കോഡിയാക്കിന്റെ ഡിമാന്‍ഡ് വര്‍ധിച്ചതോടെ ഇന്ത്യയ്ക്ക് അനുവദിച്ച വാഹനങ്ങളുടെ എണ്ണം കൂട്ടി സ്കോഡ. ത്രൈമാസത്തില്‍ 750 യൂണിറ്റായിട്ടാണ് സ്കോഡ വര്‍ധിപ്പിച്ചത്. കൂടാതെ കോഡിയാക്ക് 7 സീറ്റ് 4ഃ4 മോഡലും അവതരിപ്പിച്ചു. മൂന്നു മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ സ്റ്റൈല്‍ പതിപ്പിന്റെ എക്സ്ഷോറൂം വില 37.99 ലക്ഷം രൂപയാണ്. സ്പോര്‍ട്ലൈന്‍ പതിപ്പിന്റെ എക്സ്ഷോറൂം വില 39.39 ലക്ഷം രൂപയും എല്‍ & കെ പതിപ്പിന്റെ എക്സ്ഷോറൂം വില 41.39 ലക്ഷം രൂപയുമാണ്. 2017 ലാണ് സ്കോഡ ആദ്യമായി കോഡിയാക്കിനെ ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. പുതിയ രണ്ടു ലിറ്റര്‍ ടിഎസ്ഐ ഇവോ എന്‍ജിനാണ് വാഹനത്തില്‍. മുന്‍ഗാമിയെക്കാള്‍ 4.2 ശതമാനം ഇന്ധനക്ഷമത ഈ മോഡലിന് വര്‍ധിച്ചിട്ടുണ്ടെന്നാണ് സ്കോഡ അവകാശപ്പെടുന്നത്. 187 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്ജിന്. 8 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, മൈസ്കോഡ കണക്റ്റഡ് ആപ് തുടങ്ങിയ സാങ്കേതിക വിദ്യകള്‍ പുതിയ മോഡലിലുണ്ട്. സുരക്ഷയ്ക്കായി 9 എയര്‍ബാഗുകള്‍, ഇലക്ട്രോണിക്, മെക്കാനിക്കല്‍ ആന്റ് ഹൈഡ്രോളിക് ബ്രേക് അസിസ്റ്റ്, സ്റ്റബിലിറ്റി കണ്ട്രോള്, പാര്‍ക്ക് അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ, ടയര്‍ പ്രെഷര്‍ മോണിറ്ററിങ് സിസ്റ്റം എന്നിവയുണ്ട്. കൂടാതെ ഗ്ലോബല്‍ എന്‍സിഎപിയുടെ 5 സ്റ്റാര്‍ സുരക്ഷ സര്‍ട്ടിഫിക്കറ്റുമുണ്ട്.