‘വീട് കൊടകരേല് ജോലി ജെബല്‍ അലീല് ഡെയിലി പോയി വരും’ എന്ന ക്ലാസിക് ടാഗ് ലൈനിലൂടെ തന്റെ എഴുത്തുജീവിതത്തെ അടയാളപ്പെടുത്തിയ, മലയാളിക്കള്‍ക്കിടയില്‍ കാമ്പുള്ള പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തിയ കൊടകരപുരാണത്തിന്റെ രചയിതാവ് വിശാലമനസ്കന് എന്ന സജീവ് എടത്താടന്റെ പുതിയ പുസ്തകം. തന്റെ തനത് എഴുത്തുവഴിയില്‍ നിന്ന് ചെറുതായൊന്ന് തെറ്റിക്കൊണ്ട് ചിരിയുടെ ക്യാന്‍വാസില്‍ കണ്ണീരിന്റെ നിറം കൂടി വാരിപ്പൊത്തിയിരിക്കുന്ന 25 ഹൃദയസ്പൃക്കായ കുറിപ്പുകളുടെ സമാഹാരം. ‘ഹൃദയപുരാണം’. സജീവ് എടത്താടന്‍. ഗ്രീന്‍ ബുക്സ്. വില 188 രൂപ.