◾എഐക്യാമറകളുടെ അഴിമതി ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്. എ.ഐ ക്യാമറയുടെ മറവില്‍ കേരളം കണ്ട ഏറ്റവും വലിയ കൊള്ളകളിലൊന്നാണ് നടന്നതെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ പ്രതികരണം ആരെയും ആശ്ചര്യപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി ഇത്രയും ദുര്‍ബലമായി മുന്‍പൊന്നും പ്രതികരിച്ചു കണ്ടിട്ടില്ലെന്നും തുറന്ന കത്തില്‍ ചെന്നിത്തല ആരോപിച്ചു. സ്ഥാപിച്ചിരിക്കുന്നത് എഐ ക്യാമറ തന്നെയാണോ എന്നെങ്കിലും പറയണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
◾എഐ ക്യാമറ വിാദത്തിന് പിന്നില്‍ വ്യവസായികളുടെ കുടിപ്പകയാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. പ്രതിപക്ഷത്തിന്റെ ഫാക്ടറിയിലുണ്ടാക്കുന്ന നുണക്കഥകള്‍ തകര്‍ന്ന് വീഴുമെന്നും മുഖ്യമന്ത്രിയേയും കുടുംബത്തെയും മോശക്കാരാക്കി സര്‍ക്കാരിന്റെ പ്രതിച്ചായ നശിപ്പിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും ആന്റണി രാജു പറഞ്ഞു. ആക്ഷേപം ഉന്നയിക്കുന്ന കമ്പനികള്‍ എന്തുകൊണ്ട് കോടതിയില്‍ പോയില്ലെന്നും മന്ത്രി ചോദിച്ചു.
◾
*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.
*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*
തൃശ്ശൂരിലെ പുളിമൂട്ടിൽ സിൽക്സിലെ വിശേഷങ്ങളറിയാം:
https://youtu.be/4-sqhUbTNeU
◾മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശ യാത്രകളെ ന്യായീകരിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വിദേശ യാത്രകള്‍ മോശം കാര്യമല്ലെന്നും ലോകം എന്തെന്ന് നേരിട്ട് മനസിലാക്കുക എന്നത് പ്രധാനമാണെന്നും മുഹമ്മദ് റിയാസ്. സിപിഎം പ്രസ്താവനയില്‍ ജീവിക്കുന്ന പാര്‍ട്ടിയല്ല. നാവിന്റെ വലുപ്പം കൊണ്ട് മാത്രം രാഷ്ട്രീയ നടത്തുന്ന പാര്‍ട്ടിയുമല്ല. മറിച്ച് രാഷ്ട്രീയ പ്രശ്നങ്ങളില്‍ ചടുലമായി ഇടപെടുന്ന പാര്‍ട്ടിയാണിത്. രാഷ്ട്രീയ ലാഭത്തിനല്ല സിപിഎം ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
◾സംഘര്‍ഷ സാഹചര്യം കുറഞ്ഞതോടെ മണിപ്പൂരില്‍ നിരോധനാജ്ഞക്ക് താത്കാലിക ഇളവ്. സംഘര്‍ഷം നടന്ന ചുരചന്ത്പൂരില്‍ രാവിലെ 7 മുതല്‍ 10 വരെ നിരോധനാജ്ഞ ഒഴിവാക്കി. മുഖ്യമന്ത്രി ബീരേന്‍ സിങ് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും പൊലീസ് ഉദ്യോഗസ്ഥരുമായും ക്രമസമാധാന സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച നടത്തി. സംസ്ഥാനത്ത് സര്‍വ്വ കക്ഷിയോഗം വിളിച്ച മുഖ്യമന്ത്രി, സമാധാന ശ്രമങ്ങള്‍ക്ക് പാര്‍ട്ടികളുടെ സഹകരണവും അഭ്യര്‍ത്ഥിച്ചിരുന്നു.
◾മണിപ്പൂരില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണത്തില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മണിപ്പൂരില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കാനും അവര്‍ക്ക് സുരക്ഷിതമായി കേരളത്തിലേക്ക് മടങ്ങാനുമുള്ള സൗകര്യം ഒരുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മണിപ്പൂരില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ അരക്ഷിതാവസ്ഥയിലാണെന്നും അക്രമം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തിര ഇടപെടല്‍ ആവശ്യമാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.
◾അരിക്കൊമ്പന്‍ വിഷയത്തില്‍ കേരളത്തിനെതിരെ പരാതിയുമായി തമിഴ്‌നാട്. അരിക്കൊമ്പന്റെ ജിപിഎസ് കോളര്‍ സിഗ്നല്‍ വിവരങ്ങള്‍ കേരളം നല്‍കുന്നില്ലെന്നാണ് തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരാതി. പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മേഘമലയ്ക്ക് സമീപം ഉള്‍ക്കാട്ടിലാണ് അരിക്കൊമ്പന്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഇന്നലെ രാത്രി ജനവാസ മേഖലയില്‍ ഇറങ്ങിയിട്ടില്ല. അരിക്കൊമ്പന്റെ സാന്നിധ്യത്തില്‍ പ്രദേശത്ത് നിരീക്ഷണം കര്‍ശനമാക്കിയിരിക്കുകയാണ് തമിഴ്നാട് വനം വകുപ്പ്.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾അരിക്കൊമ്പന്‍ വിഷയത്തില്‍ പ്രതികരണവുമായി വനം മന്ത്രി എകെ ശശീന്ദ്രന്‍. സംസ്ഥാന സര്‍ക്കാര്‍ നേരത്തേയെടുത്ത നിലപാട് ശരിവെക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ സംഭവങ്ങളെന്ന് മന്ത്രി പറഞ്ഞു. അരിക്കൊമ്പനെ പിടികൂടി താപ്പാനയാക്കണമായിരുന്നുവെന്നും പക്ഷേ കോടതി നിര്‍ദേശങ്ങള്‍ മാനിച്ച് കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്തതെന്നും മന്ത്രി വ്യക്തമാക്കി. ചിന്നക്കനാല്‍ ഭാഗത്ത് ഉണ്ടായിരുന്ന ആശങ്കകള്‍ ഇപ്പോള്‍ മേഘമലയിലാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.
◾ശമ്പളവിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് ബിഎംഎസ് ന്റെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രിമുതല്‍ തുടങ്ങും. കഴിഞ്ഞമാസത്തെ ശമ്പളത്തില്‍ ആദ്യഗഡു മാത്രമാണ് കെഎസ്ആര്‍ടിസിയിലെ തൊഴിലാളികള്‍ക്ക് ലഭിച്ചത്. അതേസമയം പണിമുടക്കി സമരം നടത്തുന്നവരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. തനിക്കെതിരായ സിഐടിയു നേതാക്കളുടെ ആരോപണങ്ങളെ വ്യക്തിപരമായി എടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾പിടികൂടുന്നവര്‍ക്ക് മുന്നറിയിപ്പായി അയയ്ക്കുന്ന നോട്ടീസില്‍, ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങള്‍ പതിക്കേണ്ടെന്ന തീരുമാനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ്. ചിത്രങ്ങള്‍ പതിച്ചുള്ള നോട്ടീസ് നല്‍കിയാല്‍ മോട്ടര്‍ വാഹന നിയമപ്രകാരം പിഴയീടാക്കേണ്ടിവരും. ഈ നിയമക്കുരുക്ക് ഒഴിവാക്കാനാണ് ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങള്‍ നോട്ടീസില്‍ നിന്ന് ഒഴിവാക്കുന്നത്.
◾സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തടയാന്‍ അന്വേഷണം തുടങ്ങിയെന്നും സിനിമാ സെറ്റുകളില്‍ ഇനി മുതല്‍ ഷാഡോ പോലീസ് വിന്യസിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സേതുരാമന്‍. ഇത് സംബന്ധിച്ച് വിവരം ലഭിച്ചാല്‍ റെയ്ഡ് നടത്തുമെന്നും പക്ഷെ ഇതുവരെ ആരില്‍നിന്നും പൊലീസിന് പരാതി ലഭിച്ചിട്ടില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
◾സിനിമാ ലൊക്കേഷനുകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന പോലീസ് തീരുമാനത്തെ സ്വാഗതം ചെയ്ത് ഫിലിം ചേംബര്‍. സിനിമാ സെറ്റിലെ ലഹരി പരിശോധനയ്ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് നിര്‍മ്മാതാവ് ജി സുരേഷ് കുമാറും വ്യക്തമാക്കി. ലഹരി ഉപയോഗിച്ച് പ്രശ്‌നമുണ്ടാക്കുന്നവരെ ഷൂട്ടിങ് സെറ്റിന് ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
◾മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ന്യുമോണിയ ബാധയെ തുടര്‍ന്ന് ബെംഗളൂരുവിലെ ഹെല്‍ത്ത് കെയര്‍ ഗ്ലോബല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ചാണ്ടിയെ ഉച്ചയ്ക്ക് 12 മണിയോടെയാണ് രാഹുല്‍ സന്ദര്‍ശിച്ചത്. കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, ബെന്നി ബെഹനാന്‍ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
◾സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. ചേര്‍ത്തല-അരൂക്കുറ്റി റോഡില്‍ മാക്കേക്കവലയില്‍ പള്ളിപ്പുറം സ്വദേശികളായ തൂവനത്തുവെളി ബിസ്മില്‍ ബാബു (26), വള്ളിക്കാട്ട് കോളനി പ്രണവ് (22 ) എന്നിവരാണ് മരിച്ചത്. പള്ളിപ്പുറം കൂവക്കാട്ട് ചിറ പ്രണവ് പ്രകാശ് (23) നെ ഗുരുതര പരിക്കുകളോടെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട. നാല് പേരെ പിടികൂടി. ജഗതിക്കടുത്ത് കണ്ണേറ്റുമുക്കില്‍ വെച്ചാണ് 100 കിലോ കഞ്ചാവുമായി എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ഇവരെ പിടികൂടിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീ ഓടിരക്ഷപ്പെട്ടെന്നാണ് വിവരം.
◾പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. കാഞ്ഞങ്ങാട് തായന്നൂര്‍ കുഴിക്കോല്‍ സ്വദേശി വിഷ്ണു (24) ആണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രി ഫുട്ബോള്‍ മത്സരം നടക്കുന്ന സ്ഥലത്ത് കുലുക്കിക്കുത്ത് കളിക്കുന്നതിനിടെ പൊലീസ് വാഹനം കണ്ട് ഭയന്നോടുകയായിരുന്നു.
◾ഇന്ന് ലോക ചിരി ദിനം. ഒരു പുഞ്ചിരി കൊണ്ട് പലതിനും പരിഹാരം കാണാനാകും എന്ന ശുഭചിന്തയില്‍ നിന്നാണ് ലോക ചിരിദിനത്തിന്റെ പിറവി. 1998 ജനുവരി പത്തിനു ബോംബെയിലായിരുന്നു ചിരി ദിനത്തിന്റെ ആദ്യ ആഘോഷം. ലോക വ്യാപകമായി ചിരിയോഗ മൂവ്മെന്റിനു തുടക്കമിട്ട ഡോക്ട്ടര്‍ മദന്‍ കത്താരിയയാണ് ചിരിദിനത്തിനും തുടക്കമിട്ടത്.
◾ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ ഗുസ്തിതാരങ്ങള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി സംയുക്ത കിസാന്‍ മോര്‍ച്ച. ആയിരക്കണക്കിന് കര്‍ഷകര്‍ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി തലസ്ഥാനത്തേക്ക് എത്തിച്ചേരുമെന്നാണ് കരുതപ്പെടുന്നത്. ഇതോടെ ജന്തര്‍ മന്തറിലെ സുരക്ഷ ശക്തമാക്കി.
◾അവധി നല്‍കാതിരുന്ന ബാങ്ക് മാനേജരെ തീ കൊളുത്തിക്കൊല്ലാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റില്‍. ഉത്തരാഖണ്ഡിലെ ധര്‍ചുലയില്‍ ഇന്നലെ നടന്ന സംഭവത്തില്‍ വിമുക്തഭടന്‍ ദീപക് ഛേത്രിയെ (48) പൊലീസ് അറസ്റ്റ് ചെയ്തു. 30 ശതമാനം പൊള്ളലേറ്റ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധര്‍ചുല മാനേജരായ മുഹമ്മദ് ഒവൈസ് (55) നെ ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾അമേരിക്കയിലെ ടെക്സസിലെ മാളിലുണ്ടായ വെടിവയ്പ്പില്‍ എട്ടുപേര്‍ മരിച്ചു ഏഴുപേര്‍ക്ക് പരിക്കേറ്റു. അക്രമിയെ പോലീസ് കൊലപ്പെടുത്തി. തോക്കുമായി എത്തിയ അക്രമി പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. തോക്കു നിയമം കര്‍ശനമാക്കണമെന്ന ആവശ്യം യു എസില്‍ ശക്തമാകുന്നതിനിടെയാണ് തുടര്‍ച്ചയായി അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
◾ഐപിഎല്ലില്‍ ഇന്ന് രണ്ട് കളികള്‍. 3.30 ന് ആരംഭിക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സ് ലഖ്നൗ സൂപ്പര്‍ ജയന്റ്സുമായി ഏറ്റുമുട്ടും. 14 പോയന്റുള്ള നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്തിന് ഇന്ന് ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. 11 പോയന്റുള്ള ലഖ്നൗ നിലവില്‍ മൂന്നാം സ്ഥാനത്താണ്. വൈകീട്ട് 7.30ന് ആരംഭിക്കുന്ന മത്സരത്തില്‍ നിലവിലെ നാലാം സ്ഥാനക്കാരായ രാജസ്ഥാന്‍ റോയല്‍സ് അവസാന സ്ഥാനക്കാരായ സണ്‍റൈസേഴ്സ് ഹൈദരാബാദുമായി ഏറ്റുമുട്ടും. പ്ലേ ഓഫ് യോഗ്യത ഉറപ്പിക്കാന്‍ രാജസ്ഥാന് ഇന്ന് ജയം അനിവാര്യമാണ്.
◾രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരം ഏപ്രില്‍ 28ന് അവസാനിച്ച ആഴ്ചയില്‍ 4.532 ബില്യണ്‍ ഡോളര്‍ (37,146 കോടി രൂപ) ഉയര്‍ന്ന് 588.78 ബില്യണ്‍ ഡോളറിലെത്തിയതായി (48 ലക്ഷം കോടി രൂപ) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. മുന്‍ ആഴ്ചയില്‍ മൊത്തം കരുതല്‍ ശേഖരം 2.164 ബില്യണ്‍ യുഎസ് ഡോളര്‍ (17,712 കോടി രൂപ) കുറഞ്ഞ് 584.248 ബില്യണ്‍ ഡോളറായി (8 ലക്ഷം കോടി രൂപ). അവലോകന ആഴ്ചയില്‍ കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തി ഏകദേശം 5 ബില്യണ്‍ യുഎസ് ഡോളര്‍ വര്‍ധിച്ച് 519.485 ബില്യണ്‍ ഡോളറിലെത്തി. കരുതല്‍ സ്വര്‍ണ ശേഖരം 494 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 45.657 ബില്യണ്‍ ഡോളറായി. 2021 ഒക്ടോബറില്‍ രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 52 ലക്ഷം കോടി രൂപയെത്തിയിരുന്നു (645 ബില്യണ്‍ ഡോളര്‍). 2022ല്‍ ഡോളറിനിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തടയാന്‍ ആര്‍.ബി.ഐ വിപണിയില്‍ ഡോളര്‍ വിറ്റഴിച്ചിരുന്നു. ഇതോടെയാണ് വിദേശനാണ്യ കരുതല്‍ ശേഖരം പിന്നീട് കുറഞ്ഞത്.
◾വാട്സ്ആപ്പിലെ പോള്‍ ഫീച്ചറില്‍ കിടിലന്‍ അപ്ഡേറ്റ് എത്തി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പോള്‍ അപ്ഡേറ്റുകള്‍ ഉള്‍പ്പെടുന്ന സന്ദേശം അടിക്കുറിപ്പുകളോടെ ഡോക്യുമെന്റുകളാക്കി ഫോര്‍വേഡ് ചെയ്യാന്‍ അനുവദിക്കുന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. 022 നവംബറില്‍, വാട്ട്സ്ആപ്പ് പോളിംഗ് ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍, ജനപ്രിയ ഫീച്ചറിലേക്ക് ചില പുതിയ അപ്ഡേറ്റുകള്‍ അവതരിപ്പിച്ചു. പുതിയ ഫീച്ചറുകള്‍ ഇവയാണ് ഒറ്റ പോള്‍ വോട്ടെടുപ്പുകള്‍ സൃഷ്ടിക്കുക, നിങ്ങളുടെ ചാറ്റുകളില്‍ പോളുകള്‍ക്കായി തിരയുക, പോള്‍ ഫലങ്ങളെക്കുറിച്ച് അപ്ഡേറ്റ് ചെയ്യുക. എന്നിവയാണിത്. ഒറ്റ പോള്‍ ഫീച്ചറുകള്‍ ഉപയോഗിച്ച്, ഇപ്പോള്‍ ഒരു തവണ മാത്രം വോട്ട് ചെയ്യാന്‍ അനുവദിക്കുന്ന വോട്ടെടുപ്പുകള്‍ നടത്താനാകും. ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിന്, ഒരു പോള്‍ സൃഷ്ടിക്കുമ്പോള്‍ ഉപയോക്താക്കള്‍ ഒന്നിലധികം ഉത്തരങ്ങള്‍ അനുവദിക്കുക (‘Allow multiple answer-s’) എന്ന ഒപ്ഷന്‍ ഓഫാക്കേണ്ടതുണ്ട്. ഫോട്ടോകള്‍, വീഡിയോകള്‍ അല്ലെങ്കില്‍ ലിങ്കുകള്‍ എന്നിവയില്‍ ചെയ്യുന്നതുപോലെ, പോളിലൂടെ സന്ദേശങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യാന്‍ ചാറ്റ് ഓപ്ഷനിലെ പോളുകള്‍ സെര്‍ച്ച് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിന് ഉപയോക്താക്കള്‍ ചാറ്റ് സ്‌ക്രീനില്‍ സെര്‍ച്ച് അമര്‍ത്തേണ്ടതുണ്ട്, തുടര്‍ന്ന് എല്ലാ ഫലങ്ങളുടെയും ലിസ്റ്റ് കണ്ടെത്താന്‍ വോട്ടെടുപ്പ് ഓപ്ഷന്‍ അമര്‍ത്തുക. അതേസമയം, വോട്ടെടുപ്പ് ഫല ഫീച്ചറില്‍ അപ്ഡേറ്റ് ചെയ്യുന്ന സ്റ്റേ, പേര് സൂചിപ്പിക്കുന്നത് പോലെ, ആളുകള്‍ അവരുടെ വോട്ടെടുപ്പില്‍ പോള്‍ചെയ്യുമ്പോള്‍ അറിയിപ്പുകള്‍ സ്വീകരിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കും. പോളിംഗ് പ്രവര്‍ത്തനങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ടാബുകള്‍ സൂക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ എത്ര പേര്‍ വോട്ട് ചെയ്തുവെന്നും ഇത് കാണിക്കും.
◾എസ് സുരേഷ്ബാബുവിന്റെ രചനയില്‍ വി കെ പ്രകാശ് സംവിധാനം ചെയുന്ന ‘ലൈവ്’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘ആലാപനം’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിവേക് മുഴക്കുന്ന് ആണ്. അല്‍ഫോന്‍സ് ജോസഫ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന മംമ്ത മോഹന്‍ദാസ് ആണ്. അഡിഷണല്‍ മ്യൂസിക് പ്രോഗ്രാമിങ്, സൗണ്ട് എന്‍ജിനീയറിംഗ് എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് നിതിന്‍ സാബു ജോണ്‍സന്‍, അനന്ദു പൈ എന്നിവര്‍ നിര്‍വഹിക്കുമ്പോള്‍ ഗിറ്റാര്‍ കൈകാര്യം ചെയ്തത് അല്‍ഫോന്‍സ് ജോസഫ് തന്നെയാണ്. മാധ്യമങ്ങളിലെത്തുന്ന വ്യാജവാര്‍ത്തകള്‍ പ്രമേയമാക്കുന്ന ചിത്രമാണിത്. മംമ്ത മോഹന്‍ദാസ്, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, പ്രിയ വാര്യര്‍, കൃഷ്ണ പ്രഭ, അക്ഷിത, രശ്മി സോമന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.
◾ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 തിയേറ്ററുകളില്‍ മുന്നേറുകയാണ്. 2018 ലെ പ്രളയകാലം സ്‌ക്രീനില്‍ എത്തിച്ചിരിക്കുന്ന ചിത്രം വെള്ളിയാഴ്ചയാണ് തിയേറ്ററുകളില്‍ എത്തിയത്. കേരളമെമ്പാടും റിലീസ് ദിനത്തില്‍ രാവിലെ മള്‍ട്ടിപ്ലെക്‌സുകളില്‍ ചെറിയ സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെങ്കില്‍ വൈകുന്നേരത്തോടെ ഏറ്റവും വലിയ സ്‌ക്രീനുകളിലേക്ക് മാറ്റുകയായിരുന്നു നിരവധി എക്‌സ്ട്രാ ഷോകളാണ് റിലീസ് ദിനത്തില്‍ നടന്നത്. എന്നാല്‍ എക്‌സ്ട്രാ ഷോകളുടെ കാര്യത്തില്‍ രണ്ടാം ദിനം റിലീസ് ദിനത്തെ മറികടന്നെന്നാണ് പുറത്തെത്തുന്ന വിവരം. ശനിയാഴ്ച അര്‍ധരാത്രി ചിത്രത്തിന്റെ 67 സ്‌പെഷല്‍ ഷോകളാണ് നടന്നതെന്നാണ് പുറത്തെത്തുന്ന റിപ്പോര്‍ട്ടുകള്‍. കളക്ഷനിലും ഈ മുന്നേറ്റം ദൃശ്യമാവും. ആദ്യദിനം കേരളത്തില്‍ നിന്ന് ചിത്രം 1.85 കോടി നേടിയെന്നാണ് കണക്കുകള്‍. ഇതിന്റെ ഇരട്ടിയിലേറെ, 3.2 കോടി മുതല്‍ 3.5 കോടി വരെയാണ് ചിത്രം കേരളത്തില്‍ നിന്ന് രണ്ടാം ദിനം നേടിയ കളക്ഷനെന്ന് അറിയിക്കുന്നു. അതേസമയം കളക്ഷന്‍ സംബന്ധിച്ച കണക്കുകളൊന്നും നിര്‍മ്മാതാക്കള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഞായറാഴ്ചയുള്ള ഷോകളില്‍ പലതും ഇതിനകം ഹൗസ്ഫുള്‍ ആയിട്ടുണ്ട്.
◾പ്രീമിയം ഹാച്ച്ബാക്ക് ബലേനോയുടെ സുരക്ഷാ സൗകര്യം വര്‍ധിപ്പിച്ച് മാരുതി സുസുക്കി ഇന്ത്യ. ഇനി മുതല്‍ പിന്‍ സീറ്റിലെ നടുവിലുള്ള യാത്രികനും പുതിയ ബലേനോയില്‍ ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റ് ഉണ്ടായിരിക്കും. നിലവില്‍ ബലേനോക്ക് മാത്രമാണ് ഈ സൗകര്യം നല്‍കിയിട്ടുള്ളതെങ്കിലും വൈകാതെ കൂടുതല്‍ മോഡലുകളിലേക്ക് വ്യാപിപ്പിക്കാനാണ് സാധ്യത. നേരത്തെ ഡെല്‍റ്റ വേരിയന്റു മുതലുള്ളയില്‍ ഉണ്ടായിരുന്ന പിന്‍സീറ്റുകളിലെ പവര്‍ വിന്‍ഡോയും ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളും 2023 മുതല്‍ ബലേനോയുടെ ബേസ് സിഗ്മ വേരിയന്റിലുമുണ്ട്. ടില്‍റ്റ്-അഡ്ജസ്റ്റബിള്‍ സ്റ്റീറിങ്, മുന്നില്‍ രണ്ട് എയര്‍ബാഗുകള്‍, എബിഎസ് വിത്ത് ഇബിഡി, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍ എന്നിവയെല്ലാം ബേസ് മോഡലായ സിഗ്മയിലും ഉണ്ട്. 1.2 ലിറ്റര്‍ കെ12സി ഡുവല്‍ജെറ്റ് പെട്രോള്‍ എന്‍ജിനാണ് ബലേനോക്ക് മാരുതി സുസുക്കി നല്‍കിയിരിക്കുന്നത്. 90പിഎസ് പരമാവധി പവറും 113എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കുന്ന ഈ എന്‍ജിനില്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്. അതേസമയം ബേസ് മോഡലായ സിഗ്മയില്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണുള്ളത്. ബേസ് മോഡലായ സിഗ്മക്ക് 6.61 ലക്ഷം രൂപയും ഉയര്‍ന്ന ആല്‍ഫ എഎംടി വേരിയന്റിന് 9.88 ലക്ഷം രൂപയുമാണ് വില.
◾ഇരുപതാം നൂറ്റാണ്ടിന്റെ അദ്വൈതവേദാന്തത്തിലെ മഹാത്രയം എന്ന്, രമണമഹര്‍ഷി, ആത്മാനന്ദ, നിസര്‍ഗദത്ത മഹാരാജ് എന്നിവരെ പരിഗണിച്ചുകൊണ്ട് അവരുടെ അദ്വൈതസാരാംശം വിശദീകരിക്കുന്ന പുസ്തകം. യഥാര്‍ത്ഥ അദ്വൈതം അറിവിന്റേതോ തത്ത്വശാസ്ത്രത്തിന്റേതോ ആയ മാര്‍ഗ്ഗമല്ല, മറിച്ച് വ്യവസ്ഥകളെക്കൂടാതെയുള്ള, മുക്തിയിലേക്കുള്ള മാര്‍ഗ്ഗരഹിതമായ ഒരു മാര്‍ഗ്ഗമാണെന്ന് ഈ മൂന്നു ഗുരുനാഥന്മാരും വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു മഹാരഥന്മാര്‍ പഠിപ്പിച്ചുതന്ന അദ്വൈതവേദാന്തത്തിന്റെ കാതല്‍. ‘ഞാന്‍ ഒരു കവാടം’. ഫിലിപ്പ് റെനാര്‍ഡ്. പരിഭാഷ-കേണല്‍ ജയറാം. മാതൃഭൂമി. വില 153 രൂപ.
◾എത്ര സമ്മര്‍ദ്ദവും ടെന്‍ഷനുമൊക്കെ അനുഭവിക്കുന്നുണ്ടെങ്കിലും കുറച്ചുസമയമെങ്കിലും മനസ്സ് തുറന്നൊന്ന് ചിരിക്കാനായാല്‍ അത് ഒരുപാട് ആശ്വസം നല്‍കാറുണ്ട്. എല്ലാവരെയും ഉള്ള് തുറന്ന് ചിരിക്കാന്‍ പ്രേരിപ്പിക്കുകയും അതിന്റെ ഗുണങ്ങള്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്ന ദിവസമാണ് ലോക ചിരി ദിനം. എല്ലാ വര്‍ഷവും മേയ് മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് ചിരിദിനമായി ആചരിക്കുന്നത്. ചിരി മനസ്സിനെ മാത്രമല്ല ശരീരത്തെയും കരുത്തുള്ളതാക്കും. ശാരീരിക അസ്വസ്ഥതകള്‍ കുറയ്ക്കുന്നതിനും പ്രതിരോധശക്തി കൂട്ടുന്നതിനും ചിരി സഹായിക്കും. സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ ഉത്പാദനം കുറയ്ക്കുകയും അതുവഴി ഹാപ്പി ഹോര്‍മോണുകളെ ഉത്തേജിപ്പിക്കുകയുമാണ് ചിരിയിലൂടെ സംഭവിക്കുന്നത്. ശരീരഭാരം കുറയ്ക്കാനും മുഖത്തെ പേശികള്‍ക്ക് വ്യായാമം നല്‍കാനും ചിരി നല്ലതാണ്. ചിരിക്കുമ്പോള്‍ ജീവിതം മെച്ചപ്പെടുകയും ആയുസ്സ് വര്‍ദ്ധിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. പോസിറ്റീവ് മനോഭാവം ആര്‍ജ്ജിക്കാനും ശുഭാപ്തിവിശ്വാസത്തോടെ മുന്നേറാനും ചിരിക്കുന്നത് സഹായിക്കും.