1997 ല്‍ കജോളും പ്രഭുദേവയും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു മിന്‍സാര കനവ്. ബോക്സോഫീസ് ഹിറ്റായിരുന്നു ചിത്രം. ഇപ്പോള്‍ മിന്‍സാര കനവ് പുറത്തിറങ്ങി 27 വര്‍ഷങ്ങള്‍ക്ക് ശേഷം കജോളും പ്രഭുദേവയും വീണ്ടും സ്ക്രീനില്‍ ഒരുമിക്കാന്‍ പോവുകയാണ്. ബിഗ് ബജറ്റ് ചിത്രവുമായിട്ടാണ് താരങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. നസ്റുദ്ദീന്‍ ഷാ, സംയുക്ത മേനോന്, ജിഷു സെന്‍ ഗുപ്ത, ആദിത്യ സീല്‍ തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. ആക്ഷന്‍ ത്രില്ലറായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. നിലവില്‍ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. തെലുങ്ക് ഫിലിംമേക്കറായ ചരണ്‍ തേജ് ഉപ്പളപതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചരണിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയായിരിക്കും ഇത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്നാണ് വിവരം. ചിത്രത്തിന്റെ ടീസര്‍ ഉടനെ പ്രേക്ഷകരിലേക്ക് എത്തും. നിരഞ്ജന് അയ്യങ്കാര്‍, ജെസീക്ക ഖുറാന എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ഹര്ഷവര്ദ്ധന് രാമേശ്വറാണ് സംഗീത സംവിധാനമൊരുക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.