കെ എസ് എഫ് ഇ ചിട്ടികളിലും വായ്പകളിലും കുടിശ്ശിക വരുത്തിയവര്‍ക്ക് മുടക്കു തീര്‍ക്കുന്നതിനും ഒറ്റത്തവണത്തീര്‍പ്പാക്കലിനുമായി ‘ആശ്വാസ് 2024 ‘ എന്ന പേരില്‍ ഒരു പുതിയ കുടിശ്ശിക നിവാരണ പദ്ധതി കെ എസ് എഫ് ഇ നടപ്പില്‍ വരുത്തിയിരിക്കുന്നു. 2024 ആഗസ്റ്റ് 1 ന് നിലവില്‍ വരുന്ന ഈ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ 2024 സെപ്തംബര്‍ 30 വരെ ലഭ്യമാകുന്നതാണ്. റവന്യൂ റിക്കവറി ആയ കുടിശ്ശികക്കാര്‍ക്കും അങ്ങനെയാകാത്ത കുടിശ്ശികക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ്. ചിട്ടി കുടിശ്ശികക്കാര്‍ക്ക് പലിശയില്‍ പരമാവധി 50% വരേയും വായ്പാ കുടിശ്ശികക്കാര്‍ക്ക് പിഴപ്പലിശയില്‍ പരമാവധി 50% വരെയും നിബന്ധനകള്‍ക്ക് വിധേയമായി ഈ പദ്ധതിപ്രകാരം ഇളവു ലഭിക്കുന്നതാണ്. പദ്ധതിക്കാലയളവില്‍ ഗഡുക്കളായും കുടിശ്ശിക തീര്‍ക്കാവുന്നതാണ്. വിശദവിവരങ്ങള്‍ അറിയുന്നതിനായി റവന്യൂ റിക്കവറി ആയ കുടിശ്ശികക്കാര്‍ ബന്ധപ്പെട്ട എസ്ഡിടി ഓഫീസുകളേയും അല്ലാത്ത കുടിശ്ശികക്കാര്‍ ബന്ധപ്പെട്ട കെ എസ് എഫ് ഇ ഓഫീസുകളേയും സമീപിക്കേണ്ടതാണ്. സംശയ നിവാരണത്തിനായി 9447798003, 9446006214 എന്നീ ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan