ചിപ് നിര്‍മാതാക്കളായ ഇന്റല്‍ തങ്ങളുടെ ഏറ്റവും ജനകീയമായ മൈക്രോചിപ് ശ്രേണിയുടെ പേരു മാറ്റുന്നു. 15 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇത്തരമൊരു മാറ്റത്തിനു ഒരുങ്ങുന്നത് ഐ5, ഐ7, ഐ9, ഐ13 എന്നിങ്ങനെ അറിയപ്പെട്ടിരുന്നതാണ് മാറ്റുന്നത്. പുതിയ ചിപ്പുകള്‍ക്ക് തലമുറ വിശേഷണം നല്‍കുന്നതും അവസാനിപ്പിക്കും. ഇതു പ്രകാരം ഇനി വരാനിരിക്കുന്ന ചിപ്പുകളെ കമ്പനി 14th Gen എന്നു വിശേഷിപ്പിക്കില്ല. ഐ7, ഐ9 എന്നിങ്ങനെയുള്ള പേരുകള്‍ക്ക് പ്രാധാന്യം വന്നതോടെ ഇന്റല്‍ എന്ന പേരിനു പ്രാധാന്യം കുറയുന്നെന്നു കണക്കാക്കിയാണ് പുതിയ നീക്കം. ഇനി മുതല്‍ ചിപ്പുകള്‍ക്ക് ഇന്റല്‍, ഇന്റല്‍ കോര്‍, ഇന്റല്‍ കോര്‍ അള്‍ട്ര എന്നീ മൂന്നു ശ്രേണികളിലാണ് വിപണിയിലെത്തുക.