എല്ലാ മോഡലുകളിലും ഇളവുകളുമായി ഹോണ്ട. നവംബര്‍ ഒന്നുമുതല്‍ 30 വരെയാണ് ഇളവുകളുടെ കാലാവധി. കോംപാക്റ്റ് സെഡാനായ അമേസിന് 1,22,000 രൂപ വരെ ഇളവുകളാണ് ഹോണ്ട നല്‍കുന്നത്. അടിസ്ഥാന മോഡലായ ‘ഇ’ക്ക് 72000 രൂപയുടെ ക്യാഷ് ഡിസൗണ്ടുണ്ട്. എസ് മോഡലിന് 82000 രൂപയുടെ വിഎക്‌സ് മോഡലിന് 1.22 ലക്ഷം രൂപയുണ്ടേയും ഇളവുകള്‍ നല്‍കുന്നുണ്ട്. അഞ്ചാം തലമുറ സിറ്റിയുടെ ഇസഡ് എക്‌സ് വേരിയന്റിന് 94,000 രൂപ വരെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇസഡ് എക്‌സ് മോഡല്‍ ഒഴിച്ചുള്ള മോഡലുകള്‍ക്ക് 84,000 രൂപ വരെ ഇളവുകള്‍ നല്‍കുന്നുണ്ട്. സിറ്റിയുടെ ഹൈബ്രിഡ് മോഡലിന് 90,000 രൂപ വരെയാണ് ഇളവുകള്‍ നല്‍കുന്നത്. ഹോണ്ടയുടെ ഏറ്റവും പുതിയ വാഹനമായ എലിവേറ്റിന് 75,000 രൂപ വരെയാണ് ഇളവുകള്‍ നല്‍കുന്നത്. ഇസഡ് എക്‌സ് മോഡലിന് 75,000 രൂപയും ഇസഡ് എക്‌സ് ഒഴികെയുള്ള മോഡലുകള്‍ക്ക് 65000 രൂപയും അപെക്‌സ് എഡിഷന് 55,000 രൂപയുമാണ് ഇളവുകള്‍ നല്‍കുന്നത്.