അമേരിക്കന്‍ ജീവിതത്തിന്റെ അടരുകളില്‍ നിന്നും അടര്‍ത്തിയെടുത്ത കഥകളുടെയും ചിന്തകളുടെയും സമാഹാരമാണ് ഈ കൃതി. അമേരിക്കന്‍ പ്രവാസിയായ എഴുത്തുകാരന്റെ സത്യസന്ധവും നിര്‍ഭയവും നര്‍മരസവും സമ്മേളിക്കുന്ന രചന. പോയകാലത്തിന്റെ സ്മരണകളും വര്‍ത്തമാനകാല രാഷ്ട്രീയത്തിന്റെ വിമര്‍ശനങ്ങളും സുഹൃദ്ബന്ധത്തിന്റെ ഊഷ്മളതയും നിറയുന്ന കഥകളും ചിന്തകളും. നാടിന്റെ ഓര്‍മയും അമേരിക്കയിലെ ജീവിതവും എങ്ങനെയെന്ന് തെളിഞ്ഞ ഭാഷയില്‍ രേഖപ്പെടുത്തുന്നു. ‘കഥകളും ചില അമേരിക്കന്‍ ചിന്തകളും’. വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍. ഗ്രീന്‍ ബുക്‌സ്. വില 228 രൂപ.