ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ പ്രതിദിനം ഒരു ജിബി ഡേറ്റ ലഭിക്കുന്ന എന്‍ട്രി ലെവല്‍ പ്ലാനുകള്‍ നിര്‍ത്തിയതായി റിപ്പോര്‍ട്ട്. പ്രതിദിനം ഒരു ജിബി ഡേറ്റ 22 ദിവസം ലഭിക്കുന്ന 209 രൂപ പ്ലാനും 28 ദിവസത്തേയ്ക്കുള്ള 249 രൂപ പ്ലാനുമാണ് നിര്‍ത്തിയത്. ഇതോടെ പ്രതിദിനം 1.5 ജിബി ഡേറ്റ 28 ദിവസം ലഭിക്കുന്ന 299 രൂപയുടെ പ്ലാന്‍ ബേസ് പ്ലാനായി മാറി. നിര്‍ത്തലാക്കിയ രണ്ട് പ്ലാനുകളും ഇനി ഫിസിക്കല്‍ പോയിന്റുകളില്‍ മാത്രമേ ലഭ്യമാകു. എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവയുടെ അടിസ്ഥാന പ്രതിമാസ പ്ലാനുകളും 299 രൂപയിലാണ് ആരംഭിക്കുന്നത്. പക്ഷേ ഈ കമ്പനികള്‍ ഈ പ്ലാനുകള്‍ അനുസരിച്ച് പ്രതിദിനം ഒരു ജിബി മാത്രമേ ഡേറ്റ നല്‍കുന്നുള്ളൂ. ജിയോ 209 രൂപ, 249 രൂപ പ്ലാനുകള്‍ പിന്‍വലിച്ചതോടെ ടെലികോം രംഗത്ത് പുതിയ അടിസ്ഥാന പ്ലാന്‍ 299 രൂപയായി മാറി.