ദുല്‍ഖര്‍ സല്‍മാന്റെ ബിഗ് ബജറ്റ് ചിത്രമായ കിംഗ് ഓഫ് കൊത്ത വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കൊച്ചിയില്‍ വെച്ച് ചിത്രീകരിച്ച സിനിമയുടെ ക്ലൈമാക്‌സില്‍ ദുല്‍ഖര്‍ സല്‍മാനും ടീമും തൃപ്തരല്ലെന്നും അതിനാലാണ് റീഷൂട്ട് ചെയ്യാനൊരുങ്ങുന്നതെന്നും റിപ്പോര്‍ട്ട്. ചിത്രീകരിച്ച പുതിയ ക്ലൈമാക്‌സ് മെയ് മാസത്തിലെ യഥാര്‍ത്ഥ ചിത്രത്തേക്കാള്‍ തീവ്രവും ശക്തവുമാണെന്ന് പറയപ്പെടുന്നു. 45 കോടി രൂപ ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നും പുതിയ ക്ലൈമാക്‌സ് റീഷൂട്ട് ചെയ്യുന്നതോടെ ഈ ബജറ്റ് കുറഞ്ഞത് അഞ്ച് കോടി രൂപയെങ്കിലും ഉയരാന്‍ സാധ്യതയുണ്ടെന്നും വൃത്തങ്ങള്‍ പറഞ്ഞു. ഐശ്വര്യ ലക്ഷ്മി, പ്രസന്ന, ഗോകുല്‍ സുരേഷ്, ചെമ്പന്‍ വിനോദ് ജോസ്, ഷമ്മി തിലകന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ ഹോം ബാനറായ വേഫെറര്‍ ഫിലിംസും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാന്‍ റഹ്മാനും ജേക്സ് ബിജോയും ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.