വരുന്ന സെപ്റ്റംബറില്‍ ആപ്പിള്‍ ഐഫോണ്‍ 16 അവതരിപ്പിച്ചേക്കും. മുന്‍ ഫോണുകളെ അപേക്ഷിച്ച് അടിമുടി പരിഷ്‌കരിച്ച മോഡലായിരിക്കും ഐഫോണ്‍ 16 എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഐഫോണ്‍ 16 സീരീസില്‍ പുറത്തിറക്കുന്ന മോഡലുകളില്‍ സാംസങ്ങില്‍ നിന്നുള്ള ഒരു പുതിയ മെറ്റീരിയല്‍ സെറ്റ് ചെയ്ത് ഒലെഡ് ഡിസ്പ്ലേകള്‍ അവതരിപ്പിച്ചേക്കാം. ഐഫോണ്‍ 16 പ്രോയ്ക്ക് 6.3 ഇഞ്ച് വലിയ ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്നാണ് അറിയുന്നത്. പ്രോ മാക്‌സ് വേരിയന്റിന് കുറച്ചുകൂടി വലിപ്പം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. 6.9 ഇഞ്ച് വലിയ ഡിസ്‌പ്ലേയോട് കൂടിയായിരിക്കും ഫോണ്‍ വരിക. സ്റ്റാന്‍ഡേര്‍ഡ് ഐഫോണ്‍ 16, 16 പ്ലസ് മോഡലുകളില്‍ യഥാക്രമം 6.1 ഇഞ്ച്, 6.7 ഇഞ്ച് വലിപ്പം ഉണ്ടാകാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഐഫോണ്‍ 12ല്‍ കണ്ട വെര്‍ട്ടിക്കല്‍ കാമറ സജ്ജീകരണം തിരികെ കൊണ്ടുവന്നേക്കും. വലിയ സെന്‍സറോടുകൂടിയ മെച്ചപ്പെട്ട 48എംപി പ്രധാന ക്യാമറയാവാം മറ്റൊരു സവിശേഷത. പ്രോ മോഡലുകളില്‍ നവീകരിച്ച 48എംപി അള്‍ട്രാവൈഡ് കാമറയ്ക്കുള്ള സാധ്യതയും നിലനില്‍ക്കുന്നു. പുതിയ ഐഒഎസ് 18 ഓപ്പറേറ്റിങ് സിസ്റ്റമായിരിക്കാം ഇതിന് കരുത്തുപകരുക. 60,000 രൂപയ്ക്ക് മുകളില്‍ വില വരാനാണ് സാധ്യത.