തികച്ചും സാധാരണ ജീവിതസന്ദര്‍ഭങ്ങളില്‍ പോലും ചിലനേരം മനുഷ്യരുടെ ചിന്തകളും പ്രവൃത്തികളും വിചിത്രമായി വരും. അവര്‍ ഒരു കഥയിലെന്നപോലെ പെരുമാറും. ഏറെയൊന്നും ഉണ്ടാകില്ല. ഒരു വാക്കോ നോട്ടമോ ആയിരിക്കും അതിലെ കഥ. ‘കന്യാലാലി’യിലെ എല്ലാ കഥകളിലും അങ്ങനെ മിണ്ടിയും നോക്കിയും കഥയായി ഉള്ളിലെത്തുന്ന ഒരാളെങ്കിലും ഉണ്ട് കണ്ണുനീരോ പുഞ്ചിരിയോ എന്നറിയാത്ത ഒരു സാന്നിധ്യം. ‘കന്യാലാലി’. പ്രമോദ് രാമന്‍. ഡിസി ബുക്‌സ്. വില 123 രൂപ.