ഇന്ത്യയില്‍ അവതരിപ്പിക്കുമ്പോള്‍ 43,900 രൂപയ്ക്ക് പുറത്തിറക്കിയ ഗൂഗിളിന്റെ പിക്സല്‍ 6എ സ്മാര്‍ട് ഫോണ്‍ ഇപ്പോള്‍ ഫ്ലിപ്കാര്ട്ടില് 29,900 രൂപയ്ക്ക്. മറ്റു ഡീലുകളും ബാങ്ക് ഓഫറുകളും ഉപയോഗിച്ച് ഈ ഫോണ്‍ 16,000 രൂപയ്ക്ക് വരെ വാങ്ങാന്‍ സാധിക്കും. ഇതോടൊപ്പം എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. പഴയ ഫോണിന് 17,500 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്കാര്‍ട്ട് നല്‍കുന്നുണ്ട്. പഴയ ഒരു മിഡ് റേഞ്ച് ഫോണ്‍ ഉണ്ടെങ്കില്‍ ഏകദേശം 17,500 രൂപ വരെ ലഭിച്ചേക്കാം. 20,000 രൂപയില്‍ താഴെ വിലയ്ക്ക് വാങ്ങാന്‍ കഴിയുന്ന ഏറ്റവും ശക്തമായ ഫോണാണ് പിക്സല്‍ 6എ. ഗൂഗിള്‍ പിക്സല്‍ 6 എ യിലെ 6.1 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേ ഫുള്‍ എച്ച്ഡി+ റെസലൂഷനോടു കൂടിയാണ് വരുന്നത്. ഡിസ്പ്ലേയ്ക്ക് കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 4 സംരക്ഷണമുണ്ട്. ഒക്ടാ-കോര്‍ ഗൂഗിള്‍ ടെന്‍സര്‍ ആണ് സ്മാര്‍ട്ട്ഫോണിന്റെ കരുത്ത്. 12.2 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും 12 മെഗാപിക്സല്‍ സെക്കന്‍ഡറി ലെന്‍സും ഉള്ള ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് സ്മാര്‍ട് ഫോണിന്റെ മറ്റൊരു സവിശേഷത. ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 4,410 എംഎഎച്ച് ആണ് ബാറ്ററിയാണ് പിക്സല്‍ 6എയില്‍ ഉള്ളത്.