ഒരു കൂട്ടം നല്ല സിനിമകളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച കെജിഎഫ് സ്റ്റുഡിയോ ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് ‘കുട്ടപ്പന്റെ വോട്ട്’. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പ്രശസ്ത താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തു. മലയാളത്തിലെ പ്രമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ നിശ്ചല്‍ ടി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാന്‍ ദേവു നിര്‍വ്വഹിക്കുന്നു. സമൂഹത്തില്‍ ഒറ്റപെട്ടു പോയ കുട്ടപ്പന്റെ പ്രതികാരത്തിന്റെ കഥപറയുന്ന കുട്ടപ്പന്റെ വോട്ട് സമൂഹത്തിനോടുള്ള വലിയൊരു ചോദ്യമാണ്. സുധാംശു എഴുതിയ വരികള്‍ക്ക് സുരേഷ് നന്ദന്‍ സംഗീതം പകരുന്നു. എറണാകുളം, കണ്ണൂര്‍ എന്നിവിടങ്ങളിലായി ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന കുട്ടപ്പന്റെ വോട്ട് 2025 ഏപ്രില്‍ ആദ്യം റിലീസിനെത്തും.