വിജയ് നായകനായി എത്തിയ വാരിസിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. വിജയിയും രശ്മികയും നിറഞ്ഞാടിയ ‘ജിമിക്കി പൊണ്ണ്’ എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. റിലീസ് ചെയ്ത് വെറും അഞ്ച് മണിക്കൂറില്‍ അഞ്ച് മില്യണിലധികം കാഴ്ചക്കാരെയാണ് ഗാനം നേടിയിരിക്കുന്നത്. തമന്‍ എസ് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ്, ജോണിതാ ഗാന്ധി എന്നിവര്‍ ചേര്‍ന്നാണ്. വിവേക് ആണ് ഗാനത്തിന്റെ വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത വാരിസ് ജനുവരി 11നാണ് തിയറ്ററുകളില്‍ എത്തിയത്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അച്ഛന്റെ കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന ‘വിജയ് രാജേന്ദ്രന്‍’ എന്ന കഥാപാത്രത്തെയാണ് വിജയ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ശരത് കുമാര്‍, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര്‍ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വന്‍ താരനിരയാണ് വാരിസില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്.