മുംബൈ ആസ്ഥാനമായുള്ള ഇലക്ട്രിക് മൊബിലിറ്റി സ്റ്റാര്‍ട്ടപ്പായ ഇവൂമി എനര്‍ജി ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയില്‍ മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ചു. തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മുഴുവന്‍ ശ്രേണിയിലും 10,000 രൂപ വരെ കിഴിവാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പ്രീമിയം ജീറ്റ്ത മോഡലില്‍ 10,000 രൂപയും എസ്1, എസ്1 2.0 എന്നിവയില്‍ 5,000 രൂപയും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ആനുകൂല്യങ്ങള്‍ മാര്‍ച്ച് 31 വരെ പരിമിതമായ കാലയളവിലേക്ക് മാത്രമേ ബാധകമാകൂ. ഇവൂമി ജീറ്റ്എക്‌സ് ഇപ്പോള്‍ 89,999 രൂപയ്ക്ക് ലഭ്യമാണ്, അത് 10,000 രൂപ കുറഞ്ഞു. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയാണ് ഇതിന് അവകാശപ്പെടുന്നത്. നിരവധി കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ക്കൊപ്പം അഞ്ച് കളര്‍ ഓപ്ഷനുകളിലും ഇലക്ട്രിക് സ്‌കൂട്ടര്‍ ലഭ്യമാണ്. ഇവൂമി എസ്1 സ്‌കൂട്ടറിന് ഇപ്പോള്‍ 5,000 രൂപ കുറഞ്ഞ് 79,999 രൂപയാണ് വില. ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി ഓപ്ഷനുമായാണ് വരുന്നത്. ഒറ്റ ചാര്‍ജില്‍ 120 കിലോമീറ്റര്‍ റേഞ്ചും മണിക്കൂറില്‍ 57 കിലോമീറ്റര്‍ വേഗതയും വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. രണ്ട് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂജ്യം മുതല്‍ 50 ശതമാനം വരെ ചാര്‍ജ് ചെയ്യാം.