സവാള പച്ചയ്ക്ക് കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ അകറ്റുന്നു. പച്ച സവാളയില്‍ സള്‍ഫര്‍ വളരെ കൂടുതലാണ്. ഇതിലെ ക്യാന്‍സര്‍ വിരുദ്ധ ഗുണങ്ങള്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നു. ആമാശയം, വന്‍കുടല്‍ ക്യാന്‍സറുകള്‍ കുറയ്ക്കാന്‍ ഒരു പരിധി വരെ സഹായിക്കുന്നതാണ് സവാള. പച്ച സവാള കഴിക്കുന്നത് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ശരീരത്തെ സഹായിക്കുന്നു. ഹൃദയാരോഗ്യത്തിനും ഇത് ബാധകമാണ്. രക്തം നേര്‍ത്തതാക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്ന പ്രകൃതിദത്ത ആന്റിഓക്സിഡന്റുകള്‍ പച്ച സവാളയില്‍ അടങ്ങിയിട്ടുണ്ട്. സവാളയിലും ഉളളിയിലും അടങ്ങിയിരിക്കുന്ന പ്രീബയോട്ടിക് ഫൈബറുകള്‍ ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഭക്ഷണത്തിന്റെ ആഗിരണം എളുപ്പമാക്കുന്നതിനൊപ്പം ദഹനം സുഗമമാക്കുന്നതും ശരീരഭാരം കുറയ്ക്കുന്നതിന് സഹയിക്കും. കൊളസ്‌ട്രോളുളളവര്‍ക്കും സവാള ധൈര്യമായി കഴിക്കാം. വയറിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ സവാളയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ സഹായിക്കും. വിറ്റമിന്‍ സിയുടെ കലവറയാണ് സവാളയും ചെറിയുളളിയും. പ്രതിരോധശക്തി കൂട്ടാന്‍ ഇവ രണ്ടും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. വറുത്ത മീനിനൊപ്പവും ബീഫ് ഫ്രൈ അടക്കമുളള രുചികരമായ ഭക്ഷണങ്ങള്‍ക്കൊപ്പവും സവാളയും ഉള്‍പ്പെടുത്തുന്നത് രുചി കൂട്ടാന്‍ മാത്രമല്ല എണ്ണയടക്കമുളള ചേരുവകളുടെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാനും പച്ച സവാള സഹായിക്കും. കാരണം, ഇവയിലെ കൊഴുപ്പ് വലിച്ചെടുക്കാനും സവാളയ്ക്ക് കഴിവുണ്ട്. മോശം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് പച്ച സവാള സഹായകമാണ്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan