ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച കാനഡയിലെ പരിപാടിയിൽ നേതാക്കൾ പങ്കെടുത്തതിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. വിദേശകാര്യ മന്ത്രാലയം കനേഡിയൻ ഡെപ്യൂട്ടി ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. കാനഡയിൽ വിഘടനവാദത്തിനും തീവ്രവാദത്തിനും അവസരം നൽകുന്നതിന് തെളിവാണിത്. ഈ നിലപാട് ഇരു രാജ്യങ്ങളുടെയും പരസ്പര ബന്ധത്തെ ബാധിക്കുo. കാനഡയിൽ അക്രമം വർദ്ധിക്കുന്നതിന് കാരണമാകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan