കള്ളന്റെ മകളായ റോണ്യയ്ക്ക് കാടായിരുന്നു എല്ലാം. അവിടെ കറങ്ങി നടക്കാന്‍ ആയിരുന്നു അവള്‍ക്ക് ഏറ്റവും ഇഷ്ടം. അങ്ങനെ ഒരു ദിവസം അവളുടെ അച്ഛന്റെ ആജന്മശത്രുവായ ബോര്‍കയുടെ മകനായ ബീര്‍ക്കിനെ അവള്‍ പരിചയപ്പെടുന്നു. പെട്ടെന്ന് തന്നെ അവര്‍ അടുത്ത കൂട്ടുകാരായി. അവര്‍ ഒരുമിച്ച് കാടിനെ അറിഞ്ഞു. കാട് അവരെ എന്നും അത്ഭുതപ്പെടുത്തുകയും ചെയ്തു. എന്നാല്‍ അവരുടെ അച്ഛന്മാര്‍ തമ്മിലുള്ള യുദ്ധം അപ്പോഴേക്കും മറ്റൊരു തലത്തിലേക്ക് കടന്നിരുന്നു. പോരടിക്കുന്ന രണ്ട് സംഘങ്ങള്‍ക്കിടയില്‍ കുട്ടികള്‍ വിഷമിച്ചു. എന്നാല്‍, കുസൃതിയോടെയും സാമര്‍ത്ഥ്യത്തോടെയും വിവേകത്തോടെയും അവര്‍ ഈ പ്രതിസന്ധിയെ മറികടക്കുന്നു. ‘കള്ളന്റെ മകള്‍’. ആസ്ത്രിദ് ലിങ്‌ഗ്രെന്‍. പരിഭാഷ – സംഗീത ശ്രീനിവാസന്‍. സിക്‌സ് ഇയര്‍ പ്ലാന്‍ ബുക്‌സ്. വില 851 രൂപ.