ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ പുതിയ 100 സിസി ബൈക്ക് അടുത്ത വര്‍ഷം ആദ്യം എത്തും. താങ്ങാനാവുന്ന വിലയില്‍ ഉയര്‍ന്ന മൈലേജ് വാഗ്ദാനം ചെയ്യുന്ന പുതിയ കമ്മ്യൂട്ടര്‍ ഉപയോഗിച്ച് ബഹുജന വിപണി കീഴടക്കുക എന്നതാണ് ഹോണ്ട കമ്പനി ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന സ്പ്ലെന്‍ഡര്‍ എതിരാളിക്ക് മുന്നോടിയായി, ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാവ് രാജ്യത്തുടനീളം ഡീലര്‍ഷിപ്പ് ശൃംഖല വിപുലീകരിച്ചു. 2022 ഒക്ടോബറില്‍ എച്ച്എംഎസ്‌ഐ 4,49,391 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4,32,229 യൂണിറ്റുകള്‍ വിറ്റഴിച്ചു. വില്‍പ്പനയില്‍ 3.97 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ആഭ്യന്തര വിപണിയില്‍ 7.94 ശതമാനം വളര്‍ച്ച കൈവരിച്ച് 3,94,645 യൂണിറ്റുകളില്‍ നിന്ന് 4,25,969 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. അതിന്റെ കയറ്റുമതി കണക്ക് 23,422 യൂണിറ്റാണ്, ഇത് 2021 ഒക്ടോബറിലെ 37,584 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ 37.68 ശതമാനം കുറവാണ്.