കോണ്‍ഗ്രസിന്റെ ഗുജറാത്തിലെ പരാജയത്തിന് കാരണം ആം ആദ്മി പാര്‍ട്ടിയാണെന്ന് രാഹുല്‍ ഗാന്ധി. ആം ആദ്മി പാര്‍ട്ടി ബിജെപിയുടെ ബി ടീമാണെന്നും കോണ്‍ഗ്രസിന് ദ്രോഹം ചെയ്യാനാണ് അവര്‍ ബിജെപിയുമായി കൂട്ടുകൂടിയിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. ഗുജറാത്തില്‍ എഎപി മത്സരരംഗത്ത് ഇല്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസ് ഗുജറാത്തില്‍ വിജയിക്കുമായിരുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ ഗുജറാത്തില്‍ എഎപിയുടെ വിജയത്തിന് തടസം നിന്നതും ബിജെപിയെ വിജയിപ്പിച്ചതും കോണ്‍ഗ്രസ് ആണെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാജസ്ഥാനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരത് ജോഡോ യാത്രയ്ക്ക് രാജ്യത്തെല്ലായിടത്തും വലിയ സ്വീകരണമാണ് ലഭിച്ചതെന്ന് രാഹുല്‍ പറഞ്ഞു. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഇപ്പോള്‍ രാജസ്ഥാനിലും വന്‍ ജനക്കൂട്ടമാണ് യാത്രയെ സ്വീകരിച്ചത്. കേരളത്തിലും കര്‍ണാടകത്തിലും ഭാരത് ജോഡോ യാത്ര ജനപിന്തുണയില്‍ ഏറ്റവും മികച്ചു നിന്നു. പാര്‍ട്ടി ഭരണത്തില്‍ ഇല്ലാത്ത മധ്യപ്രദേശില്‍ ജനം യാത്രയ്ക്ക് വലിയ പിന്തുണ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.