ഒരു പുഴ ഒഴുകും പോലെ രസകരമായി വായിക്കാവുന്ന പുസ്തകം. ഇതില്‍ പുഴയുടെ കഥയുണ്ട്, പുഴയുടെ വഴിയേ നടന്ന കുഞ്ഞനാനയുടെ കഥയുണ്ട്, അവനു വഴിതെളിച്ച കിന്നരിത്തത്തയുടെ കഥയുണ്ട്. പാപ്പാന്റെയും മത്സ്യകന്യകയുടെയും കഥയുമുണ്ട്. കുട്ടികള്‍ക്കും കുട്ടിത്തം വിടാത്ത മനസ്സുള്ളവര്‍ക്കും ഇഷ്ടപ്പെടുന്ന കൃതി. ‘കുട്ടിശങ്കരന്റെ യാത്രകള്‍’. മനു ജോസഫ്. മനോരമ ബുക്‌സ്. വില 161 രൂപ.