◾കറുത്ത വസ്ത്രങ്ങളണിഞ്ഞ് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റില്‍. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം വച്ചതിനെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും ഒരു മിനിറ്റ് പോലും ചേരാനായില്ല. കറുത്ത വസത്രങ്ങളും കറുത്ത മാസ്കും ധരിച്ചാണ് പ്രതിപക്ഷാംഗങ്ങള്‍ എത്തിയത്. രാഹുലിനെ അയോഗ്യനാക്കിയ ലോക്സഭ സെക്രട്ടറിയേറ്റിന്റെ ഉത്തരവ് പ്രതിപക്ഷം സ്പീക്കറുടെ ഡയസിനു മുന്നിലേക്കു വലിച്ചെറിഞ്ഞു. ലോക് സഭ നാല് മണി വരെയും രാജ്യസഭ രണ്ടു മണി വരെയും നിര്‍ത്തിവച്ചു. പാര്‍ലമെന്റില്‍നിന്നു വിജയ് ചൗക്കിലേക്ക് പ്രതിപക്ഷം പ്രതിഷേധ മാര്‍ച്ച് നടത്തി.
◾രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ലോക്സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം കീറിയെറിഞ്ഞ് പ്രതിഷേധിച്ച കോണ്‍ഗ്രസ് എം.പിമാരായ ഹൈബി ഈഡന്, ടി.എന്‍.പ്രതാപന് എന്നിവരെ സസ്പെന്‍ഡ് ചെയ്തേക്കുമെന്ന് സൂചന. ഇരുവരുടെയും പ്രതിഷേധം അതിരുകടന്നുവെന്ന നിഗമനത്തിലാണ് സ്പീക്കര്‍ നടപടിക്കൊരുങ്ങുന്നത്. ഇരുവരും ലോക്സഭയിലാണ് രേഖകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചത്.
◾
*മാര്‍ച്ച് 31 മുതല്‍ പുളിമൂട്ടില്‍ സില്‍ക്സിന്റെ പുതിയ വലിയ ഷോറൂം*
പുതിയ ഷോറൂമിന്റെ സവിശേഷതകള്‍ : ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്സ്ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും, കസ്റ്റമേഴ്സിന് പ്രത്യേക സേവനങ്ങളും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോര്‍. വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനും പ്രത്യേക ഗ്രൂം സ്റ്റുഡിയോയും. ഇന്ത്യയിലെ ഏത് വലിയ നഗരത്തിലെയും മോഡേണ്‍ സ്റ്റോറുകള്‍ക്കൊപ്പം നില്ക്കുന്ന പുരുഷന്മാരുടെ ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരം. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.
*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*
◾അന്തരിച്ച നടനും മുന്‍ എംപിയുമായ ഇന്നസന്റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാ ലോകവും ആരാധകരും. രാവിലെ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പൊതുദര്ശനത്തില് ആയിരക്കണക്കിന് ആളുകളാണ് പ്രിയനടനെ അവസാനമായി കാണാനെത്തിയത്. താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി 17 വര്‍ഷം പ്രവര്‍ത്തിച്ച ഇന്നസെന്റിനെ അവസാനമായി കാണാന്‍ നിരവധി സഹപ്രവര്‍ത്തകരും കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെത്തി. ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിനു ശേഷം വൈകിട്ടു 3നു വീട്ടിലേക്ക് കൊണ്ടുപോകും. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നാളെ രാവിലെ 10നാണ് സംസ്കാരം.
◾മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സിപിഎമ്മുകാര്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മൂന്നു പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ണൂര്‍ സബ് കോടതി വിധിച്ചു. ദീപക്, സി ഒ ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കുറ്റക്കാരാണെന്ന് വിധിച്ചത്. മുന്‍ എംഎല്‍എമാരടക്കം 110 പ്രതികളെ കോടതി വെറുതെ വിട്ടു. 2013 ഒക്ടോബര്‍ 27 നായിരുന്നു അതിക്രമം. കല്ലേറില്‍ കാറിന്റെ ചില്ലു തകര്‍ന്ന് ഉമ്മന്‍ചാണ്ടിക്കു പരിക്കേറ്റിരുന്നു. പ്രതികളായ തലശ്ശേരി സ്വദേശിയായ സി ഒ ടി നസീര്‍, ചാലാട് സ്വദേശിയായ ദീപക് എന്നിവരെ സിപിഎം പുറത്താക്കിയിരുന്നു. കണ്ണപുരം സ്വദേശിയായ ബിജു പറമ്പത്ത് നിലവില്‍ സിപിഎം അംഗമാണ്.
◾രാജ്യത്ത് കൊവിഡ് വ്യാപനം. 24 മണിക്കൂറിനിടെ 1,805 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 10,300 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 3.19 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
◾ജാമ്യ വ്യവസ്ഥകളില്‍ ഇളവ് തേടി അബ്ദുള്‍ നാസര്‍ മഅദനി നല്കിയ ഹര്‍ജി സുപ്രീംകോടതി ഏപ്രില്‍ 13 ലേക്ക് മാറ്റി. മഅദനി ബംഗ്ലൂരുവില്‍ തന്നെ തുടരേണ്ട ആവശ്യമെന്താണെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. മഅദനി ജാമ്യ വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലല്ലോയെന്നും കോടതി ചോദിച്ചു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കല്‍ കേസില്‍ കേരള സര്‍ക്കാരിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി തുടരേണ്ടതില്ലെന്ന് സുപ്രീം കോടതി. പൊളിക്കല്‍ അവസാനഘട്ടത്തിലാണെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് കോടതി തീരുമാനം.
◾ലഹരിമരുന്നിന് അടിമയായതുകൊണ്ടാണ് മകന് റഷ്യന്‍ യുവതിയെ മര്‍ദ്ദിച്ചതെന്ന് ആഖിലിന്റെ മാതാപിതാക്കള്‍. ഇരുവരും വിവാഹിതരാകാനാണ് ഖത്തറില്‍നിന്നു നാട്ടിലെത്തിയത്. തര്‍ക്കമുണ്ടായ ദിവസവും ആഖില്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. മര്‍ദ്ദനം സഹിക്കാതെയാണ് ടെറസിലൂടെ താഴേക്ക് ചാടിയതെന്നും മാതാപിതാക്കളുടെ മൊഴി.
◾വര്‍ക്കലയില്‍ യോഗ സെന്ററില്‍ തീപിടിത്തം. ഹെലിപ്പാട് നോര്‍ത്ത് ക്ലിഫില്‍ പ്രവര്‍ത്തിക്കുന്ന ഹില്‍ വ്യൂ റിസോര്‍ട്ടിലെ യോഗ സെന്റര്‍ കത്തിനശിച്ചു. വിദേശികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ യോഗ സെന്ററില്‍ ഉണ്ടായിരുന്നു. തീ പടര്‍ന്ന് പിടിക്കുന്നത് കണ്ടതോടെ ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
◾തൃപ്പൂണിത്തുറ എസ് എന്‍ ജംഗ്ഷനിലെ ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടറെ മുറിയില്‍ പൂട്ടിയിട്ട് നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ആശുപത്രിയില്‍ തന്നെ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന 38 വയസ് പ്രായമുള്ള ശ്രീജിത്താണ് പിടിയിലായത്.
◾തിരുവനന്തപുരം വെഞ്ഞാറമ്മൂട് ആലന്തറയില്‍ കാര്‍ ഇടിച്ച് റോഡില്‍ വീണയാള്‍ ലോറി കയറി മരിച്ചു. നാഗര്‍കോവില്‍ ശൂരപള്ളം അഗസ്തീശ്വരം സ്വദേശി 43 വയസുള്ള കൃഷ്ണകുമാറാണ് മരിച്ചത്.
◾ഖത്തറില്‍ ബുധനാഴ്ച അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി. മലപ്പുറം പൊന്നാനി സ്വദേശി അബു ടി മമ്മാദൂട്ടിയുടെ (45) മൃതദേഹമാണ് ഒടുവില്‍ കണ്ടെത്തിയത്. ഇതോടെ അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം ആറായി.
◾മുക്കത്ത് വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു മേല്‍ക്കൂരയും കൊപ്രയും കത്തിനശിച്ചു. കാരശ്ശേരി ജംഗ്ഷനില്‍ സലിം ചോനോത്തിന്റെ സി.എം. ഫ്ലോര്‍മില്‍ ആന്‍ഡ് ഓയില്‍ മില്ലിലാണു തീപിടിച്ചത്.
◾സവര്‍ക്കറെ അപമാനിക്കരുതെന്നും സവര്‍ക്കര്‍ ദൈവമാണെന്നും രാഹുല്‍ഗാന്ധിയോട് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. മാലേഗണിലെ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു ഉദ്ധവ് താക്കറെ. പ്രതിപക്ഷ സഖ്യത്തില്‍ വിള്ളലുണ്ടാക്കരുതെന്നും ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നല്കി.
◾പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിനു പിന്നില്‍ ഒളിച്ചിരിക്കുന്ന അഹങ്കാരിയും ഭീരുവുമാണെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ തന്നേയും ജയിലിലടച്ചോളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
◾ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ മോചിപ്പിച്ചതിനെതിരായ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. 2002ല്‍ ഗുജറാത്ത് കലാപത്തില്‍ ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെയാണ് ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്.
◾ഗുജറാത്തില്‍ സര്‍ക്കാര്‍ പരിപാടിയില്‍ ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതി ബിജെപി എംപിയോടും എംഎല്‍എയോടും വേദി പങ്കിട്ടു. ദഹോദ് ജില്ലയിലെ കര്‍മാഡി വില്ലേജിലെ ജലവിതരണ പദ്ധതി പരിപാടിയിലാണ് പ്രതിയായ ശൈലേഷ് ചിമന്‍ലാല്‍ ഭട്ട് പങ്കെടുത്തത്.
◾കര്‍ണാടകത്തിലെ ഐ.എ.എസ്. ഓഫീസര്‍ രോഹിണി സിന്ദൂരിയുടെ സ്വകാര്യ ഫോട്ടോകള്‍ പ്രചരിപ്പിച്ചതിന് ഐ.പി.എസ്. ഓഫീസര്‍ ഡി. രൂപയ്ക്കെതിരേ ക്രിമിനല്‍ അപകീര്‍ത്തിക്കേസ് രജിസ്റ്റര്‍ ചെയ്യണമെന്നു കോടതി. ബെംഗളൂരു അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് അപകീര്‍ത്തിക്കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്.
◾ഉത്തര്‍പ്രദേശില്‍ കിച്ചടി കഴിച്ച് കുട്ടികളടക്കം 21 പേര് ആശുപത്രിയില്‍. ഫജ്ജിപൂരിലെ ഒരു ചടങ്ങില്‍ പങ്കെടുത്തവരാണ് ആശുപത്രിയിലുള്ളത്.
◾പൈലറ്റുമാരുടെ അശ്രദ്ധയെ തുടര്‍ന്നുണ്ടായ വന്‍ ദുരന്ത സാധ്യത ഒഴിവായതിനു പിന്നാലെ എയര്‍ ഇന്ത്യയുടെ പൈലറ്റുമാരെ വിലക്കി നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. എയര്‍ ഇന്ത്യ പൈലറ്റുമാരുടെ അശ്രദ്ധയെ തുടര്‍ന്ന് മാര്‍ച്ച് 24 നാണ് നേപ്പാളിന്റെ ആകാശത്ത് വന്‍ ദുരന്ത സാധ്യത ഉണ്ടായത്. വിലക്ക് സംബന്ധമായ അറിയിപ്പ് ഡി ജി സി എ യ്ക്ക് നല്‍കിയതായി നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിശദമാക്കി.
◾അഭയാര്‍ത്ഥികളുമായി ഇറ്റലിയിലേക്കു പോകുകയായിരുന്ന ബോട്ട് മുങ്ങി 19 പേര് കൊല്ലപ്പെട്ടു. ടുണീഷ്യന്‍ തീരത്താണ് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങിയത്.
◾പാക്കിസ്താനെതിരെ ചരിത്രത്തിലാദ്യമായി ടി20 പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാന്. ആദ്യ മത്സരം വിജയിച്ച അഫ്ഗാന് രണ്ടാം ടി20 മത്സരത്തില്‍ ഏഴ് വിക്കറ്റിന് ജയിച്ചതോടെയാണ് പരമ്പര സ്വന്തമായത്. ഒരു മത്സരം ബാക്കി നില്‍ക്കെയാണ് അഫ്ഗാന്റെ ചരിത്രവിജയം.
◾കഴിഞ്ഞയാഴ്ച ഓഹരി വിപണിയില്‍ ഏറ്റവുമധികം മൂല്യമുള്ള 5 കമ്പനികളുടെയും വിപണി മൂല്യമിടിഞ്ഞു. ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, എസ്ബിഐ എന്നിവയുടെ മൂല്യത്തിലാണ് ഏറ്റവുമധികം ഇടിവ് രേഖപ്പെടുത്തിയത്. ഒരാഴ്ച കൊണ്ട് 10 ഇല് 5 കമ്പനികളുടെ വിപണി മൂല്യത്തില്‍ 86,447.12 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കഴിഞ്ഞ ആഴ്ച സെന്‍സെക്സ് 462 .8 പോയിന്റാണ് ഇടിഞ്ഞത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, എച്ച്ഡിഎഫ് സി ബാങ്ക്, ഇന്‍ഫോസിസ്, എസ്ബിഐ എന്നിവയുടെ മൂല്യത്തില്‍ കുറവ് രേഖപെടുത്തിയപ്പോള്‍ ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, എച്ച്ഡിഎഫ് സി, ഭാരതി എയര്‍ടെല്‍, എന്നിവയില്‍ വര്‍ധനവുണ്ടായി. ഇന്‍ഫോസിസിന്റെ വിപണി മൂല്യം 25,217.2 കോടി രൂപ കുറഞ്ഞ് 5,72,687.97 കോടി രൂപയായി. എസ്ബിഐ യുടെ മൂല്യം 21,062.08 കോടി രൂപ ഇടിഞ്ഞ് 4,51,228.38 കോടി രൂപയായി . ടി സി എസിന്റെ വിപണി മൂല്യം 21,039.55 കോടി രൂപ കുറഞ്ഞ് 11,42,154.59 കോടി രൂപയായി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 13,226.53 കോടി രൂപ കുറഞ്ഞ് 14,90,775.48 കോടി രൂപയും എച്ച് ഡിഎഫ് സി ബാങ്കിന്റെ 5901 .76 കോടി രൂപ കുറഞ്ഞ് 8,71,416.33 കോടി രൂപയുമായി.
◾റെഡ്മി നോട്ട് 12 സീരീസ് സ്മാര്‍ട് ഫോണുകള്‍ രാജ്യാന്തര വിപണിയില്‍ അവതരിപ്പിച്ചു. റെഡ്മി നോട്ട് 12 5ജി, നോട്ട് 12 പ്രോ 5ജി, നോട്ട് 12 പ്രോ + 5ജി, പുതുതായി അവതരിപ്പിച്ച റെഡ്മി നോട്ട് 12 4ജി എന്നിവയാണ് നോട്ട് 12 ലൈനപ്പില്‍ ഉള്‍പ്പെടുന്ന നാല് മോഡലുകള്‍. റെഡ്മി നോട്ട് 12 4ജിയുടെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 229 യൂറോയാണ് (ഏകദേശം 20,400 രൂപ) വില. നിലവില്‍ 199 യൂറോ ഓഫര്‍ വിലയ്ക്കും (ഏകദേശം 17,700 രൂപ) വാങ്ങാം. അതേസമയം, 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 249 യൂറോയാണ് (ഏകദേശം 22,200 രൂപ) വില. ഐസ് ബ്ലൂ, മിന്റ് ബ്ലൂ, ഓനിക്സ് ഗ്രേ കളര്‍ ഓപ്ഷനുകളില്‍ ഫോണ്‍ എല്ലാ വിപണികളിലും ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ട്രിപ്പിള്‍ റിയര്‍ ക്യാമറ യൂണിറ്റില്‍ 50 മെഗാപിക്സല്‍ സാംസങ് ജെഎന്‍1 പ്രൈമറി സെന്‍സര്‍, 8 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ലെന്‍സ്, 2 മെഗാപിക്സല്‍ മാക്രോ ഷൂട്ടര്‍ എന്നിവ ഉള്‍പ്പെടുന്നു. സെല്‍ഫികള്‍ക്കും വിഡിയോ കോളുകള്‍ക്കുമായി 13 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. 33വാട്ട് അതിവേഗ ചാര്‍ജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.
◾നായ്ക്കള്‍ പ്രധാന വേഷങ്ങളിലെത്തു സിനിമ ‘വാലാട്ടി’യുടെ റിലീസ് പ്രഖ്യാപിച്ചു. മെയ് അഞ്ച് മുതലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദേവന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസ് ആണ് നിര്‍മ്മിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെ ശബ്ദ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായ സിനിമയാണ് വാലാട്ടി. ഗോള്‍ഡന്‍ റിട്രീവര്‍, കോക്കര്‍ സ്പാനിയല്‍, റോഡ് വീലര്‍, നാടന്‍ നായ ഇനങ്ങളില്‍ പെട്ട നായകളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടോമി, അമലു, കരിദാസ്, ബ്രൂണോ എിങ്ങനെയാണ് ചിത്രത്തില്‍ ഇവരുടെ കഥാപാത്രങ്ങള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും വളര്‍ത്തു മൃഗങ്ങളുടെ പരിശീലനത്തിനുമായി മൂന്ന് വര്‍ഷത്തിലധികമാണ് അണിയറ പ്രവര്‍ത്തകര്‍ ചിലവഴിച്ചത്.
◾സൂരേഷ് ഗോപിയുടെ രണ്ടാമത്തെ മകന് മാധവ് സുരേഷ് നായകനാകുന്ന ചിത്രം വരുന്നു. ആര് കെ വിന്‍സെന്റ് സെല്‍വ സംവിധാനം ചെയ്യുന്ന ‘കുമ്മാട്ടിക്കളി’ എ ചിത്രത്തിലാണ് മാധവ് എത്തുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മ്മിക്കുന്ന 98-ാമത് ചിത്രമാണ് കുമ്മാട്ടിക്കളി. ലെന, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട് ദിനേശ് ആലപ്പി, സോഹന്‍ ലാല്‍, ആല്വിന് ആന്റണി ജൂനിയര്‍, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുന് പ്രകാശ്, അനീഷ് ഗോപാല്‍ റാഷിക് അജ്മല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍. സംവിധായകന് ആര് കെ വിന്‍സെന്റ് സെല്‍വയുടേതാണ് തിരക്കഥയും സംഭാഷണവും.
◾ഹ്യുണ്ടായിയില്‍ നിന്ന് ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്ന രണ്ടാമത്തെ ഇലക്ട്രിക് മോഡല്‍ അയോണിക് 5 പുതിയ നേട്ടം. വാഹനത്തെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ഏഴ് അത്ഭുതങ്ങള്‍ കണ്ടുമടങ്ങാനും ഒരു യാത്രക്ക് ഹ്യുണ്ടായി തുടക്കമിട്ടിരുന്നു. ഇന്ത്യയിലെ 7 അത്ഭുതങ്ങള്‍ സന്ദര്‍ശിക്കുന്നതിനൊപ്പം ഇവി ഈ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങുന്ന ഏറ്റവും വേഗയേറിയ ഇവി ഡ്രൈവ് എന്ന റെക്കോര്‍ഡും ഇപ്പോള്‍ സ്വന്തമാക്കി. ഏഴ് അത്ഭുതങ്ങള്‍ കണ്ട് മടങ്ങുന്ന ഏറ്റവും വേഗതയേറിയ ഇവി എന്ന നിലയിലാണ് ഹ്യുണ്ടായി അയോണിക് 5 ഇലക്ട്രിക് എസ്യുവി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുന്നത്. രാജ്യത്തെ എല്ലാ അത്ഭുതങ്ങളും ഉള്‍ക്കൊള്ളുന്ന ‘ഫാസ്റ്റസ്റ്റ് ഇവി ഡ്രൈവ്’ എന്ന തലക്കെട്ടോടെയാണ് ഇലക്ട്രിക് എസ്യുവിക്ക് അവാര്‍ഡ് ലഭിച്ചത്. പഞ്ചാബിലെ അമൃത്സറിലെ സുവര്‍ണ ക്ഷേത്രം ആദ്യം പിന്നിട്ട മോഡല്‍ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ താജ്മഹല്‍, ഖജുരാഹോയിലെ ക്ഷേത്രങ്ങള്‍, നളന്ദയുടെ പുരാതന അവശിഷ്ടങ്ങള്‍, കൊണാര്‍ക്ക് സൂര്യക്ഷേത്രം, ഹംപി, ഗോമതേശ്വര പ്രതിമ എന്നിവയും സന്ദര്‍ശിച്ചാണ് മടങ്ങിയത്. 44.95 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് ഇലക്ട്രിക് എസ്യുവി അവതരിപ്പിച്ചത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 631 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.
◾വിസ്തൃതമായ ജ്യോതിശാസ്ത്രത്തിന്റെ പ്രയോഗികതക്കുവേണ്ടി പല ആചാര്യന്മാരും നിര്‍മ്മിച്ച വിവിധ വിഷയങ്ങളെ പ്രതിപാദിക്കുന്ന പ്രകരണഗ്രന്ഥങ്ങള്‍ നിരവധിയാണ്. അവയില്‍നിന്നെല്ലാം നിത്യോപയോഗത്തിന്ന് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കുറേ ഭാഗങ്ങളെ തിരഞ്ഞെടുത്തും സ്വന്തം ഭാവനകൊണ്ട് കൂട്ടിച്ചേര്‍ത്തും ജ്യോതിഷ വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാകത്തക്കവിധം സ്വരൂപിച്ചു നിര്‍മ്മിച്ച ഒരു ഗ്രന്ഥമാണ് ശ്രീരാമന് ചൂണ്ടല്‍ രാജഗോപാല്‍ എസ് പണിക്കരുടെ ‘ജ്യോതിഷപ്രദ്യോതം’. രാജഗോപാല്‍ എസ്. പണിക്കര്‍. എച്ച് & സി ബുക്സ്. വില : 250
◾ഉറക്കക്കുറവ് തലവേദന മുതല്‍ ഹൃദ്രോഗം വരെയുള്ള വിവിധ ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണക്രമം പോലുള്ള ഫിസിയോളജിക്കല്‍ വശങ്ങളും ഉറക്കക്കുറവിന് കാരണമാകുന്നു. നല്ല ഉറക്കം ലഭിക്കാന്‍ രാത്രിയില്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. ആദ്യമായി ഇതില്‍ വരുന്നത് തക്കാളിയാണ്. രണ്ട് കാരണങ്ങളാല്‍ തക്കാളിക്ക് നിങ്ങളുടെ ഉറക്കത്തെ തടയാന്‍ കഴിയും. ഒന്നാമതായി, തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുകയും നിങ്ങളെ ഉണര്‍ത്തുകയും ചെയ്യുമെന്ന് പറയപ്പെടുന്ന അമിനോ ആസിഡായ ടൈറാമിന്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. രണ്ടാമതായി, തക്കാളി അസിഡിറ്റി സ്വഭാവമുള്ളതാണ്. കിടക്കുന്നതിന് തൊട്ടുമുമ്പ് ഇവ കഴിക്കുന്നത് ദഹനത്തിനും അസിഡിറ്റിക്കും കാരണമാകും. രണ്ടാമതായി ഒഴിവാക്കേണ്ടത് വൈറ്റ് ബ്രെഡാണ്. വൈറ്റ് ബ്രെഡില്‍ ധാരാളം ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയും ഉണ്ട്. അത്തരം ഭക്ഷണങ്ങള്‍ ഉറക്കമില്ലായ്മയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എരിവുള്ള ഭക്ഷണങ്ങള്‍ ശരീര താപനില വര്‍ധിപ്പിച്ചേക്കാം, ഇത് ഉറക്കത്തെ പ്രതികൂലമായി ബാധിക്കും. ചില എരിവുള്ള ഭക്ഷണങ്ങള്‍ ആസിഡ് റിഫ്ലക്സിനും മറ്റ് കുടല് പ്രശ്നങ്ങള്‍ക്കും കാരണമാകും. ഏത് തരത്തിലുള്ള ദഹനക്കേടും ഉറക്കത്തെ ബാധിക്കും. ഐസ്ക്രീമില് കൊഴുപ്പും പഞ്ചസാരയും കൂടുതലാണ്, ഇവ രണ്ടും ഉറക്കത്തെ തടസപ്പെടുത്തുന്നു. കൊഴുപ്പ് കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങളെ ഉണര്‍ത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. മാത്രമല്ല, ഇവ ശരിയായി ദഹിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണ്. പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങള്‍ ഉറക്കമില്ലായ്മയുമായി ബന്ധപ്പെട്ടിരിക്കുന്നു. അവ ഇന്‍സുലിന്‍ അളവിനെയും ബാധിക്കുന്നു. ഇത് ഉറക്കം തടസപ്പെടുത്തും. ഉറങ്ങുന്നതിനു മുന്‍പ് ചോക്ലേറ്റ് ഡെസേര്‍ട്ട് ഒഴിവാക്കണം. ഡാര്‍ക്ക് ചോക്ലേറ്റില്‍ ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുന്ന തിയോബ്രോമിന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ഉറങ്ങാനുള്ള കഴിവിനെയും ബാധിക്കും. ഇതിലെ കഫീന്‍ ഉള്ളടക്കം ഉറക്കത്തെ തടസപ്പെടുത്തും.