ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ് കണക്കിലെടുത്ത്, കിയ ഇന്ത്യ അതിന്റെ പുതിയ കോംപാക്റ്റ് എസ്യുവി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. കമ്പനിയുടെ വരാനിരിക്കുന്ന ഈ എസ്യുവി കിയ സിറോസ് ആയിരിക്കും. അത് ഡിസംബര്‍ 19 ന് പുറത്തിറങ്ങും. ഇപ്പോള്‍ ലോഞ്ചിന് മുമ്പ്, കമ്പനി മറ്റൊരു ടീസര്‍ വീഡിയോ പുറത്തിറക്കി. പുതിയ ടീസര്‍ വീഡിയോ ട്രിപ്പിള്‍-ബീം വെര്‍ട്ടിക്കല്‍ എല്‍ഇഡി ഹെഡ്ലാമ്പുകള്‍ക്കൊപ്പം എല്‍ ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളും കാണിക്കുന്നു. അതേസമയം, എസ്യുവിയില്‍ പനോരമിക് സണ്‍റൂഫിനുള്ള സാധ്യതയും ഉണ്ട്. എസ്യുവിയുടെ ക്യാബിനില്‍ പുഷ്-ബട്ടണ്‍ എഞ്ചിന്‍, പാര്‍ക്ക് അസിസ്റ്റ്, ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റര്‍, സ്റ്റോറേജ് സ്‌പേസ്, ചാര്‍ജിംഗ് പാഡ്, ചാര്‍ജിംഗ് പോര്‍ട്ട് എന്നിവയുടെ സൗകര്യം ഉണ്ടായിരിക്കും. ഈ എസ്യുവിക്ക് 1.0 ലിറ്റര്‍ 3-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോളും 1.5 ലിറ്റര്‍ 4-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനും നല്‍കാം. കിയയുടെ ഇന്ത്യക്കായുള്ള നാലാമത്തെ ബജറ്റ് മോഡലാണ് സിറോസ്. ഒമ്പത് ലക്ഷം രൂപ മുതലാണ് കിയ സിറോസിന് പ്രതീക്ഷിക്കുന്ന വില.