ജോജു ജോര്‍ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ സംവിധാനം ചെയ്ത പീസ് എന്ന ചിത്രത്തിലെ രണ്ടാം ട്രെയിലര്‍ പുറത്തുവിട്ടു. ഏറെ രസകരമായ രീതിയിലാണ് ട്രെയിലര്‍ തയ്യാറാക്കിയിരിക്കുന്നത്. ജോജുവും ആശാശരത്തും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെയാണ് ട്രെയിലര്‍ കടന്നുപോകുന്നത്. ചിത്രം ഓഗസ്റ്റ് 26ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. രമ്യാനമ്പീശന്‍, അനില്‍ നെടുമങ്ങാട് സിദ്ധിഖ്, മാമുക്കോയ, അതിഥി രവി, ശാലു റഹിം, വിജിലേഷ്, പോളി വല്‍സന്‍ തുടങ്ങി വലിയ താരനിര അണിനിരക്കുന്ന സിനിമയാണ് പീസ്. നവാഗതനായ സന്‍ഫീര്‍. കെ കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. അന്‍വര്‍ അലി, വിനായക് ശശികുമാര്‍, സന്‍ഫീര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ജുബൈര്‍ മുഹമ്മദ്. വിനീത് ശ്രീനിവാസനും ഷഹബാസ് അമനും പാടിയിരിക്കുന്നു.
നവാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആര്‍ഡിഎക്‌സ്’. നീരജ് മാധവ്, ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ് എന്നിവര്‍ ഒന്നിച്ചെത്തുന്ന ചിത്രം ആക്ഷന്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ്. സംഗീതം ഒരുക്കുന്നത് സാം സി എസ് ആണ്. അന്‍പറിവാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. പവര്‍ ആക്ഷന്‍ എന്ന ടാഗ് ലൈനില്‍ ഒരുങ്ങുന്ന ഈ ചിത്രം മാര്‍ഷല്‍ ആര്‍ട്ട്‌സിന് ഏറെ പ്രാധാന്യമുള്ളതാണ്. ‘റോബര്‍ട്ട്’, ‘ഡോണി’, ‘സേവ്യര്‍’ എന്നിവരാണ് ‘ആര്‍ഡിഎക്‌സി’ലെ പ്രധാന കഥാപാത്രങ്ങള്‍. ഈ പേരുകളുടെ ചുരുക്കമാണ് ആര്‍ഡിഎക്‌സ്. ഷെയ്ന്‍ നിഗം ‘റോബര്‍ട്ടി’നേയും, ആന്റണി വര്‍ഗീസ് ‘ഡോണി’യേയും നീരജ് മാധവ് ‘സേവ്യറി’നേയും അവതരിപ്പിക്കുന്നു. മാലാ പാര്‍വ്വതി, നിഷാന്ത് സാഗര്‍ എന്നിവരും പ്രധാന താരങ്ങളാണ്. രണ്ടു നായികമാരാണ് ഈ ചിത്രത്തിലുള്ളത്. മഹിമാ നമ്പ്യാരും ഐമ റോസ്മിയും.
രാജ്യത്തെ അതിവേഗം വളരുന്ന സ്വകാര്യ ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങളിലൊന്നായ ടാറ്റാ എ.ഐ.എ ലൈഫ് ഇന്‍ഷ്വറന്‍സ് 2022 സാമ്പത്തിക വര്‍ഷത്തേക്ക് പങ്കാളിത്ത പോളിസി ഉടമകള്‍ക്കായി 861 കോടി രൂപയുടെ ബോണസ് പ്രഖ്യാപിച്ചു. ഇത് തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ടാറ്റാ എ.ഐ.എ ലൈഫ് ഇന്‍ഷ്വറന്‍സ് ബോണസ് നല്‍കുന്നത്. ഇത്തവണത്തെ ബോണസ് 2021 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം കൂടുതലുമാണ്. 2022 മാര്‍ച്ച് 31ന് പ്രാബല്യത്തിലുള്ള എല്ലാ പാര്‍ട്ടിസിപ്പേറ്റിംഗ് പോളിസികളിലും ബോണസിന് അര്‍ഹതയുണ്ടാകും. കമ്പനി 2021-22 സാമ്പത്തിക വര്‍ഷം 4,455 കോടി രൂപയുടെ വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം നേടിയിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം കൂടുതലാണിത്.
മൂന്നുവര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ 12 മാളുകള്‍ സ്ഥാപിക്കാന്‍ യു.എ.ഇ ആസ്ഥാനമായ ലുലു ഗ്രൂപ്പ്. ഗുരുഗ്രാം, നോയ്ഡ,പ്രയാഗ് രാജ്,വാരാണസി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വന്‍ വികസന പദ്ധതികളാണ് ഗ്രൂപ്പ് സ്ഥാപിച്ചിട്ടുള്ളത്. കോഴിക്കോട്, തിരൂര്‍, പെരിന്തല്‍മണ്ണ, കോട്ടയം, പാലക്കാട്,നോയ്ഡ,വാരാണസി,പ്രയാഗ് രാജ്, അഹ്മദാബാദ്,ഹൈദരാബാദ്,ബെംഗലൂരു,ചെന്നൈ എന്നിവിടങ്ങളില്‍ മാളുകള്‍ തുറക്കാനാണ് പരിപാടി. ഇപ്പോള്‍, കൊച്ചി,തിരുവനന്തപുരം,തൃശൂര്‍,ബെംഗലൂരു,ലഖ്‌നോ എന്നിവിടങ്ങളിലാണ് ലുലുമാള്‍ ഉള്ളത്. പ്രയാഗ് രാജിലും വാരാണസിയിലും ഭൂമിയേറ്റെടുക്കല്‍ നടപടി പുരോഗമിക്കുകയാണ്. അതിനു ശേഷം കാണ്‍പൂരില്‍ മാള്‍ നിര്‍മാണം സംബന്ധിച്ച് തീരുമാനം എടുക്കും. 2013ല്‍ കൊച്ചിയിലാണ് ലുലു ഗ്രൂപ്പ് ഇന്ത്യയിലെ ആദ്യത്തെ മാള്‍ സ്ഥാപിച്ചത്.
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടി.വി.എസ് മോട്ടോര്‍ കമ്പനി മോഡേണ്‍-റെട്രോ മോട്ടോര്‍സൈക്കിളായ ടി.വി.എസ് റോണിന്‍ കേരളത്തില്‍ അവതരിപ്പിച്ചു. പുതിയ ജീവിതശൈലിക്ക് ഇണങ്ങുന്ന രീതിയില്‍ സ്റ്റൈല്‍, ടെക്നോളജി, റൈഡിംഗ് എക്സ്പീരിയന്‍സ് എന്നിവയോടെയാണ് ടി.വി.എസ് റോണിന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഡ്യുവല്‍ചാനല്‍ എ.ബി.എസ്, വോയ്സ് അസിസ്റ്റന്‍സ്, മെച്ചപ്പെട്ട കണക്റ്റിവിറ്റി തുടങ്ങി നിരവധി ആകര്‍ഷകമായ സാങ്കേതികവിദ്യയും സൗകര്യങ്ങളുമുള്ള മോട്ടോര്‍സൈക്കിളാണിത്. മൂന്ന് വേരിയന്റുകളില്‍ ലഭ്യമാകുന്ന വിവിധ വേരിയന്റുകള്‍ക്ക് 1,49,000 മുതല്‍ 1,68,750 വരെയാണ് കേരളത്തിലെ എക്സ്- ഷോറൂം വില.
ഉള്‍ഫ തീവ്രവാദികളുടെ വെടിയേറ്റുമരിച്ച അച്ഛനു പകരക്കാരനായി ആസാമിലെ ടീ പ്ലാന്റേഷന്‍ മാനേജരായെത്തിയ അജയ്. ‘കണ്ണിലെ കൃഷ്ണമണി’ എന്ന് തദ്ദേശഭാഷയില്‍ നാമാര്‍ഥമുള്ള നയന്‍മൊനിയെ അവിടെവെച്ചാണ് അവന്‍ പരിചയപ്പെടുന്നത്. കേട്ടറിഞ്ഞ കഥകള്‍കൊണ്ടൊന്നും പൂരിപ്പിക്കാന്‍കഴിയാത്ത കടങ്കഥയായിരുന്നു, കണ്ടറിഞ്ഞ ആ ‘അപ്സരസുന്ദരി.’ തീവ്രവാദിയാക്രമണത്തില്‍ അമ്മയും വീടും നഷ്ടപ്പെട്ടവള്‍, അധ്യാപിക, കവയിത്രി, ചിത്രകാരി ഈ അടരുകളുടെയൊക്കെ ഉള്ളിലെ യഥാര്‍ഥ നയന്‍മൊനിയെ അവന്‍ തേടിക്കൊണ്ടിരുന്നു; അവളിലൂടെ സ്വന്തം പിതാവിന്റെ കൊലപാതകരഹസ്യവും. ‘നയന്‍മൊനി’. ശ്രീജിത്ത് മൂത്തേടത്ത്. എച്ച്ആന്‍ഡ്‌സി ബുക്‌സ്. വില 152 രൂപ.
കൊവിഡ് രോഗികളില്‍ തീവ്രത കുറയ്ക്കാന്‍ പ്രമേഹ മരുന്ന് ഫലപ്രദമെന്ന് പഠനം. സാധാരണയായി നിര്‍ദ്ദേശിക്കപ്പെടുന്ന പ്രമേഹ മരുന്നായ മെറ്റ്ഫോര്‍മിന്‍ രോഗലക്ഷണങ്ങളുടെ ആരംഭത്തില്‍ തന്നെ നിര്‍ദ്ദേശിച്ചാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കല്‍ അല്ലെങ്കില്‍ കൊവിഡ് 19 മൂലമുള്ള മരണം എന്നിവ 50 ശതമാനത്തിലധികം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പുതിയ പഠനം. മെറ്റ്‌ഫോര്‍മിന്‍, ലോ-ഡോസ് ഫ്‌ലൂവോക്‌സാമൈന്‍ ഒരു ആന്റീഡിപ്രസന്റ് ആണോ എന്ന് പഠനം പരിശോധിച്ചു. കൂടാതെ ഐവര്‍മെക്റ്റിന്‍ എന്ന ആന്റിപാരാസിറ്റിക് അല്ലെങ്കില്‍ അവയുടെ കോമ്പിനേഷനുകള്‍ ഇആര്‍ സന്ദര്‍ശനങ്ങള്‍ അല്ലെങ്കില്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നത് തടയുന്നതിനുള്ള സാധ്യമായ ചികിത്സയായി വര്‍ത്തിക്കും, കൂടാതെ ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 1,323 പങ്കാളികളില്‍ ലോംഗ്-കൊവിഡും. ഐവര്‍മെക്റ്റിന്‍ അല്ലെങ്കില്‍ കുറഞ്ഞ ഡോസ് ഫ്‌ലൂവോക്‌സാമൈന്‍ ഉപയോഗിച്ചുള്ള ചികിത്സയില്‍ നിന്ന് നല്ല ഫലം കണ്ടില്ലെന്ന് പഠനത്തില്‍ കണ്ടെത്തി. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. വാക്സിനേഷന്‍ എടുത്തവരെയും അല്ലാത്തവരെയും പഠനത്തില്‍ ഉള്‍പ്പെടുത്തി.