അറുപതു വയസ്സിനുള്ളില്‍ അനുഭവിച്ച സന്തോഷങ്ങളും ദുഃഖങ്ങളും പ്രതിസന്ധികളും അതിനെയെല്ലാം അതിജീവിച്ച വഴികളും ഈ പുസ്തകത്തിലൂടെ തുറന്നു പറയുകയാണ്. അടുത്തകാലത്തായി അനുഭവിച്ച സോഷ്യല്‍ മീഡിയ ആക്രമണങ്ങളും അതിന്റെ വിശദീകരണങ്ങളുംവരെ ഇതിന്റെ ഭാഗമാകും. ജീവിതത്തില്‍ പ്രതിസന്ധികളിലൂടെ കടന്നുപോകാത്ത ആരുമുണ്ടാവില്ല. പകച്ചുപോയ നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ പെട്ടെന്ന് എടുക്കുന്ന ചില തീരുമാനങ്ങളാണ് പിന്നീടുള്ള നമ്മുടെ ജീവിതത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നത്. ജീവിതം തന്നെ പഠിപ്പിച്ച ചില പാഠങ്ങള്‍, ജീവിതത്തിലെടുത്ത ചില തീരുമാനങ്ങള്‍, ഇതൊക്കെ എങ്ങനെയെല്ലാം ജീവിതത്തെ ബാധിച്ചു എന്ന് തുറന്നു പറയുന്നു. ജീവിതത്തിലെ പ്രതിസന്ധികളെയും പ്രശ്നങ്ങളെയും നേരിടാന്‍ പ്രചോദനമായിത്തീരുന്ന കുറിപ്പുകളുടെ സമാഹാരം. ‘ജീവിതം ഒരു പാഠപുസ്തകം’. ഗോപിനാഥ് മുതുകാട്. മാതൃഭൂമി. വില 160 രൂപ.