◾ബജറ്റിലെ നികുതിക്കൊള്ളയ്ക്കെതിരേ നിയമസഭയില്‍ പ്രതിപക്ഷം അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. ഷാഫി പറമ്പില്‍, സി.ആര്‍. മഹേഷ്, മാത്യു കുഴല്‍നാടന്‍, നജീബ് കാന്തപുരം എന്നീ നാല് എംഎല്‍എമാരാണ് സത്യഗ്രഹം തുടങ്ങിയത്. പ്ലക്കാര്‍ഡുകളുമായാണ് അംഗങ്ങള്‍ സഭയിലെത്തിയത്. സഭാകവാടത്തിലും എംഎല്‍എമാര്‍ സത്യാഗ്രഹ സമരം നടത്തി.
◾തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലും പുലര്‍ച്ചെണ്ടായ ശക്തമായ ഭൂചലനത്തില്‍ അഞ്ഞൂറിലേറെ മരണം. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. കെട്ടിടങ്ങള്‍ക്കടിയില്‍ അനേകംപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത.
◾ബജറ്റിലെ നികുതിക്കൊള്ളയ്ക്കെതിരേ സെക്രട്ടേറിയറ്റിലും ജില്ലാ കളക്ടറേറ്റുകളിലും കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചുകള്‍ക്കിടെ സംഘര്‍ഷം. നിയമസഭയ്ക്കു മുന്നിലേക്കു മാര്‍ച്ചു നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊണ്ടുവന്ന പഴയ ഇരുചക്ര വാഹനം കത്തിച്ചു. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. 13 നു യുഡിഎഫ് ജില്ലാ കളക്ടറേറ്റുകളില്‍ രാപ്പകല്‍ സമരം നടത്തും.
*ഈ സ്‌പേസ് ഇനി നിങ്ങള്‍ക്കും ഉപയോഗപ്പെടുത്താം*
ഇന്ത്യയിലും വിദേശത്തുമുള്ള ലക്ഷകണക്കിന് മലയാളികളുടെ ഇടയില്‍ ഏറെ പ്രചാരത്തിലുള്ള ഡെയ്‌ലി ന്യൂസിന്റെ പ്രഭാത – സായാഹ്ന വാര്‍ത്തകളില്‍ നിങ്ങളുടെ പ്രൊഡക്ടുകളോ, സര്‍വ്വീസുകളോ മാര്‍ക്കറ്റ് ചെയ്യാനുള്ള അവസരം ഉപയോഗപ്പെടുത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9526 133 833, 9656 133 833
➖➖➖➖➖➖➖➖
◾ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും. സുഡാന്‍ സന്ദര്‍ശനത്തിനുശേഷം മടങ്ങവേയണ് മാര്‍പാപ്പ ഇക്കാര്യം വെളിപെടുത്തിയത്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ചിരുന്നു. രണ്ടു പതിറ്റാണ്ടിനു ശേഷമാണ് ഒരു മാര്‍പാപ്പ ഇന്ത്യയിലെത്തുന്നത്. 1999 ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ആണ് അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്.
◾വ്യാജ ജനന സര്‍ട്ടിഫിക്കറ്റു തയാറാക്കി ദത്തെടുത്ത കുഞ്ഞിനെ വീട്ടുകാര്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കു മുമ്പാകെ ഹാജരാക്കി. കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. ദത്തെടുത്ത കുടുംബവും കുഞ്ഞിന്റെ യഥാര്‍ത്ഥ മാതാപിതാക്കളും ഒളിവിലാണ്. കുഞ്ഞിനെ ദത്തെടുത്ത ദമ്പതികളുടെ സഹോദരനാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കു മുമ്പാകെ ഹാജരാക്കിയത്. കുഞ്ഞിനു ജന്മം നല്‍കിയ അമ്മ ആശുപത്രിയില്‍ നല്‍കിയ പേരും വിലാസവും ഫോണ്‍ നമ്പരും വ്യാജമാണെന്ന് വ്യക്തമായി. ഇതേസമയം, കുഞ്ഞിന്റെ യഥാര്‍ത്ഥ ജനന സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങളും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടി ജനിച്ചത് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ തന്നെ. സര്‍ട്ടിഫിക്കറ്റ് പ്രകാരം കുട്ടി ജനിച്ചത് ഓഗസ്റ്റ് 27 നാണ്.
◾
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾ശമ്പള വര്‍ധന നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് പണിമുടക്കുമെന്നു നഴ്സുമാരുടെ സംഘടനയായ യുഎന്‍എ. എറണാകുളത്ത് തുടങ്ങി എല്ലാ ജില്ലയിലും സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും. മാര്‍ച്ച് ആറിന് സൂചന പണിമുടക്ക് നടത്തുമെന്നും യുഎന്‍എ അറിയിച്ചു.
◾വെള്ളക്കരം വര്‍ധന ബോധംകെട്ടു വീഴുന്നവരുടെ മുഖത്തു തളിക്കാന്‍ വെള്ളമില്ലാത്ത അവസ്ഥ വരുമെന്ന് പി.സി. വിഷ്ണുനാഥ് എംഎല്‍എ. ബോധംകെട്ടു വീഴുന്നവര്‍ക്ക് തളിക്കാന്‍ വെള്ളത്തിന് എംഎല്‍എ പ്രത്യേകം കത്തു തന്നാല്‍ അനുവദിക്കാമെന്നു മന്ത്രി റോഷി അഗസ്റ്റിന്റെ പ്രതികരണം. ഒരു ലിറ്റര്‍ വെള്ളത്തിന് ഒരു പൈസയെ വര്‍ധിപ്പിച്ചിട്ടുള്ളൂവെന്നും മന്ത്രി പറഞ്ഞു.
◾വൈദ്യുതി ബില്ലടക്കാത്തതിനാല്‍ മലപ്പുറം കളക്ടറേറ്റിലെ നാലു സര്‍ക്കാര്‍ ഓഫീസുകളിലെ ഫ്യൂസ് കെഎസ്ഇബി ഊരി. കലക്ടറേറ്റിലെ ബി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഹയര്‍ സെക്കന്‍ഡറി റീജനല്‍ ഡയറക്ടറേറ്റ് അടക്കമുള്ള പ്രധാനപ്പെട്ട ഓഫിസുകളുടെ ഫ്യൂസ് ഊരിയതോടെ ഈ ഓഫീസുകള്‍ ഇരുട്ടിലായി. പട്ടിക ജാതി വികസന സമിതിയുടെ ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഹയര്‍ സെക്കണ്ടറി റീജിനല്‍ ഡയരക്ടറേറ്റ് എന്നിവിടങ്ങളിലെ ജീവനക്കാരുടെ ജോലി തടസപ്പെട്ടു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
◾പന്തളം സഹകരണ ബാങ്കിനു മുന്നില്‍ ബിജെപി ഡിവൈഎഫ്ഐ സംഘര്‍ഷം. ബാങ്കിലെ സ്വര്‍ണം എടുത്തു മാറ്റിയ ജീവനക്കാരനെതിരെ പോലീസില്‍ പരാതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. പിന്നീട് പൊലീസെത്തി ബിജെപി പ്രവത്തകരെ അറസ്റ്റു ചെയ്തു. പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ കുത്തിയിരിപ്പു സമരം നടത്തി. ബാങ്കിനു മുന്നില്‍ കോണ്‍ഗ്രസ് പ്രവത്തകരും സമരത്തിനിറങ്ങിയിരുന്നു. സിപിഎം മുന്‍ പന്തളം ഏരിയ സെക്രട്ടറി പ്രമോദിന്റെ മകന്‍ സ്വര്‍ണം തിരിമറി നടത്തിയെന്ന ആരോപണം ബാങ്ക് ഭരണസമിതി ഒതുക്കിയെന്നാണ് ആരോപണം.
◾റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചയാള്‍ ഓട്ടോറിക്ഷയിടിച്ചു മരിച്ചു. മാറനല്ലൂര്‍ ഊരുട്ടമ്പലം കൊല്ലാലംകോട് രാജേശ്വരി ഭവനില്‍ ഗംഗാധരന്‍ (68) ആണ് മരിച്ചത്. തിരുവനന്തപുരം ബാലരാമപുരത്ത് കാട്ടക്കട റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിച്ച് മാറ്റിയ ബൈക്ക് തെന്നിമറിഞ്ഞ് എതിരെവന്ന ഓട്ടോറിക്ഷക്കടിയില്‍പ്പെട്ടാണു ഗംഗാധരന്‍ മരിച്ചത്.
◾യുഡിഎഫ് 17 തവണ ഇന്ധന നികുതി കൂട്ടിയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ധന ന്യായമാണ്. പരിമിതമായ നികുതി വര്‍ധന മാത്രമാണിത്. പ്രതിപക്ഷം ബിജെപിയെ പിന്തുണയ്ക്കുകയാണെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
◾ജഡ്ജിമാര്‍ക്കു നല്‍കാനെന്ന പേരില്‍ കൈക്കൂലി വാങ്ങിയെന്ന അഡ്വ സൈബി ജോസിനെതിരെയുളള ആരോപണം അതീവ ഗുരുതരമെന്നും അന്വേഷിക്കണമെന്നും ഹൈക്കോടതി. ജുഡീഷ്യല്‍ സംവിധാനത്തെ ബാധിക്കുന്ന വിഷയമാണിത്. അന്വേഷണത്തെ എന്തിനാണ് ഭയപ്പെടുന്നതെന്നും സൈബി ജോസിന്റെ ഹര്‍ജി തള്ളിക്കൊണ്ടു കോടതി ചോദിച്ചു
◾കന്യാകുമാരി തക്കലയില്‍ മന്ത്രവാദത്തിനായി തട്ടിക്കൊണ്ടുപോയ രണ്ടുവയസുകാരിയെ നാലു മണിക്കൂറിനകം മന്ത്രവാദിയുടെ വീട്ടില്‍നിന്നു പൊലീസ് രക്ഷപ്പെടുത്തി. മന്ത്രവാദി കാരക്കൊണ്ടാന്‍വിള സ്വദേശി രാസപ്പന്‍ ആശാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
◾എറണാകുളം മരടില്‍ രണ്ടു കണ്ടെയ്നര്‍ പഴകിയ മല്‍സ്യം പിടികൂടി. മരട് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴയ മീന്‍ പിടിച്ചെടുത്തത്. മീന്‍ സൂക്ഷിച്ച ലോറിയില്‍ രണ്ടു ദിവസമായി ശീതികരണ സംവിധാനം പ്രവര്‍ത്തിച്ചിരുന്നില്ല.
◾ആലപ്പുഴ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി തോട്ടപ്പളളി ഒറ്റപ്പനയിലെ ‘ഒറ്റപ്പന’ മുറിക്കുന്നു. നാടിന്റെ പേരുതന്നെയായി മാറിയ ‘ഒറ്റപ്പന’യാണ് മുറിക്കുന്നത്.
◾സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍നിന്നായി അഷറഫ് നാമധാരികളായ 2,537 പേര്‍ കോഴിക്കോട് ബീച്ചില്‍ ഒത്തുചേര്‍ന്നു. അവരൊന്നിച്ചുനിന്ന് ബീച്ചില്‍ അഷ്റഫ് എന്ന് രേഖപ്പെടുത്തുകകൂടി ചെയ്തു. യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ ‘ലാര്‍ജ്സ്റ്റ് സെയിം നെയിം ഗാദറിംഗ് ‘കാറ്റഗറിയുടെ യുആര്‍എഫ് വേള്‍ഡ് റെക്കോര്‍ഡ് നേടി.
◾ബത്തേരിയില്‍ വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസിനു നേരെ ആക്രമണം നടത്തിയ മൂന്നംഗ സംഘത്തെ അറസ്റ്റു ചെയ്തു. ബത്തേരി മന്തണ്ടികുന്ന് സ്വദേശികളായ രഞ്ജു, കിരണ്‍ ജോയി, ധനുഷ് എന്നിവരാണു പിടിയിലായത്. ആക്രമണത്തില്‍ എഎസ്ഐക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു. പ്രതികള്‍ മദ്യലഹരിയില്‍ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്തെന്നും പോലിസ്.
◾ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനം നിര്‍ത്തിവക്കാന്‍ സുപ്രീം കോടതി ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. ഖനനം നിയമവിരുദ്ധമാണെന്നും കേന്ദ്രത്തിന്റെയോ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് മണ്ണ് നീക്കം നടക്കുന്നത്. ഹര്‍ജിയില്‍ ആരോപിക്കുന്നു.
◾ഇടുക്കി മുതിരപ്പുഴയാര്‍ ചുനയംമാക്കല്‍ വെള്ളച്ചാട്ടത്തില്‍ കാണാതായ വിനോദ സഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി. ഹെദരാബാദ് സ്വദേശിയായ സന്ദീപ് (20) ആണ് മരിച്ചത്. പുഴ മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച സന്ദീപ് കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ വീഴുകയായിരുന്നു.
◾അദാനി വിഷയത്തില്‍ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം. ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയതോടെ പ്രക്ഷുബ്ധമായ ലോക്സഭയും രാജ്യസഭയും രണ്ടു മണിവരെ നിര്‍ത്തിവച്ചു. ഗാന്ധി പ്രതിമക്കു മുന്‍പിലും പ്രതിഷേധമുണ്ടായി. അദാനിക്കെതിരെ അന്വേഷണം വേണമെന്നും വിവാദത്തില്‍ വിശദമായ ചര്‍ച്ച നടത്തണമെന്നും ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം ആവശ്യമുന്നയിച്ചു. ചര്‍ച്ചയില്ലെന്ന് സഭാധ്യക്ഷന്മാര്‍ നിലപാടെടുത്തതോടെ പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു.
◾ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പിനിടെ പ്രക്ഷുബ്ധ രംഗങ്ങള്‍. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത അംഗങ്ങള്‍ക്കു വോട്ടു ചെയ്യാന്‍ അവസരം നല്‍കിയതിനെതിരേ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. ഇതോടെ കൗണ്‍സിലില്‍ കൈയാങ്കളിയോളമായി.
◾ബെംഗളൂരു വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ മലയാളി സ്ത്രീ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി മാനസി സതീബൈനു ആണ് അറസ്റ്റിലായത്. കൊല്‍ക്കത്തയ്ക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കയറാന്‍ ഇവര്‍ എത്തിയപ്പോഴേക്കും ബോര്‍ഡിംഗ് സമയം അവസാനിച്ചിരുന്നു. അകത്തേക്കു കടത്തിവിടാതായതോടെ ബോംബുണ്ടെന്ന് ഉച്ചത്തില്‍ വിളിച്ചു പറയുകയായിരുന്നു.
◾തെലുങ്കാനയിലെ ഓപ്പറേഷന്‍ താമര കേസ് സിബിഐക്ക് കൈമാറണമെന്ന തെലങ്കാന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. കേസ് ഉടന്‍ സിബിഐക്ക് കൈമാറണമെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
◾നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബെംഗളുരുവിലും തുമകുരുവിലുമാണ് മോദി പങ്കെടുക്കുന്നത്. വലിയ ഹെലികോപ്റ്റര്‍ നിര്‍മാണ യൂണിറ്റും 11 സംസ്ഥാനങ്ങളിലായി ഇ 20 ഇന്ധനം ലഭ്യമാകുന്ന 84 റീട്ടെയ്ല്‍ കേന്ദ്രങ്ങളും ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.
◾നാടന്‍ ബോംബുണ്ടാക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തില്‍ ഗുണ്ടാ നേതാവിനു ഗുരുതര പരിക്ക്. ചെന്നൈ അമ്പത്തൂരില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഒട്ടേരി കാര്‍ത്തിക്കിനാണ് ഗുരുതര പരിക്കേറ്റത്.
◾സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ നടത്തിയതിനു ജയിലില്‍ അടയ്ക്കപ്പെട്ട പതിനായിരക്കണക്കിനു പേര്‍ക്ക് മാപ്പു നല്‍കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി. ഗുരുതരമായ കുറ്റങ്ങള്‍ക്ക് വധശിക്ഷ കാത്തു കിടക്കുന്ന തടവുകാര്‍ക്കും വിദേശ രാജ്യങ്ങള്‍ക്കു വേണ്ടി ചാരവൃത്തി നടത്തിയതിന് ശിക്ഷിക്കപ്പെട്ടവര്‍ക്കും തീരുമാനം ബാധകമല്ലെന്നും അദ്ദഹം പറഞ്ഞു.
◾കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച കേരള ചിക്കന് റെക്കോഡ് വിറ്റുവരവ്. 150.20 കോടി രൂപയാണ് അഞ്ചുവര്‍ഷം കൊണ്ട് നേടിയത്. പ്രതിദിന വില്പന ശരാശരി 24,000 കിലോയാണ്. കൊവിഡില്‍ കുടുംബശ്രീ അംഗങ്ങളായ കര്‍ഷകര്‍ക്കും ചില്ലറ വില്പനശാലകള്‍ക്കും 6 കോടി രൂപയുടെ വരുമാനമുണ്ടായി. ഇറച്ചിക്കോഴി കര്‍ഷകര്‍ക്ക് 14.27 കോടി രൂപയും വില്പനശാല നടത്തിപ്പുകാര്‍ക്ക് 17.41 കോടി രൂപയും വരുമാനം ലഭിച്ചു. 400 കുടുംബങ്ങള്‍ക്ക് സ്ഥിരവരുമാനവുമായി. വില്പനശാലകള്‍ക്ക് ശരാശരി 87,000 രൂപയാണ് മാസവരുമാനം. ഫാം ഇന്റഗ്രേഷന്‍ വഴി രണ്ടുമാസത്തിലൊരിക്കല്‍ 50,000 രൂപ കോഴികര്‍ഷകര്‍ക്കും ലഭിക്കും. 2017ലാണ് കേരള ചിക്കന്‍ പദ്ധതിയുടെ തുടക്കം. 2019ല്‍ വില്പന തുടങ്ങി. കോഴിയിറച്ചി വില നിയന്ത്രിക്കുക, ഗുണമേന്മയുള്ള ഇറച്ചി ലഭ്യമാക്കുക, കുടുംബശ്രീ അംഗങ്ങളായ കോഴി കര്‍ഷകര്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുക, വിപണിയുടെ 50 ശതമാനം ഇറച്ചിക്കോഴി സംസ്ഥാനത്തിനകത്ത് തന്നെ ഉത്പാദിപ്പിക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍. കുടുംബശ്രീ, മൃഗസംരക്ഷണവകുപ്പ്, കേരള സ്റ്റേറ്റ് പൗള്‍ട്രി ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെപ്‌കോ) എന്നിവ സഹകരിച്ചാണ് പ്രവര്‍ത്തനം. ഉത്പാദനം മുതല്‍ വിപണനം വരെ ഏകോപിപ്പിക്കാന്‍ കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുമുണ്ട്.
◾ഏറ്റവും വേഗത്തില്‍ 10 കോടി ഉപഭോക്താക്കളെ നേടുന്ന ആപ്ലിക്കേഷനായി ചാറ്റ്ജിപിടി. ബീറ്റ വേര്‍ഷന്‍ പ്രവര്‍ത്തനം തുടങ്ങി രണ്ട് മാസത്തിനുള്ളിലാണ് നേട്ടം. മറികടന്നത് ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോം ടിക്ക്‌ടോക്കിന്റെ റെക്കോര്‍ഡ് ആണ്. മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാതെയാണ് ചാറ്റ്ജിപിടി 10 കോടി ഉപഭോക്താക്കളെ നേടിയത്. ജനുവരിയില്‍ ഓരോ ദിവസവും 1.3 കോടി പേരാണ് പുതുതായി ചാറ്റ്ജിപിയില്‍ എത്തിയത്. ടിക്ക്‌ടോക്ക് 9 മാസവും ഇന്‍സ്റ്റഗ്രാം രണ്ടര വര്‍ഷവും കൊണ്ടാണ് 10 കോടി ആളുകളിലേക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 30ന് ഓപ്പണ്‍എഐ എന്ന കമ്പനി ചാറ്റ്ജിപിടി അവതരിപ്പിച്ചത്. ഡിസംബര്‍ 5ന് ഈ ചാറ്റ് ബോട്ട് ഉപയോഗിക്കുന്നവരുടെ എ്ണ്ണം ഒരു മില്യണ്‍ കടന്നിരുന്നു. ടീംസില്‍ ചാറ്റ്ജിപിടി സേവനം അവതരിപ്പിച്ച് മൈക്രോസോഫ്റ്റ് അനലിറ്റിക്കല്‍ സ്ഥാപനമായ സിമിലര്‍വെബ് പറയുന്നത് 2.5 കോടിയോളം പേര്‍ ദിവസവും ചാറ്റ്ജിപിടി ഉപയോഗിക്കുന്നുണ്ടെന്നാണ്. വെബ്‌സൈറ്റിലേക്കെത്തുന്ന ആളുകളുടെ എണ്ണം 3.4 ശതമാനത്തോളമാണ് ഉയരുന്നത്. ഏതാനും ദിവസം മുമ്പ് ചാറ്റ്ജിപിടി സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചിരുന്നു. നിലവില്‍ യുഎസില്‍ മാത്രം ലഭ്യമാവുന്ന പ്ലാനിന് ഒരു മാസം 20 ഡോളറാണ് കമ്പനി ഈടാക്കുന്നത്.
◾മോഹന്‍ലാലിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രം സ്ഫടികത്തിന്റെ 4കെ ട്രിയലര്‍ റിലീസ് ചെയ്തു. പുതുതായി ഉള്‍പ്പെടുത്തിയ ഷോട്ടുകളും മോഹന്‍ലാലിന്റെ മാസ് ഡയലോഗുകളും കൂട്ടിച്ചേര്‍ത്ത് കൊണ്ടാണ് ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുന്നത്. അതി ഗംഭീരം എന്നാണ് ട്രെയിലറിന് ജനങ്ങള്‍ നല്‍കിയിരിക്കുന്ന കമന്റ്. ചിത്രം ഫെബ്രുവരി 9ന് പുത്തല്‍ സാങ്കേതികതയുടെ ദൃശ്യമികവോടെ തിയറ്ററില്‍ എത്തും. രണ്ട് ദിവസം മുന്‍പാണ് സ്ഫടികത്തിന്റെ രണ്ടാം വരവില്‍ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സ്ഫടികത്തിന്റെ 24-ാം വാര്‍ഷിക വേളയിലായിലാണ് ചിത്രത്തിന്റെ റീമാസ്റ്റിംഗ് വെര്‍ഷന്‍ വരുന്നുവെന്ന വിവരം ഭദ്രന്‍ അറിയിച്ചത്. സ്ഫടികത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന തരത്തില്‍ പ്രചാരങ്ങള്‍ നടന്നിരുന്നു. ഇതിനിടെ ആയിരുന്നു 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളില്‍ സ്ഫടികം പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് ഭദ്രന്‍ അറിയിച്ചത്. 1995 ല്‍ തിയറ്ററുകളിലെത്തിയ ചിത്രത്തില്‍ എടുത്തുപറയേണ്ടുന്നത് മോഹന്‍ലാല്‍, തിലകന്‍, നെടുമുടി വേണു, ഉര്‍വ്വശി തുടങ്ങി പ്രതിഭാധനരായ ഒരുപിടി അഭിനേതാക്കളുടെ മികച്ച കഥാപാത്രങ്ങളും പ്രകടനങ്ങളുമാണ്.
◾പ്രേക്ഷകരെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ‘പള്ളിമണി’ ട്രെയ്‌ലര്‍ റിലീസായി. മണിക്കൂറുകള്‍ക്കകം തന്നെ ട്രെയ്‌ലര്‍ വൈറലായി മാറി. ഗര്‍ഭിണികളും ഹൃദ്രോഗികളും സിനിമ കാണരുത് എന്ന അണിയറ പ്രവര്‍ത്തകരുടെ പോസ്റ്റര്‍ വൈറലായി കൊണ്ടിരിക്കുമ്പോഴാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ റിലീസാകുന്നത്. ചിത്രത്തില്‍ പേടിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ കൂടുതല്‍ അടങ്ങിയിട്ടുണ്ട് എന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. ചിത്രം ഫെബ്രുവരി 17 ന് റിലീസ് ചെയ്യും. 14 വര്‍ഷത്തിനു ശേഷം നിത്യ ദാസ് വീണ്ടും നായിക പദവിയിലേക്ക് എത്തുന്ന ചിത്രമാണ് ‘പള്ളിമണി’. നിത്യയെ കൂടാതെ ശ്വേത മേനോന്‍ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പള്ളിമണി’ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത കലാസംവിധായകന്‍ അനില്‍ കുമ്പഴയാണ്. കെ. ആര്‍ നാരായണന്‍ രചിച്ചിരിക്കുന്ന വരികള്‍ ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്‍ ആണ്. ഭയം പെയ്തിറങ്ങുന്ന ഒരു രാത്രിയില്‍ തീര്‍ത്തും അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോകുന്ന ദമ്പതികളുടെയും അവരുടെ മക്കളുടെയും അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമായ ‘പള്ളിമണി’യുടെ കഥ, തിരക്കഥ, സംഭാഷണം കെ.വി അനില്‍.
◾ഇലക്ട്രിക് വാഹന വിപണിയിലേക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ വാഹനം അടുത്ത വര്‍ഷമെത്തും. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഓല ഇലക്ട്രക്കിന്റെ മുന്‍ സിടിഒ (ചീഫ് ടെക്നിക്കല്‍ ഓഫിസര്‍) ഉമേഷ് കൃഷ്ണപ്പ റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് പദ്ധതിയുടെ ഭാഗമാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. യുകെയിലും ഇന്ത്യയിലുമായാണ് ഇലക്ട്രിക് ബൈക്ക് വികസിപ്പിക്കുന്നത്. ഇലക്ട്രിക് പദ്ധതികള്‍ക്കായി 150 ദശലക്ഷം ഡോളര്‍ റോയല്‍ എന്‍ഫീല്‍ഡ് നിക്ഷേപിക്കും. ഈ വര്‍ഷം അവസാനത്തോടെ പ്രൊട്ടോടൈപ്പും അടുത്ത വര്‍ഷം ആദ്യം പ്രൊഡക്ഷന്‍ പതിപ്പും പുറത്തിറക്കാനാണ് പദ്ധതി. നേരത്തേ യൂറോപ്യന്‍ ഇലക്ട്രിക് ബൈക്ക് കമ്പനിയായ സ്റ്റാര്‍ക് ഫ്യൂച്ചര്‍ എസ്എലിന്റെ 10.35 ശതമാനം ഓഹരി റോയല്‍ എന്‍ഫീല്‍ഡ് സ്വന്തമാക്കിയിരുന്നു. വളരെ വ്യത്യസ്തമായ ഡിസൈനുമായിട്ടാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക്ക് ബൈക്ക് പുറത്തിറങ്ങുക എന്നാണ് സൂചനകള്‍. റോയല്‍ എന്‍ഫീല്‍ഡ് ഈ ഇലക്ട്രിക്ക് ബൈക്കിന് ഇപ്പോള്‍ കമ്പനിക്ക് അകത്ത് നല്‍കിയിരിക്കുന്ന പേര് ഇലക്ട്രിക്ക്01 എന്നാണ്. നിയോ-റെട്രോ സ്റ്റൈലിലുള്ള ഇലക്ട്രിക് ബൈക്കായിരിക്കും എന്‍ഫീല്‍ഡ് പുറത്തിറക്കുക എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
◾രണ്ടു ദശകത്തിലധികം നീളുന്ന പത്രപ്രവര്‍ത്തകജീവിതത്തിനിടെ കെ. വിശ്വനാഥ് അടുത്തബന്ധം പുലര്‍ത്താത്ത കായികതാരങ്ങള്‍ വിരളമാണ്. സച്ചിന്‍, സൗരവ്, സെവാഗ്, പി.ടി. ഉഷ, സാനിയ മിര്‍സ, സൈന നേവാള്‍ തുടങ്ങിയ ഇന്ത്യന്‍ കായികതാരങ്ങള്‍ക്കൊപ്പം ചെലവിട്ട മുഹൂര്‍ത്തങ്ങളെയും അവര്‍ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെയും കുറിച്ച് ഒരു കളിയെഴുത്തുകാരന്റെ വൈകാരികവിശകലനങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ‘എന്റെ ജീവിതം തുലച്ച സച്ചിനും കില്ലാഡികളും’. കെ. വിശ്വനാഥ്. മാതൃഭൂമി ബുക്സ്. വില 238 രൂപ.
◾ചൂടുവെള്ളം കുടിക്കുന്നത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍. ഇത് രക്തക്കുഴലുകളില്‍ ചീത്ത കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് ഫലപ്രദമായ പരിഹാരമാണ്. ലിപിഡ് പ്രൊഫൈലിനെ നിയന്ത്രിക്കാനും ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ചൂടുവെള്ളം പതിവായി കുടിക്കുന്നത് സഹായിക്കും. ചൂടുവെള്ളം രക്തത്തിലെ ദ്രാവകം വേഗത്തില്‍ വര്‍ദ്ധിപ്പിക്കുന്നു. രക്തത്തിലെ ദ്രാവകങ്ങളുടെ അഭാവം മൂലം, സിരകളില്‍ രക്തം കട്ടിയാകാന്‍ തുടങ്ങുകയും ഇത് രക്തചംക്രമണത്തെ ബാധിക്കുകയും ചെയ്യുന്നു. ചൂടുവെള്ളം കുടിക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഇന്ന് പ്രായഭേദമന്യേ നിരവധി ആളുകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് കൊളസ്ട്രോള്‍. അനാരോഗ്യകരമായ ഭക്ഷണരീതിയും തെറ്റായ ജീവിതശൈലിയും വ്യായാമം ഇല്ലാത്തതുമെല്ലാം കൊളസ്ട്രോള്‍ അടിഞ്ഞുകൂടാന്‍ കാരണമാകും. കൊഴുപ്പുള്ള ഭക്ഷണങ്ങള്‍, പുകവലി, മദ്യപാനം എന്നിവയൊക്കെ കൊളസ്ട്രോളിന്റെ അളവ് ഉയരുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളാണ്. സിരകളില്‍ അടിഞ്ഞുകൂടുന്ന മെഴുക് പോലെയുള്ള പദാര്‍ത്ഥമാണ് ചീത്ത കൊളസ്ട്രോള്‍. ഇതുമൂലം രക്തക്കുഴലുകള്‍ ചുരുങ്ങാന്‍ തുടങ്ങുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും ഹൃദയസ്തംഭനത്തിനും വരെ കാരണമായേക്കാം. കൊളസ്‌ട്രോളിന്റെ അളവ് കൂടാനുള്ള ഏറ്റവും വലിയ കാരണം എണ്ണമയമുള്ള ഭക്ഷണമാണ്. ഇതുമൂലം ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ അതിവേഗം വര്‍ദ്ധിക്കുന്നു. എണ്ണമയമുള്ള ഭക്ഷണത്തില്‍ നിന്നാണ് ട്രൈഗ്ലിസറൈഡ് രൂപം കൊള്ളുന്നത്. ഇതാണ് കൊളസ്ട്രോള്‍ ഉയരുന്നതിനുള്ള പ്രധാന കാരണം. ട്രൈഗ്ലിസറൈഡ് കണികകള്‍ സിരകളില്‍ അടിഞ്ഞുകൂടുന്നത് ചൂടുവെള്ളം തടയുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.60, പൗണ്ട് – 99.60, യൂറോ – 89.07, സ്വിസ് ഫ്രാങ്ക് – 89.22, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 57.20, ബഹറിന്‍ ദിനാര്‍ – 219.14, കുവൈത്ത് ദിനാര്‍ -270.27, ഒമാനി റിയാല്‍ – 214.83, സൗദി റിയാല്‍ – 22.02, യു.എ.ഇ ദിര്‍ഹം – 22.49, ഖത്തര്‍ റിയാല്‍ – 22.69, കനേഡിയന്‍ ഡോളര്‍ – 61.60.