◾കൊച്ചിയില്‍ ഭീകരാക്രമണം. കളമശേരിയില്‍ യഹോവായ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്ര കണ്‍വന്‍ഷന്‍ സെന്ററിലുണ്ടായ ബോംബാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 36 പേര്‍ക്ക് പരിക്കേറ്റു. ഒരു കുട്ടി, കുട്ടിയുടെ അമ്മ, ഒരു പുരുഷന്‍ എന്നിവരടക്കം അഞ്ചു പേരുടെ നില ഗുരുതരമാണ്. കളമശ്ശേരി നെസ്റ്റിനു സമീപമുള്ള കണ്‍വന്‍ഷന്‍ സെന്ററില്‍ 2,400 പേരുണ്ടായിരുന്നു. ഹാളിനു മധ്യഭാഗത്ത് നാലു തവണ സ്ഫോടനമുണ്ടായി. എല്ലാവരും കണ്ണടച്ചു പ്രാര്‍ത്ഥിക്കുകയായിരുന്നു.
◾ടിഫിന്‍ ബോക്സില്‍ ഒളിപ്പിച്ച ഐഇഡി(ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ബോംബാക്രമണമാണു നടന്നതെന്ന് ഡിജിപി. കളമശേരി സ്ഫോടന പരമ്പര നടത്തിയ അക്രമി എത്തിയതെന്നു സംശയിക്കുന്ന നീലക്കാറിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിന് പ്രത്യക സംഘത്തിനു രൂപം നല്‍കുമെന്നും ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹെബ് പറഞ്ഞു. അന്വേഷണം ഏറ്റെടുക്കാന്‍ കേന്ദ്രത്തില്‍നിന്ന് എന്‍ഐഎ, എന്‍എസ്ജി സംഘങ്ങളും എത്തുന്നുണ്ട്.
◾കളമശേരി സ്ഫോടനത്തെക്കുറിച്ച് അന്വേഷണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രലായം വിവരങ്ങള്‍ തേടി. ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കണമെന്നാണു നിര്‍ദ്ദേശം. സംസ്ഥാന പൊലീസിനോട് കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക റിപ്പോര്‍ട്ട് തേടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു. സംഭവത്തെ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.
*ഇഷ്ടം പോലെ ഓഫറിനു പുറമെ എക്‌സ്ട്രാ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സ്*
തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വാര്‍ഷിക ഡിസ്‌കൗണ്ടിനു പുറമെ രണ്ടെണ്ണമോ, മൂന്നെണ്ണമോ, നാലെണ്ണമോ വാങ്ങിയാൽ 10,15, 20 ശതമാനം വരെ എക്‌സ്ട്രാ ഓഫർ ലഭിക്കും. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്‌സ് വെയറിന് 60 ശതമാനവും വരെ കിഴിവുകൾ നേരത്തെ തന്നെ നൽകുന്നുണ്ട്. ഇഷ്ടം പോലെ ഓഫറിനു പുറമെ എക്‌സ്ട്രാ ഓഫർ കൂടി നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഷോറൂം സന്ദർശിക്കൂ.
◾കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് സംസ്ഥാനത്തുടനീളം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ പ്രധാന ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കി.
◾കളമശേരിയിലെ സ്ഫോടനത്തിന്റെ പേരില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സാമൂഹ്യ മാധ്യമങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലാണെന്നും മന്ത്രിമാരായ കെ.രാജന്‍, വാസവന്‍, ആന്റണി രാജു എന്നിവര്‍. അവധിയിലുള്ള എല്ലാ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകര്‍ അടിയന്തരമായി തിരിച്ചെത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.
◾കേരളം അഗ്നിപര്‍വതത്തിന്റെ മുകളിലാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. എല്ലാ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കും സ്വീകാര്യത ലഭിക്കുന്ന നാടായി കേരളം മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾കര്‍ഷകരില്‍നിന്നു നെല്ല് സംഭരിക്കുന്നതിന് സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് 200 കോടി രുപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജൂലൈയില്‍ സപ്ലൈകോയ്ക്ക് 250 കോടി രൂപ അനുവദിച്ചിരുന്നു.
◾ആര്‍എസ്എസ് നേതാവ് ആര്‍ ഹരി അന്തരിച്ചു. 93 വയസായിരുന്നു. എറണാകുളം അമൃത ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ആര്‍എസ്എസ് അഖില ഭാരതീയ ബോധ്യ പ്രമുഖ് ആയിരുന്നു. മലയാളം ഇംഗ്ളീഷ് ഹിന്ദി മറാത്തി കൊങ്ങിണി ബംഗാളി ഭാഷകളില്‍ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
◾നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അടച്ച കോഴിക്കോട് സി എച്ച് മേല്‍പ്പാലം തുറന്നു. നഗരത്തിലെ ഗതാഗത കുരുക്കിന് ഇതോടെ അല്‍പം പരിഹാരമായി. കോഴിക്കോട് നഗരത്തിലെ ഏറ്റവും പഴക്കമേറിയ മേല്‍പ്പാലമാണിത്. ബീച്ച്, ജനറല്‍ ആശുപത്രി, കോടതി എന്നിവിടങ്ങളിലേക്കു പോകുന്നവരുടെ തിരക്കുള്ള പാലം ജൂണ്‍ 13 ന് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിരിക്കുകയായിരുന്നു.
◾അധ്യാപകനെ വിദ്യാര്‍ഥി മര്‍ദ്ദിച്ചെന്നു പരാതി. കുറ്റിപ്പുറം പേരശ്ശനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനായ സജീഷിനാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥിക്കെതിരേ പോലീസ് ജുവനൈല്‍ ബോര്‍ഡിനു റിപ്പോര്‍ട്ടു നല്‍കി.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾കായംകുളത്ത് പുളിമുക്കിലെ തടിമില്ലില്‍ ലോറിയില്‍നിന്നു മരത്തടി ഉരുണ്ടുവീണ് 53 കാരന്‍ മരിച്ചു. കാഞ്ഞിരശ്ശേരി എരുമേലി നോര്‍ത്ത് ജോസഫ് തോമസ് (53) ആണ് മരിച്ചത്.
◾ഗ്രാമസേവാ കേന്ദ്രം എന്ന പേരില്‍ ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മമാരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിയെ തൊടുപുഴ പൊലീസ് പിടികൂടി. നെടുങ്കണ്ടം പാറത്തോട് സ്വദേശി മനു യശോധരനാണ് പിടിയിലായത്.
◾ചോദ്യത്തിന് കോഴ വിവാദം അദാനിയുടെ തിരക്കഥയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. വിവാദത്തിന് പിന്നാലെ അദാനിയുമായി ബന്ധപ്പെട്ട കേന്ദ്രത്തില്‍നിന്ന് വിളിയെത്തി. തെരഞ്ഞെടുപ്പ് വരെ അദാനിക്കെതിരെ സംസാരിക്കരുതെന്നും എല്ലാ പ്രശ്നങ്ങളും തീര്‍ക്കാമെന്നും ഉറപ്പു നല്‍കിയെന്നും മഹുവ ആരോപിച്ചു.
◾ഉത്തര്‍പ്രദേശില്‍ 50 വയസിലേറെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍. സേനയെ കൂടുതല്‍ ചെറുപ്പമാക്കാനാണ് നടപടിയെന്ന് യുപി സര്‍ക്കാര്‍.
◾ഡല്‍ഹിയിലെ എകെജി സെന്ററിനു മുന്നില്‍ സിപിഎം നേതാക്കള്‍ പലസ്തീന്‍ ഐക്യദാര്‍ഡ്യ സംഗമം നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
◾രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെ വിശ്വസ്തര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിച്ചിരിക്കേയാണു ബിജെപിയിലേക്കുള്ള മാറ്റം.
◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇന്ത്യാ – ഇംഗ്ലണ്ട് മത്സരം. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിനയച്ചു. കഴിഞ്ഞ 5 കളികളിലും ജയിച്ച ഇന്ത്യക്ക് ഇന്നത്തെ മത്സരം ജയിച്ചാല്‍ സെമി ഫൈനല്‍ ഉറപ്പിക്കാം. അതേ സമയം കഴിഞ്ഞ 5 കളികളില്‍ നാലിലും തോറ്റ ഇംഗ്ലണ്ടിന് ഇനിയുള്ള എല്ലാ കളികളും ജയിച്ചാല്‍ മാത്രമേ നേരിയ സെമി സാധ്യതയുള്ളൂ.
◾ജീവനക്കാരുടെ ശമ്പളം 15% വര്‍ധിപ്പിക്കാനും പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ 5 ആക്കി നിജപ്പെടുത്താനും ബാങ്കുകള്‍ ആലോചിക്കുന്നു. ബാങ്കുകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ (ഐ.ബി.എ) 15% വേതന വര്‍ധന നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, കഴിഞ്ഞവര്‍ഷം ബാങ്കുകള്‍ നേടിയ മികച്ച ലാഭത്തിനായി മുഖ്യപങ്ക് വഹിച്ചത് ജീവനക്കാരാണെന്നും അതിനാല്‍ ശമ്പള വര്‍ധന ഐ.ബി.എ നിര്‍ദേശിച്ചതിലും അധികം വേണമെന്നുമാണ് ജീവനക്കാരുടെ യൂണിയനുകളുടെ ആവശ്യം. പഞ്ചാബ് നാഷണല്‍ ബാങ്ക് അടക്കം ഏതാനും ബാങ്കുകള്‍ ജീവനക്കാര്‍ക്കുള്ള ശമ്പളത്തില്‍ 15% വര്‍ധന നല്‍കാന്‍ ഇതിനകം തന്നെ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ശമ്പള വര്‍ധനയുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ ധനമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. അടുത്ത വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുമ്പ് വേതന വര്‍ധന ധാരണയിലെത്തുമെന്നാണ് കരുതുന്നത്. യൂണിയനുകള്‍ പറയുന്നത്സമീപ വര്‍ഷങ്ങളില്‍ ബാങ്കിംഗ് വ്യവസായത്തിന്റെ വിജയത്തില്‍ ബാങ്ക് ജീവനക്കാര്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് യൂണിയനുകള്‍ പറയുന്നു. കൊവിഡ് സമയത്ത് കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാനും സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാനും സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കാനും ജീവനക്കാര്‍ നടത്തിയ ശ്രമങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഉചിതമായ വേതനം വാങ്ങാന്‍ അവര്‍ക്ക് അര്‍ഹതയുണ്ടെന്നാണ് യൂണിയനുകള്‍ വാദിക്കുന്നത്. മൂന്ന് വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് 2020ല്‍ ബാങ്ക് ജിവനക്കാരുടെ ശമ്പളം അവസാനമായി വര്‍ധിപ്പിച്ചത്.
◾ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണം പ്രധാന വ്യവസായ ശൃംഖലയായ ടാറ്റ ഗ്രൂപ്പിന്. ഇന്ത്യയില്‍ ടാറ്റ ഗ്രൂപ്പ് ആപ്പിള്‍ ഐഫോണ്‍ നിര്‍മാണം ആരംഭിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. ആഭ്യന്തര, ആഗോള കമ്പോളത്തിനുള്ള ഐഫോണുകളാണ് ഇവിടെ നിര്‍മ്മിക്കുക. രണ്ടരവര്‍ഷത്തിനുള്ളില്‍ ടാറ്റ ഗ്രൂപ്പ് നിര്‍മ്മാണം ആരംഭിക്കും. ആപ്പിള്‍ ഐഫോണ്‍ നിര്‍മിക്കുന്ന തായ്വാനിലെ വിസ്‌ട്രോണ്‍ കോര്‍പ്പറേഷന്റെ ഉപകമ്പനിയായ വിസ്‌ട്രോണ്‍ ഇന്‍ഫോകോം മാനുഫാക്ചറിംഗിനെ 1,040 കോടി രൂപയ്ക്ക് ടാറ്റ ഏറ്റെടുക്കും. കമ്പനിയുടെ 100 ശതമാനം ഓഹരിയും ടാറ്റ ഗ്രൂപ്പിന് കീഴിലാകും. വിസ്‌ട്രോണിന് പുറമെ ഫോക്‌സ്‌കോണും പെഗാട്രോണും ഇന്ത്യയില്‍ ഐ ഫോണ്‍ നിര്‍മിക്കുന്നുണ്ട്. ഇവരും തായ്വാന്‍ കമ്പനികളാണ്. ആദ്യമായാണ് ഒരു ഇന്ത്യന്‍ കമ്പനി ഐ ഫോണ്‍ നിര്‍മാണത്തിലേക്ക് കടക്കുന്നത്. ആ റെക്കോഡും ഇനി ടാറ്റയ്ക്ക് സ്വന്തം. ആകെ ഐഫോണ്‍ നിര്‍മാണത്തിന്റെ 25 ശതമാനവും ഇന്ത്യയില്‍ നിന്നാക്കാന്‍ ആപ്പിളിന് പദ്ധതിയുണ്ട്. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയിലൂടെ ഐ ഫോണ്‍ നിര്‍മാണമുള്‍പ്പെടെയുള്ള ആഭ്യന്തര ഉല്‍പ്പാദനശ്രേണി വികസിക്കുമ്പോള്‍ ആഗോള ഇലക്ട്രോണിക് കമ്പനികള്‍ രാജ്യത്തെ ഉല്‍പ്പാദന ഹബ് ആയി കാണുന്ന സ്ഥിതിയുണ്ടാകുമെന്നാണ് പ്രതീക്ഷ.
◾പാമ്പ് പിടിത്തത്തിലൂടെ പ്രശസ്തനായ വാവ സുരേഷ് വെള്ളിത്തിരയിലേക്ക്. ‘കാളാമുണ്ടന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായാണ് വാവ സുരേഷ് എത്തുന്നത്. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃത ഭവനില്‍ വെച്ച് കാളാമുണ്ടന്‍ എന്ന സിനിമയുടെ പൂജ നടന്നു. വാവ സുരേഷിനെ കേന്ദ്ര കഥാപാത്രമാക്കി കലാധരനാണ് കാളാമുണ്ടന്‍ സംവിധാനം ചെയ്യുന്നത്. പ്രദീപ് പണിക്കര്‍ രചന നിര്‍വഹിക്കുന്നു. കാളാമുണ്ടന്റെ ഗാനരചന സംവിധായകന്‍ കലാധരന്‍ ആണ് നിര്‍വഹിക്കുക. ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് എം ജയചന്ദ്രന്‍ ആയിരിക്കും. ശ്രീനന്ദനം ഫിലിംസിന്റെ ബാനറില്‍ കെ നന്ദകുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീ നന്ദനം ഫിലിംസിന്റെ മറ്റ് രണ്ട് ചിത്രങ്ങള്‍ കൂടി അണിയറയില്‍ ഒരുങ്ങുകയാണ്. ഗാനരചയിതാവായ കെ ജയകുമാര്‍ ഐ എ എസ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. നവംബര്‍ മാസം ആദ്യം മുതല്‍ തിരുവനന്തപുരത്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. പ്രകൃതിസ്നേഹിയായ ഒരു മനുഷ്യന്റെ ജീവിതത്തിലെ പുരസ്‌കാരങ്ങളും തിരസ്‌കാരങ്ങളും ഇടകലര്‍ന്ന കഥയാണ് ചിത്രം പറയുന്നത്.
◾കളക്ഷനില്‍ വന്‍ നേട്ടമാണ് നന്ദമൂരി ബാലകൃഷ്ണ നായകനായെത്തിയ ‘ഭഗവന്ത് കേസരി’ സ്വന്തമാക്കുന്നത്. റിലീസ് ചെയ്ത് ഒന്‍പത് ദിവസങ്ങള്‍ കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ ഇന്നും 100 കോടി രൂപ ചിത്രം നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അനില്‍ രവിപുഡി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നന്ദമുരി ബാലകൃഷ്യുടേതായി അവസാനമിറങ്ങിയ രണ്ട് സിനിമകളായ അഖണ്ഡയും, വീര സിംഹ റെഡ്ഡിയും തെലുങ്കില്‍ വന്‍ ഹിറ്റായിരുന്നു. അതുകൊണ്ട് തന്നെ ഭഗവന്ത് കേസരി ഹാടിക് വിജയ ചിത്രമായി മാറിയിരിക്കുന്നു എന്നാണ്ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശ്രീലീല, കാജല്‍ അഗര്‍വാള്‍, അര്‍ജുന്‍ രാംപാല്‍ എന്നിവരാണ് ഭഗവന്ത് കേസരിയിലെ മറ്റ് പ്രധാന താരങ്ങള്‍. ഷൈന്‍ സ്‌ക്രീന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാഹു ഗരപതിയും ഹരീഷ് പെഡിയും ചിത്രം നിര്‍മ്മിക്കുന്നു. എസ് തമന്‍ തന്നെയാണ് ഇത്തവണയും ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
◾ആഡംബര എസ്യുവി കാര്‍ണിവല്ലിന്റെ പുതിയ മോഡലിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് കിയ. കഴിഞ്ഞ ന്യൂഡല്‍ഹി ഓട്ടോഎക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച കെഎ4 കണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് നിര്‍മാണം. നിലവില്‍ എക്സ്റ്റീരിയര്‍ ചിത്രങ്ങള്‍ മാത്രമേ കിയ പുറത്തു വിട്ടിട്ടുള്ളു. വലിയ ഗ്രില്ലും എല്‍ ആകൃതിയിലുള്ള ഹെഡ്ലാംപും ഡേടൈം റണ്ണിങ് ലാംപുകളുമുണ്ട് മുന്നില്‍. ഗ്രില്ലില്‍ ക്രോം ഇന്‍സോര്‍ട്ടുകളും ബംബറില്‍ ചെറിയ എയര്‍ഇന്‍ടേക്കുകളുമുണ്ട്. ടെയില്‍ ലാംപിനും എല്‍ രൂപമാണ്. ടെയില്‍ ലാംപുകളെ ബന്ധിപ്പിച്ച് എല്‍ഇഡി കണക്റ്റ് ലൈറ്റ് ബാറും. അലോയ് വീലുകള്‍ക്ക് കിയയുടെ ഇലക്ട്രിക് എസ്യുവികളോട് സാമ്യമുണ്ട്. ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും അകത്തും ഏറെ മാറ്റങ്ങളുണ്ടാകും. മുന്‍തലമുറ കാര്‍ണിവല്ലിന് സമാനമായി വ്യത്യസ്ത സീറ്റ് ലേഔട്ടുകളുമുണ്ടാകും. 1.6 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 3.5 ലീറ്റര്‍ വി6 പെട്രോള്‍, 2.2 ലീറ്റര്‍ ഡീസല്‍ എന്നിങ്ങളെ വ്യത്യസ്ത വിപണികള്‍ക്കായി രണ്ട് പെട്രോള്‍ എന്‍ജിനും ഒരു ഡീസല്‍ എന്‍ജിനിലുമാണ് കാര്‍ണിവല്‍ ലഭിക്കുക. അടുത്ത വര്‍ഷം പുതിയ കാര്‍ണിവല്‍ ഇന്ത്യയിലെത്തുമെന്നാണ് കിയ അറിയിക്കുന്നത്.
◾മനുഷ്യസ്നേഹിയായ ഒരു പൊലീസുകാരന്റെ മനോദാര്‍ഢ്യവും ഇച്ഛാശക്തിയും മനുഷ്യത്വവുംകൊണ്ട് ഒരു കൊലപാതകത്തിന്റെ ചുരുള്‍ നിവരുകയാണ് ഈ നോവലില്‍. ആരുടെയൊക്കെയോ ഏതൊക്കെയോ ദുരൂഹമായ വഴികളിലൂടെ സഞ്ചരിച്ച് കാരമ്പത്തൂര്‍ മനയിലെ ഒരു അന്തര്‍ജ്ജനത്തിന്റെ മരണത്തിന്റെ പിന്നിലുള്ള കഥാപരിസരങ്ങള്‍. ആഭിചാരത്തിന്റെയും പ്രണയത്തിന്റെയും ബാക്കിപത്രങ്ങളായ മനുഷ്യജീവിതങ്ങളുടെ മാനസികാപഗ്രഥനത്തിലേക്കുള്ള വഴിതുറക്കല്‍കൂടിയാണ് ഈ കുറ്റാന്വേഷണ നോവല്‍. ‘ഇലഞ്ഞിമരം പൂക്കുന്ന ഇടവപ്പാതി’. ജോബിഷ് ഗോപി താണിശ്ശേരി. ഗ്രീന്‍ ബുക്സ്. വില 102 രൂപ.
◾അമിതമായ ബിയര്‍ ഉപയോഗം പ്രമേഹം വരുത്താനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പുതിയ ഗവേഷണങ്ങള്‍. രാജ്യത്തെ മാത്രമല്ല, കേരളത്തിലെ പ്രമേഹരോഗികളുടെ എണ്ണത്തില്‍ വരും വര്‍ഷങ്ങളില്‍ കടുത്ത വര്‍ധനയുണ്ടാകുമെന്ന പഠനത്തിനു പിന്നാലെയാണ് അതില്‍ ബിയറിന്റ സ്വാധീനം നിര്‍ണായകമാണെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. പലരും ലഹരികിട്ടാന്‍ അമിതമായ അളവില്‍ ബിയര്‍ കുടിക്കാന്‍ തുടങ്ങിയതും ബിയറിന്റെ ഉപയോഗം കൗമാരക്കാരില്‍ വ്യാപകമാകാന്‍ തുടങ്ങിയതും അമിതവണ്ണം മുതല്‍ പ്രമേഹം വരെയുള്ള വിവിധ ആരോഗ്യ പ്രശ്‌നങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. അമിതമായ ബിയര്‍ ഉപയോഗം ഇന്‍സുലിനോടുള്ള ശരീരത്തിന്റെ പ്രതികരണശേഷി (സെന്‍സിറ്റിവിറ്റി) കുറയ്ക്കുന്നത് പ്രമേഹം നേരത്തെ വരുത്താന്‍ കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം, പാന്‍ക്രിയാസിനെ തകരാറിലാക്കുന്ന പാന്‍ക്രിയാറ്റൈറ്റിസിനും ബിയറിന്റെ അമിത ഉപയോഗവും മദ്യപാനവും കാരണമാകും. മറ്റു മദ്യങ്ങളെ അപേക്ഷിച്ച് ബിയറിന്റെ കാലറി അളവ് വളരെ കൂടുതലാണ്. ഈ ഉയര്‍ന്ന ഊര്‍ജം അമിതവണ്ണത്തിനും അതുമൂലം പ്രമേഹത്തിനും കാരണമാകുമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.