കരുവന്നൂർ കേസിൽ ഇഡി അന്വേഷണം വേഗത്തിലാക്കണമെന്ന് ഹൈക്കോടതി. കരുവന്നൂരിലെ ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങളുണ്ട്, ഇതിനുള്ള ഉത്തരം എത്രയും വേഗം കണ്ടെത്തേണ്ടിയിരിക്കുന്നു. സഹകരണ സംഘങ്ങൾ കോടീശ്വരന്മാർക്ക് വേണ്ടിയുള്ളതല്ല സാധാരണക്കാർക്ക് വേണ്ടിയുള്ളതാണെന്നും ഹൈക്കോടതി വ്യക്തമാക്കി. പാവപ്പെട്ട ജനങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് സഹകരണ സംഘങ്ങളിൽ നിക്ഷേപിക്കുന്നത്. ഈ പണം നഷ്ടപ്പെടുത്തുന്നത് അവരുടെ വിശ്വാസമാണ് ഇല്ലാതാക്കുന്നത്. സഹകരണ സംഘങ്ങളിലുള്ള വിശ്വാസം ഇപ്പോൾ ജനങ്ങൾക്ക് നഷ്ടമായിരിക്കുന്നു എന്നും കോടതി പറഞ്ഞു. ഇടി എത്രയും വേഗം അന്വേഷണം പൂർത്തിയാക്കണം അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാൻ അനുവദിക്കുന്നതല്ല എന്നും ഹൈക്കോടതി പറഞ്ഞു.