3 41

2023 ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച മാരുതി സുസുക്കി അഞ്ച് ഡോര്‍ ജിംനിക്കും ലൈഫ്സ്റ്റൈല്‍ എസ്യുവിയും ഫ്രോങ്ക്‌സ് ക്രോസ്ഓവറിനും ബുക്കിംഗ് ജനുവരി 12-ന് ആരംഭിച്ചിരുന്നു. രണ്ട് എസ്യുവികളും നെക്സ ഡീലര്‍ഷിപ്പുകള്‍ വഴിയാണ് വില്‍ക്കുന്നത്. ഫ്രോങ്ക്‌സ ക്രോസ്ഓവര്‍, ജിംനി എസ്യുവി എന്നിവ യഥാക്രമം 11,000 രൂപയും 25,000 രൂപയും നല്‍കി ഓണ്‍ലൈനിലോ അംഗീകൃത ഡീലര്‍ഷിപ്പുകളിലോ ബുക്ക് ചെയ്യാം. അഞ്ച് ഡോര്‍ ജിംനി ലൈഫ്സ്റ്റൈല്‍ എസ്യുവിക്ക് 23,500-ലധികം ബുക്കിംഗുകള്‍ ലഭിച്ചപ്പോള്‍ മാരുതി സുസുക്കി ഫ്രോങ്സിന് ഏകദേശം 15,500 ബുക്കിംഗുകള്‍ ലഭിച്ചു. ഫ്രോങ്ക്‌സ് ക്രോസ്ഓവര്‍ 2023 ഏപ്രില്‍ ആദ്യ പകുതിയില്‍ വില്‍പ്പനയ്ക്കെത്തും, ജിംനി ലൈഫ്സ്റ്റൈല്‍ എസ്യുവി 2023 മെയ്-ജൂണ്‍ മാസത്തോടെ വില്‍പ്പനയ്ക്കെത്തും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *