ഹീറോ മോട്ടോകോര്‍പ്പിന്റെ പുതിയ ഹീറോ എക്‌സ്പള്‍സ് 200ടി 4വി അവതരിപ്പിച്ചു. 1,25,726 രൂപയാണ് ബൈക്കിന്റെ ദില്ലി എക്‌സ്-ഷോറൂം വില. എക്‌സ്പള്‍സ് 200 4വിയെ ശക്തിപ്പെടുത്തുന്ന ആധുനിക ഫോര്‍-വാല്‍വ് എഞ്ചിനിനൊപ്പം സൗന്ദര്യവര്‍ദ്ധക മാറ്റങ്ങളുമായാണ് പുതിയ മോഡല്‍ വരുന്നത്. 8,500ആര്‍പിഎമ്മില്‍ 19.1പിഎസ് പവറും 6500ആര്‍പിഎമ്മില്‍ 17.3എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന വിഎസ്‌വിഐ കംപ്ലയിന്റ് 200 സിസി നാല് വാല്‍വ് ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് പുതിയ ഹീറോ എക്‌സ്പള്‍സ് 200ടി 4വിക്ക് കരുത്ത് പകരുന്നത്. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. എക്‌സ്പള്‍സ് 200ടി 2വി യുമായി താരതമ്യപ്പെടുത്തുമ്പോള്‍, പുതിയ പവര്‍ട്രെയിന്‍ യഥാക്രമം 0.7ബിഎച്പി, 0.2എന്‍എം കൂടുതല്‍ പവറും ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. സ്‌പോര്‍ട്‌സ് റെഡ്, മാറ്റ് ഫങ്ക് ലൈം യെല്ലോ, മാറ്റ് ഷീല്‍ഡ് ഗോള്‍ഡ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഹീറോ എക്‌സ്പള്‍സ് 200ടി 4വി ലഭ്യമാണ്.