കാവുകളെക്കുറിച്ച് ആദ്യമായി ബാലസാഹിത്യത്തില്‍ പുറത്തുവരുന്ന പുസ്തകമാണിത്. കേരളത്തില്‍ അവശേഷിക്കുന്ന കാവുകളെക്കൊണ്ട് അവയുടെ കഥ പറയിക്കുന്ന രീതിയിലാണ് അവതരണം. കുട്ടികള്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ അതിമനോഹരമായാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഈ പുസ്തകം കുട്ടികള്‍ നിര്‍ബ്ബന്ധമായും വായിച്ചിരിക്കേണ്ടതാണ്. കാവിന്റെ പ്രസക്തിയും അതു നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും അറിഞ്ഞിരിക്കണം. കാലാവസ്ഥയെയും ജൈവസന്തുലിതാവസ്ഥയെയും സ്വാധീനിക്കുന്ന നാട്ടുവനങ്ങളായ കാവുകളുടെ കഥ കുട്ടികള്‍ക്കായി. ‘കാവുകള്‍ കഥ പറയുന്നു’. ആര് വിനോദ്കുമാര്‍. മാതൃഭൂമി. വില 85 രൂപ.