ഗുജറാത്ത് വംശഹത്യയില്‍ മോദി നേരിട്ട് ഉത്തരവാദിയെന്ന് പറയുന്ന ഡോക്യുമെന്ററിയെക്കുറിച്ച് വിശദീകരണവുമായി ബിബിസി. ഡോക്യുമെന്ററി വിശദമായ ഗവേഷണങ്ങള്‍ക്ക് ശേഷമെന്നും ബിജെപി നേതാക്കളുടെ ഉള്‍പ്പെടെ വിശദീകരണം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ബിബിസി വിശദീകരണം നല്‍കി. വിവാദ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് വിശദീകരിക്കാന്‍ അവസരം നല്‍കിയിരുന്നു.
ഇന്ത്യയുടെ പ്രതികരണം തേടിയെങ്കിലും പ്രതികരിച്ചില്ലെന്നും ബിബിസി അറിയിച്ചു.
2002 ലെ ഗോധ്ര കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി ഉത്തരവാദിയെന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ രഹസ്യ റിപ്പോര്‍ട്ടാണ് ബിബിസി പുറത്തുവിട്ടത്. ‘ഇന്ത്യ, ദ മോദി ക്വസ്റ്റിയന്‍’ എന്ന പേരില്‍ രണ്ട് എപിസോഡുള്ള പരമ്പരയായായിരുന്നു സംപ്രേക്ഷണം.