ഹോണ്ട സിബി ഷൈന്‍ വീണ്ടും 125 സിസി സെഗ്മെന്റില്‍ ഒന്നാം സ്ഥാനം നേടി. ഹോണ്ട സിബി ഷൈന്‍ കഴിഞ്ഞ മാസം മൊത്തം 1,40,590 യൂണിറ്റ് മോട്ടോര്‍സൈക്കിളുകള്‍ വിറ്റു. ഇക്കാലയളവില്‍ ഹോണ്ട സിബി ഷൈനിന്റെ വില്‍പ്പനയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 66.88 ശതമാനം വര്‍ധനവുണ്ടായി. 2023 ജൂലൈയില്‍, ഹോണ്ട സിബി ഷൈന്‍ മൊത്തം 84,246 യൂണിറ്റ് മോട്ടോര്‍സൈക്കിളുകള്‍ വിറ്റു. വില്‍പ്പന പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ബജാജ് പള്‍സര്‍. ഹീറോ എക്സ്ട്രീം 125ആര്‍ മൂന്നാം സ്ഥാനത്താണ്. ടിവിഎസ് റൈഡര്‍ നാലാം സ്ഥാനത്തും. ഹീറോ സ്പ്ലെന്‍ഡര്‍ അഞ്ചാം സ്ഥാനത്തും ഹീറോ ഗ്ലാമര്‍ ആറാം സ്ഥാനത്തുമായിരുന്നു. ബജാജ് ഫ്രീഡം സിഎന്‍ജി ഏഴാം സ്ഥാനത്തും കെടിഎം എട്ടാം സ്ഥാനത്തുമാണ്.