മുഖം മിനുക്കി എത്തുന്ന സെല്‍റ്റോസിന്റെ ബുക്കിങ് ആരംഭിച്ച് കിയ. വില ഉടന്‍ പ്രഖ്യാപിക്കുമെന്നും 25000 രൂപ നല്‍കി ഇപ്പോള്‍ സെല്‍റ്റോസ് ബുക്ക് ചെയ്യാം. 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ പുതിയ മോഡലിലൂടെ തിരിച്ചെത്തും. 2019 ഓഗസ്റ്റില്‍ ലോഞ്ച് ചെയ്തതിനുശേഷം, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്യുവികളിലൊന്നാണ് സെല്‍റ്റോസ്. ഡ്രൈവിങ് കൂടുതല്‍ അനായാസവും യാത്രകള്‍ കൂടുതല്‍ സുരക്ഷിതവുമാക്കാന്‍ സഹായിക്കുന്ന 16 സംവിധാനങ്ങളുള്ള എഡിഎഎസ് ലെവല്‍ 2 സാങ്കേതിക സംവിധാനവും സെല്‍റ്റോസിലെത്തുന്നുണ്ട്. പുതിയ കിയ സെല്‍റ്റോസ് ഇപ്പോള്‍ യഥാക്രമം 1.5 ലീറ്ററുള്ള രണ്ട് പെട്രോള്‍ എന്‍ജിനുകളും1.5 ലീറ്ററുള്ള ഒരു ഡീസല്‍ എന്‍ജിനുമാണ് വാഗ്ദാനം ചെയ്യുന്നത്. മിഡ്-സൈസ് എസ്യുവി വിഭാഗത്തില്‍ ഹ്യുണ്ടായ് ക്രെറ്റയ്ക്കും ഗ്രാന്‍ഡ് വിറ്റാരയ്ക്കുമൊപ്പമായിരിക്കും സെല്‍റ്റോസ് മത്സരിക്കുക. കെ കോഡ് എന്ന പ്രീമിയം ഡെലിവറി സംവിധാനവും കിയ അവതരിപ്പിച്ചിട്ടുണ്ട്. ഇതുവരെ, കിയ ഇന്ത്യ സെല്‍റ്റോസിന്റെ 5,00,000 യൂണിറ്റുകള്‍ വിപിണിയില്‍ വിറ്റഴിഞ്ഞിട്ടുണ്ട്.