – 91.55, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.60, ബഹറിന്‍ ദിനാര്‍ – 221.20, കുവൈത്ത് ദിനാര്‍ -270.57, ഒമാനി റിയാല്‍ – 216.61, സൗദി റിയാല്‍ – 22.23, യു.എ.ഇ ദിര്‍ഹം – 22.70, ഖത്തര്‍ റിയാല്‍ – 22.90, കനേഡിയന്‍ ഡോളര്‍ – 60.70.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *