ഈ പുസ്തകത്തില്‍ ബാല്യമുണ്ട്, കുറുമ്പുണ്ട്, സ്‌കൂളുണ്ട്. കൗമാരമുണ്ട്, ഫുട്ബോളും ക്രിക്കറ്റും ഓടക്കുഴലും കച്ചേരിയും നാടും കുട്ടിയും മാഷുമുണ്ട്. അതിലൊക്കെ ഉപരി ഈ പുസ്തകത്തിലുടനീളം തളംകെട്ടിനില്‍ക്കുന്ന അമ്മ മണമുണ്ട്. അതിന്റെ തണുപ്പും ഇനിപ്പും നോവും ഉണ്ട്. സ്വതസിദ്ധമായ നര്‍മ്മത്തിന്റെ നനുത്ത നൂലുകൊണ്ട് തുന്നിവച്ചതാണ് ഈ പുസ്തകത്തിലെ ഓരോ കുറിപ്പും. ‘കുറേ വീമ്പടിയും കുറച്ച് വിനയവും’. രഘുനാഥന്‍ സാവിത്രി. ഗ്രീന്‍ ബുക്‌സ്. വില 264 രൂപ.