ചൈനീസ് സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് ഓണറിന്റെ പുതിയ ഹാന്‍ഡ്സെറ്റ് ഓണര്‍ എക്സ്5 മിഡില്‍ ഈസ്റ്റ് വിപണികളില്‍ അവതരിപ്പിച്ചു. മിതമായ വിലയ്ക്ക് വാങ്ങാവുന്ന ഹാന്‍ഡ്സെറ്റാണ് ഓണര്‍ എക്സ്5. 6.5 ഇഞ്ച് എച്ച്ഡി+ ആണ് ഡിസ്പ്ലേ. ഓണറിന്റെ ജോര്‍ദാന്‍ ഫെയ്സ്ബുക് പേജിലെ റിപ്പോര്‍ട്ട് പ്രകാരം ഹാന്‍ഡ്സെറ്റിന്റെ വില 75 ജോര്‍ദാന്‍ ദിനാര്‍ (ഏകദേശം 8,700 രൂപ) ആണ്. ഓണര്‍ എക്സ്5 മൂന്ന് വ്യത്യസ്ത കളര്‍ വേരിയന്റുകളില്‍ ലഭ്യമാണ് – സണ്‍റൈസ് ഓറഞ്ച്, ഓഷ്യന്‍ ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക്. ഓണര്‍ എക്സ്5ല്‍ ഡ്യുവല്‍-സിം 4ജി കണക്റ്റിവിറ്റിയുണ്ട്. ആന്‍ഡ്രോയിഡ് 12 (ഗോ എഡിഷന്) അടിസ്ഥാനമാക്കിയുള്ള ഒഎസിലാണ് ഹാന്‍ഡ്സെറ്റ് പ്രവര്‍ത്തിക്കുന്നത്. 8 മെഗാപിക്സലിന്റെ സിംഗിള്‍ ക്യാമറയാണ് പിന്നിലുള്ളത്. 5 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. വാട്ടര്‍ഡ്രോപ്പ് ആകൃതിയിലുള്ള നോച്ചിലാണ് സെല്‍ഫി ക്യാമറയുള്ളത്. ഈ സ്മാര്‍ട് ഫോണ്‍ 32 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജുമായാണ് വരുന്നത്. കൂടാതെ മൈക്രോ എസ്ഡി സ്ലോട്ട് വഴി 1 ടിബി വരെ എക്സ്റ്റേണല്‍ മെമ്മറി വിപുലീകരണത്തെ പിന്തുണയ്ക്കുന്നു.